പഴയ ആന്‍ഡ്രോയിഡ് ഡിവൈസ് കൊണ്ട് ചെയ്യാവുന്ന 9 കാര്യങ്ങള്‍....!

Written By:

ഇന്ന് ഭൂരിഭാഗം ആളുകളുടേയും സ്മാര്‍ട്ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡ് ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. മിക്ക ആളുകള്‍ക്കും ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉണ്ടെങ്കിലും ഇതിന്റെ ഗുണഫലങ്ങള്‍ എന്താണെന്ന് അറിവുണ്ടാകില്ല. പക്ഷെ അതിലും ഭീകരമാണ് പഴയ ആന്‍ഡ്രോയിഡ് ഫോണുകള്‍ എന്തു ചെയ്യുമെന്നതില്‍.

നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് ഫോണുകളെ പ്രയോജനപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളാണ് ചുവടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ബിഗ് ഓവന്‍ പോലുളള റെസിപി ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അടുക്കളയില്‍ രുചികരമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ പഴയ ആന്‍ഡ്രോയിഡ് ഫോണുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

 

2

ഡെഫ്രയിം പോലുളള ആപുകള്‍ ഉപയോഗിച്ച് നിങ്ങളുടെ പഴയ ഫോണിനെ മികച്ച സ്‌ക്രീന്‍ മിഴിവുളള ഫോട്ടോ ഫ്രയിം ആക്കാവുന്നതാണ്.

3

മൂന്നാം കക്ഷി ആപുകള്‍ അടക്കം എല്ലാ ആപ്ലിക്കേഷനുകളും അപ്രാപ്തമാക്കിയ ശേഷം കുട്ടികളുടെ വിദ്യഭ്യാസത്തിന് സഹായിക്കുന്ന ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഡിവൈസ് ഉപകാരപ്രദമാക്കുന്നതാണ്. വിദ്യഭ്യാസത്തിന് ഉതകുന്ന ആപുകള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

4

ഡിവൈസിലും, കമ്പ്യൂട്ടറിലുമുളള ഐപി വെബ്കാമിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് വീഡിയോ ഒഡിയോ ഫീഡുകള്‍ സ്ട്രീം ചെയ്യാവുന്നതാണ്.

5

ഗൂഗിള്‍ പ്ലേ ബുക്ക്‌സ്, ആമസോണ്‍ കിന്‍ഡല്‍ ആപ്, അല്‍ദിക്കൊ തുടങ്ങിയ ആപുകളുടെ സഹായത്തോടെ avid-ല്‍ ബാറ്ററി ഊര്‍ജ്ജം നഷ്ടമാകുമെന്ന ഭയപ്പാടില്ലാതെ ഇ-റീഡിങ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

6

ബ്ലൂടൂത്ത് സ്ട്രീമിങ് ഉപയോഗിച്ച് ബാറ്ററി നഷ്ടം ഉണ്ടാകുമെന്ന വേവലാതി കൂടാതെ പഴയ ഫോണുകള്‍ മ്യൂസിക്ക് സ്‌റ്റോറേജ് ആക്കി മാറ്റാവുന്നതാണ്.

7

കാലാവസ്ഥാ ആപുകളും ഡോക് ക്ലോക്ക് പ്ലസ് തുടങ്ങിയ സമയം അറിയുന്നതിനുളള ആപുകളും ഉപയോഗിച്ച് നിങ്ങള്‍ക്ക് അത്യാവശ്യ വിവരങ്ങള്‍ അറിയാവുന്ന ഒരു ഡിവൈസാക്കി ഇതിനെ മാറ്റാവുന്നതാണ്.

8

റിമോര്‍ട്ട്‌ഡ്രോയിഡ് എന്ന ആപുപയോഗിച്ച് നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് ഡിവൈസിനെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന ഡെസ്‌ക്ടോപ് കീബോര്‍ഡും മൗസും ആക്കി മാറ്റാവുന്നതാണ്.

9

ടാബ്‌ലറ്റുകള്‍ സ്‌കൂളുകള്‍ക്കും ഫോണുകള്‍ പ്രദേശിക ദാന കേന്ദ്രങ്ങളില്‍ (പ്രധാനമായും വികസിത രാജ്യങ്ങളിലാണ് ഈ പ്രവണത കാണുന്നത്) ആവശ്യക്കാര്‍ക്ക് നല്‍കാനായും കൊടുക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
9 new uses for an old Android device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot