Just In
- 1 hr ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 2 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 3 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 4 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Movies
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
- Sports
IND vs AUS: കോലി പ്രയാസപ്പെടും! കമ്മിന്‍സ് വീഴ്ത്തും-വെല്ലുവിളിച്ച് ഗില്ലസ്പി
- News
ത്രിപുരയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി; എംഎൽഎ ബിജെപിയിലേക്ക്..കോൺഗ്രസ് നേതാക്കളും
- Lifestyle
ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
Gmail: ജിമെയിൽ ഉപയോഗം അടിപൊളിയാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഒരു ജിമെയിൽ അക്കൌണ്ട് ഇല്ലാത്തവർ ആയി ആരുണ്ട്? സാങ്കേതികവിദ്യ, ഇന്റർനെറ്റ് എന്നൊക്കെ എഴുതി വച്ചിരുന്നാൽ സംഭവം എന്താണെന്ന് മനസിലാകുന്നവർക്കെല്ലാം ജിമെയിൽ അക്കൌണ്ട് ഉണ്ടാകും. അക്കൌണ്ടുകൾ ഉണ്ടെങ്കിലും ഓരോരുത്തരും ഓരോ രീതിയിൽ ആയിരിക്കും ജിമെയിൽ ഉപയോഗിക്കുന്നത്. അതായത് ഒരാൾക്ക് ഉള്ള ഉപയോഗം ആയിരിക്കില്ല മറ്റൊരാൾക്ക് ജിമെയിൽ കൊണ്ട് ഉണ്ടാകുന്നത് (Gmail).

ഉദാഹരണത്തിന് ജോലി ചെയ്യുന്ന പ്രൊഫഷണലുകളിൽ ഭൂരിഭാഗവും ദിവസവും ജിമെയിൽ സേവനങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ വിദ്യാർഥികൾ ഒക്കെ അസൈൻമെന്റുകൾ അയക്കുന്നതിനും ആപ്ലിക്കേഷനുകൾ അയക്കുന്നതിനും മറ്റുമാണ് ജിമെയിൽ ആക്സസ് ചെയ്യുക. മറ്റ് ചിലരാകട്ടെ ഒരിക്കൽ തുടങ്ങിയിട്ട ശേഷം പിന്നീട് ഒരിക്കലും ജിമെയിൽ ആക്സ് ചെയ്യാറില്ല.

ആശയവിനിമയത്തിന് ജിമെയിൽ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം, നേരത്തെ പറഞ്ഞത് പോലെ മിക്കവാറും എല്ലാവർക്കും ജിമെയിൽ അക്കൌണ്ട് ഉണ്ട്. പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ സെറ്റപ്പ് ചെയ്യുന്നതിന് പോലും ജിമെയിൽ അക്കൌണ്ടുകൾ ആവശ്യമാണ്. മിക്കവാറും എല്ലാവരുടെയും സ്മാർട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ലാപ്ടോപ്പുകളിലും ജിമെയിൽ ആപ്ലിക്കേഷൻ ലഭ്യമാണ് താനും.

ഈ ആപ്ലിക്കേഷനിൽ ലഭ്യമായ ഫീച്ചറുകളെക്കുറിച്ച് അധികം അറിവില്ലാത്ത യൂസേഴ്സിന് വേണ്ടിയാണ് ഈ ലേഖനം. ജിമെയിൽ ഉപയോഗം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന ഏതാനും ടിപ്സുകൾ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. ഇൻബോക്സ് തീം സെലക്റ്റ് ചെയ്യുന്നത് മുതൽ വീഡിയോ കോളുകൾ ചെയ്യുന്നതും അയച്ച മെസേജ് അൺഡൂ ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്യാൻ ഈ ടിപ്സ് സഹായിക്കും.

ജിമെയിൽ അക്കൌണ്ട് ഇല്ലാത്ത യൂസേഴ്സിന് അത് സൃഷ്ടിക്കാനും കഴിയും. ഇതിനായി നിങ്ങൾ ഗൂഗിൾ അക്കൌണ്ട് ക്രിയേഷൻ പേജിലേക്ക് പോകണം. പേജിൽ നൽകിയിരിക്കുന്ന ഇൻസ്ട്രക്ഷനുകളും സ്റ്റെപ്പുകളും പാലിച്ച് അക്കൌണ്ട് ക്രിയേറ്റ് ചെയ്യാൻ കഴിയും. തുടർന്ന് ഈ അക്കൌണ്ട് വഴി ജിമെയിലിൽ സൈൻ ഇൻ ചെയ്യുക. ജിമെയിലിൽ സൈൻ ഇൻ ചെയ്താൽ യൂട്യൂബ്, ഗൂഗിൾ പ്ലേ, ഗൂഗിൾ ഡ്രൈവ് പോലെയുള്ള മറ്റ് ഗൂഗിൾ പ്രോഡക്ടസും യൂസ് ചെയ്യാൻ കഴിയും.

വീഡിയോ കോൾ ആരംഭിക്കാം
ജിമെയിൽ വീഡിയോ കോളുകൾ വളരെ എളുപ്പമാണ്. നിങ്ങളുടെ ഗൂഗിൾ ചാറ്റ്ലിസ്റ്റിൽ ഉള്ള ആരുമായും വീഡിയോ കോളുകൾ ചെയ്യാൻ കഴിയും. ഇൻബോക്സിൽ അവരുടെ പേരിന് മുകളിൽ ഹോവർ ചെയ്ത് സ്റ്റാർട്ട് വീഡിയോ കോൾ ഓപ്ഷനിൽ ടാപ്പ് ചെയ്താൽ മതിയാകും. ഇത്രയും ചെയ്ത് കഴിഞ്ഞാൽ ആരുമായും ജിമെയിലിൽ നിന്നും വീഡിയോകോൾ ചെയ്യാവുന്നതാണ്.

ഇൻബോക്സിനായി തീം സെലക്റ്റ് ചെയ്യാം
നിങ്ങളുടെ ഇൻബോക്സിന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട തീം നൽകാൻ കഴിയും. ഇമേജുകളും ഇൻബോക്സ് ബാക്ക്ഗ്രൌണ്ടിൽ നൽകാൻ കഴിയും. ഇൻബോക്സിനായി തീം സെലക്റ്റ് ചെയ്യാൻ ആദ്യം സെറ്റിങ്സിലേക്ക് പോകുക. അവിടെ നിന്നും തീംസ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക. നിങ്ങൾക്ക് വിവിധ ലേബലുകൾ നൽകി ഇമെയിലുകൾ ഓർഗനൈസ് ചെയ്യാനും കഴിയും.

ലേബലുകൾ ഫോൾഡറുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് ഒരു മെസേജിൽ ഒന്നിൽ കൂടുതൽ ലേബലുകൾ നൽകാനും കഴിയും. ഒരു മെയിലിലേക്ക് ലേബൽ ആഡ് ചെയ്യാൻ ആദ്യം മെയിൽ സെലക്റ്റ് ചെയ്യുക. തുടർന്ന് ലേബൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള ലേബലുകൾ നൽകാം. ഇമെയിലിന്റെ അരികിലായി ലേബൽ കാണിക്കും.

ഇൻബോക്സ് കാറ്റഗറീസ്
ഇമെയിലുകൾ ഓട്ടോമാറ്റിക്കായി ടാബുകളായി ക്രമീകരിക്കപ്പെടും. ഉദാഹരണത്തിന് ഷോപ്പിങ് സൈറ്റുകളിൽ നിന്നുള്ളവ പ്രമോഷൻ ടാബിൽ അലൈൻ ചെയ്തിരിക്കുന്നതായി കാണാം. അത് പോലെ തന്നെ സോഷ്യൽ മീഡിയ മെയിലുകളും പ്രത്യേകം ക്രമീകരിച്ച് കാണാറുണ്ട്. സോഷ്യൽ മീഡിയ വിഭാഗത്തിലായിരിക്കും ഇത്തരം മെയിലുകൾ വരിക.

മെയിലുകൾ കണ്ടെത്താൻ
നിങ്ങളുടെ ഇമെയിലുകൾ വേഗത്തിൽ കണ്ടെത്താൻ സെർച്ച് ബോക്സ് ഉപയോഗിക്കാൻ കഴിയും. വരുന്ന റിസൽട്ടുകൾ ഫിൽട്ടർ ചെയ്യാനും മറ്റുമുള്ള ഓപ്ഷനുകളും സെർച്ച് ഫീച്ചറിന് ഒപ്പം ലഭ്യമാക്കിയിട്ടുണ്ട്. ഇങ്ങനെ ഫിൽട്ടർ ചെയ്യുന്നതിന് സെർച്ച് ബോക്സിനുള്ളിൽ മറ്റൊരു ഓപ്ഷൻ കൂടി നൽകിയിട്ടുണ്ട്. ഷോ സെർച്ച് ഓപ്ഷൻസ് എന്നതാണ് ഈ ഫീച്ചർ. ഇതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് സെർച്ച് റിസൽട്സ് ഫിൽട്ടർ ചെയ്യാൻ കഴിയും.

തുറക്കുന്നതിന് മുമ്പേ മെയിലുകൾ മാനേജ് ചെയ്യാം
ഇമെയിലുകൾ ഓപ്പൺ ചെയ്യാതെ തന്നെ നിങ്ങൾക്ക് അവ മാനേജ് ചെയ്യാൻ സാധിക്കും. മെയിലിൽ റൈറ്റ് ക്ലിക്ക് ചെയ്താൽ നിരവധി ഓപ്ഷനുകൾ കാണാൻ കഴിയും. മൂവ്, ആർക്കൈവ്, മ്യൂട്ട്, ഫിൽട്ടർ, ഓപ്പൺ ഇൻ എ ന്യൂ വിൻഡോ തുടങ്ങിയ നിരവധി ഓപ്ഷനുകളാണ് ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഓപ്ഷനുകൾ ഉപയോഗിച്ച് മെയിലുകൾ മാനേജ് ചെയ്യാം.

അൺഡു ഓപ്ഷൻ
ഇത് പോലെ തന്നെ നിങ്ങൾ മറ്റൊരാൾക്ക് അബദ്ധത്തിൽ ഒരു മെയിൽ അയച്ചിട്ടുണ്ടെന്ന് വയ്ക്കുക. ഇങ്ങനെ അയച്ച മെസേജുകൾ ഇല്ലാതാക്കാനും സാധിക്കും. അൺഡു ഓപ്ഷനാണ് ഇതിനായി ജിമെയിലിൽ നൽകിയിരിക്കുന്നത്. ഈ അൺഡു ഓപ്ഷൻ മെയിൽ അയ്ക്കുന്നതിന് മുമ്പ് തന്നെ ഓൺ ആയിരിക്കണം എന്ന് മാത്രം. ഇത് ഓൺ ആണെങ്കിൽ മെയിൽ ഡെലിവർ ആകുന്നതിന് മുമ്പ് ചെക്ക് ചെയ്യാനും ഒഴിവാക്കാനും അധിക ടൈം ലഭിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470