ഈ ആറ് സേവനങ്ങള്‍ക്കായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്!

Written By:

സര്‍ക്കാരിന്റെ അനുമതി പ്രകാരം നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവിധ രേഖകള്‍ക്കും സേവനങ്ങള്‍ക്കും ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒട്ടനേകം കാര്യങ്ങളില്‍ ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കണം എന്നു പറഞ്ഞിരിക്കുന്നു, എന്നാല്‍ അത് ഏതൊക്കെ എന്നതില്‍ ഇപ്പോഴും നിങ്ങള്‍ക്കു സംശയമാണ്.

ലോകത്തിലെ പൊതുവായ പാസ്‌വേഡുകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ? അവ സുരക്ഷിതമാണോ?

ഈ ആറ് സേവനങ്ങള്‍ക്കായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്

ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടത് ഏതിലൊക്കെ എന്നു നോക്കാം...

1. പാന്‍ (PAN)

ആധായ നികുതി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, അവിടെ നിങ്ങളുടെ പാന്‍, ആധാര്‍ വിശദാംശങ്ങള്‍ നല്‍കുക. അതിനു ശേഷം ആധികാരിക പ്രക്രിയ പൂര്‍ത്തിയാക്കുക.

2. ബാങ്ക് അക്കൗണ്ട്

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാര്‍ ഉപയോഗിച്ച് ബാങ്ക് ബ്രാഞ്ചില്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്/ മൊബൈല്‍ ബാങ്കിംഗ് ഉപയോഗിച്ച് ലിങ്ക് ചെയ്യാം. ഇന്റര്‍നെറ്റ് ബാങ്കിങ്ങ് വഴി ഇത് ചെയ്യാന്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിങ്ങ് അക്കൗണ്ടിലേക്ക് പ്രവേശിച്ച് 'അപ്‌ഡേറ്റ് ആധാര്‍' ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന OTP ഉപയോഗിച്ച് പ്രക്രിയ പൂര്‍ത്തിയാക്കുക.

3. മ്യൂച്ച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ

CAMS, കാര്‍വി കമ്പ്യൂട്ടര്‍ഷെയര്‍ ഓഫര്‍ എന്നിവ ആധാര്‍ കാര്‍ഡുമായി മ്യൂച്ച്വല്‍ ഫണ്ട് ലിങ്ക് ചെയ്യാം. ഈ സൈറ്റുകളില്‍ പോയി ' Link your aadhaar card' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

5000എംഎഎച്ച് ബാറ്ററി, 50 ജിബി ഫ്രീ ഡാറ്റ, ഫോണ്‍ വിപണിയില്‍ എത്തി!

4. ഇന്‍ഷുറന്‍സ് പോളിസികള്‍

നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി ലിങ്ക് ചെയ്യാനായി ഇന്‍ഷുറന്‍സ് ദാദാവിന്റെ ഉപഭോക്തൃത സേവന വകുപ്പിലേക്ക് സന്ദര്‍ശിക്കുക. മിക്ക സാഹചര്യങ്ങളിലും നിങ്ങളുടെ ജനന തീയതിയും പോളിസി നമ്പറും നല്‍കിയാല്‍ മതി. നിലവില്‍ എല്‍ഐസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയ്ക്കാണ് ഓണ്‍ലൈനില്‍ ആധാര്‍ ലിങ്കിങ്ങ് ചെയ്യാന്‍ സാധിക്കുന്നത്.

5. പോസ്റ്റ് ഓഫീസ് സ്‌കീം

പോസ്റ്റ് ഓഫീസ് സ്‌കീമുകളായ എന്‍എന്‍എസ്‌സി, പിപിഎഫ് എന്നിവയിലും നിര്‍ബന്ധമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടതാണ്.

6. മൊബൈല്‍ നമ്പര്‍

നിങ്ങളുടെ എല്ലാ മൊബൈല്‍ നമ്പറുകളിലും ആധാര്‍ കാര്‍ഡ് ചേര്‍ക്കേണ്ടതാണ് വളരെ അത്യാവശ്യമാണ്.

English summary
According to the government’s mandate, you have to link your Aadhaar with various key documents and services to continue using them.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot