Home
How to

10 വർഷത്തിൽ ഒരിക്കൽ ആധാറിലെ കൈയ്യും മുഖവും മാറ്റണം... കാരണമറിയാം | aadhaar

ഏതൊരു ഇന്ത്യൻ പൗരന്റെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് Aadhaar. സർക്കാരിൽ നൽകുന്ന ഏതൊരു സേവനം ലഭ്യമാക്കണമെങ്കിലും ആധാർ കാർഡ് നിർബന്ധമായി മാറിയിരിക്കുന്നു. നവജാത ശിശുക്കൾ മുതൽ, ഭൂരിഭാഗം ഇന്ത്യക്കാർക്കും ആധാർ കാർഡുകളും യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പരുമുണ്ട്. ആധാർ രജിസ്ട്രേഷൻ പോലെ തന്നെ പ്രധാനമാണ് ആധാർ അപ്ഡേറ്റും.

ആധാർ വിവരങ്ങളുടെ കൃത്യതയും തടസങ്ങളില്ലാത്ത ഓതന്റിക്കേഷൻ പ്രോസസും എപ്പോഴും ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനായി എല്ലാവരും ആധാർ കാർഡ് വിവരങ്ങൾ പതിവായി അപ്‌ഡേറ്റ് ചെയ്യണമെന്നും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർദേശം നൽകിയിട്ടുണ്ട്. എൻറോൾ ചെയ്ത ആധാർ കാർഡുകൾ പത്ത് വർഷം പൂർത്തിയാകുമ്പോൾ പുതുക്കണമെന്ന് കഴിഞ്ഞ വർഷം കേന്ദ്രം ഭേദഗതിയും പുറത്തിയിരിക്കുന്നു. കാർഡ് വിവരങ്ങൾ പുതുക്കുന്നതിനെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

10 വർഷത്തിൽ ഒരിക്കൽ ആധാറിലെ കൈയ്യും മുഖവും മാറ്റണം... കാരണമറിയാം

യുഐഡിഎഐ മാർഗനിർദേശങ്ങൾ അനുസരിച്ച് ആധാർ ഫോട്ടോയും മറ്റ് ബയോമെട്രിക് വിവരങ്ങളുമാണ് യഥാസമയം അപ്ഡേറ്റ് ചെയ്യേണ്ടത്. 5 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും അപ്ഡേറ്റ് ചെയ്യേണ്ടത് ഏറ്റവും പ്രധാനമാണ്. ആദ്യമായി ആധാർ എൻറോൾ ചെയ്യുന്ന സമയത്ത് ഒരു കുട്ടിയുടെ പ്രായം 5 വയസിൽ കുറവാണെങ്കിൽ, 5 വയസ് പൂർത്തിയാകുമ്പോൾ അവരെ വീണ്ടും എൻറോൾ ചെയ്യിക്കണം. എല്ലാ ബയോമെട്രിക് ഡാറ്റയും ഇതിനൊപ്പം നൽകണം.

അത് പോലെ എൻറോൾമെന്റ് സമയത്ത് കുട്ടിക്ക് 5 വയസിനും 15 വയസിനും ഇടയിലാണ് പ്രായമെങ്കിൽ, 15 വയസ് പൂർത്തിയാകുമ്പോൾ എല്ലാ ബയോമെട്രിക് ഡാറ്റയും നൽകി കാർഡ് അപ്ഡേറ്റ് ചെയ്യണം. എൻറോൾ സമയത്ത് 15 വയസിന് മുകളിൽ പ്രായമുള്ളവർ എൻറോൾമെന്റ് കഴിഞ്ഞ് 10 വർഷം പൂർത്തിയാകുമ്പോൾ ബയോമെട്രിക്സ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. അതേ പോലെ ബയോമെട്രിക് തിരിച്ചറിയൽ സാധ്യമല്ലാതാക്കുന്ന അപകടങ്ങളും രോഗങ്ങളുമൊക്കെ ഉണ്ടായാൽ അതും അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്.

10 വർഷത്തിൽ ഒരിക്കൽ ആധാറിലെ കൈയ്യും മുഖവും മാറ്റണം... കാരണമറിയാം

എൻറോൾമെന്റ് സമയത്തെ പ്രശ്നങ്ങൾ മൂലം ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ ശരിയാകാതിരിക്കാൻ സാധ്യതയുണ്ട്. ഇത് മൂലം ആധാർ ഓതന്റിക്കേഷനും നടക്കാതെ വരാം. ഇത്തരം സാഹചര്യത്തിൽ ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക തന്നെ വേണം. അത് പോലെ ബയോമെട്രിക് വിവരങ്ങൾ ഗുണനിലവാരം പുലർത്തുന്നില്ലെങ്കിൽ യുഐഡിഎഐ തന്നെ നിങ്ങളെ ബന്ധപ്പെട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടും.

നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനും വർഷങ്ങൾക്ക് മുമ്പ് എടുത്ത ആരെന്ന് പോലും മനസിലാകാത്ത ആ ഫോട്ടോയും മാറ്റാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ അത് ചെയ്യുന്നതാണ് നല്ലത്. ആധാർ കാർഡിലെ അഡ്രസ് മാറ്റങ്ങൾ മാത്രമാണ് ഓൺലൈൻ ആയി ചെയ്യാൻ കഴിയുന്നത്. പേര്, ഡേറ്റ് ഓഫ് ബർത്ത്, ഫോട്ടോ എന്നിവ മാറ്റുന്നതിന് ബയോമെട്രിക് ഓതന്റിക്കേഷൻ ആവശ്യമാണ്. ഇതിനായി ഒരു ആധാർ എൻറോൾമെന്റ് സെന്ററിൽ പോകേണ്ടതുമുണ്ട്.

ആധാർ മിത്ര : ആധാറുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പരിഹരിക്കാനുള്ള എഐ സപ്പോർട്ടഡ് ചാറ്റ്ബോട്ടാണ് ആധാർ മിത്ര. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനൊപ്പം മെഷീൻ ലേണിങ് സാങ്കേതിക വിദ്യയും ആധാർ മിത്ര ചാറ്റ്ബോട്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ആധാർ കാർഡ് സ്റ്റാറ്റസ് ട്രാക്കിങ്, പരാതികൾ രജിസ്റ്റർ ചെയ്യാൻ, പരാതികളിന്മേലുള്ള നടപടികൾ ട്രാക്ക് ചെയ്യാൻ എന്നിവയ്ക്കും ആധാർ മിത്ര ഉപയോഗപ്പെടുത്താം.

ചാറ്റ്ബോട്ടിന്റെ സേവനം ഔദ്യോഗിക വെബ്സൈറ്റിൽ (www.uidai.gov.in) ലഭ്യമാകും. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് ചാറ്റ്ബോട്ടിന്റെ സേവനം ലഭ്യമാകുന്നത്. ആധാർ കേന്ദ്രങ്ങൾ സ്പോട്ട് ചെയ്യാൻ, ആധാർ എൻറോൾമെന്റും അപ്‌ഡേറ്റ് സ്റ്റാറ്റസും പരിശോധിക്കാൻ, പരാതി ഫയൽ ചെയ്യാൻ തുടങ്ങിയ സേവനങ്ങൾക്ക് ഈ ചാറ്റ്ബോട്ട് ഉപയോഗപ്പെടുത്താൻ കഴിയും. ആധാ‍ർ സേവനങ്ങളിലെ ഏറ്റവും ആധുനികമായ സ‍ർവീസുകളിൽ ഒന്നാണ് ആധാ‍ർ മിത്ര ചാറ്റ്ബോട്ട്.

More from GizBot

Best Mobiles in India

English summary
Aadhaar is the most important identification document for any Indian citizen. The Aadhaar card has become mandatory to access any service provided by the government. From newborn babies, most Indians have Aadhaar cards and unique identification numbers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X