നിങ്ങൾ മരിച്ചാൽ ഗൂഗിൾ അ‌ക്കൗണ്ടിന് എന്ത് സംഭവിക്കും? അ‌റിഞ്ഞിരിക്കേണ്ട അ‌ക്കാര്യങ്ങൾ ഇതാ...

|

നമ്മുക്കെല്ലാവർക്കും ഒരു ഗൂഗിൾ അക്കൌണ്ട് ഉണ്ടാവും. എപ്പോ ഞാൻ അറിഞ്ഞില്ലല്ലോ.. എന്നൊന്നും പറയരുത്. ഗൂഗിളിന്റെ ഏത് സേവനങ്ങൾ നാം ഉപയോഗിച്ച് തുടങ്ങിയാലും ഒരു ഗൂഗിൾ അക്കൌണ്ട് ക്രിയേറ്റ് ചെയ്യപ്പെടും. ആൻഡ്രോയിഡ് ഫോണുകൾ പ്രവർത്തിപ്പിച്ച് തുടങ്ങാൻ പോലും Google Account അനിവാര്യമാണ്. ഡിജിറ്റൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സേവനങ്ങളും ഗൂഗിളിന്റേതാണ്. ഫോട്ടോസ് സേവ് ചെയ്യുന്നത് മുതൽ ഇ മെയിൽ വരെയുള്ള കാര്യങ്ങൾ ഓർത്താൽ മതിയാകും.

 

പരിധികളില്ലാത്ത ഡാറ്റ

നാം പോയ വഴികൾ, സന്ദർശിച്ച സ്ഥലങ്ങൾ, എടുത്ത സെൽഫികൾ, നടത്തിയ പർച്ചേസുകൾ, പരിചയപ്പെട്ടതും സമ്പർക്കം പുലർത്തുന്നതുമായ ആളുകൾ എന്നിങ്ങനെ പരിധികളില്ലാത്ത ഡാറ്റയാണ് ഗൂഗിളിന്റെ കയ്യിലുള്ളത്. നിങ്ങളെ നിങ്ങളെക്കാളും നല്ലപോലെ അറിയാവുന്നതും ഒരു പക്ഷെ ഗൂഗിളിന് തന്നെയായിരിക്കും. ഇത് ഗൂഗിൾ സേവനങ്ങൾ ലഭ്യമാക്കുന്നതിനപ്പുറമുള്ള ആവശ്യങ്ങൾക്കായി ഈ ഡാറ്റ ഗൂഗിൾ ഉപയോഗിക്കുന്നുണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങളും ഉണ്ട്.

ഗൂഗിൾ അക്കൌണ്ടിന് എന്ത് സംഭവിക്കും?

മറ്റുള്ളവർ കണ്ടാൽ കുഴപ്പമില്ലാത്തതും എന്നാൽ മറ്റാരും കാണരുതെന്ന് നാം ആഗ്രഹിക്കുന്നതുമായ ഡാറ്റകൾ ഗൂഗിളിന്റെ കൈവശം ഉണ്ടാകുമെന്നതും തർക്കമില്ലാത്ത കാര്യമായിരിക്കും. എന്നാൽ നാളെ ഒരു ദിവസം നമ്മൾ അങ്ങ് മരിച്ച് പോയെന്ന് കരുതുക. ഈ സാഹചര്യത്തിൽ നമ്മുടെ ഗൂഗിൾ അക്കൌണ്ടിന് എന്ത് സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?

ഗൂഗിൾ അക്കൌണ്ടിന് എന്ത് സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?ഗൂഗിൾ അക്കൌണ്ടിന് എന്ത് സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?

എന്ത് അക്കൌണ്ട്...ഏത് ഗൂഗിൾ...എവിടുത്തെ ഡാറ്റ
 

മരിച്ച ശേഷം എന്ത് അക്കൌണ്ട്...ഏത് ഗൂഗിൾ...എവിടുത്തെ ഡാറ്റ എന്നൊക്കെയാകും ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്. നമ്മുടെ ജീവിതത്തെക്കുറിച്ചും കാട്ടിക്കൂട്ടലുകളെക്കുറിച്ചുമുള്ള സകല വിവരങ്ങളും അടങ്ങിയ ഈ വലിയ ഡാറ്റ ശേഖരത്തിന് എന്ത് സംഭവിക്കുമെന്നതിന്റെ നിയന്ത്രണവും നിങ്ങൾക്ക് തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

ഗൂഗിൾ അക്കൌണ്ടിൽ നിന്നുള്ള ഡാറ്റ

മരണശേഷം നിങ്ങളുടെ ഗൂഗിൾ അക്കൌണ്ടിൽ നിന്നുള്ള ഡാറ്റ പൂർണമായും ഡിലീറ്റ് ചെയ്യാനോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലുമോ സുഹൃത്തുക്കൾക്കോ ആക്സസ് നൽകുവാനോ സാധിക്കും. ഗൂഗിളിന്റെ ഇൻആക്റ്റീവ് അക്കൌണ്ട് മാനേജർ വഴിയാണ് ഇത് സാധിക്കുന്നത്. അക്കൌണ്ട് കുറച്ച് കാലം ഇൻആക്റ്റീവ് ആയിരിക്കുമ്പോഴാണ് ഈ സംവിധാനം പ്രവർത്തനസജ്ജമാകുന്നത്.

ഗൂഗിൾ ഇൻആക്റ്റീവ് അക്കൌണ്ട് മാനേജർ

യൂസേഴ്സിന് അവരുടെ ഗൂഗിൾ ഡാറ്റയുടെ ചില ഭാഗങ്ങൾ മാത്രമായി മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും ഗൂഗിൾ അക്കൌണ്ടിലെ ഇൻആക്റ്റിവിറ്റി സൌകര്യം സഹായിക്കുന്നു. ലാസ്റ്റ് സൈൻഇൻ, റീസന്റ് ആക്റ്റിവിറ്റി, ജിമെയിൽ ആപ്പ് ഉപയോഗം, ആൻഡ്രോയിഡ് ചെക്ക് ഇൻസ് എന്നിവയെല്ലാം പരിശോധിച്ചാണ് അക്കൌണ്ട് ഇൻആക്റ്റിവിറ്റി നിശ്ചയിക്കുന്നത്. മരണശേഷം എന്ത് സംഭവിക്കണമെന്ന കാര്യം സെറ്റ് ചെയ്ത് വച്ചിട്ടില്ലെങ്കിൽ എല്ലാ വിവരങ്ങളും ഡിലീറ്റ് ആകും.

അക്കൌണ്ട് ആക്റ്റീവ്

എല്ലാ വിവരങ്ങളെയും സർവീസുകളെയും ഒരു തരത്തിലാവില്ല ഈ നടപടികൾ ബാധിക്കുക. ഉദാഹരണത്തിന് ഒരു കൃത്യം സമയ പരിധി കഴിഞ്ഞിട്ടും അക്കൌണ്ട് ആക്റ്റീവ് അല്ലെങ്കിൽ ജിമെയിൽ ആക്സസ് ബ്ലോക്ക് ചെയ്യപ്പെടും. അക്കൌണ്ട് ഇൻആക്റ്റീവ് ആയി പ്രഖ്യാപിക്കുന്നതിനുള്ള സമയ പരിധിയും നിങ്ങൾക്ക് സെറ്റ് ചെയ്യാൻ കഴിയും. മൂന്ന് മാസം മുതൽ 18 മാസ വരെ സമയ പരിധി സെറ്റ് ചെയ്യാൻ സാധിക്കും.

ഇന്റർനാഷണൽ കളിക്ക് ഇന്റർനാഷണൽ പ്ലാൻ... അതല്ലേ ഹീറോയിസംഇന്റർനാഷണൽ കളിക്ക് ഇന്റർനാഷണൽ പ്ലാൻ... അതല്ലേ ഹീറോയിസം

ഡാറ്റ കുടുംബാംഗത്തിന് കൈമാറാൻ

ഡാറ്റ കുടുംബാംഗത്തിന് കൈമാറാൻ

ഇൻആക്റ്റീവ് ആയി ഡിക്ലയർ ചെയ്യപ്പെട്ട അക്കൌണ്ടിൽ നിന്നുള്ള ഡാറ്റ മറ്റൊരാൾക്ക് കൈമാറാൻ അയാളുടെ ഫോൺ നമ്പർ ആഡ് ചെയ്യണം. ഈ നമ്പർ ഉപയോഗിക്കുന്നവർക്ക് മാത്രമായിരിക്കും ഡാറ്റ ഡൌൺലോഡ് ചെയ്യാൻ കഴിയുക. അവരുടെ ഇ മെയിൽ ഐഡിയും നൽകാൻ സാധിക്കും. ധാരാളം ഗൂഗിൾ സർവീസുകൾ ഉള്ളതിനാൽ ഏതൊക്കെ ഡാറ്റ ഇങ്ങനെ കൈമാറണമെന്നും നിശ്ചയിക്കാവുന്നതാണ്. മരിച്ചയാളുടെ അക്കൌണ്ട് ഇൻആക്റ്റീവ് ആകുന്നതോടെ മുകളിൽപ്പറഞ്ഞ കോൺടാക്റ്റിന് നോട്ടിഫിക്കേഷൻ ലഭിക്കും. അവർക്ക് മുൻകൂട്ടി തയ്യാറാക്കിയ ഇമെയിൽ സന്ദേശവും അയയ്ക്കാൻ കഴിയും.

ഇൻആക്റ്റീവ് അക്കൌണ്ട് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ

ഇൻആക്റ്റീവ് അക്കൌണ്ട് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ

ഗൂഗിൾ ആക്കൌണ്ട് പ്രൌഫൈൽ പിക്ചറിന് താഴെയുള്ള ‘Manage your Google Account' ഓപ്ഷനിൽ ടാപ്പ് ചെയ്യുക. തുടർന്ന് Data & Privacy tab ആക്സസ് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്യുക. നിങ്ങൾക്ക് ഒരു ‘More Options' ടാബ് കാണാൻ കഴിയും. ഇവിടെയുള്ള ഓപ്ഷനുകളിൽ നിന്നും ‘plan what happens to your data' സെലക്റ്റ് ചെയ്യുക. നിർദേശങ്ങൾക്ക് അനുസരിച്ച് പ്രോസസ് പൂർത്തിയാക്കാൻ കഴിയും.

Best Mobiles in India

English summary
It's undisputed that Google has our data that's okay for others to see, but there's also our data that we don't want anyone else to see. Suppose you die tomorrow. Have you thought about what happens to our Google account in this situation?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X