ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ??

|

പണ്ടൊക്കെ എന്തെങ്കിലും സാധനം കടയായ കടകൾ മൊത്തം കയറിയിറങ്ങി എവിടെയാണ് വിലക്കുറവ് ഉള്ളത് എന്ന് നോക്കി മനസിലാക്കി പരസ്പരം വിലയും ഓഫറുകളും എല്ലാം താരതമ്യം ചെയ്തുവേണം ഓരോ സാധനങ്ങളും വാങ്ങാൻ. എന്നാൽ ഇന്ന് കഥയാകെ മാറിയിരിക്കുകയാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയും രാജ്യത്ത് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായ ഡിജിറ്റൽ വിപ്ലവവും എല്ലാം തന്നെ സാധങ്ങൾ വാങ്ങുന്ന കാര്യത്തിലും കാതലായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

 
ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ??

പറഞ്ഞു വരുന്നത് ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുന്നതിനെ കുറിച്ചാണ്. ആദ്യമൊക്കെ മൊബൈൽ ഫോണുകളും നമുക്ക് നേരിട്ട് ലഭ്യമല്ലാത്ത സാധനങ്ങളും വാങ്ങാൻ മാത്രമായിരുന്നു ആളുകൾ ഓൺലൈൻ മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തിരുന്നത് എങ്കിൽ ഇന്ന് എല്ലാവരും ഓൺലൈൻ വഴിയാണ് ഒട്ടുമിക്ക എല്ലാ സാധനങ്ങളും വാങ്ങുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, ഈബേ, അലി എക്സ്പ്രസ്, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങി നൂറുകണക്കിന് വെബ്സൈറ്റുകളാണ് ഇന്ന് രാജ്യത്ത് ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാൻ ആയി ലഭ്യമായിട്ടുള്ളത്. ഇന്നിവിടെ ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ

ഓൺലൈൻ വഴി സാധങ്ങൾ വാങ്ങുമ്പോൾ

ഓൺലൈൻ വഴി സാധങ്ങൾ വാങ്ങുമ്പോൾ

ഇത്തരത്തിൽ ഓൺലൈൻ വഴി സാധനങ്ങൾ നമ്മളിൽ പലരും വാങ്ങിയിട്ടുണ്ടാകും. ചിലരൊക്കെ സ്ഥിരമായി വാങ്ങുന്നവരായിരിക്കും. മറ്റു ചിലരാണെങ്കിൽ അത്യാവശ്യമായത് മാത്രം വാങ്ങുന്നവരായിരിക്കും. അതോടൊപ്പം തന്നെ ഇത്തരത്തിൽ ഓൺലൈൻ വഴി വാങ്ങാൻ അറിയാത്തതിനാൽ മാറി നിൽക്കുന്നവരും ചുരുക്കമല്ല. എന്തായാലും ഇന്നിവിടെ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതടക്കമുള്ള കാര്യങ്ങൾ വിവരിക്കുകയാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം

ഏറ്റവും പ്രധാനപ്പെട്ട കാര്യം

ഇവിടെ പറഞ്ഞുതുടങ്ങും മുമ്പ് ആദ്യം തന്നെ മനസ്സിലാക്കേണ്ട കാര്യം നിങ്ങൾ എന്തൊരു സാധനം ഓൺലൈൻ വഴി വാങ്ങാൻ പോകുമ്പോഴും ആദ്യം മനസ്സിൽ വരേണ്ടത് വാങ്ങാൻ പോകുന്ന ഈ സാധനം, അത് ചെറുതാവാട്ടെ വലുതാവട്ടെ എന്തുതന്നെയാവട്ടെ, നിങ്ങൾക്ക് ആവശ്യമുള്ളതാണെങ്കിൽ മാത്രം വാങ്ങുക. ഫേസ്ബുക്ക് കയറി നോക്കി ലൈകും ഷെയറും ചെയ്യുന്ന പോലെയല്ല ഇത്. ഓരോ സാധങ്ങൾ വാങ്ങുമ്പോഴും നിങ്ങളുടെ സ്വന്തം പണം തന്നെയാണ് പോകുന്നത്. അതിനാൽ ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങുക.

ഓഫറുകൾ
 

ഓഫറുകൾ

ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാൻ നമ്മളെയെല്ലാവരെയും പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആകർഷകമായ ഘടകം ഓഫറുകളാണ്. എണ്ണമറ്റ ഓഫറുകൾ ഓൺലൈൻ വഴി വാങ്ങുന്നവർക്കായി ഈ വെബ്സൈറ്റുകളിൽ കാത്തിരിപ്പുണ്ട്. കമ്പനി ഓഫറുകളും അവയ്ക്ക് പുറമെ വെബ്സൈറ്റുകളുടെ ഓഫറുകളും തുടങ്ങി സ്പെഷ്യൽ ഡേ ഓഫറുകൾ വരെ നിങ്ങൾക്ക് ഇവിടെ ലഭ്യമാകും. ഇതിന് പുറമെയാണ് ബാങ്ക് ഓഫറുകളും ലഭിക്കും. ഇതെല്ലാം മനസ്സിൽ വെക്കുക. വെറുതെ കയറി വാങ്ങാതെ ഏത് വെബ്‌സൈറ്റ് ആണ് കൂടുതൽ ഓഫറുകൾ തരുന്നത്, ഏത് മാർഗ്ഗമാണ് കൂടുതൽ കിഴിവുകൾ തരുന്നത് എന്ന് നോക്കി മനസ്സിലാക്കുക.

ഫ്ലാഷ് സെയിൽ

ഫ്ലാഷ് സെയിൽ

ഫ്ലാഷ് സെയിൽ എന്താണെന്ന് നിങ്ങൾക്കറിയാം. പ്രത്യേകിച്ച് മൊബൈൽ ഫോണുകൾക്കാണ് ഫ്ലാഷ് സെയിലുകൾ നടക്കാറുള്ളത്. ഒരു നിശ്ചിത സമയത്ത് ഒരു കമ്പനി താങ്കളുടെ ഒരു പ്രത്യേക മോഡലുകൾ ഒരു നിശ്ചിത യൂണിറ്റുകൾ വിൽപ്പനക്ക് വെക്കുന്നതാണ് ഫ്ലാഷ് സെയിൽ. ഷവോമിയാണ് ഇന്ത്യയിൽ ഏറ്റവുമധികം വിജയകരമായ ഫ്ലാഷ് സെയിലുകൾ നടത്തിയിട്ടുള്ളത്. മിനിറ്റുകൾക്കുള്ളിലാണ് ഷവോമിയുടെ ഓരോ ഫോണുകളും കാലിയാകാറുള്ളത്.

ഫ്ലാഷ് സെയിൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫ്ലാഷ് സെയിൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇവിടെ ഫ്ലാഷ് സെയിലിൽ പലർക്കും തങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നങ്ങൾ പലപ്പോഴും കിട്ടാറില്ല എന്നത് ഒരു വാസ്തവമാണ്. ഇതിന് ഒരുപക്ഷെ ഏറ്റവും പ്രധാനമായ കാരണം കമ്പനി സെയിലിന് വെക്കുന്ന ഉല്പന്നത്തിന്റെ വൻതോതിലുള്ള ആവശ്യക്കാർ ഒരേപോലെ ബുക്ക് ചെയ്യുന്നു എന്നത് കൊണ്ടാണ്. എന്നാലും നിങ്ങൾക്കും ചില പൊടിക്കൈകൾ ആദ്യമേ ചെയ്തുവെക്കാം. ഇതിനായി സെയിൽ തുടങ്ങുന്നതിന് അഞ്ചോ പത്തോ മിനിറ്റ് മുമ്പ് തന്നെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് റിഫ്രഷ് അടിച്ചുകൊണ്ടിരിക്കുക. ഒരുപക്ഷെ ഭാഗ്യം നിങ്ങളെ തേടിയെത്തും.

ബാങ്ക് ഓഫറുകൾ

ബാങ്ക് ഓഫറുകൾ

ഇന്ന് പല ബാങ്കുകളും ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുമ്പോൾ വലിയ രീതിയിലുള്ള ഓഫറുകൾ നൽകാറുണ്ട്. അതുകൊണ്ട് നിങ്ങളുടെ ബാങ്ക് എന്തൊക്കെ ഓഫറുകൾ നൽകുന്നുണ്ട് എന്നത് നോക്കുക. നിലവിൽ ഫ്ലിപ്കാർട്ട് ആയാലും ആമസോൺ ആയാലും ഏറ്റവുമധികം ഓഫറുകളും വിലക്കുറവും നൽകുന്നത് എച്ച്ഡിഎഫ്‌സി തന്നെയാണ് എന്നത് സമ്മതിക്കാതെ വയ്യ. കാരണം 5 ശതമാനം മുതൽ 10 ശതമാനം വരെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കൾക്ക് ഒട്ടുമിക്ക ഉൽപ്പന്നങ്ങൾ വാങ്ങുമ്പോഴും ആ സമയത്ത് തന്നെ ലഭ്യമാകുക. നിങ്ങളുടെ കയ്യിൽ ഒരു എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അത് ഈയവസരങ്ങളിൽ ഏറെ ഗുണം ചെയ്യും.

വില താരതമ്യം ചെയ്യുക

വില താരതമ്യം ചെയ്യുക

ഇന്ന് ഇറങ്ങുന്ന പല ഫോണുകളും ഒന്നുകിൽ ഫ്ലിപ്കാർട്ട്, അല്ലെങ്കിൽ ആമസോൺ എന്നിങ്ങനെ ഏതെങ്കിലും ഒരു വെബ്‌സൈറ്റിൽ മാത്രമായിരിക്കും ഉണ്ടാവുക എന്നതിനാൽ മറ്റു സൈറ്റുകളിൽ കയറി വില താരതമ്യം ചെയ്യൽ നടക്കില്ല. എന്നാൽ എല്ലാ പ്രമുഖ വെബ്സൈറ്റുകളിലും ലഭ്യമായ ലാപ്‌ടോപ്പുകൾ, ചില ഫോൺ മോഡലുകൾ പോലുള്ള സാധനങ്ങൾ വാങ്ങും മുമ്പ് ഓരോ വെബ്സൈറ്റിലും സകല ചാർജ്ജുകളും ഓഫറുകളും കഴിഞ്ഞ ശേഷം അവസാനം നിങ്ങൾക്ക് എത്ര രൂപ അടക്കേണ്ടി വരും എന്ന് നോക്കുക. ശേഷം ഏറ്റവും കുറവ് ഉള്ള വെബ്‌സൈറ്റിൽ നിന്നും വാങ്ങാം.

<strong>ഇപ്പോഴും പഴയ നോട്ടീസ് യുഗത്തിലാണോ? ഇന്റർനെറ്റ് വഴി എളുപ്പം നിങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടുത്തൂ..</strong>ഇപ്പോഴും പഴയ നോട്ടീസ് യുഗത്തിലാണോ? ഇന്റർനെറ്റ് വഴി എളുപ്പം നിങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടുത്തൂ..

Best Mobiles in India

English summary
Amazon and Flipkart Buying Tips and Tricks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X