വൈബ്രേഷൻ ഓഫാക്കുക, സ്‌ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുക..! ഫോൺ ബാറ്ററിയുടെ ആയുസ് കൂട്ടാൻ 10 കാര്യങ്ങൾ
ബാറ്ററി ഫുൾ ചാർജ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വീണ്ടും ചാർജിങ്ങിനായി ഫോൺ വയ്ക്കേണ്ടിവരുന്ന അവസ്ഥ നിരവധി പേർക്ക് ഉണ്ടാകാറുണ്ട്. നിരന്തര ഉപയോഗം ഫോണിന്റെ ബാറ്ററിയെ ബാധിക്കും. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആൻഡ്രോയിഡ് ഫോണുകളുടെ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.
സ്‌ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുക: ഏതൊരു ഇലക്ട്രോണിക് ഡിവൈസിലും ഏറ്റവും കൂടുതൽ പവർ ഉപയോഗിക്കുകയും ബാറ്ററി ചാർജ് വളരെവേഗം ചോർത്തുകയും ചെയ്യുന്ന പ്രധാന ഘടകമാണ് ഡിസ്പ്ലേ. സ്‌ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുന്നത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നു, ഇത് ആൻഡ്രോയിഡ ഡിവൈസുകളുടെ ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

സ്ക്രീൻ ഓഫാകുന്നതിനുള്ള സമയം കുറയ്ക്കുക: സ്‌ക്രീൻ സ്വയം ഓഫാകുന്നതിനുള്ള സമയം തിരഞ്ഞെടുക്കാൻ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഈ ഇടവേള കുറയ്ക്കുന്നതിലൂടെ, ഫോൺ നിഷ്‌ക്രിയമായിരിക്കുമ്പോൾ ഡിസ്‌പ്ലേ പെട്ടെന്ന് ഓഫ് ആകുകയും. അതുവഴി ബാറ്ററി ലാഭിക്കുകയും ചെയ്യാം. ഇത് ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യും.
ഓട്ടോമാറ്റിക് ബ്രൈറ്റ്നസ് പ്രവർത്തനക്ഷമമാക്കുക: പുതിയ സ്മാർട്ട്ഫോണുകൾ ഒരു ആംബിയന്റ് ലൈറ്റ് സെൻസർ സഹിതമാണ് എത്തുന്നത്. പാരിസ്ഥിതിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി സ്ക്രീൻ ബ്രൈറ്റ്നസ് ക്രമീകരിക്കാൻ ഇതിന് കഴിയും. ഈ ഫീച്ചർ ഇരുണ്ട ചുറ്റുപാടുകളിൽ സ്‌ക്രീൻ ബ്രൈറ്റ്നസ് സ്വയം കുറയ്ക്കുന്നു. ഇത് ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കും.
റിഫ്രഷ് റേറ്റ് കുറയ്ക്കുക: പുതിയ സ്മാർട്ട്ഫോണുകൾ ഉയർന്ന റിഫ്രഷ്റേറ്റുമായാണ് എത്തുന്നത്. പക്ഷേ, റിഫ്രഷ് റേറ്റ് 60Hz ആയി പരിമിതപ്പെടുത്താനുള്ള ഓപ്ഷനുമുണ്ട്, ഇത് വൈദ്യുതി ലാഭിക്കുന്നു. കൂടാതെ, ചില ഫോണുകളിൽ സ്‌ക്രീൻ റിഫ്രഷ് റേറ്റ് 1Hz വരെ കുറയ്ക്കുന്ന LTPO സാങ്കേതികവിദ്യയും ഉണ്ട്. ഇത് വൈദ്യുതി ഉപഭോഗം കൂടുതൽ കുറയ്ക്കും.
വൈബ്രേഷനുകൾ ഓഫ് ആക്കുക: പലരും തങ്ങളുടെ ഫോൺ സ്ഥിരമായി വൈബ്രേഷൻ മോഡിൽ ഉപയോഗിക്കാറുണ്ട്. റിംഗ് ടോണുകളേക്കാൾ വൈബ്രേഷനുകൾ കൂടുതൽ പവർ ഉപയോഗിക്കുന്നു. അതിനാൽ തന്നെ വൈബ്രേഷനുകൾ ഓഫ് ആക്കുന്നത് ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതിനുള്ള ഏറെ ഫലപ്രദമായ ഒരു മാർഗമാണ് എന്ന് പറയാം.
ആപ്പുകളുടെ ബാറ്ററി ഉപയോഗം പരിമിതപ്പെടുത്തുക: ബാക്ഗ്രൗണ്ട് ആപ്പുകൾ വലിയ അളവിൽ ഫോണിന്റെ വിവിധ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നു, ഇത് ബാറ്ററി ഉപഭോഗം കൂട്ടാൻ ഇടയാക്കുന്നു. ബാക്ഗ്രൗണ്ട് സർവീസുകൾ, പ്രത്യേകിച്ച് അമിത വൈദ്യുതി ഉപയോഗിക്കുന്ന ആപ്പുകൾ ഡീസേബിൾ ചെയ്യുന്നത് ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

പവർ സേവിംഗ് മോഡ് ആക്ടീവ് ആക്കുക: ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ പവർ സേവിംഗ് മോഡുകൾ സഹിതമാണ് എത്തുന്നത്. അത് ബാക്ഗ്രൗണ്ട് സർവീസുകൾ തടയുന്നതിലൂടെയും സ്‌ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുന്നതിലൂടെയും ചില സന്ദർഭങ്ങളിൽ സിപിയു പ്രകടനത്തെ സ്കെയിൽ ചെയ്യുന്നതിലൂടെയും ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കാൻ ഏറെ സംഭാവന നൽകുന്നു.
ഉപയോഗിക്കാത്ത ആപ്പുകൾ അടയ്‌ക്കുക: ചിലർ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഒരുപാട് ആപ്പുകൾ ഒരേസമയം പ്രവർത്തിപ്പിക്കാറുണ്ട്. എന്നാൽ ഉപയോഗശേഷം ഇവ ക്ലോസ് ചെയ്യാറുമില്ല. ഒന്നിലധികം ആപ്പുകൾ ഒരേസമയം പ്രവർത്തിപ്പിക്കുന്നത് നിങ്ങളുടെ ബാറ്ററി ചാർജ് അതിവേഗം ഇല്ലാതാക്കും. അതിനാൽ എനർജി ലാഭിക്കാൻ ഉപയോഗിക്കാത്ത ആപ്പുകൾ ക്ലോസ് ചെയ്യേണ്ടത് അനിവാര്യമാണ്.
ഫൈൻ-ട്യൂൺ സിങ്ക് സെറ്റിങ്സ്: ഇമെയിൽ, സോഷ്യൽ മീഡിയ അപ്‌ഡേറ്റുകൾ പോലെയുള്ള ഡാറ്റ സിങ്ക് ചെയ്യുന്നത് പവർ- ഇന്റൻസീവ് ആയിരിക്കാം. നിങ്ങളുടെ സിങ്ക് സെറ്റിങ്സിൽ പോയി സിങ്കിങ് വൈഫൈയിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുമ്പോൾ മാത്രം നടക്കുന്ന വിധത്തിൽ സെറ്റ് ചെയ്യുക. അതുവഴി വൈദ്യുതി ഉപയോഗം കുറയ്ക്കാം.
ബ്ലാക്ക് അല്ലെങ്കിൽ ഡാർക്ക് തീം തിരഞ്ഞെടുക്കുക: ഡാർക്ക് മോഡ് അല്ലെങ്കിൽ ഒരു ബ്ലാക്ക് തീം സ്മാർട്ട്ഫോണുകളിലെ OLED സ്‌ക്രീനുകൾക്ക് എനർജി ലാഭിക്കാൻ ഏറെ പ്രയോനപ്രദമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബ്ലാക്ക് ഒഴികെയുള്ള പിക്സലുകൾ ഓഫാക്കുക വഴി ബാറ്ററി ലൈഫ് ലാഭിക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.


Click it and Unblock the Notifications








