വാട്ട്‌സ്ആപ്പിൽ നിങ്ങൾ അറിയാത്ത ഏതാനും ചില ട്രിക്കുകൾ പരിചയപ്പെടാം

|

അനാവശ്യ സംഭവങ്ങൾക്ക് കാരണമാകുന്ന ധാരാളം വ്യാജ വാർത്തകൾ മെസ്സേജിങ് അപ്ലിക്കേഷനിലൂടെ സംഭവിക്കുന്നു. ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾക്കും പരിഹാരം കാണുവാനായി വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഒരു സവിശേഷത പുറത്തിറക്കും, അത് ഉപയോക്താക്കൾ കൈമാറുന്ന സന്ദേശങ്ങൾ പരിശോധിക്കാൻ സഹായിക്കുന്നു. ഫേസ്ബുക്കിന്റെ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് ഇന്ന് പേഴ്സണൽ മെസ്സേജുകൾ അയയ്ക്കാൻ മാത്രമല്ല ഔദ്യോഗികമായ പല കാര്യങ്ങൾക്കായി സന്ദേശങ്ങൾ കൈമാറാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വാട്സാപ്പിൽ നിങ്ങൾ അറിയാത്ത ട്രിക്കുകളാണ് താഴെ പറയുന്നത്.

ചാറ്റുകളിലെ മീഡിയ ഗാലറിയില്‍ നിന്നും ഒളിപ്പിക്കാം

ചാറ്റുകളിലെ മീഡിയ ഗാലറിയില്‍ നിന്നും ഒളിപ്പിക്കാം

പേഴ്സണൽ ഗ്രൂപ്പുകളിൽ വരുന്ന ഫോട്ടോകളും വീഡിയോകളും ഗാലറിയിൽ വന്നു കിടക്കുന്നത് അത്ര രസകരമുള്ള കാര്യമല്ല. പല ഗ്രൂപ്പുകളിലും ഏതെല്ലാം തരത്തിലുള്ള ഇമേജുകളാണ് ഡൗൺലോഡ് ആവുന്നത് എന്ന് തന്നെ പലപ്പോഴും നമ്മൾ നോക്കാറില്ല. ഇതിനൊരു വഴി വാട്സാപ്പ് ലഭ്യമാക്കുന്നുണ്ട്. ഫോട്ടോകളും വീഡിയോകളും ഗാലറിയിൽ കാണാതെ ഹൈഡ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് വാട്സാപ്പിലുള്ളത്. ഇതിനായി നിങ്ങൾ അംഗമായിട്ടുള്ള ഗ്രൂപ്പിലോ കോണ്‍ടാക്ട് നെയിമിലോ ടാപ്പ് ചെയ്ത ശേഷം ‘മീഡിയ വിസിബിലിറ്റി' സെലക്ട് ചെയ്യുക. അതില്‍ നോ കൊടുത്താല്‍ മീഡിയ ഗാലറിയില്‍ ഈ മീഡിയ കാണാനാവില്ല.

മീഡിയ സൈസ് അനുസരിച്ച് ഡിലീറ്റ് ചെയ്യാം

മീഡിയ സൈസ് അനുസരിച്ച് ഡിലീറ്റ് ചെയ്യാം

ഫോട്ടോകളായാലും, വീഡിയോകളായാലും സൈസ് നോക്കി ഡിലീറ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചർ കഴിഞ്ഞ വർഷമാണ് വാട്സാപ്പ് അവതരിപ്പിച്ചത്. ഏറ്റവും കൂടുതൽ മെസേജ് കൈമാറുന്ന ഗ്രൂപ്പുകളും എങ്ങനെ തിരിച്ചറിയാം. നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ടിലുള്ള ഓരോ കോണ്ടാക്ടിനെയും ഗ്രൂപ്പിനെയും തിരഞ്ഞെടുത്ത അതിലെ ടെസ്റ്റ് മെസേജുകൾ, സ്റ്റിക്കറുകൾ, ജിഫുകൾ, വീഡിയോകൾ എന്നിവയെല്ലാം പ്രത്യേകം തിരഞ്ഞെടുത്തു ഡിലീറ്റ് ചെയ്യാൻ കഴിയും. ഇതിനായി വാട്‌സാപ്പ് സെറ്റിങ്സിൽ നിന്നും ഡാറ്റ ആൻഡ് സ്റ്റോറേജ് ഓപ്‌ഷൻ സെലക്ട് ചെയ്ത് സ്റ്റോറേജ് യൂസേജ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഓരോ ചാറ്റുകളും മീഡിയ സൈസിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യപ്പെടും. ഏതെങ്കിലും കോണ്‍ടാക്ടിലോ ഗ്രൂപ്പിലോ ടാപ്പ് ചെയ്താല്‍ അത് എത്ര സ്റ്റോറേജ് സ്പേസ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായി കാണാൻ കഴിയും. തുടർന്ന് ഫ്രീ അപ്പ് സ്പേസ് എന്നെ ബട്ടൺ ക്ലിക്ക് ചെയ്ത് ഇതിൽ നിന്നും ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റ് ചെയ്യാം.

​മൊബൈൽ ഡാറ്റ ഉപയോഗം നിയന്ത്രിക്കാം

​മൊബൈൽ ഡാറ്റ ഉപയോഗം നിയന്ത്രിക്കാം

വാട്സാപ്പ് ഉപയോഗിക്കുന്ന ഡാറ്റ നിയന്ത്രിക്കുന്നതിന് ഒരു ബിൽറ്റ്-ഇൻ ഓപ്‌ഷൻ തന്നെ ആപ്പ് ലഭ്യമാകുന്നുണ്ട്. ആപ്പിൽ നിന്നും വാട്സാപ്പ് സെറ്റിംഗ്സ് ഡാറ്റ ആൻഡ് സ്റ്റോറേജ് യൂസേജ് ക്ലിക്ക് ചെയ്യാം. അപ്പോൾ മൂന്നു ഓപ്‌ഷനുകൾ ദൃശ്യമാകും. മൊബൈൽ ഡാറ്റ ഉപയോഗിക്കുമ്പോൾ, വൈ-ഫൈ കണക്ട് ചെയ്തിരിക്കുമ്പോൾ, റോമിങ്ങിലായിരിക്കുമ്പോൾ എന്നിങ്ങനെയുള്ള മൂന്ന് തരത്തിലുള്ള കണക്ടിവിറ്റിയിലായിരിക്കുമ്പോൾ ഏതൊക്കെ തരം മീഡിയകൾ ഓട്ടോ ഡൗൺലോഡ് ആവണം എന്ന് തീരുമാനിക്കാം. ഫോട്ടോ, ഓഡിയോ, വീഡിയോ, ഡോക്യൂമെന്റസ് എന്നിങ്ങനെയാണ് മീഡിയയെ തരം തിരിച്ചിരിക്കുന്നത്.

ഫയല്‍ ട്രാന്‍സ്ഫര്‍

ഫയല്‍ ട്രാന്‍സ്ഫര്‍

വാട്സാപ്പ് കമ്പ്യൂട്ടറിൽ വാട്സാപ്പ് വെബ് വഴി ഓപ്പൺ ചെയ്ത് കംപ്യൂട്ടറിലുള്ള ഫയലുകൾ ഫോണിലൂടെ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കും. ഫോണിലെ വാട്സാപ്പ് ആപ്ലിക്കേഷൻ തുറന്ന് സെറ്റിഗ്‌സിൽ നിന്നും വാട്സാപ്പ് വെബ് തിരഞ്ഞെടുക്കുക. പിസിയിൽ വാട്സാപ്പ് വെബ് ഓപ്പൺ ചെയ്ത് ഫോണിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വാട്സാപ്പ് പിസിയിൽ ഓപ്പൺ ആവും. പിസിയില്‍ ചാറ്റിൽ മൊബൈല്‍ മീഡിയ കാണാനാകും. ചാറ്റിലെ മീഡിയ ഫയലുകള്‍ ആവശ്യാനുസരണം നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. കംപ്യൂട്ടറിലെ ഫയലുകള്‍ വാട്‌സ്ആപ്പ് വഴി അയയ്ക്കാനും എളുപ്പത്തില്‍ കഴിയും.

സോഷ്യൽ മീഡിയ

മാരകമായ കൊറോണ വൈറസിനൊപ്പം സോഷ്യൽ മീഡിയയിലൂടെ കൂടുതലും പ്രചരിക്കുന്ന തെറ്റായ വിവരങ്ങളുമായി ലോകം പോരാടുകയാണ്. വാട്ട്‌സ്ആപ്പും മിക്കപ്പോഴും വ്യാജ വാർത്തകളുടെ വാഹകരായി മാറുന്നു. അതിനാൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനുള്ള ശ്രമത്തിലാണ് വാട്ട്സ്ആപ്പ്. തൽഫലമായി വാട്ട്‌സ്ആപ്പിൽ ലഭിക്കുന്ന സന്ദേശങ്ങൾ സ്ഥിരീകരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സവിശേഷതയിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്.

Best Mobiles in India

English summary
WhatsApp is once again on a spree to roll out a host of new features in the days to come. WhatsApp has been under the scanner of late for a lot of security bugs that were discovered in the app recently but the Facebook-owned app has released many updates since then to eradicate the security issues.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X