സൂം വീഡിയോയിൽ നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന ഏതാനും ചില കാര്യങ്ങൾ പരിചയപ്പെടാം

|

കൊറോണ വൈറസ് സമയത്ത് വീട്ടിൽ നിന്ന് ജോലിചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് സൂം വീഡിയോ മീറ്റിംഗും ചാറ്റ് ആപ്പും വളരെ പ്രചാരമുള്ള ഹോസ്റ്റായി മാറി. വീഡിയോ ചാറ്റ് സേവനത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച നിരവധി സ്വകാര്യത, സുരക്ഷാ പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നതിലേക്ക് നയിക്കുന്നു. നിങ്ങൾ വർഷങ്ങളായി സൂം ഉപയോഗിക്കുന്നുണ്ടെങ്കിലും സൈൻ അപ്പ് ചെയ്തിട്ടുണ്ടെങ്കിൽപ്പോലും, നിങ്ങളുടെ വീഡിയോ ചാറ്റിംഗ് അനുഭവം അപ്‌ഗ്രേഡ് ചെയ്യാനും വീഡിയോ മീറ്റിംഗുകൾ അൽപ്പം വിചിത്രമാക്കാനും നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന നിരവധി സഹായകരവും രസകരവുമായ നുറുങ്ങുകളും തന്ത്രങ്ങളും സവിശേഷതകളും ഉണ്ട്. സൂം ആപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് ഇവിടെ പരിചയപ്പെടാം.

1. വെര്‍ച്വല്‍ ബാക്ക്ഗ്രൗണ്ട്‌സ്
 

1. വെര്‍ച്വല്‍ ബാക്ക്ഗ്രൗണ്ട്‌സ്

ഓഫീസിലേക്ക് വീട്ടിലിരുന്ന് വീഡിയോ കോള്‍ വിളിക്കുമ്പോള്‍ ബാക്ക് ഗ്രൗണ്ട് എങ്ങനെയായിരിക്കുമെന്ന ചിന്ത ഉപയോക്താക്കളുടെ മനസ്സിൽ നിലനിൽക്കുന്നു. നിങ്ങളുടെ ടീം ലീഡറിനെയോ ക്ലയന്റിനേയോ വിളിക്കുമ്പോള്‍ നല്ലൊരു ബാക്ക് ഗ്രൗണ്ടായി നല്‍കാന്‍ ഏതൊരു ഉപയോക്താവും ആഗ്രഹിക്കുന്നു. സൂം ആപ്ലിക്കേഷനില്‍ സെറ്റിംഗ്‌സില്‍ വെര്‍ച്വല്‍ ബാക്ക്ഗ്രൗണ്ട് ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ബാക്ക് ഗ്രൗണ്ട് ഉപയോഗിക്കാവുന്നതാണ്. എന്നാൽ മൊബൈലിൽ സൂം അപ്ലിക്കേഷൻ ഉപയോഗിക്കുന്നവര്‍ക്ക് ഇത് സാധ്യമല്ല എന്നത് മറ്റൊരു വസ്തുതയാണ്.

2. സ്‌പേസ് ബാര്‍

2. സ്‌പേസ് ബാര്‍

വീഡിയോ കോളിനിടയില്‍ വീട്ടിലുള്ള ആരെങ്കിലും വന്ന് എന്തെങ്കിലും സംസാരിക്കുകയോ അതല്ലെങ്കില്‍ അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും ശബ്ദം ശല്യമാകുമ്പോഴോ പെട്ടെന്ന് നമ്മുടെ ശബ്ദം മ്യൂട്ട് ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ സ്‌പേസ് ബാറില്‍ ഒന്നമര്‍ത്തിയാല്‍ സൂമില്‍ മ്യൂട്ട് സാധ്യമാകും എന്നത് മറ്റൊരു സവിശേഷതയാണ്.

3. സ്‌ക്രീന്‍ ഷെയറിംഗ്

3. സ്‌ക്രീന്‍ ഷെയറിംഗ്

വീഡിയോ കോണ്‍ഫറന്‍സിനിടയില്‍ എന്തെങ്കിലും ഫോട്ടോയോ വീഡിയോയോ അതേ സ്‌ക്രീനില്‍ മറ്റുള്ളവരെ കാണിക്കണമെങ്കില്‍ അതിനുള്ള സൗകര്യം സൂമിൽ ലഭ്യമാണ്. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ താഴെയായി സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ കാണും അതില്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയ്യേണ്ട ഫോട്ടോയോ വീഡിയോയോ തെരഞ്ഞെടുക്കാം. നമ്മുടെ വീഡിയോയ്ക്ക് പകരം സ്‌ക്രീനില്‍ തെളിയുന്നത് അതായിരിക്കും. ആവശ്യം കഴിഞ്ഞാല്‍ അതേ ബട്ടണ്‍ അമര്‍ത്തിയാല്‍ മതയാകും.

4. ബ്യൂട്ടി ഫില്‍റ്റേഴ്‌സ്
 

4. ബ്യൂട്ടി ഫില്‍റ്റേഴ്‌സ്

ഉറങ്ങിയെഴുന്നേറ്റ ഉടനെ ഓഫീസിലെ മീറ്റിംഗില്‍ പങ്കെടുക്കേണ്ടി വരുമ്പോള്‍ അവരവരെ കാണാന്‍ എങ്ങനെയിരിക്കുമെന്ന ചിന്ത എല്ലാ സൂം ഉപയോക്താക്കളുടെയും മനസിൽ നിലനിൽക്കുന്നു. ഫോട്ടോ ആപ്ലിക്കേഷനിലും ഉള്ളതു പോലെ സൂമിലും ബ്യൂട്ടി മോഡ് നിങ്ങൾക്ക് ഈ പറഞ്ഞ പ്രശ്നം പരിഹരിക്കുവാൻ സഹായിക്കും. വീഡിയോ സെറ്റിംഗ്‌സില്‍ ടച്ചപ്പ് മൈ അപ്പിയറന്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കുന്നതാണ്.

5. ഗ്യാലറി വ്യൂ

5. ഗ്യാലറി വ്യൂ

ഒരു വീഡിയോ മീറ്റിംഗില്‍ നിരവധിയാളുകള്‍ പങ്കെടുക്കുമ്പോള്‍ നമ്മുടെ സ്‌ക്രീനില്‍ എല്ലാവരുടെയും വീഡിയോ ഉള്‍ക്കൊള്ളാന്‍ പ്രയാസമാകും.ഇതിന് പരിഹാരം എന്ന നിലയിൽ ഗ്യാലറി വ്യൂ എന്ന ഓപ്ഷൻ സൂം കൊണ്ടുവന്നിട്ടുണ്ട്. ഇത് ഉപയോഗിക്കുമ്പോള്‍ 49 പേരുടെ തമ്പ്‌നെയ്ല്‍ ആദ്യ പേജില്‍ ദൃശ്യമാകും. വലുതായി കാണേണ്ട വീഡിയോയില്‍ ഒന്നു ടച്ച് ചെയ്താല്‍ മതിയാകും. 49 പേരില്‍ കൂടുതലുണ്ടെങ്കില്‍ അടുത്ത പേജില്‍ അവരുടെ തമ്പ്‌നെയല്‍ ദൃശ്യമാകും.

Most Read Articles
Best Mobiles in India

Read more about:
English summary
One of Zoom's key strengths is its simplicity, but this does not mean that the platform is without a variety of advanced features that remote workers will find useful for improving their productivity. Below, we'll show you how to get started, and also offer some tips and tricks that experienced users may be missing out on.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X