Washing Machine: വാഷിങ് മെഷീൻ വാങ്ങുകയാണോ? നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

|

മഴക്കാലമായാൽ നമ്മെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് തുണി അലക്കിയിടാൻ കഴിയാത്ത അവസ്ഥ. ഓഫീസിൽ പോകുന്നവരും പഠിക്കാൻ പോകുന്ന വിദ്യാർഥികളുമൊക്കെ ഈ ദുരിതം ഒരുപാട് അനുഭവിച്ചിട്ടുണ്ടാകും. കഴുകി ഫാനിന്റെ അടിയിലും മറ്റുമിട്ട് പകുതി ഉണങ്ങിയ വസ്ത്രങ്ങളുമിട്ട് പോകേണ്ടി വന്നിട്ടുള്ള എത്രയോ ദിവസങ്ങൾ അല്ലെ? ഒരു ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ വാങ്ങിയാൽ ഈ പ്രശ്നത്തിന് പരിഹാരം ആകും (Automatic Washing Machine).

 

ഫുള്ളി ഓട്ടോമാറ്റിക് വാഷിൻ മെഷീനുകൾ

ഫുള്ളി ഓട്ടോമാറ്റിക് വാഷിൻ മെഷീനുകൾ ഉപയോഗിച്ച് വസ്ത്രങ്ങൾ അലക്കി ഏതാണ്ട് പൂർണമായും ഉണക്കി എടുക്കാനും കഴിയും. തണുത്തതും ഇരുണ്ടതും ഒക്കെയായ അന്തരീക്ഷത്തിൽ വസ്ത്രങ്ങൾ ഉണക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കേണ്ടി വരുന്നില്ല. പക്ഷെ നമ്മുടെ ആവശ്യങ്ങൾക്ക് ചേരുന്ന ഒരു വാഷിങ് മെഷീൻ എങ്ങനെ സെലക്റ്റ് ചെയ്യും എന്നൊരു സംശയമുണ്ടാകാം.

വ്ളോഗറാകണോ? ഈ വില കുറഞ്ഞ കിടിലൻ ക്യാമറകളിൽ നിന്നും തുടങ്ങാംവ്ളോഗറാകണോ? ഈ വില കുറഞ്ഞ കിടിലൻ ക്യാമറകളിൽ നിന്നും തുടങ്ങാം

ഓട്ടോമാറ്റിക് വാഷിങ്

ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീന്റെ പ്രോസസ് എതാണ്ട് പൂർണമായും ഓട്ടോമാറ്റിക് ആണ്. മനുഷ്യ ഇടപെടൽ വളരെ കുറച്ച് മാത്രമാണ് ആവശ്യമുള്ളത്. വസ്ത്രം കഴുകാനും ഉണക്കാനും ഒരു ടബ് മാത്രമായിരിക്കും ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീനിൽ ഉള്ളത്. രണ്ട് പ്രോസസുകളും ഒരൊറ്റ ടബിൽ തന്നെ നടക്കുന്നതിനാൽ കഴുകിയ വസ്ത്രങ്ങൾ ഉണക്കാൻ മറ്റൊരു ടബിലേക്ക് ( സെമി ഓട്ടോമാറ്റിക്കിലെ ഡ്രൈ ടബ് ) മാറ്റേണ്ട ആവശ്യം വരുന്നില്ല. അലക്കുമ്പോൾ പ്രത്യേകം വെള്ളം ഒഴിക്കേണ്ടിയും വരുന്നില്ല.

ക്വിക്ക് വാഷ്
 

ഒരു ഓട്ടോമാറ്റിക് വാഷിങ് മെഷീനിൽ ക്വിക്ക് വാഷ്, വാഷ് പ്രോഗ്രാമുകൾ, പ്രൊട്ടക്റ്റീവ് റാറ്റ് മെഷ്, ചൈൽഡ് ലോക്ക്, ഹോട്ട് വാഷ് / ടെമ്പറേച്ചർ കൺട്രോൾ, ഡിജിറ്റൽ ഡിസ്‌പ്ലെ എന്നിങ്ങനെ ഒട്ടനവധി ഫങ്ഷനുകൾ കാണാം. ഇതിൽ എതൊക്കെ ഫങ്ഷനുകളാണ് കൂടുതൽ പ്രാധാന്യമുള്ളത് എന്നത് മനസിലാക്കേണ്ടതുണ്ട്. നിങ്ങളുടെ വീട്ടിലേക്ക് ഒരു ഓട്ടോമാറ്റിക് വാഷിങ് മെഷീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

അതിവേഗം ബഹുദൂരം: ഓൺലൈൻ ഡെലിവറിക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾഅതിവേഗം ബഹുദൂരം: ഓൺലൈൻ ഡെലിവറിക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾ

കപ്പാസിറ്റി

കപ്പാസിറ്റി

വാങ്ങുന്ന വാഷിങ് മെഷീനിന്റെ ശേഷി നിങ്ങളുടെ വീട്ടിൽ എത്ര പേരുണ്ടെന്നത് ആശ്രയിച്ചാണ് ഇരിക്കുന്നത്. രണ്ട് പേർ മാത്രമുള്ള വീട്ടിൽ 5 അല്ലെങ്കിൽ 6 കിലോ വരെ ശേഷിയുള്ള വാഷിങ് മെഷീൻ മതിയാകും. അതിൽ കൂടുതൽ അംഗങ്ങൾ ഉള്ള വീടുകളിൽ 6 അല്ലെങ്കിൽ 8 കിലോ വരെ ശേഷിയുള്ള വാഷിങ് മെഷീനുകൾ ആവശ്യമായി വരും.

ലോഡ് കപ്പാസിറ്റി

കഴുകാനുള്ള എല്ലാ ഡ്രസുകളും ഒറ്റത്തവണയായി തന്നെ കഴുകിയെടുക്കാനുള്ള ലോഡ് കപ്പാസിറ്റിയുള്ളവയാണ് വാങ്ങേണ്ടത്. ഇതോടൊപ്പം നിങ്ങളുടെ വീട്ടിൽ വാഷിങ് മെഷീൻ വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം, വാതിലിന്റെ വലിപ്പം എന്നിവയെല്ലാം പരിഗണിക്കേണ്ട വിഷയമാണ്. വാങ്ങുന്നതിന് മുമ്പ് വാഷിങ് മെഷീനിന്റെ അളവുകൾ കൃത്യമായി മനസിലാക്കേണ്ടതുണ്ട്.

BSNL Plans: ഒരുപാട് ഡാറ്റയും അധികമാരും തരാത്ത വാലിഡിറ്റിയും; അടിപൊളി ബിഎസ്എൻഎൽ പ്ലാൻBSNL Plans: ഒരുപാട് ഡാറ്റയും അധികമാരും തരാത്ത വാലിഡിറ്റിയും; അടിപൊളി ബിഎസ്എൻഎൽ പ്ലാൻ

ടോപ്പ് ലോഡ് വേണോ ഫ്രണ്ട് ലോഡ് വേണോ

ടോപ്പ് ലോഡ് വേണോ ഫ്രണ്ട് ലോഡ് വേണോ

ലോഡിങിന്റെ കാര്യത്തിൽ, നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ആണുള്ളത്. ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളും ടോപ്പ് ലോഡിങ് വാഷിങ് മെഷീനുകളും. ഈ രണ്ട് ടൈപ്പിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിങ്ങളുടെ ശീലങ്ങളും മുൻഗണനകളും അനുസരിച്ചാണ് ടോപ്പ് ലോഡ് വേണോ ഫ്രണ്ട് ലോഡ് വേണോ എന്ന് തീരുമാനിക്കുന്നത്.

ടോപ്പ് ലോഡിങ്

ടോപ്പ് ലോഡിങ് വാഷിങ് മെഷീനുകൾ കൂടുതൽ സൗകര്യപ്രദമാണ്. ഫ്രണ്ട് ലോഡ് പോലെ കുനിഞ്ഞ് നിന്ന് വസ്ത്രങ്ങൾ ലോഡ് ചെയ്യേണ്ടതും അൺലോഡ് ചെയ്യേണ്ടതുമായ സാഹചര്യം ടോപ്പ് ലോഡ് മെഷീനുകൾക്കില്ല. പ്രായമായവർക്കും മറ്റും ഓപ്പറേറ്റ് ചെയ്യാൻ കൂടുതൽ എളുപ്പവും ടോപ്പ് ലോഡ് മെഷീനുകൾ തന്നെയാണ്.

Asus ZenBook S 13 OLED Review: അൾട്രാ-സ്ലീക്ക് ഡിസൈനുള്ള കരുത്തൻ ലാപ്ടോപ്പ്Asus ZenBook S 13 OLED Review: അൾട്രാ-സ്ലീക്ക് ഡിസൈനുള്ള കരുത്തൻ ലാപ്ടോപ്പ്

വാഷിങ് മെഷീനുകൾ

വാഷിങ് തുടങ്ങിയാലും വീണ്ടും ഡ്രസുകൾ ഇടാനും ടോപ്പ് ലോഡ് മെഷീനുകളിൽ സാധിക്കും. ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളെ അപേക്ഷിച്ച് ഡിറ്റർജന്റും കണ്ടീഷണറും എല്ലായിടത്തും ഒരു പോലെ എത്തുമെന്നതും ടോപ്പ് ലോഡ് വാഷിങ് മെഷീനുകളുടെ പ്രത്യേകതയാണ്. വ്യക്തിപരമായി സജസ്റ്റ് ചെയ്യാൻ തോന്നുന്നതും ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾ തന്നെയാണ്.

ടബ് മെറ്റീരിയൽ

ടബ് മെറ്റീരിയൽ

ഏറ്റവും ശ്രദ്ധിക്കേണ്ട ഘടകങ്ങളിൽ ഒന്നാണ് നിങ്ങളുടെ വാഷിങ് മെഷീനിന്റെ ടബ് മെറ്റീരിയൽ. സ്റ്റെയിൻലെസ് സ്റ്റീൽ, പോർസലൈൻ ഇനാമൽ, പ്ലാസ്റ്റിക് എന്നിവയാണ് സാധാരണ ഗതിയിൽ വാഷിങ് മെഷീനിന്റെ ടബ് നിർമിക്കാൻ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ ടബ് ഉള്ള വാഷിങ് മെഷീനുകൾ സെലക്റ്റ് ചെയ്യുന്നതാണ് നല്ലത്.

സ്വയം പൊള്ളിച്ചും കഴുത്തിൽ കയറിട്ട് കുരുക്കിയും കുരുന്നുകൾ; TikTok ചലഞ്ചിൽ മരിച്ചത് എട്ടോളം കുട്ടികൾസ്വയം പൊള്ളിച്ചും കഴുത്തിൽ കയറിട്ട് കുരുക്കിയും കുരുന്നുകൾ; TikTok ചലഞ്ചിൽ മരിച്ചത് എട്ടോളം കുട്ടികൾ

പോർസലൈൻ

പോർസലൈൻ ഇനാമൽ നിർമിത വാഷിങ് ടബുകൾ പെട്ടെന്ന് നശിച്ച് പോകുന്നവയാണ്. പെട്ടെന്ന് തുരുമ്പിക്കാനും പൊടി ഇളകുകയും ചെയ്യും. പ്ലാസ്റ്റിക് ടബ്സ് കൂടുതൽ കാലം നില നിൽക്കുന്നവയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ലാസ്റ്റ് ചെയ്യുന്നത് സ്റ്റെയിൻലെസ് സ്റ്റീൽ ടബുകളാണ്. ഹൈ സ്പിൻ സ്പീഡ് താങ്ങാൻ കഴിയുമെന്നതും സ്റ്റെയിൻലെസ് ടബുകളുടെ പ്രത്യേകതയാണ്.

വാഷ് പ്രോഗ്രാമുകൾ

വാഷ് പ്രോഗ്രാമുകൾ

വ്യത്യസ്ത മെറ്റീരിയലുകൾ കൊണ്ട് നിർമിച്ച വസ്ത്രങ്ങൾ ആണല്ലോ നാം ഉപയോഗിക്കുന്നത്. ചില വാട്ടർ മെഷീനുകൾ വാട്ടർ ലെവൽ ആൾട്ടർണേറ്റീവ്സ്, ജെൻറിൽ വാഷ് മുതലായ ഓപ്ഷനുകളും വാഷ് പ്രോഗ്രാമുകളിൽ ലഭ്യമായിരിക്കും. കൂടുതൽ വാഷ് പ്രോഗ്രാമുകളുള്ള ഒരു വാഷിങ് മെഷീൻ സെലക്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു വാഷിങ് മെഷീൻ സെലക്റ്റ് ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട സവിശേഷതകളിൽ ഒന്ന് കൂടിയാണിത്.

പണിയറിയില്ലെങ്കിൽ പഠിക്കണം സാറേ, ബിഎസ്എൻഎൽ അറിയാൻ പൊതുതാത്പര്യപ്രകാരംപണിയറിയില്ലെങ്കിൽ പഠിക്കണം സാറേ, ബിഎസ്എൻഎൽ അറിയാൻ പൊതുതാത്പര്യപ്രകാരം

സ്പിൻ സെറ്റിങ്സ്

സ്പിൻ സെറ്റിങ്സ്

തുണി കഴുകിക്കഴിഞ്ഞാൽ ഉണക്കാൻ വേണ്ടിയാണ് വാഷിങ് മെഷീനിലെ സ്പിൻ സൈക്കിൾ നൽകിയിരിക്കുന്നത്. സ്പിൻ സൈക്കിൾ അളക്കുന്നത് ആർപിഎം ( റെവല്യൂഷൻ പെർ മിനിറ്റ് ) ഉപയോഗിച്ചാണ്. കുറഞ്ഞ ആർപിഎം ഉള്ള വാഷിങ് മെഷീനുകളെ അപേക്ഷിച്ച് കൂടുതൽ ആർപിഎം ഉള്ള വാഷിങ് മെഷീനുകളാണ് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച രീതിയിൽ വസ്ത്രങ്ങൾ ഉണക്കുന്നത്.

ആർപിഎം

അതിലോലമായ വസ്ത്രങ്ങൾക്ക് 300 മുതൽ 500 വരെയുള്ള ആർപിഎം ആണ് ഏറ്റവും അനുയോജ്യം. അതേ സമയം ഡെനിം പോലെ കട്ടിയുള്ള വസ്ത്രങ്ങൾക്ക് 1000 ആർപിഎം വരെയുള്ള സ്പിൻ സൈക്കിളും അനുയോജ്യമാണ്. ഫുള്ളി ഓട്ടോമാറ്റിക്ക് ആയ വാഷിങ് മെഷീനിൽ സ്പിൻ സൈക്കിളിനെപ്പറ്റിയൊന്നും നാം ശ്രദ്ധിക്കാൻ പോകുന്നില്ലെന്നതാണ് യാഥാർഥ്യം.

വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ നിർമിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയാമോ?വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ നിർമിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയാമോ?

ഇൻവെർട്ടർ സാങ്കേതികവിദ്യ

ഇൻവെർട്ടർ സാങ്കേതികവിദ്യ

വാഷിങ് മെഷീനിന്റെ വൈദ്യുതി ഉപയോഗം കുറയ്ക്കാനും അത് വഴി വൈദ്യുതി ലാഭിക്കാനും വേണ്ടിയാണ് ഇൻവെർട്ടർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. സാധാരണ വാഷിങ് മെഷീനുകളിലെ മോട്ടോർ ഒരു നിശ്ചിത ലോഡിനായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പരമാവധി ലോഡ് ചെയ്യുമ്പോൾ ഇത് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കും. ഇത് കാരണം വസ്ത്രങ്ങളുടെ അളവ് കൂടുതൽ ആണെങ്കിലും കുറവാണെങ്കിലും സാധാരണ വാഷിങ് മെഷീനുകൾ ഒരേ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നു.

ഇൻവെർട്ടർ

എന്നാൽ ഇൻവെർട്ടർ സാങ്കേതികവിദ്യ ഉള്ളവ കൂടുതൽ കാര്യക്ഷമം ആണെന്നാണ് കമ്പനികൾ പറയുന്നത്. മാത്രമല്ല സാധാരണ വാഷറുകളെ അപേക്ഷിച്ച് ഇൻവെർട്ടർ വാഷിങ് മെഷീനുകൾ കൂടുതൽ സ്റ്റേബിളും ശബ്ദം കുറഞ്ഞവയും ആയിരിക്കും. വാഷിങ് മെഷീനുകൾ എപ്പോഴും ഓൺ ആക്കിയിടാത്ത ഉപകരണം ആയതിനാൽ വൈദ്യുതി ചിലവ് ലാഭം ആപേക്ഷികമാണ്.

Elon Musk Vs Twitter പറഞ്ഞ വാക്ക് തെറ്റിച്ച ട്വിറ്റർ വേണ്ടെന്ന് ഇലോൺ മസ്ക്, നിയമനടപടിക്കൊരുങ്ങി ട്വിറ്റർElon Musk Vs Twitter പറഞ്ഞ വാക്ക് തെറ്റിച്ച ട്വിറ്റർ വേണ്ടെന്ന് ഇലോൺ മസ്ക്, നിയമനടപടിക്കൊരുങ്ങി ട്വിറ്റർ

Most Read Articles
Best Mobiles in India

English summary
One of the most challenging issues we have during the rainy season is not being able to wash our clothes. People who commute to work and students who go to class must have dealt with this suffering frequently. A fully automatic washing machine purchase can address this issue.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X