എങ്ങനെ പാസ്‌പോര്‍ട്ട് ഓണ്‍ലൈല്‍ വഴി അപേക്ഷിക്കാം?

Written By:

പാസ്‌പോര്‍ട്ട് എടുക്കുന്നത് കുറച്ചു ബുദ്ധിമുട്ടുളള കാര്യമാണ്. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ പലര്‍ക്കും ജോലി വരെ നഷ്ട്‌പ്പെടുത്തേണ്ട അവസ്ഥ വന്നിട്ടുണ്ട്.

20% അധികം ജിയോ ഡാറ്റ ഓഫറും ജിയോ ലൈഫ് ഫോണുകള്‍ക്ക് ഡിസ്‌ക്കൗണ്ടും!

എങ്ങനെ പാസ്‌പോര്‍ട്ട് ഓണ്‍ലൈല്‍ വഴി അപേക്ഷിക്കാം?

പണ്ടൊക്കെ പാസ്‌പോര്‍ട്ട് എടുക്കാന്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം..

ഓണ്‍ലൈനിലൂടെ എങ്ങനെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം എന്നു നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണം എങ്കില്‍ ആദ്യം ഈ വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക.

http://www.passportindia.gov.in/AppOnlineProject/welcomeLink

10 മികച്ച സെൽഫി അപ്ലിക്കേഷനുകളും അവയുടെ യുഎസ്പികളും

സ്‌റ്റെപ്പ് 2

ഇനി യൂസര്‍ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്യുക. ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇടതു വശത്ത് document adviser എന്ന ഒരു ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ തത്കാല്‍, നോര്‍മല്‍ എന്ന് രണ്ട് തരത്തിലുളള പാസ്‌പോര്‍ട്ട് ആപ്ലിക്കേഷനുകള്‍ കാണാം. ഈ ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കാം.

സ്‌റ്റെപ്പ് 3

അപേക്ഷകന്‍ പാസ്‌പോര്‍ട്ടിന്റെ ഫീസ് അടച്ചാല്‍ മാത്രമേ അപ്പോയിന്റ്‌മെന്റ് ലഭിക്കുകയുളളൂ. സേവാ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുന്ന ദിവസവും സമയവും നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം. സമയവും തീയതിയും ലഭിച്ചു കഴിഞ്ഞാല്‍ അതിന്റെ പ്രിന്റ് എടുക്കുക.

സ്‌റ്റെപ്പ് 4

ഇനി ആവശ്യമുളള എല്ലാ ഡോക്യുമെന്റുകളും എടുത്ത് കൃത്യസമയം നിങ്ങള്‍ ഹാജരാകണം. പ്രാധമിക പരിശോധനാ കൗണ്ടറില്‍ നിന്നും ടോക്കണ്‍ എടുക്കുക.

സ്‌റ്റെപ്പ് 5

ടോക്കണ്‍ എടുത്തുകഴിഞ്ഞാല്‍ അത് അനുസരിച്ച് 'A' സെക്ഷനില്‍ പോകുക. ഇവിടെ വച്ച് നിങ്ങളുടെ അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ തിരിത്താം.

സ്‌റ്റെപ്പ് 6

അടുത്തതായി 'B' കൗണ്ടറില്‍ എത്തുക. ഇവിടുത്തെ പരിശോധനയില്‍ എല്ലാ രേഖകളും ഉണ്ടെങ്കില്‍ 'C' കൗണ്ടറിലേക്ക് പോകാം. അവിടെ നിന്നും പുറത്തേക്കു പോകുമ്പോള്‍ Acknowledgement' സ്ലിപ്പ് ലഭിക്കും.

സ്‌റ്റെപ്പ് 7

സ്ലിപ്പില്‍ പാസ്‌പോര്‍ട്ട് ലഭിക്കുമോ ഇല്ലയോ എന്ന വിവരം, തീയതി തുടര്‍ന്നു ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വിവരങ്ങളായിരിക്കും കാണുന്നത്.

സ്‌റ്റെപ്പ് 8

നിങ്ങള്‍ അപേക്ഷിച്ചപ്പോള്‍ ലഭിച്ച റഫറന്‍സ് നമ്പര്‍ കുറിച്ചു വയ്ക്കുക.

ഐഫോണ്‍ ഉപഭോക്താക്കളെ അസൂയപ്പെടുത്തുന്ന ആന്‍ഡ്രോയിഡ് സവിശേഷതകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Applying for a passport online entails booking an appointment at the Passport Seva Kendra (PSK) or passport center which is done by logging into the PSP website viz. www.passportindia.gov.in, filling and submitting the online passport application form and paying the passport fee online.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot