Home
How to

അ‌ക്ഷയകേന്ദ്രത്തിലേക്ക് ഓടാൻ വരട്ടെ, ആധാർ സംശയങ്ങൾ തീർക്കാൻ ആധാർ മിത്ര എത്തി!

ആധാർ സംശയങ്ങൾ തീർക്കാൻ ആധാർ മിത്ര എത്തി!

ഇന്ത്യൻ പൗരന്മാരുടെ പ്രധാന തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് മാറിയിരിക്കുകയാണ്. പൗരന്റെ എല്ലാവിവരങ്ങളും അ‌ടങ്ങുന്നതിനാൽ തന്നെ ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട് എന്ത് സേവനവും ലഭ്യമാകണമെങ്കിൽ ആധാർ കാർഡ് നിർണായകമാണ്. 2012 ൽ ആണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ കാർഡുകൾ നൽകിത്തുടങ്ങിയത്. ഇന്ന നവജാത ശിശുക്കൾ മുതൽ പ്രായമേറിയവർ വരെയുള്ള എന്താണ്ട് ഭൂരിഭാഗം ഇന്ത്യക്കാർക്കും ആധാർ കാർഡുകളും യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പരുമുണ്ട്.

ആധാർ നിർണായക രേഖ

സർക്കാർ സേവനങ്ങൾക്കുള്ള നിർണായക രേഖ എന്ന നിലയിൽ ആധാറിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാൽ മിക്കവർക്കും ആധാർ എൻറോൾ ചെയ്യുന്ന സമയത്ത് പലവിധ പിഴവുകളും സംഭവിക്കാറുണ്ട്. ആധാർകാർഡിലെ തെറ്റായ വിവരങ്ങൾ ഭാവിയിൽ ഏറെ നൂലാമാലകളിലേക്ക് വലിച്ചിഴയ്ക്കുന്നതിനാൽ തെറ്റു തിരുത്താനും ആധാർകാർഡ് പൂർണ്ണ വിവരങ്ങളോടെ സജ്ജമാണ് എന്ന് ഉറപ്പാക്കേണ്ടതും ഓരോരുത്തരുടെയും ബാധ്യതയായി മാറിയിരിക്കുന്നു.

സംശയങ്ങൾ പരിഹരിക്കാൻ ആധാർ മിത്ര

ആധാറുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് തൊട്ടടുത്തുള്ള അ‌ക്ഷയ കേന്ദ്രങ്ങളിലേക്ക് ഓടുകയാണ് നാം ചെയ്യുന്നത്. എന്നാൽ ഇനി നിസാര കാര്യങ്ങൾക്ക് പോലും അക്ഷയകേന്ദ്രങ്ങളിലേക്ക് ഓടേണ്ടതില്ല. ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കാൻ എഐ പിന്തുണയോടെ പുതിയൊരു ചാറ്റ്ബോട്ട് സൃഷ്ടിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാരും യുഐഡിഎഐയും. ആധാർ മിത്ര എന്നാണ് പുതിയ സം​വിധാനത്തിന് പേര് നൽകിയിരിക്കുന്നത്.

ആധാർ സംശയങ്ങൾ തീർക്കാൻ ആധാർ മിത്ര എത്തി!

എഐ​​/എംഎൽ പിന്തുണ

ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുക എന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആധാർ മിത്രയുടെ ജോലി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനൊപ്പം മെഷീൻ ലേണിങ്(എംഎൽ) സാങ്കേതിക വിദ്യയുടെ പിന്തുണയും ആധാർ മിത്ര ചാറ്റ്ബോട്ടിന് ഉറപ്പാക്കിയിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പരിഹരിക്കുന്നതിന് പുറമേ ആധാർ കാർഡ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യൽ, പരാതികൾ രജിസ്റ്റർ ചെയ്യൽ, പരാതികളിന്മേലുള്ള നടപടികൾ ട്രാക്ക് ചെയ്യൽ തുടങ്ങിയ കാര്യങ്ങൾക്കും ആധാർ മിത്ര സഹായിക്കും.

ക്യുആർ കോഡ്

പുതിയ ഡിജിറ്റൽ എഐ ചാറ്റ്ബോട്ടിന്റെ സഹായം സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിലൂടെ യുഐഡിഎഐ പങ്കുവച്ചിട്ടുണ്ട്. പുതിയ ആധാർ മിത്ര എഐ ചാറ്റ്ബോട്ട് പരീക്ഷിക്കുന്നതിന് പൗരന്മാർക്കായി ഒരു ക്യുആർ കോഡും ഇതോടൊപ്പം യുഐഡിഎഐ നൽകിയിട്ടുണ്ട്. ഈ ക്യുആർ കോഡ് സ്കാൻ ​ചെയ്താൽ ആധാർമിത്ര ചാറ്റ്ബോട്ടിലേക്ക് ഉപയോക്താക്കൾക്ക് എത്തിച്ചേരാൻ സാധിക്കും. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തന്നെയാണ് ഈ ആധാർ മിത്ര എഐ ചാറ്റ്ബോട്ട് സൗകര്യവും ലഭ്യമാകുക.

പരാതികളും സംശയങ്ങളും വേഗം പരിഹരിക്കും

"ജനങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ യുഐഡിഎഐക്ക് യുഐഡിഎഐ ആസ്ഥാനം, പ്രാദേശിക ഓഫീസുകൾ, ടെക്നോളജി സെന്റർ, കോൺടാക്റ്റ് സെന്ററുകൾ എന്നിവ അ‌ടങ്ങുന്ന വിപുലവും ശക്തവുമായ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ ഏറ്റവും എളുപ്പത്തിൽ ആളുകളുടെ പരാതികൾക്ക് തീർപ്പുണ്ടാക്കാനും അ‌വരുടെ സംശയങ്ങൾ മാറ്റാനും ആധാർ മിത്ര ചാറ്റ്ബോട്ട് സംവിധാനത്തിലൂടെ സാധിക്കുമെന്ന് യുഐഡിഎഐ പത്രക്കുറിപ്പിലൂടെ അ‌റിയിച്ചു. തങ്ങളുടെ പരാതിപരിഹാര സംവിധാനത്തെ കൂടുതൽ ശക്തമാക്കാൻ പുതിയ ആധാർമിത്ര ചാറ്റ്ബോട്ടിന് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. പൊതുജനങ്ങളുമായി ബന്ധപ്പെടാനുള്ള ഈ സംവിധാനം വിപുലമായ സവിശേഷതകളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും ഭാവിയിൽ ഇത് കൂടുതൽ മെച്ചപ്പെടുത്തുമെന്നും അ‌ധികൃതർ പറയുന്നു.

ആധാർ സംശയങ്ങൾ തീർക്കാൻ ആധാർ മിത്ര എത്തി!

ആധാർ മിത്ര

ആധാറുമായി ബന്ധപ്പെട്ടുള്ള യുഐഡിഎഐയുടെ പുതിയ പരാതിപരിഹാര സംവിധാനമായ "ആധാർ മിത്ര" ചാറ്റ്ബോട്ടിന്റെ സേവനം ഔദ്യോഗിക വെബ്സൈറ്റിൽ (www.uidai.gov.in) നിന്നും തേടാവുന്നതാണ്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആണ് ആധാർ മിത്ര ചാറ്റ്ബോട്ട് സേവനം ലഭ്യമാകുക. ആധാർ കേന്ദ്രം കണ്ടെത്തുക, ആധാർ എൻറോൾമെന്റ്/ അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കുക, ആധാർ പിവിസി കാർഡ് ഓർഡർ സ്റ്റാറ്റസ് പരിശോധിക്കുക, പരാതി ഫയൽ ചെയ്യുക, പരാതിയുടെ നില പരിശോധിക്കുക, എൻറോൾമെന്റ് സെന്റർ കണ്ടെത്തുക, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക തുടങ്ങിയ ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഈ ചാറ്റ്ബോട്ട് ഉപയോഗിക്കാം. ടെക്‌സ്‌റ്റിനോട് പ്രതികരിക്കാനും അനുബന്ധ വീഡിയോകൾ കാണാനുള്ള ഫീച്ചർ നൽകാനും ആധാർ മിത്ര ചാറ്റ്ബോട്ടിന് കഴിയും.

ആധാർ മിത്ര ചാറ്റ്ബോട്ട് സേവനം ലഭിക്കാൻ...

  • www.uidai.gov.in എന്ന ലിങ്കിലേക്ക് പോകുക
  • ഹോംപേജിൽ, മിന്നിത്തെളിയുന്ന 'ആധാർ മിത്ര' ബോക്സ് കാണാൻ സാധിക്കും.
  • ചാറ്റ്ബോട്ട് തുറക്കുന്നതിനായി ബോക്സിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ചോദ്യം ചോദിക്കാൻ ''Get Started' എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് സേർച്ച് ബോക്സിൽ ചോദ്യം നൽകുക. അ‌ല്ലെങ്കിൽ മുകളിൽ ലഭ്യമാകുന്ന ഓപ്ഷനുകളിൽനിന്ന് നിങ്ങൾക്ക് അ‌റിയേണ്ട വിവരം തെരഞ്ഞെടുത്ത് നൽകുക.

More from GizBot

Best Mobiles in India

English summary
UIDAI has launched a new chatbot called Aadhaar Mitra to solve all doubts related to Aadhaar. The Aadhaar Mitra chatbot service is currently available in English and Hindiated to Aadhaar. The Aadhaar Mitra chatbot service is currently available in English and Hindi. Aadhaar Mitra's chatbot can respond to users' texts and provide a feature to watch related videos.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X