ആന്‍ഡ്രോയ്ഡ് ടിവി: നിങ്ങള്‍ നേരിടേണ്ടിവരുന്ന 9 ചോദ്യങ്ങള്‍
ആന്‍ഡ്രോയ്ഡ് ടിവി ബോക്‌സുകള്‍ മറ്റ് സെറ്റ് ടോപ് ബോക്‌സുകള്‍ പോലെയല്ല. ഇവ ആമസോണ്‍ ഫയര്‍ ടിവി, റോകു, ആപ്പിള്‍ ടി എന്നവയില്‍ നിന്നും വ്യത്യസ്തമാണ്. ഇവ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടിവികളാണ്. അതുകൊണ്ട് തന്നെ NVIDIA, ഷവോമി തുടങ്ങിയ കമ്പനികളുടെ സെറ്റ് ടോപ്പ് ബോക്‌സുകള്‍ ഇവയില്‍ ഉപയോഗിക്കാവുന്നതാണ്.

ആന്‍ഡ്രോയ്ഡ് ടിവികള്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ നമ്മള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാം. അങ്ങനെ പൊതുവായി ഉണ്ടാകുന്ന സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ചുവടെ.

1. ആപ്പുകള്‍ എങ്ങനെ ക്ലോസ് ചെയ്യും?
ആപ്പുകള്‍ ക്ലോസ് ചെയ്യുന്നതിന് ഹോം ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുകയോ അതില്‍ രണ്ടുതവണ അമര്‍ത്തുകയോ ചെയ്യുക. ക്ലോസ് ചെയ്യേണ്ട ആപ്പ് സെലക്ട് ചെയ്ത് X ചിഹ്നത്തില്‍ അമര്‍ത്തുക.
സെറ്റിംഗ്‌സില്‍ നിന്ന് ആപ്പുകള്‍ എടുത്ത് ക്ലോസ് ചെയ്യേണ്ട ആപ്പില്‍ ക്ലിക്ക് ചെയ്ത് ഫോഴ്‌സ് സ്‌റ്റോപ്പ് ചെയ്യാനും കഴിയും.

2. Kodi അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെ?
ആന്‍ഡ്രോയ്ഡ് ടിവി ബോക്‌സില്‍ പ്ലേസ്റ്റോറില്‍ നിന്ന് Kodi ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പ്ലേസ്റ്റോറില്‍ നിന്ന് അപ്‌ഡേറ്റ് ചെയ്യാനാകും. Kodi വെബ്‌സൈറ്റില്‍ നിന്നുള്ള ഔദ്യോഗിക APK ആണുള്ളതെങ്കില്‍, പുതിയ APK ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടിവരും.

3. ക്രോം എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യും?
ബ്രൗസ് ചെയ്യുന്നതിനായി ആന്‍ഡ്രോയ്ഡ് ടിവിയില്‍ നിരവധി ബ്രൗസറുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഇവ ആന്‍ഡ്രോയ്ഡ് ടിവികള്‍ക്കായുള്ള പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ദൗര്‍ഭാഗ്യവശാല്‍ ഗൂഗിള്‍ ക്രോം ഇതില്‍ ലഭ്യമല്ല. പക്ഷെ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്.
വോയ്‌സ് കമാന്‍ഡ് വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സെറ്റ് ടോപ് ബോക്‌സ് ആണെങ്കില്‍ ശബ്ദം ഉപയോഗിച്ച് ഇന്‍സ്‌റ്റോള്‍ ചെയ്യുക. അല്ലെങ്കില്‍ കമ്പ്യൂട്ടറിലോ ലാപ്‌ടോപിലെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എടുത്ത് ആപ് ടിവിയിലേക്ക് അയക്കുക.

4. ലൈവ് ടിവി എങ്ങനെ കാണും?
നിയമവിരുദ്ധമായ ആപ്പുകളുടെ സഹായത്തോടെ ഏറെക്കുറെ എല്ലാ ചാനലുകളും കാണാന്‍ കഴിയും. Kodi പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് ലൈവ് ടിവി കാണാനാകും.

5. ആന്‍ഡ്രോയ്ഡ് ടിവി റീബൂട്ട് ചെയ്യുന്നത് എങ്ങനെ?
ഹോം പേജില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്ത് പവര്‍ ഐക്കണ്‍ സെലക്ട് ചെയ്യുക. അതിനുശേഷം റീസ്റ്റാര്‍ട്ടില്‍ ക്ലിക്ക് ചെയ്യുക.
അല്ലെങ്കില്‍ Settings>Devices>About>Restart എടുക്കുക.
റിമോട്ട് കണ്‍ട്രോളിലെ ബാക്ക് ബട്ടണ്‍ ഏതാനും നിമിഷം അമര്‍ത്തിപ്പിടിച്ചാല്‍ ഷട്ട്ഡൗണ്‍ മെനു പ്രത്യക്ഷപ്പെടും.

6. APK ഫയല്‍ എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യും?
ആദ്യം APK ഫയല്‍ ഗൂഗിള്‍ ഡ്രൈവിലോ ഡ്രോപ്‌ബോക്‌സിലോ അപ്ലോഡ് ചെയ്യുക. ഇനി ES ഫയല്‍ എക്‌സ്‌പ്ലോറര്‍ ഇന്‍സ്റ്റോള്‍ ചെയ്യണം. മെനുവില്‍ നിന്ന് Network>Cloud എടുത്ത് ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഡ്രോപ്‌ബോക്‌സ് സെലക്ട് ചെയ്ത് APK ഫയല്‍ ഇന്‍സ്റ്റോള്‍ ചെയ്യുക

7. സ്‌ക്രീന്‍ മിറര്‍ ചെയ്യാനുള്ള വഴി
ക്രോംകാസ്റ്റ് സൗകര്യമോ സ്‌ക്രീന്‍ സ്ട്രീം മിററിംഗ് ഫ്രീ പോലുള്ള ആപ്പുകളോ ഉപയോഗിച്ച് സ്‌ക്രീന്‍ മിറര്‍ ചെയ്യാവുന്നതാണ്.

8. ആന്‍ഡ്രോയ്ഡ് ടിവി ബോക്‌സുകള്‍ നിയമപരമാണോ?
പകര്‍പ്പവകാശം സംബന്ധിച്ച പരാതികള്‍ പലപ്പോഴും ഉയരുന്നുണ്ടെങ്കിലും ആന്‍ഡ്രോയ്ഡ് ബോക്‌സുകളില്‍ നിയമവിരുദ്ധം എന്നൊന്നില്ല. ടിവി ഷോകളുടെ വ്യാജപതിപ്പുകള്‍ കാണുന്നതിന് Kodi അഡ്ഓണുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

9. ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എങ്ങനെ?
ആന്‍ഡ്രോയ്ഡ് ടിവികള്‍ക്ക് വേണ്ടിയുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇവയ്ക്ക് അനുയോജ്യമായ ആപ്പുകള്‍ മാത്രമാണ് ലഭിക്കുന്നത്. ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന രീതിയില്‍ തന്നെയാണ് ടിവിയിലും ചെയ്യേണ്ടത്.


Click it and Unblock the Notifications