ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.5 ഉപയോഗങ്ങളും അതിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും!

Written By:
  X

  ഇപ്പോള്‍ പല ഫോണുകളിലും ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ന്യുഗട്ടാണ് വന്നിരിക്കുന്നത്. അതിനാല്‍ ഫോണ്‍ സവിശേഷതകള്‍ വളരെ നല്ലതാകുന്നു.

  കഴിഞ്ഞ ബീറ്റ അപ്‌ഡേറ്റില്‍ നിന്നും അധികം വ്യത്യാസം ഒന്നും ഇല്ലെങ്കിലും ഈ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ഒരുപാട് നല്ല ഫീച്ചറുകള്‍ ഉണ്ട്. എന്നാല്‍ എല്ലാത്തിനും അതിന്റേതായ കുറച്ചു പോരായ്മകളും വരാറുണ്ട്.

  ആപ്പിള്‍ ഐഫോണ്‍ 6: 32ജിബി, 28,000 രൂപ, വമ്പന്‍ ഓഫര്‍!

  ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.5 ഉപയോഗങ്ങളും , പ്രശ്‌നങ്ങളും പരിഹാരങ്ങളും!

  ഇവിടെ ആന്‍ഡ്രോയിഡ് ന്യുഗട്ടിന്റെ സവിശേഷതകളും അതില്‍ വരുന്ന കുറച്ചു പ്രശ്‌നങ്ങളും അതിനു പരിഹാരവും നോക്കാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ന്യുഗട്ടിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും

  ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലെ ആപ്ലിക്കേഷന്‍ ക്രാഷുകളെ ശരിയാക്കണം എങ്കില്‍ ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്‌റ്റോള്‍ റീഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇതു കൂടാതെ 'ആപ്പ് സെറ്റിങ്ങ്‌സിലെ' ആപ്‌സിന്റെ താത്കാലിക ഡാറ്റ കാഷെ ഫയലുകള്‍ ക്ലിയര്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കാം.

  വര്‍ദ്ധിച്ച ബാറ്ററി ഉപയോഗം

  അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യുമ്പോള്‍ ഫോണ്‍ ബാറ്ററി ചാര്‍ജ്ജ് വളരെ വേഗത്തില്‍ കുറയുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഫാക്ടറി റീസെറ്റ് ചെയ്യുക. ഫാക്ടറി റീസെറ്റ് ചെയ്യുന്നതിനു മുന്‍പ് നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റകളും ബാക്കപ്പ ചെയ്ത് വയ്ക്കുക.

  വൈ-ഫൈ കണക്ഷന്‍ പ്രശ്‌നങ്ങള്‍

  നിങ്ങളുടെ ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടില്‍ അല്ലാതേതെങ്കിലും ഉപകരണത്തില്‍ ബന്ധിപ്പിച്ച് നിങ്ങളുടെ വൈ-ഫൈ കണക്ഷന്‍ പരിശോധിക്കുക. നിങ്ങള്‍ ഇപ്പോഴും ഇതേ പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ താല്‍കാലികമായി വൈ-ഫൈ കണക്ഷന്‍ പ്രവര്‍ത്തനരഹിതമാക്കുകയോ അല്ലെങ്കില്‍ എറോപ്ലേന്‍ മോഡില്‍ ഓണ്‍/ഓഫ് ചെയ്യുകയോ ചെയ്യാം.

  ബ്ലൂട്ടൂത്ത് കണക്ടിവിറ്റി പ്രശ്‌നങ്ങള്‍

  ബ്ലൂട്ടൂത്ത് ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആണെങ്കില്‍ നിങ്ങളുടെ ഉപകരണം റീസ്റ്റാര്‍ട്ട് ചെയ്യുക അല്ലെങ്കില്‍ ഡാറ്റ ഷെയര്‍ ചെയ്യാന്‍ റീ-പെയറിങ്ങ് നടത്തുക. അറിയപ്പെടുന്ന ബ്ലൂട്ടൂത്ത് ഉപകരണങ്ങളുടെ ലിസ്റ്റ് ഡിലീറ്റ് ചെയ്താലും ഈ പ്രശ്‌നത്തിന് പരിഹാരമാകും.

  ഗൂഗിള്‍ പ്ലേ സേവനങ്ങള്‍

  ആന്‍ഡ്രോയിഡ് 7.0യില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍സെറ്റില്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്‌റ്റോള്‍/അല്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം അനുഭവപ്പെട്ടാല്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും സൈന്‍-ഔട്ട് ചെയ്ത് സൈന്‍-ഇന്‍ ചെയ്യുക. ഇത് നിങ്ങളുടെ ഫോണിലെ ആപ്ലിക്കേഷന്‍ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

  ആന്‍ഡ്രോയിഡ് ന്യൂഗട്ടിലെ ഉപയോഗങ്ങള്‍

  നൂഗറ്റിലെ ക്വിക് സെറ്റിംഗ്സ് ആവശ്യാനുസരണം മാറ്റാൻ സാധിക്കുന്നതാണ്. ക്വിക് സെറ്റിംഗ്സ് മാറ്റങ്ങൾ വരുത്താൻ ആദ്യം സ്‌ക്രീനിന്റെ മുകളിൽ നിന്ന് താഴോട്ടു സ്‌വൈപ്പ് ചെയ്യുക. അപ്പോൾ തെളിഞ്ഞു വരുന്ന നോട്ടിഫിക്കേഷൻ പാനലിനെ വീണ്ടും താഴോട്ടു വലിച്ച ശേഷം സെറ്റിംഗ്സ് ടോഗിൾ കണ്ടു പിടിക്കുക. അതിൽ കാണുന്ന 'എഡിറ്റ്' ബട്ടണിൽ അമർത്തിയ ശേഷം നിങ്ങൾക്ക് ക്വിക്ക് സെറ്റിംഗ്സ് ടൈലുകളിൽ മാറ്റങ്ങൾ വരുത്താം. ഇഷ്ട്ടാനുസരണം ടൈലുകൾ ഡ്രാഗ് ചെയ്തു ഇഷ്ട്ടമുള്ള സ്ഥലത്തു ക്രമീകരിക്കാം.

  വേഗമേറിയ മൾട്ടിടാസ്കിങ്

  നൂഗറ്റിലെ മൾട്ടിടാസ്കിങ് സംവിധാനം കൂടുതൽ വേഗമേറിയതാണ്. നാവിഗേഷൻ ബാറിലെ റീസൻറ് ബട്ടൺ (ചതുരം) രണ്ടു തവണ അമർത്തിയാൽ നിങ്ങൾ അവസാനം ഉപയോഗിച്ച അപ്പ്ലിക്കേഷനിലേക്കു വേഗത്തിൽ മാറാൻ സാധിക്കും.

  മൾട്ടി വിന്ഡോ/സ്പ്ലിറ്റ് സ്‌ക്രീൻ ഉപയോഗം

  നൂഗറ്റിൽ നമുക്ക് രണ്ടു അപ്പ്ളിക്കേഷനുകൾ ഒരേ സമയം ഒരേ സ്‌ക്രീനിൽ നിയന്ത്രിക്കാൻ സാധിക്കും. ഇതാണ് മൾട്ടിവിൻഡോ. ഇത് സ്ക്രീനിനു സമാന്തരമായും കുറുകെയും പ്രവർത്തിപ്പിക്കാൻ സാധിക്കും. ഓവർവ്യൂ ബട്ടണിൽ (ചതുരം) അമർത്തിപ്പിടിച്ചാൽ നിങ്ങള്ക്ക് മൾട്ടിടാസ്കിങ് സ്ക്രീൻ കാണാൻ സാധിക്കും. ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ആപ്പ്ളിക്കേഷൻ വലിച്ചു സ്‌ക്രീനിന്റെ മുകൾ ഭാഗത്തു കൊണ്ട് വെച്ചാൽ ഈ ഫീച്ചർ പ്രവർത്തനസജ്ജമാകും. ഒരേ സമയം സ്‌ക്രീനിന്റെ മുകളിലും താഴെയും രണ്ടു വ്യത്യസ്‌തമായ ആപ്പ്ളിക്കേഷനുകൾ ഇതുവഴി പ്രവർത്തിപ്പിക്കാം. നടുക്ക് കാണുന്ന കറുത്ത വരയുടെ സഹായത്തോടെ നിങ്ങൾക്ക് വിന്ഡോയുടെ നീളം നിയന്ത്രിക്കാം.

  മെസ്സേജ് നോട്ടിഫിക്കേഷനിൽ നിന്ന് തന്നെ പെട്ടെന്ന് മറുപടി അയക്കാം

  ഇനി മെസ്സേജ് ആപ്പിൽ കയറി മെസ്സേജ് വായിച്ചു മറുപടി കൊടുക്കേണ്ട കാര്യമില്ല. നിങ്ങൾക്ക് മെസേജുകൾ നോട്ടിഫിക്കേഷൻ പാനലിൽ നിന്ന് തന്നെ വായിക്കുകയും അതിനു മറുപടി നൽകുകയും ചെയ്യാം. ഈ ഫീച്ചർ ഉപയോഗിക്കുവാൻ നിങ്ങൾക്ക് പുതൊയൊരു മെസ്സേജ് വരുമ്പോൾ ഫോണിന്റെ നോട്ടിഫിക്കേഷൻ പാനൽ താഴോട്ടു വലിക്കുക. വന്ന സന്ദേശം അവിടെ തെളിയും. ഇരുവിരൽ കൊണ്ട് സന്ദേശത്തിൽ അമർത്തി വലിച്ചാൽ റിപ്ലൈ ഓപ്‌ഷൻ തെളിഞ്ഞു വരും. നിങ്ങളുടെ മറുപടി അവിടെ ടൈപ്പ് ചെയ്തു അയക്കാം. മാത്രമല്ല സന്ദേശം മുഴുവൻ നോട്ടിഫിക്കേഷൻ പാനലിൽ നിന്ന് തന്നെ വായിക്കാനും ഈ ഫീച്ചർ സഹായിക്കുന്നു. സന്ദേശത്തിനു വലതു വശത്തുള്ള ചെറിയ ബട്ടൺ അമർത്തിയാൽ അതിനു സാധിക്കും. ഇരു വിരൽ കൊണ്ട് മെസ്സേജുകൾ താഴോട്ടു വലിച്ചാലും അവ മുഴുവനായി വായിക്കാൻ സാധിക്കും.

  സിസ്റ്റം യുഐ റ്റ്യുണർ

  സിസ്റ്റം യുഐ റ്റ്യുണർ വഴി കൂടുതൽ മാറ്റങ്ങൾ വരുത്താൻ കഴിയും. ഇത് ചില സമഗ്രമായതും പരീക്ഷണ അടിസ്ഥാനത്തിലുള്ള ഫീച്ചറുകളും നൽകും. ഇത് പ്രവർത്തിപ്പിക്കാൻ ക്വിക് സെറ്റിംഗ്സ് തുറന്ന ശേഷം സെറ്റിംഗ്സ് ഐക്കൺ അത് കറങ്ങുന്ന വരെ കുറച്ചു നേരം അമർത്തി പിടിക്കണം. കുറച്ചു കഴിഞ്ഞാൽ സിസ്റ്റം യുഐ റ്റ്യുണർ പ്രവർത്തിച്ചു എന്നുള്ള മെസ്സേജ് സ്‌ക്രീനിൽ തെളിയും

  ടു നോട്ട് ഡിസ്റ്റർബ് ഫീച്ചർ

  നിങ്ങളുടെ ഫോൺ എപ്പോൾ പൂർണ്ണമായും നിശബ്ദമാകണം എന്ന് മുൻകൂട്ടി തീരുമാനിക്കാൻ കഴിയുന്ന ഫീച്ചർ ആണിത്. നിങ്ങൾ ഉറങ്ങുമ്പോൾ അല്ലെങ്കിൽ രാത്രികളിൽ ഈ ഫീച്ചർ വഴി നിങ്ങൾക്ക് ഫോൺ നിശബ്ദമായി വെയ്ക്കുവാൻ സാധിക്കും. ഇത് പ്രവർത്തിപ്പിക്കാനായി സെറ്റിംഗ്സ്>സൗണ്ട്>ടു നോട്ട് ഡിസ്റ്റർബ് എന്ന ഓപ്‌ഷൻ ഉപയോഗിക്കുക. നൽകിയിരിക്കുന്ന ഓപ്‌ഷനുകളും അതല്ലെങ്കിൽ നിങ്ങള്ക്ക് വേണ്ടുന്ന രീതിയിലുള്ള സജ്ജീകരണം ചെയ്യുകയും ആവാം. ഏതൊക്കെ ദിവസങ്ങളിൽ ടു നോട്ട് ഡിസ്റ്റർബ് സംവിധാനം പ്രവർത്തിക്കണം അത് എപ്പോൾ അവസാനിക്കണം, തുടങ്ങുന്ന സമയം, നിർത്തേണ്ട സമയം, ഏതെല്ലാം നോട്ടിഫിക്കേഷനുകൾ ഇതിൽ ഉൾപ്പെടണം എന്നിങ്ങനെ എല്ലാം തന്നെ നിങ്ങൾക്ക് തീരുമാനിക്കാം. അലാറങ്ങളും ഇതിൽ ഉൾപ്പെടുത്താം അല്ലെങ്കിൽ ഉൾപ്പെടുത്താതിരിക്കാം.

  ഫോണ്ട്, സ്‌ക്രീൻ വലുപ്പം നിയന്ത്രിക്കാം

  ന്യൂഗറ്റിലുള്ള സവിശേഷ ഫീച്ചറാണ് ഫോണ്ട് വലുപ്പവും സ്‌ക്രീനിന്റെ വലുപ്പവും നിയന്ത്രിക്കാൻ കഴിയൽ. അക്ഷരങ്ങൾ മാത്രമല്ല ആപ്പ്ളിക്കേഷനുകളുടെ വലുപ്പം, അവയുടെ വരകളും ബട്ടണുകളും ക്രമീകരിക്കൽ എന്നിങ്ങനെ ഡിസ്പ്ലേക്കു വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും ഇത് വഴി ചെയ്യാം. ഡിസ്പ്ലേ ക്രമീകരിക്കാൻ ഡിസ്പ്ലേ ഓപ്‌ഷനിൽ ഫോണ്ട് സൈസ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. സ്ലൈഡർ ക്രമീകരിച്ചു നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാം. അക്ഷരങ്ങൾ ഉൾപ്പെടാത്ത ഡ്രോയർ, വരകൾ, ബട്ടണുകൾ എന്നിവ ക്രമീകരിക്കാൻ സെറ്റിംഗ്സ് ആപ്പ് തുറന്നു ആപ്പ്>ഡിസ്പ്ലേ ഓപ്‌ഷൻ എടുത്ത ശേഷം സ്ലൈഡർ നീക്കി നിങ്ങൾക്ക് ആവശ്യമുള്ള ഡിസ്പ്ലേ വലുപ്പം തിരഞ്ഞെടുക്കാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  The app crash rate has increased considerably and the handsets often freeze even in the most basic tasks with the latest Android 7.0 Nougat on-board

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more