ആൻഡ്രോയിഡ് ഫോണുകളിൽ നിർബന്ധമായും മാറ്റിയിരിക്കേണ്ട സെറ്റിങ്സ്

|

ഒരു ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ സെറ്റ് ചെയ്യുമ്പോൾ ഡിവൈസ് പേഴ്സണലൈസ് ചെയ്യാൻ സഹായിക്കുന്ന നിരവധി സെറ്റിങ്സുകളും ഓപ്ഷനുകളും ലഭ്യമാണ്. ഐഒഎസ് ഡിവൈസുകളെ അപേക്ഷിച്ച് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ കൂടുതൽ കസ്റ്റമൈസേഷൻ ഫീച്ചറുകൾ ലഭ്യമാണ്. ഈ ഫീച്ചർകളിൽ ഭൂരിഭാഗവും എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും മാറ്റം വരുത്താനും കഴിയും. അതേ സമയം സ്മാർട്ട്ഫോണിന്റെ സുരക്ഷയെയും മൊത്തത്തിലുള്ള പ്രകടനത്തെയും സ്വാധീനിക്കുന്ന വേറെയും നിരവധി ഫീച്ചറുകൾ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ലഭ്യമാണ്. ഈ ഫീച്ചറുകൾ സാധാരണയായി സ്വയം ആക്ടീവ് ആകുകയും ഡിവൈസിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. നിങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിലെ അത്തരം ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ആഡ് പേഴ്സണലൈസേഷൻ ഓഫ് ചെയ്യുക

ആഡ് പേഴ്സണലൈസേഷൻ ഓഫ് ചെയ്യുക

നിങ്ങളുടെ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് കൂടുതൽ വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണിക്കുന്നത്. ഇതിന് വേണ്ടി നിങ്ങളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഗൂഗിൾ ട്രാക്ക് ചെയ്യുന്നു. നിങ്ങൾ ഒരു ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ സെർച്ച് എൻക്വയറികളും താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിങ്ങൾ കണ്ടിരിക്കാൻ സാധ്യതയുണ്ട്. കാരണം നിങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന കാര്യങ്ങളുടെ ട്രാക്ക് ഗൂഗിൾ സൂക്ഷിക്കുന്നു. ഉപയോക്താക്കൾക്ക് ഇത് സാധാരണ കാര്യമായി തോന്നിയേക്കും. നിങ്ങളുടെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ചെയ്യുന്ന മിക്ക പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ ഇത്തരത്തിൽ ഷെയർ ചെയ്യപ്പെടുന്നു. പേഴ്സണലൈസ്ഡ് ആഡുകൾ ഒഴിവാക്കാൻ സെറ്റിങ്സ് > ഗൂഗിൾ > പരസ്യങ്ങൾ എന്നതിലേക്ക് പോയി " ഓപ്റ്റ് ഔട്ട് ഓഫ് ആഡ്സ് പേഴ്സണലൈസേഷൻ " എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

ലോക്ക് സ്ക്രീനിൽ നിന്ന് സെൻസിറ്റീവ് വിവരങ്ങൾ ഹൈഡ് ചെയ്യുക.

ലോക്ക് സ്ക്രീനിൽ നിന്ന് സെൻസിറ്റീവ് വിവരങ്ങൾ ഹൈഡ് ചെയ്യുക.

ആൻഡ്രോയിഡ് 5.0 മുതൽ, ലോക്ക് സ്ക്രീനിൽ നിന്ന് നേരിട്ട് നോട്ടിഫിക്കേഷനുകളുമായി ഇന്ററാക്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചർ ഗൂഗിൾ കൊണ്ട് വന്നിരുന്നു. പല ഉപയോക്താക്കൾക്കും ഇത് സൗകര്യപ്രദമാണെങ്കിലും, സ്വകാര്യത സംബന്ധിച്ച ആശങ്കകൾക്കും ഫീച്ചർ കാരണം ആകാം. നിങ്ങൾ ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ലോക്ക് ചെയ്‌തിരിക്കുമ്പോഴും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലെ മെസേജുകളും നോട്ടിഫിക്കേഷനുകളും ഒക്കെ കാണാൻ കഴിയും. നിങ്ങളുടെ ലോക്ക് സ്ക്രീനിൽ നിന്ന് പ്രധാനപ്പെട്ട വിവരങ്ങൾ ഹൈഡ് ചെയ്യാൻ, സെറ്റിങ്സ് > ആപ്പ് & നോട്ടിഫിക്കേഷൻസ് > നോട്ടിഫിക്കേഷൻസ് എന്നതിലേക്ക് പോയി "സെൻസിറ്റീവ് നോട്ടിഫിക്കേഷൻസ്" ടോഗിൾ ചെയ്യാം.

ഓട്ടോമാറ്റിക് ആപ്പ് ഷോർട്ട്കട്ട്സ് ഡിസേബിൾ ചെയ്യുക

ഓട്ടോമാറ്റിക് ആപ്പ് ഷോർട്ട്കട്ട്സ് ഡിസേബിൾ ചെയ്യുക

ഒരു ഡിഫോൾട്ട് സെറ്റിങ്സ് എന്ന നിലയിൽ, നിങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിൽ പ്ലേ സ്റ്റോർ വഴി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോഴെല്ലാം, സിസ്റ്റം സ്വയം ഒരു ഹോം സ്‌ക്രീൻ ഷോർട്ട്കട്ട് സൃഷ്‌ടിക്കുന്നു. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന എല്ലാ ആപ്പുകളും ഹോം സ്‌ക്രീനിൽ നൽകേണ്ട ആവശ്യമില്ല. പുതിയ സ്മാർട്ട്ഫോൺ വാങ്ങി സെറ്റ് ചെയ്യുമ്പോഴാണ് ഈ ഫീച്ചർ കാരണമുള്ള ശല്യം ഏറ്റവും അധികം ഉണ്ടാകുന്നത്.

ഗൂഗിൾ മാപ്‌സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസിനെക്കുറിച്ചറിയാമോ?ഗൂഗിൾ മാപ്‌സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസിനെക്കുറിച്ചറിയാമോ?

ഗൂഗിൾ അക്കൗണ്ട്

നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ആപ്പുകൾ ഡിവൈസ് സ്വയം ഡൗൺലോഡ് ചെയ്യുകയും ഹോം സ്‌ക്രീനിൽ നൽകുകയും ചെയ്യുന്നു. ഓട്ടോമാറ്റിക് ആപ്പ് ഷോർട്ട്കട്ട്സ് ഡിസേബിൾ ചെയ്യാൻ ആദ്യം നിങ്ങളുടെ ഹോം സ്‌ക്രീനിൽ ദീർഘനേരം പ്രസ് ചെയ്യേണ്ടതുണ്ട് > തുടർന്ന് ഹോം സെറ്റിങ്സിൽ ടാപ്പ് ചെയ്യുക> ആഡ് ഐക്കൺ ടു ഹോം സ്‌ക്രീൻ ഓപ്ഷൻ ടോഗിൾ ഓഫ് ചെയ്യുക.

ആപ്പ് പെർമിഷൻസ് ചേഞ്ച് ചെയ്യുക

ആപ്പ് പെർമിഷൻസ് ചേഞ്ച് ചെയ്യുക

ചില ഫംഗ്‌ഷനുകൾ നിർവഹിക്കുന്നതിന്, സെൻസിറ്റീവ് വിശദാംശങ്ങൾ ആക്‌സസ് ചെയ്യാൻ ആപ്പുകൾ നിങ്ങളുടെ പെർമിഷൻ ചോദിക്കാറുണ്ട്. മിക്കപ്പോഴും ഈ പെർമിഷൻസ് ബ്ലൂടൂത്ത്, കോൺടാക്റ്റുകൾ, ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ടതാണ്. അനുമതിയില്ലാതെ ആപ്പുകൾ ശരിയായി പ്രവർത്തിക്കില്ല. അതിനാൽ തന്നെ മിക്കവരും ആപ്പിലെ ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിന് സെൻസിറ്റീവ് വിവരങ്ങളിലേക്കുള്ള ആക്‌സസ് ആപ്പുകൾക്ക് നൽകും. പെർമിഷനുകളും നൽകി ഇൻസ്റ്റാൾ ചെയ്ത ശേഷം വളരെക്കുറച്ച് മാത്രം ഉപയോഗിക്കുന്ന ആപ്പുകൾ നമ്മുടെ ഡിവൈസിൽ ഉണ്ടാവും.

പെർമിഷൻസ്

ഉപയോഗിക്കുന്നില്ലെങ്കിലും കിട്ടിയ പെർമിഷൻസ് ഉപയോഗിച്ച് അവയ്ക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. ഇത് നമ്മുടെ സ്വകാര്യതയെ മോശമായി ബാധിക്കാൻ സാധ്യതയുള്ള ഫീച്ച‍‍ർ ആണ്. ചില ആപ്പുകളുടെ ആപ്പ് പെർമിഷൻസ് മാറ്റാൻ, നിങ്ങൾക്ക് സെറ്റിങ്സ് > ആപ്പ്സ് & നോട്ടിഫിക്കേഷൻസ് എന്ന സെക്ഷനിലേക്ക് പോകാം > ആപ്പിൽ ടാപ്പ് ചെയ്ത് നിങ്ങൾ നൽകിയിരിക്കുന്ന പെർമിഷനുകൾ മനസിലാക്കുകയും മാറ്റം വരുത്തുകയും ചെയ്യാം.

സ്മാർട്ട് ഹോം ഡിവൈസുകൾ സുരക്ഷിതമാക്കാംസ്മാർട്ട് ഹോം ഡിവൈസുകൾ സുരക്ഷിതമാക്കാം

ബാക്ക്ഗ്രൌണ്ട് ഡാറ്റ ഉപയോഗം ലിമിറ്റ് ചെയ്യുക

ബാക്ക്ഗ്രൌണ്ട് ഡാറ്റ ഉപയോഗം ലിമിറ്റ് ചെയ്യുക

ബാക്ക്ഗ്രൌണ്ടിൽ ഉള്ളടക്കം ലോഡ് ചെയ്യുന്നതിന് ഫീഡ്‌സർ അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിലെ ആപ്പുകൾക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കാൻ കഴിയും. നിങ്ങൾ ആപ്പ് ആക്‌സസ് ചെയ്യുമ്പോൾ ഒട്ടും സമയം പാഴാകാതിരിക്കാൻ ഈ ഫീച്ചർ സഹായിക്കും. ഇത് സാധാരണയായി ഒരു ആപ്പിൽ പുതിയ ഉള്ളടക്കം ലോഡ് ചെയ്യാൻ എടുക്കുന്ന സമയം കുറയ്ക്കുന്നു. ഫീച്ചർ വളരെ ഉപയോഗപ്രദവും നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിന് വേഗം കൂട്ടുന്നതുമാണ്. അതേ സമയം ഡാറ്റ ഉപഭോഗം കുത്തനെ കൂടാനും ഇത് കാരണം ആകും.

വൈഫൈ, ബ്ലൂടൂത്ത് സ്കാനിങ്

വൈഫൈ, ബ്ലൂടൂത്ത് സ്കാനിങ്

നിങ്ങളറിയാതെ പോലും രഹസ്യമായി ബാറ്ററി ഉപയോഗിക്കുന്ന നിരവധി ഫീച്ചറുകൾ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ ഉണ്ട്. വൈഫൈ സ്കാനിങും ബ്ലൂടൂത്ത് സ്കാനിങും അത്തരം ഫീച്ചറുകളാണ്. വൈഫൈയും ബ്ലൂടൂത്തും പ്രവർത്തനരഹിതമാക്കിയിരിക്കുമ്പോഴും സ്‌മാർട്ട്‌ഫോണിന് സമീപമുള്ള വൈഫൈ നെറ്റ്‌വർക്കുകളും ബ്ലൂടൂത്ത് ഉപകരണങ്ങളും ഈ ഫീച്ചറുകൾ സ്‌കാൻ ചെയ്യുന്നു. ഈ സ്കാനിങ് ഫീച്ചർ ഓഫാക്കാൻ,
സെറ്റിങ്സ് > ലൊക്കേഷൻ > വൈഫൈ സ്കാനിങ്,
സെറ്റിങ്സ് > ലൊക്കേഷൻ > ബ്ലൂടൂത്ത് സ്കാനിങ് എന്നീ ഘട്ടങ്ങൾ പിന്തുടർന്നാൽ മതി.

Best Mobiles in India

English summary
There are many settings and options available to help personalize the device when setting up an Android smartphone. Most of these features are easy to access and modify. At the same time, there are many other features available on Android smartphones that affect the security and overall performance of the smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X