ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുളള സമയപരിധി മാറ്റി: അറിയേണ്ടതെല്ലാം!

Written By:

സര്‍ക്കാറിന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സമയപരിധി നീട്ടി. സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.

80എംപി ക്യാമറയാണ് ഈ ഫോണിന്‌

ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുളള സമയപരിധി മാറ്റി: അറിയേണ്ടതെല്ലാം!

ആധാര്‍ കാര്‍ഡ് ഇനിയും എടുത്തിട്ടില്ലാത്തവരെ കണക്കിലെടുത്താണ് സമയപരിധി നീട്ടിയത്. എന്നാല്‍ ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ചേര്‍ക്കാനുളള സമയം ഫെബ്രുവരി 18നു തന്നെയാണെന്നും വ്യക്തമാക്കി. ആധാറിന്റെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി ജസ്റ്റിസ് ശ്രീകൃഷ്ണ അധ്യക്ഷനായി രൂപീകരിച്ച കമ്മറ്റി ഫെബ്രുവരിയില്‍ അവസാന റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വീട്ടിലിരുന്നു തന്നെ ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറിമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ രണ്ട് പദ്ധതികള്‍ കൊണ്ടു വന്നിട്ടുണ്ട്.

ഒന്നാമത്തെ രീതി (ഓണ്‍ലൈനിലൂടെ വേരിഫിക്കേഷന്‍ പ്രക്രിയ നടത്താം)

ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുളള സമയപരിധി മാറ്റി: അറിയേണ്ടതെല്ലാം!

1. ടെലികോം പ്രൊവൈഡര്‍ വെബ്‌സൈറ്റില്‍ ടെലികോം സേവനദാദാക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ (സ്ഥിരീകരിക്കാന്‍ ആഗ്രഹിക്കുന്ന മൊബൈല്‍ നമ്പര്‍) നല്‍കണം.

2. ആ നിമിഷം ടെലികോം സര്‍വ്വീസ് പ്രൊവൈഡര്‍, നിങ്ങള്‍ വെബ്‌സൈറ്റില്‍ എന്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP അയക്കുന്നതാണ്. ഈ വന്ന OTP നിങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കുക.

3. തുടര്‍ന്ന് ഒരു സമ്മത സന്ദേശം (Constant Message) വെബ്‌സൈറ്റില്‍ ദൃശ്യമാകും. സമ്മത ബോക്‌സ് (Constant box) ശരിയായി പരിശോധിച്ച ശേഷം ആധാര്‍ നമ്പര്‍ അവിടെ നല്‍കുക.

4. അടുത്ത ഘട്ടത്തില്‍ ടെലികോം സേവനദാദാവ് UIDAI യിലേക്ക് OTP അഭ്യര്‍ത്ഥന അയക്കും.

5. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍, മൊബൈല്‍ വരിക്കാരന് അതിലേക്ക് OTP ലഭിക്കും.

6. വരിക്കാരനും UIDAIയില്‍ നിന്നും e-KYC യുടെ വിശദാശങ്ങളെ കുറിച്ച് ഒരു സമ്മത സന്ദേശം ലഭിക്കും. ആവശ്യമായ വ്യവസ്ഥകളും നിബന്ധനകളും അംഗീകരിച്ച ശേഷം OTPയില്‍ പ്രവേശിക്കുക.

7. ഒരിക്കല്‍ സ്വീകരിച്ചാല്‍ ആധാര്‍ നമ്പറില്‍ വീണ്ടും പരിശോധന ഉറപ്പിക്കാനായി റീ-വേരിഫിക്കേഷന്‍ ചെയ്യുന്നതാണ്.

കുറഞ്ഞ വിലയില്‍ പ്രതി ദിനം 2ജിബി/3ജിബി ഡാറ്റയുമായി എയര്‍ടെല്‍!

രണ്ടാമത്തെ രീതി (IVR ഹെല്‍പ്പ് ലൈന്‍)

ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുളള സമയപരിധി മാറ്റി: അറിയേണ്ടതെല്ലാം!

1. നിങ്ങള്‍ വേരിഫൈ ചെയ്യാന്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറിലൂടെ വരിക്കാര്‍ ടെലികോം സേവനദാദാക്കളെ IVR നമ്പര്‍ ഉപയോഗിച്ച് വിളിക്കേണ്ടതാണ്.

2. ടെലികോം സേവനദാദാവിന്റെ IVR സമ്മത സന്ദേശം അയക്കുകയും അതില്‍ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ വരിക്കാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

3. ആ അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്തിട്ടുളള ആധാര്‍ നമ്പര്‍ പരിശോധിക്കാന്‍ ഒരു OTP അഭ്യര്‍ത്ഥന UIDAIയിലേക്ക് അയക്കും.

4. ആധാര്‍ നമ്പറുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറിലേക്ക് OTP ലഭിക്കും. IVRല്‍ വീണ്ടും ഒരു സമ്മത സന്ദേശം പ്ലേ ചെയ്യും.

5. മൊബൈല്‍ വരിക്കാര്‍ IVRല്‍ ലഭിച്ച OTP പങ്കു വയ്ക്കണം. ശരിയാണെങ്കില്‍ വരിക്കാരന്റെ e-KYC വിവരങ്ങള്‍ UIDAIല്‍ നിന്നം ലഭ്യമാകും.

6. e-KYC വിശദാംശങ്ങള്‍ ശരിയാണെങ്കില്‍ മൊബൈല്‍ റീ-വേരിഫിക്കേഷന്‍ സന്ദേശം IVRല്‍ ദൃശ്യമാകും. കൂടാതെ വരിക്കാരന്റെ മൊബൈല്‍ നമ്പറിലേക്ക് ഒരു എസ്എംഎസ് നോട്ടിഫിക്കേഷനും ലഭിക്കും.

English summary
However, February 6, 2018 would remain the deadline for linking Aadhaar for availing uninterrupted mobile services.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot