ആപ്പിൾ ഐഫോൺ ബാറ്ററിയുടെ ആരോഗ്യ നിലയും ബാറ്ററി ഉപഭോഗവും എങ്ങനെ പരിശോധിക്കാം?

|

ഇൻബിൽറ്റ് ബാറ്ററി മാറ്റിസ്ഥാപിക്കേണ്ടതുണ്ടോ എന്ന് മനസിലാക്കാൻ നിങ്ങളുടെ ഐഫോൺ ബാറ്ററിയുടെ ആരോഗ്യനില പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. മോശം ബാറ്ററിയായാൽ നിങ്ങളുടെ ഐഫോണിലെ ചാർജ് കുറച്ച് മണിക്കൂർ മാത്രമേ നിലനിൽക്കുകയുള്ളൂ. ഐഒഎസ് 11.3, 2018 ൽ പുറത്തിറങ്ങിയതോടെ നിങ്ങളുടെ ഐഫോണിൻറെ ബാറ്ററി ആരോഗ്യം പരിശോധിക്കുന്നതിനായി ആപ്പിൾ നേറ്റീവ് ഡിവൈസ് അവതരിപ്പിച്ചു. ഐഫോൺ 6 മുതൽ ആരംഭിക്കുന്ന എല്ലാ ഐഫോൺ മോഡലുകളിലും ഇത് ലഭിക്കുന്നതാണ്. നിങ്ങളുടെ ഐപാഡിൽ നിന്നും ഇതേ ബാറ്ററി ഹെൽത്ത് ടൂൾ കണ്ടെത്താവുന്നതാണ്. ഈ ലേഖനത്തിൽ, നിങ്ങളുടെ ഐഫോൺ ബാറ്ററിയുടെ ആരോഗ്യനില പരിശോധിക്കുന്നതിനായി നിങ്ങൾ പാലിക്കേണ്ട ഘട്ടങ്ങൾ ഇവിടെ പരിശോധിക്കാം.

 

നിങ്ങളുടെ ഐഫോൺ ബാറ്ററി ആരോഗ്യനില എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ ഐഫോൺ ബാറ്ററി ആരോഗ്യനില എങ്ങനെ പരിശോധിക്കാം?

ആപ്പിൽ നിന്ന് ലഭ്യമായ ബാറ്ററി ഹെൽത്ത് ടൂൾ സാധാരണയായി രണ്ട് വ്യത്യസ്ത മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. അതിലൊന്ന് നിങ്ങളുടെ ഫോണിൽ ലഭ്യമായ പരമാവധി ബാറ്ററി ശേഷിയും മറ്റൊന്ന് അതിൻറെ ഏറ്റവും മികച്ച പ്രകടന ശേഷിയുമാണ്. ഇതിൻറെ ബാറ്ററിയുടെ പരമാവധി കപ്പാസിറ്റി അറിയുന്നതുവഴി നിങ്ങൾക്ക് അതിൻറെ ഉയർന്ന പ്രകടനശേഷിയും, ബാറ്ററി ഇപ്പോഴും ശരിയായ രീതിയിൽ പ്രവർത്തിക്കുണ്ടോയെന്നും, അല്ലെങ്കിൽ കൂടിയ പവർ നിയന്ത്രിക്കുന്നതിനാവശ്യമായ ഫീച്ചറുകളുണ്ടോ എന്ന കാര്യവും അറിയുവാൻ സാധിക്കുന്നതാണ്.

കിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾകിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾ

ആപ്പിൾ ഐഫോൺ ബാറ്ററിയുടെ ആരോഗ്യ നില എങ്ങനെ പരിശോധിക്കാം?
 

ആപ്പിൾ ഐഫോൺ ബാറ്ററിയുടെ ആരോഗ്യ നില എങ്ങനെ പരിശോധിക്കാം?

1. നിങ്ങളുടെ ഫോണിലെ സെറ്റിംഗ്സ് എന്ന ഓപ്ഷനിലേക്ക് പോകുക.
2. സ്ക്രോൾ ചെയ്യ്ത് 'ബാറ്ററി' ഓപ്ഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. സ്വൈപ്പ് ചെയ്യുന്നതിലൂടെ സെറ്റിംഗ്സ് മെനുവിലെ സെർച്ച് ബാർ വഴി നിങ്ങൾക്ക് ബാറ്ററി സെറ്റിങ്‌സുകൾ നേരിട്ട് തിരയാനും സാധിക്കുന്നതാണ്.
3. 'ബാറ്ററി ഹെൽത്ത് ഓപ്ഷൻ' എന്നതിൽ ക്ലിക്ക് ചെയ്യുക.

വിവോ വൈ 73 ഇന്ത്യയിൽ ഉടൻ അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളുംവിവോ വൈ 73 ഇന്ത്യയിൽ ഉടൻ അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

ആപ്പിൾ ഐഫോൺ ബാറ്ററിയുടെ ആരോഗ്യ നിലയും ബാറ്ററി ഉപഭോഗവും

നിങ്ങളുടെ ഐഫോൺ ബാറ്ററിയുടെ പരമാവധി കപ്പാസിറ്റിയും മികച്ച പ്രകടന ശേഷിയും നിങ്ങൾക്ക് ഇങ്ങനെ അറിയുവാൻ സാധിക്കും. ഐഫോൺ ബാറ്ററിയുടെ ആരോഗ്യം ഗണ്യമായി കുറയുകയോ അല്ലെങ്കിൽ പുതിയ റീപ്ലേസ്‌മെന്റ് ബാറ്ററി സിസ്റ്റം പരിശോധിച്ചില്ലെങ്കിലോ ആപ്പിൾ പ്രധാനപ്പെട്ട ബാറ്ററി നോട്ടിഫിക്കേഷനുകൾ കാണിക്കും.

ട്രിപ്പിൾ റിയർ ക്യാമറകളുള്ള വിവോ വൈ 70 ടി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു: വിലയും, സവിശേഷതകളുംട്രിപ്പിൾ റിയർ ക്യാമറകളുള്ള വിവോ വൈ 70 ടി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

Best Mobiles in India

English summary
Checking the health of your iPhone battery is critical since it helps you to determine whether or not the internal battery needs to be changed. If your iPhone's battery isn't in good shape, you'll get fewer hours of use between charges.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X