ആപ്പിൾ വാച്ചിന് പുതിയ സോഫ്റ്റുവെയർ; അടിമുടി മാറ്റം, പ്രധാനമാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം
ആപ്പിൾ വാച്ചുകൾക്കായുള്ള ഏറ്റവും പുതിയ സോഫ്റ്റുവെയർ അപ്ഡേറ്റ് പുറത്തിറങ്ങി. വാച്ച്OS 10 ആണ് പുറത്തിറങ്ങിയത്. പുതിയ അപ്ഡേറ്റ് പുറത്തിറങ്ങിയതോടെ കഴിഞ്ഞ രണ്ട് വർഷമായി ആപ്പിൾ വാച്ച് ഉപയോഗിച്ചിരുന്ന രീതി പൂർണ്ണമായും മാറ്റിയിട്ടുണ്ട്. പുതിയ വേർഷൻ പ്രിവ്യൂ ചെയ്ത് ഒരു മാസം ആയെങ്കിലും അടുത്തിടെയാണ് പബ്ലിക്ക് ബീറ്റ പുറത്തിറക്കിയത്.
പുതിയ വേർഷൻ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി നിങ്ങളുടെ ഐഫോണിലെ വാച്ച് ആപ്പ് ഓപ്പൺ ചെയ്യുക. ഇതിൽ മൈ വാച്ച് സെക്ഷൻ എന്ന ഓപ്ഷൻ കാണാവുന്നതാണ് ഇതിൽ നിന്ന് ജെനറൽ സെക്ഷൻ തിരഞ്ഞെടുക്കുക. ശേഷം സോഫ്റ്റുവെയർ അപ്ഡേറ്റിൽ പോയി ബീറ്റ വേർഷൻ അപ്ഡേറ്റ് നൽകുക. വാച്ച്OS 10ന്റെ ബീറ്റ വേർഷൻ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും.

നിങ്ങളുടെ ഐഫോണിന്റെ പാസ്കോഡ് എന്റർ ചെയ്ത് ബീറ്റ വേർഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. സോഫ്റ്റുവെയർ ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ഓട്ടോമാറ്റിക്ക് ആയിതന്നെ ഇൻസ്റ്റാൾ ആകുന്നതാണ്. ഏകദേശം മുപ്പത് മിനുറ്റോളം എടുക്കും സോഫ്റ്റുവെയർ അപ്ഡേഷന്റെ മുഴുവൻ നടപടികളും പൂർത്തിയാകാൻ. ആയതിനാൽ തന്നെ ആപ്പിൾ വാച്ച് ചാർജ് ചെയ്തതിന് ശേഷം വേണം അപ്ഡേറ്റ് ചെയ്യാൻ.
സോഫ്റ്റുവെയർ അപ്ഡേഷന് ശേഷം വാച്ചിൽ അടിമുടി മാറ്റം കാണാൻ സാധിക്കും. ഒരുപക്ഷെ വാച്ചിന്റെ മുഴുവൻ പ്രവർത്തന രീതികളും ആദ്യം മുതൽ തന്നെ പഠിക്കേണ്ടി വന്നേക്കാം. ചിലർക്ക് ഈ അപ്ഡേഷൻ അരോചകമായും തോന്നിയേക്കാം എന്നാൽ പുതുമ ഇഷ്ടപ്പെടുന്നവർക്ക് നല്ല അനുഭവം ആയിരിക്കും പുതിയ അപ്ഡേഷൻ നൽകുക.

നേരത്തെ സ്ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ കൺട്രോൾ സെന്ററിൽ എത്താമായിരുന്നു എന്നാൽ ഇപ്പോൾ ഇങ്ങനെ ചെയ്താൽ വിജറ്റുകളാണ് തുറക്കപ്പെടുക. കൺട്രോൾ സെന്ററിൽ എത്താനായി നിങ്ങൾ പവർ/ആക്ഷൻ ബട്ടൺ ആണ് അമർത്തേണ്ടത്. കൂടാതെ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മറ്റ് ആപ്പുകളിൽ നിന്ന് കൺട്രോൾ സെന്ററിൽ തുറക്കാനും സാധിക്കും.
അതേ സമയം വാച്ച് ഫെയ്‌സിൽ നിന്ന് സ്വൈപ്പ് ചെയ്യുന്ന ഫീച്ചർ പുതിയ അപ്ഡേഷനിൽ ലഭിക്കില്ല. നേരത്തെ വാച്ച് ഫെയിസുകൾ ലഭിക്കാനായി ഡിസ്പ്ലേയുടെ അരികിൽ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്താൽ മതിയായിരുന്നു. ഇപ്പോൾ പുതിയ വാച്ച് ഫെയിസ് ലഭിക്കാനായി നിലവിലുള്ള വാച്ച് ഫെയ്‌സ് ദീർഘനേരം അമർത്തേണ്ടതുണ്ട്. ഒറ്റനോട്ടത്തിൽ ചില ഘടകങ്ങൾ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത് കാണാൻ സാധിക്കു.
ആപ്പുകൾ കാണിക്കുന്ന ഗ്രിഡിലും ധാരാളം മാറ്റം വരുത്തിയിട്ടുണ്ട്. മാത്രമല്ല പിഞ്ച്, സൂം എന്നിങ്ങനെ ആനിമേഷനും കൊണ്ടുവരാൻ ആപ്പിൾ ശ്രമിച്ചിട്ടുണ്ട്. ആപ്പുകൾ ഇപ്പോഴും അവയുടെ ലോഗോകൾക്കൊപ്പമാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. മുകളിൽ നിന്ന് താഴെക്കും താഴെ നിന്ന് മുകളിലേക്കും മാത്രമാണ് ഇതിൽ സ്ക്രോൾ ചെയ്യാൻ സാധിക്കു. ആപ്പുകളെ അക്ഷരമാലാക്രമത്തിൽ ക്രമീകരിക്കുന്ന ഒരു 'ലിസ്റ്റ് വ്യൂ' ഫീച്ചർ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.
വിജറ്റ് സ്റ്റാക്കിലും നിരവധി മാറ്റങ്ങൾ ഉണ്ട് ഇതിൽ സ്വൈപ്പ് അപ്പ് ചെയ്താൽ തീയതി, നിങ്ങളുടെ പ്രവർത്തനങ്ങൾ, നിങ്ങളുടെ ഫിറ്റ്നസ് ഡാറ്റ, കാലാവസ്ഥ മുതലായവ അറിയാൻ സാധിക്കും. കാലാവസ്ഥ, സ്റ്റോക്കുകൾ, വീട്, മാപ്‌സ്, സന്ദേശങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുമ്പോൾ സ്‌ക്രീൻ വലുപ്പം നന്നായി ഉപയോഗിച്ചിട്ടുണ്ട്. മ്യൂസിക് ആപ്പ് പോലും പൂർണ്ണ സ്‌ക്രീനിൽ കാണാൻ സാധിക്കും. സ്നൂപ്പി, പാലറ്റ് എന്നിങ്ങനെ രണ്ട് പുതിയ വാച്ച് ഫെയ്‌സുകളും വന്നിട്ടുണ്ട്.
സൈക്കിൾ യാത്രകർക്കായി ഡാറ്റ ട്രാക്കിംഗും കോമ്പസും മെച്ചപ്പെടുത്തിയിട്ടുണ്ട്. മികച്ച രീതിയിലുള്ള അപ്ഡേഷനാണ് ഇത്തവണ ആപ്പിൾ വാച്ചിൽ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ഉപയോഗിച്ച് ശീലമാകുന്നത് വരെ ഉപഭോക്താക്കൾത്ത് ചിലപ്പോൾ ചെറിയ അസൗകര്യങ്ങൾ നേരിട്ടേക്കാം. അധികം വൈകാതെ തന്നെ കൂടുതൽ അപ്ഡേഷൻ ആപ്പിൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








