Home
How to

ഒറ്റ എസ്എംഎസിലൂടെ ആധാർ കാർഡ് സുരക്ഷിതമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം!

ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറ്റവും പ്രധാനപ്പെട്ടൊരു തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാർ ആനുകൂല്യങ്ങൾക്കും തിരിച്ചറിയൽ കാർഡ് ആവശ്യമായി വരുന്ന മറ്റ് സന്ദർഭങ്ങളിലും ഇപ്പോൾ ആദ്യം പരിഗണിക്കുന്നത് ആധാർ കാർഡുകളാണ്. യു​ണീ​ക് ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(UIDAI) നൽകുന്ന ആധാർ കാർഡ് ഇന്ത്യൻ പൗരന്മാരുടെ ജീവിതവുമായി അ‌ത്രമേൽ ആഴത്തിൽ ബന്ധം സ്ഥാപിച്ചിരിക്കുന്നു.

ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ പൗരന്മാരുടെ എല്ലാവിവരങ്ങളും അ‌ടങ്ങിയിരിക്കുന്ന ആധാർ കാർഡിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യ​മാണ്. വിവിധ രീതികളിൽ ആധാർ കാർഡുകൾ ദുരുപയോം ചെയ്യാനുള്ള സാധ്യതകൾ കൂടുതലാണ്. അ‌തിനാൽത്തന്നെ നമ്മുടെ ആധാർ കാർഡും അ‌തിലെ വിവരങ്ങളും സുരക്ഷിതമാക്കാൻ നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണം.

ഒറ്റ എസ്എംഎസിലൂടെ ആധാർ കാർഡ് സുരക്ഷിതമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം!

വളരെ എളുപ്പത്തിൽ തന്നെ ആധാർ കാർഡ് വിവരങ്ങൾ സുരക്ഷിതമാക്കാനുള്ള സൗകര്യം ലഭ്യമാണ്. ഒരു എസ്എംഎസ് അയ്ക്കുക എന്ന നിസാര ജോലി മാത്രമേ ഇതിനായി ചെയ്യേണ്ടിവരുന്നുള്ളൂ. കാർഡ് ഉടമകളുടെ സ്വകാര്യതയും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി യുഐഡിഎഐ തന്നെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആർക്കും എവിടെയിരുന്നും ഏതുസമയത്തും ഇതുവഴി തങ്ങളുടെ ആധാർകാർഡിന്റെ സുരക്ഷ ഉറപ്പാക്കാനും ദുരുപയോഗം തടയാനും സാധിക്കും.

ആധാർ സുരക്ഷിതമാക്കിയാൽ പിന്നീട് നിങ്ങളുടെ ആധാർ ഉപയോഗിക്കണമെങ്കിൽ വെർച്വൽ ഐഡന്റിഫിക്കേഷൻ ഉപയോഗിക്കേണ്ടിവരും. അ‌തിലൂടെ നിങ്ങളുടെ ആധാർ കാർഡ് മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നത് തടയാനും സാധിക്കും. എസ്എംഎസ് സേവനം പ്രയോജനപ്പെടുത്തി നമ്മുടെ ആധാർ കാർഡ് എങ്ങനെ സുരക്ഷിതമാക്കാം എന്നും അ‌തിന് എന്താണ് ചെയ്യേണ്ടത് എന്നും നോക്കാം.

ഒറ്റ എസ്എംഎസിലൂടെ ആധാർ കാർഡ് സുരക്ഷിതമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം!

ആധാർ കാർഡ് എസ്എംഎസിലൂടെ ലോക്ക് ചെയ്യാനുള്ള വഴി

ആധാർ കാർഡ് ലോക്ക് ചെയ്യാൻ ആദ്യം GETOTPLAST എന്ന് എഴുതി അ‌തോടൊപ്പം ആധാർ കാർഡിന്റെ അ‌വസാന 4 അ‌ക്കമോ 8 അ‌ക്കമോ ചേർത്ത് 1947 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കുക. ശേഷം, ലോക്കിങ് അഭ്യർത്ഥനയ്ക്കായി, ആധാർ നമ്പറിന്റെ അ‌വസാന 4 അ‌ല്ലെങ്കിൽ 8 നമ്പരുകളോടൊപ്പം LOCKUID എന്ന് ടൈപ്പ് ചെയ്ത് അ‌തേ നമ്പറിലേക്ക് അ‌യയ്ക്കുക. ലഭ്യമാകുന്ന 6 അ‌ക്ക ഒടിപിയും ഇതോടൊപ്പം അ‌യയ്ക്കണം.
പിന്നാലെ കൺഫർമേഷൻ മെസേജ് ലഭ്യമാകും. അ‌തോടെ ആധാർ ലോക്കിങ് പൂർത്തിയാകും.

ആധാർ അ‌ൺലോക്ക് ചെയ്യാൻ

ആധാർ അ‌ൺലോക്ക് ചെയ്യാൻ GETOTPLAST എന്നതിനൊപ്പം വെർച്വൽ ഐഡി നമ്പറിന്റെ അവസാനത്തെ 6 അല്ലെങ്കിൽ 10 അക്കങ്ങൾ ഉപയോഗിച്ച് റിക്വസ്റ്റ് അയക്കാം. തുടർന്ന് അൺലോക്കിംഗ് റിക്വസ്റ്റ് അയയ്ക്കണം. ഇതിനായി UNLOCKUIDLAST എന്നതിനോടൊപ്പം 6 അല്ലെങ്കിൽ 10 അക്ക വെർച്വൽ ഐഡിയും തുടർന്ന് 6 അക്ക OTP-യും അയയ്ക്കണം. ഇതിന് ശേഷവും നിങ്ങൾക്ക് കൺഫർമേഷൻ മെസേജ് ലഭിക്കും.

ഒറ്റ എസ്എംഎസിലൂടെ ആധാർ കാർഡ് സുരക്ഷിതമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം!

ആധാർ ബയോമെട്രിക് ഓൺലൈനിലും അൺലോക്ക് ചെയ്യാം

  • ആദ്യം www.uidai.gov.in സന്ദർശിക്കുക
  • തുടർന്ന് 'My Aadhaar' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് 'ആധാർ സേവനങ്ങൾ' എന്നതിന് താഴെയുള്ള 'ആധാർ ലോക്ക്/അൺലോക്ക്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് 'Unlock UID' സെലക്ട് ചെയ്ത് വെർച്വൽ ഐഡിയും സുരക്ഷാ കോഡും നൽകുക.
  • ശേഷം 'Send OTP' എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഒടിപി നൽകിയശേഷം എന്റർ ക്ലിക്ക് ചെയ്യുക. അ‌തോടെ നിങ്ങളുടെ ആധാർ നമ്പർ അൺലോക്ക് ചെയ്യപ്പെടും.

ആധാർ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാൻ

  • myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ ആധാർ നമ്പറും ഒടിപിയും നൽകി ലോഗിൻ ചെയ്യുക.
  • ഡോക്യുമെന്റ് അ‌പ്ഡേറ്റ് എന്ന ലിങ്ക് തുറന്ന് പേര്, ജനനത്തീയതി, വിലാസം എന്നിവ പരിശോധിക്കുക. അപ്‍ലോഡ് ചെയ്യുന്ന രേഖകളിലും ഇതു തന്നെയാണെങ്കിൽ മാത്രമേ അംഗീകരിക്കൂ.
  • പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയ്ക്കു താഴെ കൈവശമുള്ള രേഖ മെനുവിൽ നിന്നു തിരഞ്ഞെടുക്കുക. തുടർന്ന് വ്യൂ ഡീറ്റെയിൽസ് ആൻഡ് അ‌പ്ലോഡ് ഡോക്യുമെന്റ് എന്നതിൽ ക്ലിക്ക് ചെയ്ത് രേഖകളുടെ സ്കാൻ പകർപ്പ് അപ്ലോഡ് ചെയ്യുക. (2 എംബി വരെയുള്ള ചിത്രമായോ പിഡിഎഫ് ആയോ രേഖ നൽകാം).
  • ഓൺലൈനായി 25 രൂപ അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം. (രേഖകൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും അപ്ഡേറ്റ് ചെയ്യേണ്ടി വരും).
Best Mobiles in India

English summary
Aadhaar cards are the most important identity documents for Indian citizens today. UIADI has provided a mechanism to easily secure our Aadhaar card information through an SMS. Once Aadhaar is secured, you will have to use virtual identification if you want to use your Aadhaar later.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X