നിങ്ങളുടെ സ്മാർട്ട്ഫോൺ ബാറ്ററി ഊറ്റുന്ന ആപ്ലിക്കേഷനുകൾ ഏതൊക്കെയാണ്‌?

By: Sarath R Nath

ആൻഡ്രോയ്ഡ് ഉപയോക്താക്കളുടെ പ്രധാന ഉത്കണ്ഠകളിലൊന്നാണ് ബാറ്ററിയുടെ ജീവൻ. ഒറ്റ തവണ ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവൻ ബാറ്ററിയിൽ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കാം.

ഈമെയില്‍ സ്‌കാമുകള്‍! നിങ്ങള്‍ തീര്‍ച്ചയായും അറിയുക!

നിങ്ങളുടെ സ്മാർട്ട്ഫോൺ ബാറ്ററി ഊറ്റുന്ന ആപ്ലിക്കേഷനുകൾ ഏതൊക്കെയാണ്‌?

ബാറ്ററിയുടെ നല്ലൊരു പങ്കും ഉപയോഗിക്കുന്നത് നിങ്ങൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകളാണ്. ഇക്കാര്യം, എന്നാൽ ഇതിൽ ഏതൊക്കെ ആപ്ലിക്കേഷനുകളാണ് കൂടുതൽ ബാറ്ററി ചാർജ് ഉപയോഗിക്കുന്നത് എന്നറിയുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഇവിടെ ഗിസ്‌ബോട്ടില്‍, ഞങ്ങൾ നിങ്ങൾക്കായി ഈ പ്രശ്നത്തിന് പരിഹാരമാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന വഴികളിലൂടെ നിങ്ങൾ ബാറ്ററി ഊറ്റുന്ന ആപ്പുകൾ ഏതൊക്കെയെന്ന് കണ്ടെത്തി പ്രശ്നം പരിഹരിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും ഉപയോഗപ്രദമായ ആപ്പുകൾ കൂടുതൽ ബാറ്ററി ഉപയോഗിക്കുന്നു!

നിങ്ങൾക്ക് ഏറ്റവും ഉപയോഗപ്രദമായതോ, നിങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതോ ആയ ആപ്പുകളാകാം ഏറ്റവും കൂടുതൽ ബാറ്ററി ചാർജ് ഉപയോഗിക്കുന്നതും. ഇവ നിങ്ങളുടെ ഫോണിന്റെ പ്രവർത്തനക്ഷമതയെ ബാധിച്ചില്ലെങ്കിൽ കൂടി, ഇവയുടെ അമിതമായ ബാറ്ററി ഉപയോഗം പ്രശ്നവിഷയമാണ്.

ജിയോ ഫോണ്‍ വാങ്ങണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍?

സെറ്റിങ്ങ്സ് → പവർ മാനേജ്മെന്റ്

ആൻഡ്രോയ്ഡ് ഫോണിലെ സെറ്റിങ്ങ്സ് മെനുവിൽ നിന്ന് ഏതൊക്കെ ആപ്പുകളാണ് കൂടുതൽ ബാറ്ററി ഉപയോഗിക്കുന്നത് എന്നറിയാൻ സാധിക്കും. ഇതിനായി ചെയ്യേണ്ടത് :-

സെറ്റിങ്ങ്സ് → പവർ മാനേജ്മെന്റ്/ബാറ്ററി ഇതിൽ നിന്ന് ആപ്പുകളും അവയുടെ ഉപയോഗവും അറിയാൻ സാധിക്കുന്നു.

ചില ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നത് നിർത്തുക:

ഏതൊക്കെ ആപ്പുകളാണ് കൂടുതൽ ബാറ്ററി ഉപയോഗിക്കുന്നത് എന്നറിഞ്ഞുകഴിഞ്ഞാൽ, അവ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുക. ആ ആപ്പ് തിരഞ്ഞെടുത്ത് അതിന്റെ ഡാറ്റ ഡിലീറ്റ് ചെയ്യുകയോ, കാഷേ നീക്കം ചെയ്യുകയോ ചെയ്യാവുന്നതാണ്.

എന്നാൽ ഏറ്റവും നല്ല വഴി ആ പ്രത്യേക ആപ്പ് ‘ ഫോഴ്സ് സ്റ്റോപ്പ്' ചെയ്യുക എന്നതാണ്. എന്നിട്ട് ആപ്പ് വീണ്ടും തുറക്കുക. ശേഷം, അതേ ആപ്പ് എത്രത്തോളം ബാറ്ററി ഉപയോഗിക്കുന്നുണ്ട് എന്ന് പരിശോധിക്കുക.

ആന്‍ഡ്രോയിഡ് ഫോണില്‍ നിങ്ങള്‍ അറിയാതെ പോകുന്ന കാര്യങ്ങള്‍!

ആപ്പുകൾ അല്ല കാരണമെങ്കിൽ, സ്ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുക:

ബാറ്ററി ചാർജ് വേഗം തീരുന്നതിന്റെ കാരണം എല്ലായെപ്പോഴും ആപ്പുകൾ തന്നെ ആവണമെന്നില്ല. ചിലപ്പോൾ, ഫോണിന്റെ മറ്റു ചില പ്രവർത്തനങ്ങൾ മൂലമായിരിക്കാം. ചിലപ്പോൾ സ്ക്രീനിന്റെ പ്രവർത്തനം മൂലമാകാം. അങ്ങിനെയെങ്കിൽ സ്ക്രീനിന്റെ തെളിച്ചം അഥവാ ബ്രൈറ്റ്നസ് കുറയ്ക്കുക.

ഡിജിലോക്കര്‍- ഓണ്‍ലൈന്‍ ഡോക്യുമെന്റ് സ്‌റ്റോറേജ് സംവിധാനം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Android smartphones face battery life issues and here are some steps to find out which app is using the maximum battery life. Read more...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot