Home
How to

ഇനി ബാക്കിയുള്ളത് 10 ദിവസം മാത്രം! ആധാർ ഓൺ​ലൈനായി അ‌പ്ഡേറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് ഇതാ

സർക്കാരിന്റെ പോളിസി പ്രകാരം ഇന്ത്യൻ പൗരന്മാരുടെ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട ആധികാരിക തിരിച്ചറിയൽ രേഖ എന്നത് ആധാർ കാർഡുകളാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( യുഐഡിഎഐ ) ആണ് ആധാറിന്റെ ചുമതലയും മേൽനോട്ടവും വഹിക്കുന്നത്. ആധാർ എൻറോൾമെൻ്റ്, അപ്ഡേറ്റ് റെഗുലേഷൻസ്, 2016 അനുസരിച്ച്, വ്യക്തികൾ അവരുടെ ആധാർ എൻറോൾമെൻ്റ് തീയതി മുതൽ ഓരോ പത്ത് വർഷത്തിലും അവരുടെ പ്രൂഫ് ഓഫ് അഡ്രസ് (POA), പ്രൂഫ് ഓഫ് ഐഡന്റിറ്റി (POI) രേഖകൾ അപ്ഡേറ്റ് ചെയ്യണം. നിലവിൽ 2024 ജൂൺ 14 വരെയാണ് ഇത് സൗജന്യമായി ഓൺ​ലൈനിലൂടെ ചെയ്യാനാകുക.

ജൂൺ 14ന് ശേഷം ആധാർ രേഖകൾ പുതുക്കണമെങ്കിൽ നിശ്ചിത ഫീസ് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. സെൻട്രൽ ഐഡന്റിറ്റീസ് ഡാറ്റ റിപ്പോസിറ്ററിയിലെ (സിഐഡിആർ) വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ വേണ്ടിയും ആധാർ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കി ആധികാരികത ഉറപ്പിക്കാനുമാണ് അ‌തിലെ വിവരങ്ങൾ നിർബന്ധമായും അ‌പ്ഡേറ്റ് ചെയ്യണം എന്ന സർക്കാർ നിയമം കൊണ്ടുവന്നിട്ടുള്ളത്.

ആധാർ ഓൺ​ലൈനായി അ‌പ്ഡേറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് ഇതാ

ആധാർ ലഭിച്ച് പത്തുവർഷത്തിനിടയിൽ അ‌ഡ്രസിലോ പേരിലോ തിരുത്തലുകൾ വരുത്തിയിട്ടുള്ളവർ ഈ അ‌പ്ഡേഷൻ നടത്തേണ്ടതില്ല. എന്നാൽ 5, 15 വയസ്സുകളിൽ കുട്ടിയുടെ ബയോമെട്രിക് വിശദാംശങ്ങൾ അവരുടെ നീല ആധാർ കാർഡിൽ അപ്‌ഡേറ്റ് ചെയ്യണം. പല സർക്കാർ ആനുകൂല്യങ്ങൾക്കും സാമ്പത്തിക ഇടപാടുകൾക്കും ഇപ്പോൾ ആധാർ ഒരു അ‌വശ്യ രേഖയാണ്. അ‌തിൽ തെറ്റുണ്ടാകുന്നത് ഏറെ സമയനഷ്ടവും കാര്യതടസവും വരുത്തിവയ്ക്കും.

2009-ൽ നിലവിൽ വന്നതുമുതൽ ആധാർ കാർഡ് ഇന്ത്യയിൽ ഒരു നിർണായക തിരിച്ചറിയൽ രേഖയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന 1200-ലേറെ സർക്കാർ പദ്ധതികളുടെയും മറ്റും ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് ആധാർ നിർണായകമാണ്. ഓൺ​ലൈനായും അ‌ക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാറിലെ അ‌ഡ്രസ്, ഐഡന്റിറ്റി വിവരങ്ങൾ അ‌പ്ഡേറ്റ് ചെയ്യാം. എന്നാൽ അ‌ക്ഷയവഴി ചെയ്യുന്നതിന് നിശ്ചിത ഫീസ് നൽകേണ്ടതുണ്ട്.

ആധാർ ഓൺ​ലൈനായി അ‌പ്ഡേറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് ഇതാ

എന്നാൽ അ‌ക്ഷയ കേന്ദ്രങ്ങളിൽ പോയി ക്യൂ നിൽക്കാനും സമയം ചെലവഴിക്കാനും പണം മുടക്കാനും താൽപര്യമില്ലാത്തവർക്ക് ഓൺ​ലൈനായും ഈ വിവരങ്ങൾ അ‌പ്ഡേറ്റ് ചെയ്യാനാകും. ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്റ് കേ​ന്ദ്ര​ത്തി​നു പു​റ​മെ 'മൈ​ആ​ധാ​ർ' (myAadhar) പോ​ർ​ട്ട​ലി​ലും ആ​പ്പി​ലും ആണ് ഇ​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കിയിരിക്കുന്നത്.
ഇന്റർനെറ്റ് ലഭ്യതയുള്ള ​ഒരു കമ്പ്യൂട്ടറിന്റെയോ സ്മാർട്ട്ഫോണിന്റെയോ സഹായത്താൽ ആർക്കും സ്വന്തമായി ഈ ഡീറ്റെയിൽസ് അ‌പ്ഡേറ്റ് ചെയ്യാനാകും.

ആധാറിലെ പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഭാഷ എന്നീ വ്യക്തിഗത വിവരങ്ങളിലെ തെറ്റ് ഓൺ​ലൈൻ മാർഗത്തിലൂടെ എങ്ങനെ തിരുത്തുകയും അ‌പ്ഡേറ്റ് ചെയ്യുകയും ചെയ്യാമെന്ന് ഇവിടെ പരിചയപ്പെടാം. ആധാർ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാൻ: ആദ്യം myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ ആധാർ നമ്പറും ഒടിപിയും നൽകി ലോഗിൻ ചെയ്യുക.

ശേഷം ഡോക്യുമെന്റ് അ‌പ്ഡേറ്റ് എന്ന ലിങ്ക് തുറന്ന് പേര്, ജനനത്തീയതി, വിലാസം എന്നിവ പരിശോധിക്കുക. (അപ്‍ലോഡ് ചെയ്യുന്ന രേഖകളിലും ഇതു തന്നെയാണെങ്കിൽ മാത്രമേ അംഗീകരിക്കൂ). ശേഷം പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയ്ക്കു താഴെ കൈവശമുള്ള രേഖ മെനുവിൽ നിന്നു തിരഞ്ഞെടുക്കുക.

ആധാർ ഓൺ​ലൈനായി അ‌പ്ഡേറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് ഇതാ

തുടർന്ന് വ്യൂ ഡീറ്റെയിൽസ് ആൻഡ് അ‌പ്ലോഡ് ഡോക്യുമെന്റ് എന്നതിൽ ക്ലിക്ക് ചെയ്ത് രേഖകളുടെ സ്കാൻ പകർപ്പ് അപ്ലോഡ് ചെയ്യുക. (2 എംബി വരെയുള്ള ചിത്രമായോ പിഡിഎഫ് ആയോ രേഖ നൽകാം). അ‌തിന് ശേഷം ഓൺലൈനായി 25 രൂപ അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം. (രേഖകൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും അപ്ഡേറ്റ് ചെയ്യേണ്ടി വരും).

More from GizBot

Best Mobiles in India

English summary
Up to 14 June 2024 Aadhaar update can be done online for free. Those who need to correct Proof of Address (POA) and Proof of Identity (POI) documents should correct them by this date. A fixed fee is likely to be imposed for renewal of Aadhaar documents after June 14. Keeping Aadhaar updated helps prevent duplication and detect fraudulent activities.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X