നിങ്ങളുടെ സ്മാർട്ട്ഫോൺ അപഹരിക്കപ്പെട്ടാൽ ബാങ്ക് ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതെങ്ങനെ ?

|

ഇപ്പോൾ നിങ്ങളുടെ മൊബൈൽ‌ ഫോണുകൾ‌ അപഹരിച്ചുകഴിഞ്ഞാൽ മോഷ്ടാക്കൾ‌ പരിശോധിക്കുന്ന ഒരു പ്രധാന കാര്യം എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ. ഡിജിറ്റൽ പേയ്‌മെന്റ് അപ്ലിക്കേഷനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾ ഈ കാര്യം മറക്കരുത്. ഇ-വാലറ്റുകൾ ആക്‌സസ്സുചെയ്യുന്നത് സ്മാർട്ട്‌ഫോൺ മോഷ്ടാക്കൾക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

നിങ്ങളുടെ സ്മാർട്ട്ഫോൺ അപഹരിക്കപ്പെട്ടാൽ ബാങ്ക് ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതെങ്ങനെ ?

ഒരു ഉദാഹരണമായി ബ്രസീലിലെ സാവോ പോളോയിലെ കുറ്റവാളികൾ ഐഫോൺ ഹാൻഡ്‌സെറ്റുകൾ മോഷ്ടിക്കുന്നതായി റിപ്പോർട്ട് ചെയ്യ്തിരുന്നു, എന്നാൽ അത് വിൽക്കാനല്ല, മറിച്ച് ഈ സ്മാർട്ഫോൺ ഉടമകളുടെ ബാങ്ക് വിശദാംശങ്ങൾ ആക്‌സസ് ചെയ്യാനും അവരുടെ പണം മോഷ്ടിക്കാനുമാണ്. അത്തരം സംഭവങ്ങൾ‌ ഇപ്പോൾ നടക്കുന്നതിനാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ‌ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ‌ ജാഗ്രത പാലിക്കുകയും ഉടൻ‌ തന്നെ ഈ പറയുന്ന നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക എന്നതാണ് ഏക പോംവഴി.

നിങ്ങളുടെ സിം കാർഡ് ബ്ലോക്ക് ചെയ്യുക

നിങ്ങളുടെ സിം കാർഡ് ബ്ലോക്ക് ചെയ്യുക

നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ അപഹരിക്കപ്പെടുകയോ ചെയ്താൽ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നില്ലെന്നുള്ള കാര്യം ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സിം കാർഡ് ബ്ലോക്ക് ചെയ്യുക എന്നതിനർത്ഥം ഫോണിലെ എല്ലാ അപ്ലിക്കേഷനുകളും ഒ‌ടി‌പി‌ വഴി ആക്സസ് ചെയ്യുന്നത് തടയുവാൻ കഴിയും എന്നുള്ളതാണ്. നിങ്ങൾക്ക് ഒരു പുതിയ സിം കാർഡിൽ പഴയ നമ്പർ ലഭിക്കും. ഇതിന് കുറച്ച് സമയമെടുത്തേക്കാം, പക്ഷേ നിങ്ങളുടെ സ്വകാര്യതയും മൊബൈൽ വാലറ്റുകളും വളരെ പ്രധാനമാണ് എന്നുള്ള കാര്യം മനസിലാക്കുക.

മൊബൈൽ ബാങ്കിംഗ് സേവനങ്ങളിലേക്കുള്ള ആക്സസ് തടയുക

മൊബൈൽ ബാങ്കിംഗ് സേവനങ്ങളിലേക്കുള്ള ആക്സസ് തടയുക

ഈ സേവനങ്ങളിലേക്കുള്ള പ്രവേശനം തടയേണ്ടത് പ്രധാനമാണ്. നിങ്ങളുടെ സിം കാർഡും മൊബൈൽ അപ്ലിക്കേഷനുകളും തമ്മിൽ ബന്ധിതമാണ്, കാരണം രജിസ്റ്റർ ചെയ്ത നമ്പറിൽ ഒടിപി ഇല്ലാതെ ഒരു കൈമാറ്റവും നടക്കില്ല, പക്ഷേ ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്താൽ രണ്ടും ബ്ലോക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.

യുപിഐ പേയ്‌മെന്റ് ഡി-ആക്ടിവേറ്റ് ചെയ്യുക

യുപിഐ പേയ്‌മെന്റ് ഡി-ആക്ടിവേറ്റ് ചെയ്യുക

ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളിലേക്കുള്ള പ്രവേശനം ബ്ലോക്ക് ചെയ്തുകഴിഞ്ഞാൽ മോഷ്ടാവ് മറ്റൊരു ഫീച്ചറായ യുപിഐ പേയ്‌മെന്റുകൾ ഉപയോഗിച്ച് പരിഹരിക്കാൻ ശ്രമിച്ചേക്കാം. അതിനാൽ ഇതും ഉടനടി ഡി-ആക്ടിവേറ്റ് ചെയ്യുക എന്നുള്ളത് അനിവാര്യമാണ്. അല്ലാത്തപക്ഷം നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടായേക്കാം.

എല്ലാ മൊബൈൽ വാലറ്റുകളും ബ്ലോക്ക് ചെയ്യുക

എല്ലാ മൊബൈൽ വാലറ്റുകളും ബ്ലോക്ക് ചെയ്യുക

നിങ്ങളുടെ ഇ സ്മാർട്ട്ഫോൺ അപഹരിക്കപ്പെട്ടാൽ ഗൂഗിൾ പ്ലേയ്, പേയ്ടിഎം പോലുള്ള മൊബൈൽ വാലറ്റുകൾ ദുരുപയോഗം ചെയ്യപ്പെടും എന്ന കാര്യത്തിൽ തെല്ലും സംശയം വേണ്ട. ഒരു പുതിയ ഹാൻഡ്‌സെറ്റിൽ നിങ്ങൾ വാലറ്റുകൾ വീണ്ടും ക്രമീകരിക്കുന്നതുവരെ ബന്ധപ്പെട്ട അപ്ലിക്കേഷൻറെ ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെടുക. ആർക്കും ആക്‌സസ്സ് അനുവദിക്കില്ലെന്ന രീതിയിൽ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുക.

പോലീസിൽ ഒരു പരാതി സമർപ്പിക്കുക

പോലീസിൽ ഒരു പരാതി സമർപ്പിക്കുക

മേൽപ്പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ചെയ്തുകഴിഞ്ഞാൽ ഇക്കാര്യം അധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ടത് നിർണായകമാണ്. എഫ്‌ഐ‌ആറിൻറെ ഒരു പകർപ്പ് ആവശ്യപ്പെടുക, ഫോൺ ദുരുപയോഗം ചെയ്യുകയോ എല്ലാ നടപടികളും സ്വീകരിച്ചിട്ടും നിങ്ങളുടെ പണം മോഷ്ടിക്കപ്പെടുകയോ ചെയ്താൽ നിങ്ങൾക്ക് തെളിവായി ഇത് ഉപയോഗിക്കാൻ കഴിയും.

Best Mobiles in India

English summary
Crooks in Sao Paulo, Brazil, reportedly stole iPhone handsets not to resell, but to gain access to the owners' bank accounts and steal their money. With incidences like this becoming more common, the best way to stay safe is to be vigilant and take these procedures as soon as your phone is lost or stolen.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X