5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ

|

5ജി(5G) സേവനം രാജ്യത്ത് ആരംഭിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ. ഇന്റർനെറ്റ് വേഗത്തിനൊപ്പം വളർന്ന ഒരുപാട് ഗ്രാമങ്ങൾ നമുക്കിന്നുണ്ട്. നിലവിലുണ്ടായിരുന്ന ഇന്റർനെറ്റ് വേഗത്തിനെക്കാൾ അ‌തിശയിപ്പിക്കുന്ന വേഗമാണ് 5ജി നൽകുക. 4ജിയിൽ മെഗാ​ ബൈറ്റ് പെർ സെക്കൻഡ് വേഗമാണ് ഉണ്ടായിരുന്നത് എങ്കിൽ 5ജിയിലേക്ക് എത്തുമ്പോൾ അ‌ത് ജിഗാ ​ബൈറ്റ് പെർ സെക്കൻഡ് ആണ്.

 

എറിക്സൺ പവിലിയൻ

5ജിയുടെ ഉദ്ഘാടന വേദിയായ ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിലെത്തിയ നമ്മുടെ പ്രധാനമന്ത്രി എറിക്സൺ പവിലിയൻ സന്ദർശിച്ച വേളയിൽ ഇന്ത്യയിലിരുന്നുകൊണ്ട് സ്വീഡനിലെ കാർ 5ജി റിമോർട്ടിങ്ങിലൂടെ ഓടിച്ചത് പലരും കണ്ടുകാണുമല്ലോ. ദേശ കാല വ്യത്യാസങ്ങളും അ‌തിർവരമ്പുകളും ഭേദിച്ചുകൊണ്ട് ആഗോള തലത്തിൽ നിറഞ്ഞു നിൽക്കാനുള്ള 5ജിയുടെ ശേഷിയുടെ ഒരു സാമ്പിൾ പ്രകടനം മാത്രമായിരുന്നു അ‌വിടെ കണ്ടത്.

അഞ്ചാം തലമുറ സാങ്കേതികവിദ്യ

വയര്‍ലെസ് വിവരവിനിമയത്തിന്റെ അഞ്ചാം തലമുറ സാങ്കേതികവിദ്യയായ 5ജി രാജ്യത്തെ അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലേക്കും അതിനോട് ചേര്‍ന്നുള്ള നൂതന സാധ്യതകളിലേക്കും അവസരങ്ങളിലേക്കും കൈപിടിച്ചുയര്‍ത്തുന്ന സുവർണ പാതയായാണ് വിലയിരുത്തപ്പെടുന്നത്. ടെലിക്കോം രംഗത്തെ ആദ്യമൂന്ന് സ്ഥാനക്കാരായ ജിയോയും എയർടെലും വിഐയുമാണ് 5ജിയുടെ ഇന്ത്യയിലെ സേവനദാതാക്കൾ.

5G സേവനത്തിൽ ബിഎസ്എൻഎല്ലിന് എന്ത് കാര്യം എന്ന് ചോദിക്കരുത്! 'സൗജന്യങ്ങൾ' നിലയ്ക്കുന്ന കാലം വരും5G സേവനത്തിൽ ബിഎസ്എൻഎല്ലിന് എന്ത് കാര്യം എന്ന് ചോദിക്കരുത്! 'സൗജന്യങ്ങൾ' നിലയ്ക്കുന്ന കാലം വരും

8 നഗരങ്ങളിൽ ആദ്യദിവസം മുതൽ തന്നെ 5ജി
 

ഇവരിൽ എയർടെൽ 8 നഗരങ്ങളിൽ ആദ്യദിവസം മുതൽ തന്നെ 5ജി സേവനം ആരംഭിച്ചതായാണ് അ‌റിയിച്ചിരിക്കുന്നത്. ജിയോ ആകട്ടെ ദീപാവലിക്ക് നാല് നഗരങ്ങളിൽ 5ജി ലഭ്യമാക്കിത്തുടങ്ങും എന്നും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടമെന്ന നിലയിൽ 13 നഗരങ്ങളിലാണ് 5ജി സേവനങ്ങൾ ലഭ്യമാകുക. ഈ പതിമൂന്നിൽ കേരളത്തിലെ നഗരങ്ങൾ ഒന്നും ഇടം പിടിച്ചിട്ടില്ല. അ‌തിനാൽത്തന്നെ ഈ അ‌ള്‍ട്രാ-ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നമ്മുടെ നാട്ടിൽ എത്താൽ അ‌ൽപ്പം ​വൈകും.

എല്ലാ നഗരങ്ങളിലും മലയാളി ഉണ്ട്

എങ്കിലും നമ്മുടെ തൊ​ട്ടടുത്ത സംസ്ഥാനങ്ങളി​ലെ രണ്ട് പ്രധാന നഗരങ്ങളായ ചെ​ന്നൈയിലും ബംഗളുരുവിലും 5ജി സേവനങ്ങൾ എത്തുന്നുണ്ട്. ഇവിടങ്ങളിൽ ധാരാളം മലയാളികൾ ഉണ്ട്. ഈ രണ്ട് നഗരങ്ങൾക്ക് പുറമെ 5ജി സേവനം ആരംഭിക്കുന്ന എല്ലാ നഗരങ്ങളിലും മലയാളി ഉണ്ട്. അ‌തിനാൽ 5ജി എത്തുമ്പോൾത്തന്നെ ആസ്വദിക്കാൻ അ‌വിടങ്ങളിൽ ഉള്ള മലയാളികൾക്ക് അ‌വസരവുമുണ്ട്.

5ജി സേവനം ആരംഭിച്ച് ചരിത്രത്തിലേക്ക് ആദ്യം നടന്ന് എയർടെൽ; 5ജി ലഭ്യമാക്കുക എട്ട് നഗരങ്ങളിൽ5ജി സേവനം ആരംഭിച്ച് ചരിത്രത്തിലേക്ക് ആദ്യം നടന്ന് എയർടെൽ; 5ജി ലഭ്യമാക്കുക എട്ട് നഗരങ്ങളിൽ

 5ജി കിട്ടാൻ എന്തു ചെയ്യണം

പലർക്കും തങ്ങൾ ഉള്ള പ്രദേശത്ത് 5ജി കിട്ടുമോ, തങ്ങളുടെ ഫോണിൽ 5ജി കിട്ടുമോ, കിട്ടാൻ എന്തു ചെയ്യണം എന്നൊക്കെ അ‌റിയാൻ ആഗ്രഹമുണ്ടാകും അ‌തിനുള്ള വഴി എന്താണ് എന്നു നോക്കാം. ഇപ്പോൾ എയർടെൽ മാത്രമാണ് നിലവിൽ 5ജി സേവനം നൽകുന്നത് എന്നറിയാമല്ലോ. ഡൽഹി, വാരണാസി, ബാംഗ്ലൂർ, ഹൈദരാബാദ്, മുംബൈ, ചെന്നൈ, സിലിഗുരി എന്നിവിടങ്ങളിലാണ് എയർടെൽ 5ജി ലഭ്യമാകുക എന്നാണ് അ‌റിയാൻ കഴിയുന്നത്.

എയർടെൽ താങ്ക്സ് ആപ്പ്

ഇക്കാര്യത്തിൽ വേണ്ടത്ര വ്യക്തത ഇനിയും വന്നിട്ടില്ല. കൂടാതെ ഈ നഗരങ്ങളിലെ ഏതൊക്കെ പ്രദേശങ്ങളിലാണ് 5ജി കിട്ടുക എന്നും വ്യക്തമായിട്ടില്ല. എങ്കിലും നിങ്ങൾ ഈ നഗരങ്ങളുടെ പരിധിയിൽ വരുന്ന ആളാണ് എങ്കിൽ എയർടെൽ താങ്ക്സ് ആപ്പ് ഡൗൺലോഡ്​ ചെയ്ത് ​രജിസ്റ്റേഡ് നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഈ ആപ്പുപയോഗിച്ച് നിങ്ങൾക്ക് 5ജി ലഭ്യമാണോ എന്നും സേവനങ്ങൾ ലഭ്യമാകുമോ എന്നും അ‌റിയാം.

5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones

5ജി സേവനത്തിനായി വേണ്ട സൗകര്യങ്ങൾ

5ജി സേവനത്തിനായി വേണ്ട സൗകര്യങ്ങൾ

ഠ 5ജി സേവനം ആരംഭിച്ചിട്ടുള്ള ടവറിന്റെ പരിധിയിലാകണം നിങ്ങൾ ഉണ്ടാകേണ്ടത് എന്നതാണ് ആദ്യത്തെക്കാര്യം.

ഠ 5ജി സപ്പോർട്ട് ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ഉണ്ടാവണം എന്നതാണ് മറ്റൊരു പ്രധാന കാര്യം. ( ഇപ്പോൾ പുറത്തിറങ്ങുന്ന ഒട്ടുമിക്ക ഫോണുകളും 5ജി സപ്പോർട്ട് ഉള്ളവയാണ് ).

ഠ ആക്ടീവ് ആയിട്ടുള്ള ​ഒരു എയർടെൽ കണക്ഷൻ: ഇപ്പോൾ 4ജി നിലവിലുള്ള എയർടെൽ സിമ്മുകളെല്ലാം 5ജി സപ്പോർട്ട് ആണ്. അ‌തിനാൽ 5ജിക്കായി പുതിയ സിം എടുക്കേണ്ടതില്ല.

 

സ്മാർട്ട്ഫോണിൽ 5ജി ആക്ടിവേറ്റ് ചെയ്യാനുള്ള വഴി

സ്മാർട്ട്ഫോണിൽ 5ജി ആക്ടിവേറ്റ് ചെയ്യാനുള്ള വഴി

ഠ ഫോണിലെ സെറ്റിങ്സ് ഓപ്പൺ ചെയ്യുക.
ഠ കണക്ഷൻ അ‌ഥവാ മൊ​ബൈൽ നെറ്റ്വർക്ക് ഓപ്ഷൻ എടുക്കുക.
ഠ നെറ്റ്വർക്ക് മോഡ് സെലക്ട് ചെയ്ത് 5ജി ഓപ്ഷൻ തെരഞ്ഞെടുക്കുക.

ഇത്രമാത്രമാണ് 5ജി നെറ്റ്വർക്കിലേക്ക് മാറാൻ ചെ​യ്യേണ്ടത്. 5ജി മോഡിലേക്ക് മാറിക്കഴിഞ്ഞാൽ നിങ്ങൾ ഉള്ള പ്രദേശത്ത് 5ജി ലഭ്യമാണെങ്കിൽ ഫോണിൽ ലഭ്യമായിക്കൊള്ളും. 5ജി ആണ് ലഭ്യമാകുന്നത് എങ്കിൽ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ മുകളിലായി 5ജി ലോഗോ കാണാൻ സാധിക്കും.

5G ഉദ്ഘാടനത്തിനിടെ മോദി സ്വീഡനിൽ 'പോയി', അ‌തും കാറോടിച്ച്!5G ഉദ്ഘാടനത്തിനിടെ മോദി സ്വീഡനിൽ 'പോയി', അ‌തും കാറോടിച്ച്!

 

Best Mobiles in India

English summary
5G services are coming to Chennai and Bengaluru. There are many Malayalis here. Apart from these cities, there are Malayalis in all the cities where 5G service will be launched. Many people want to know if they can get 5G in their area, if they can get 5G on their phone, what to do to get it. Let's see the way to do it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X