ലോലിപോപ്പില്‍ ഉറങ്ങിക്കിടക്കുന്ന 10 സവിശേഷതകള്‍....!

Written By:

നെക്‌സസ് 9-ലും നെക്‌സസ് 6-ലുമായി ഗൂഗിളിന്റെ ഏറ്റവും പുതിയ ഒഎസ്സായ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് വരികയാണ്. ഇനിയുളള ദിവസങ്ങളില്‍ ആയിരകണക്കിന് ഡിവൈസുകളിലേക്കാണ് ഈ ഒഎസ്സ് കത്തിപടരാന്‍ പോകുന്നത്.

നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് 5.0 ഇപ്പോള്‍ തന്നെ കിട്ടിയിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലോ ഇതാ ആന്‍ഡ്രോയിഡിന്റെ മികച്ച ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്. പ്രകടനത്തിലെ നിലവാര ഉയര്‍ച്ച കൂടാതെ ലോലിപോപ്പില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സെറ്റിംഗ്‌സ് മെനുവില്‍ എബൗട്ട് ഫോണ്‍/എബൗട്ട് ടാബ്ലറ്റ് വിഭാഗത്തില്‍ വേര്‍ഷന്‍ നാമത്തിലെ ഇമേജില്‍ പല തവണ ടാപ്പ് ചെയ്ത് ദീര്‍ഘമായി അമര്‍ത്തിയാല്‍ ഫഌപി ബേര്‍ഡിന്റെ ഗെയിം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

 

2

സെറ്റിംഗ്‌സ് മെനുവില്‍ കൃത്യമായി തിരയാന്‍ അനുവദിക്കുന്ന ആന്‍ഡ്രോയിഡിന്റെ ആദ്യ പതിപ്പാണ് ലോലിപോപ്പ്.

 

3

ലോലിപോപ്പിലെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കാനായി നിങ്ങള്‍ക്ക് സ്‌ക്രീനിന്റെ വ്യത്യസ്ത വശങ്ങളിലേക്ക് സൈ്വപ്പ് ചെയ്യണമെന്നില്ല. ഇപ്പോള്‍ നോട്ടിഫിക്കേഷനുകള്‍ ലഭിക്കാനായി ഒരിക്കല്‍ മാത്രം താഴേക്ക് സൈ്വപ്പ് ചെയ്താല്‍ മതിയാകും.

 

4

സെറ്റിംഗ്‌സില്‍ > സൗണ്ട് ആന്‍ഡ് നോട്ടിഫിക്കേഷനുകളില്‍ > വെന്‍ ഡിവൈസ് ഈസ് ലോക്ക്ഡില്‍ നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ആയ നോട്ടിഫിക്കേഷനുകള്‍ മറയ്ക്കാനുളള സൗകര്യമുണ്ട്.

5

ക്യാമറയുടെ എല്‍ഇഡി ഫഌഷ് ഫ്ളാഷ്‌ലൈറ്റായി ഉപയോഗിക്കാന്‍ ഇനി പ്രത്യേക ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നില്ല. ലോലിപോപ്പിലെ നോട്ടിഫിക്കേഷന്‍ ബാറില്‍ ഈ സവിശേഷത നല്‍കിയിരിക്കുന്നു.

 

6

ലോലിപോപ്പിലെ നോട്ടിഫിക്കേഷന്‍ ബാറിലെ സെല്ലുല്ലാര്‍ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ നിങ്ങള്‍ എത്ര എംബി ഉപയോഗിച്ചുവെന്ന് അറിയാന്‍ സാധിക്കും.

7

സെറ്റിംഗ്‌സ് > സെക്യൂരിറ്റി > സ്‌ക്രീന്‍ പിന്നിങ് ആക്ടിവേറ്റ് ചെയ്യുക. റീസന്റ് ആപ്‌സ് മെനുവിലെ ഏറ്റവും താഴെ വലതു വശത്തുളള മിന്റ് ഗ്രീന്‍ പിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അവസാനത്തെ ആപ് നിങ്ങള്‍ക്ക് പിന്‍ ചെയ്യാവുന്നതാണ്. ഇനി നിങ്ങള്‍ക്ക് ഫോണ്‍ മറ്റൊരാള്‍ക്ക് കൊടുത്താല്‍ അയാള്‍ക്ക് നിങ്ങള്‍ പിന്‍ ചെയ്ത ആപ് മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക.

 

8

ആന്‍ഡ്രോയിഡ് 4.1 അല്ലെങ്കില്‍ അതിന് മുകളിലുളള സ്മാര്‍ട്ട്‌ഫോണുകളുമായി നിങ്ങളുടെ ലോലിപോപ്പ് ഡിവൈസ് എന്‍എഫ്‌സി ഉപയോഗിച്ച് പെയര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഐക്കണുകളും ഫോള്‍ഡറുകളും ഉള്‍പ്പടെ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.

9

നിങ്ങളുടെ വോളിയം ബട്ടണ്‍ മുകളിലേക്കോ താഴേക്കോ ക്ലിക്ക് ചെയ്താല്‍ നണ്‍സ, പ്രയോരിറ്റി, ആള്‍ എന്നീ മൂന്ന് ഓപ്ഷനുകള്‍ കാണാന്‍ സാധിക്കും. ഇതില്‍ പ്രയോരിറ്റി മോഡില്‍ പോയാല്‍ നിങ്ങള്‍ക്ക് ഏത് നോട്ടിഫിക്കേഷനാണ് അനുവദിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം കിട്ടുന്നതാണ്.

 

10

പവര്‍ ബട്ടണ്‍ ഉപയോഗിക്കുന്നതിന് പകരം, സ്‌ക്രീന്‍ ഡബിള്‍ ടാപ്പ് ചെയ്താല്‍ നിങ്ങള്‍ക്ക് ഡിവൈസ് ഓണ്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here we look top 10 android lollipop tips, tricks and hidden features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot