ഇന്റര്‍നെറ്റില്‍ നിങ്ങളെ ഇവ തീര്‍ച്ചയായും കുടുക്കും, ജാഗ്രത!

|

ഇന്റര്‍നെറ്റ് വളരെ മനോഹരമായ ഒന്നാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റില്‍ എന്തും ലഭിക്കും, അതായത് നിങ്ങള്‍ക്ക് എന്തും എപ്പോഴും ഏതു ഭാഷയിലും ഇന്റര്‍നെറ്റിലൂടെ തിരയാം.

 
ഇന്റര്‍നെറ്റില്‍ നിങ്ങളെ ഇവ തീര്‍ച്ചയായും കുടുക്കും, ജാഗ്രത!

എത്രയധികം നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ഒരു ബോസ് ആയാല്‍ കൂടിയും നിങ്ങള്‍ അറിയാതെ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട്.

മൂന്നാംകക്ഷി ലിങ്ക് ക്ലിക്ക് ചെയ്യരുത്

മൂന്നാംകക്ഷി ലിങ്ക് ക്ലിക്ക് ചെയ്യരുത്

മൂന്നാം കക്ഷി ലിങ്കു വഴി നിങ്ങള്‍ സൈറ്റിലേക്കു റീഡയറക്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപകരണത്തില്‍ മാല്‍വയറുകള്‍ വര്‍ദ്ധിക്കും. കൂടാതെ ടൈപ്പോയും (typo) സൂക്ഷിക്കുക. അതായത് ലിങ്കില്‍ അക്ഷരപ്പിശക് ഉണ്ടെങ്കില്‍ അത് ഫിഷിംഗിനായി രൂപകല്‍പന ചെയ്തവയാണ്.

സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുന്നത് നിര്‍ത്തുക

സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുന്നത് നിര്‍ത്തുക

'ഫ്രീ ഡൗണ്‍ലോഡ്' ഏറ്റവും കൂടുതല്‍ വൈറസ്/ മാല്‍വെയര്‍ എന്നിവ എത്തിക്കുന്ന ഒന്നാണ്. ഫ്രീ വീഡിയോ ഡൗണ്‍ലോഡ് ലിങ്ക് നിങ്ങള്‍ക്കു കിട്ടിയാല്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കുക.

വെബ് സോഴ്‌സ് എപ്പോഴും പരിശോധിക്കുക

വെബ് സോഴ്‌സ് എപ്പോഴും പരിശോധിക്കുക

വാര്‍ത്തകള്‍ നോക്കാനും മറ്റുമായി ഔദ്യോഗിക സൈറ്റ് മാത്രം കഴിവതും തിരഞ്ഞെടുക്കുക. നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മിക്ക വാര്‍ത്ത ക്ലിപ്പുകളും ഔദ്യോഗിക വീഡിയോ സൈറ്റുകളില്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും, കൂടാതെ ഒന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല.

സ്വകാര്യ വിവരങ്ങള്‍ നല്‍കരുത്
 

സ്വകാര്യ വിവരങ്ങള്‍ നല്‍കരുത്

നിങ്ങള്‍ക്ക് ഒരു സന്ദേശം, ടെക്‌സ്റ്റ്/ ഇമെയില്‍ എന്നിവ വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങളായ ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, ഈ മെയില്‍, വീട്ടിലെ വിലാസം, ഫേസ്ബുക്ക് ലോഗിന്‍ എന്നീ വിവരങ്ങള്‍ ചോദിച്ചാല്‍ ഒരിക്കലും നല്‍കരുത്.

പരസ്യങ്ങള്‍ വഴി നിങ്ങള്‍ വഞ്ചിക്കപ്പെടരുത്

പരസ്യങ്ങള്‍ വഴി നിങ്ങള്‍ വഞ്ചിക്കപ്പെടരുത്

ഓണ്‍ലൈന്‍ ആയി ഇടപാടുകള്‍ നടത്തുമ്പോള്‍ നിങ്ങള്‍ വഞ്ചിക്കപ്പെടരുത്. അപകടകരമായ ലിങ്കുകള്‍, സോഷ്യല്‍മീഡിയയിലെ വ്യാജ മത്സരങ്ങള്‍ എന്നിവ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുളള വഴികളാണ്.

പാസ്‌വേഡ് എല്ലായിപ്പോഴും നല്‍കുക

പാസ്‌വേഡ് എല്ലായിപ്പോഴും നല്‍കുക

നിങ്ങളുടെ ഫോണിലും മറ്റു ഉപകരണങ്ങളിലും എല്ലായിപ്പോഴും പാസ്‌വേഡ് നല്‍കുക. അങ്ങനെ ചെയ്താല്‍ ഒരു പക്ഷേ നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാലോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ പെട്ടന്നു തന്നെ ആര്‍ക്കും അതിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ല.

ആന്റിവൈറസ് പരിരക്ഷ വേണം

ആന്റിവൈറസ് പരിരക്ഷ വേണം

ഓണ്‍ലൈനിലൂടെ പല കാര്യങ്ങളും നിങ്ങള്‍ തിരയുമ്പോള്‍ 'McAfee LiveSafe' പോലുളള ആന്റിവൈറസ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.

സേഫ് സര്‍ച്ച് ടൂളുകള്‍ ഉപയോഗിക്കുക

സേഫ് സര്‍ച്ച് ടൂളുകള്‍ ഉപയോഗിക്കുക

അപകടകരമായ സൈറ്റുകളോ ലിങ്കുകളോ നിങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ 'Safe search tool' ഉപയോഗിക്കുക. ഇത് ഉപയോഗിച്ചാല്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റ് സുരക്ഷിതമാണോ ഇല്ലയോ എന്ന നോട്ടിഫിക്കേഷന്‍ ലഭിക്കും.

പൊതു വൈഫൈ ഉപയോഗിക്കരുത്

പൊതു വൈഫൈ ഉപയോഗിക്കരുത്

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനായി പൊതു വൈഫൈ ഉപയോഗിക്കരുത്. സുരക്ഷിതമല്ലാത്ത വൈഫൈ ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ പാസ്‌വേഡുകള്‍ മോഷ്ടിക്കാന്‍ എളുപ്പമാകും.

വളരെ ചിന്തിക്കുക!

വളരെ ചിന്തിക്കുക!

സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുക, നിങ്ങളുടെ പ്രവര്‍ത്തികളുടെ പരിണിത ഫലങ്ങള്‍ മനസ്സിലാക്കുക, നിങ്ങളുടെ സുഹൃത്തുക്കളേയും കുടുംബഗങ്ങളേയും ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്, വെബ് എല്ലാവര്‍ക്കും സുരക്ഷിതമാക്കാന്‍ സഹായിക്കുക.

Best Mobiles in India

English summary
The Internet is a beautiful place. It's the only reason why our lives have become so sorted and convenient.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X