ബുള്ളി ബായ് പേടി ഒഴിവാക്കാം; സോഷ്യൽ മീഡിയ ചിത്രങ്ങൾ സുരക്ഷിതമാക്കാം

|

മുസ്ലിം സ്ത്രീകളുടെ ഫോട്ടോകൾ ദുരുപയോഗം ചെയ്ത 'ബുള്ളി ബായ്' ആപ്പ് ഡെവലപ്പർക്കെതിരെ ഡൽഹി പൊലീസും മുംബൈ പൊലീസും എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. ഗുരുതര വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 153 (എ), 153 (ബി), 295 (എ), 54 (ഡി), 509, 500 എന്നീ വകുപ്പുകളും ഐടി നിയമത്തിലെ സെക്ഷൻ 67 പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഏറെ വിവാദമായ സുള്ളി ഡീല്‍സിന് സമാനമായി തന്നെയാണ്, രാജ്യത്തെ മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ച് ബുള്ളി ബായ്' ആപ്പും പ്രവർത്തിച്ചിരുന്നത്. മൈക്രോസോഫ്റ്റിന്റെ ഗിറ്റ്ഹബിൽ ഹോസ്റ്റ് ചെയ്തിരുന്ന ബുള്ളി ബായ് ആപ്പിൽ മുസ്ലിം സ്ത്രീകളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ലേലം ചെയ്യുകയും ആയിരുന്നു നടന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള പ്രൊഫൈൽൽ ചിത്രങ്ങളാണ് ഇങ്ങനെ ഉപയോഗിച്ചത്.

ബുള്ളി

ആപ്പിൽ ഓരോ ദിവസവും ഒരു പ്രമുഖ മുസ്ലീം സ്ത്രീയുടെ പേരും ചിത്രവും ആ 'ദിവസത്തെ ബുള്ളി ബായ്' ആയി പ്രദർശിപ്പിക്കുന്നു. 'ബുള്ളി'യും 'സുള്ളി'യും മുസ്ലീം സ്ത്രീകളെ നവ മാധ്യമങ്ങളിലെ ട്രോളുകളിലും മറ്റും അപമാനിക്കാൻ ഉപയോഗിക്കുന്ന മോശം പദമാണ്. "ഡീൽ ഓഫ് ദ ഡേ ഇടപാടുകൾ" എന്നാണ് ഇങ്ങനെ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകുന്നത്. വിൽപ്പനയൊന്നും നടക്കുന്നില്ലെങ്കിലും മുസ്ലീം സ്ത്രീകളെ അപമാനിക്കുക എന്നത് മാത്രമാണ് ഈ ആപ്പിന്റെ ലക്ഷ്യം. സംഭവം വിവാദം ആയതോടെ ബുള്ളി ബായ് ആപ്പ് ഗിറ്റ്ഹബിൽ നിന്നും നീക്കം ചെയ്തു. ട്വിറ്ററിലെ പേജും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

മലയാളത്തിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ എന്തെളുപ്പം!മലയാളത്തിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ എന്തെളുപ്പം!

നമ്മുടെ പ്രൊഫൈൽ ചിത്രങ്ങൾ സുരക്ഷിതമാക്കാം

നമ്മുടെ പ്രൊഫൈൽ ചിത്രങ്ങൾ സുരക്ഷിതമാക്കാം

നാം ദിവസവും നമ്മുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ബുള്ളി ബായ് ആപ്പുകളുടെ പിന്നിൽ പ്രവർത്തിച്ചവരെപ്പോലെയുള്ളവരെ ഭയന്ന് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും പിന്നോട്ട് പോകാൻ ആവില്ല. പകരം നവമാധ്യമങ്ങളിലെ നമ്മുടെ ചിത്രങ്ങൾക്ക് കൂടുതൽ സുരക്ഷ ഒരുക്കുകയാണ് വേണ്ടത്. ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പോലെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നമ്മുടെ പ്രൊഫൈൽ ചിത്രങ്ങൾ സുരക്ഷിതമാക്കുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറാണ് പ്രൊഫൈൽ ഗാർഡ് ഫീച്ചർ. ഇത് ഉപയോക്താക്കളുടെ നിലവിലെ പ്രൊഫൈൽ ചിത്രങ്ങൾ സേവ് ചെയ്യുന്നതിൽ നിന്നും ഷെയർ ചെയ്യുന്നതിൽ നിന്നും അയയ്ക്കുന്നതിൽ നിന്നും മറ്റുള്ളവരെ തടയുന്നു. ഉപയോക്താക്കളുടെ ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക് അവരുടെ പ്രൊഫൈൽ ചിത്രങ്ങൾ ടാഗ് ചെയ്യാൻ മാത്രമേ ഈ ഫീച്ചർ വഴി സാധ്യമാകുകയുള്ളൂ. ഈ ഫീച്ചർ എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാമെന്ന് നോക്കാം.

15 മാസം വാലിഡിറ്റിയുള്ള 'വാർഷിക' പ്ലാൻ; കിടിലൻ ന്യൂ ഇയർ ഓഫറുമായി ബിഎസ്എൻഎൽ15 മാസം വാലിഡിറ്റിയുള്ള 'വാർഷിക' പ്ലാൻ; കിടിലൻ ന്യൂ ഇയർ ഓഫറുമായി ബിഎസ്എൻഎൽ

ആപ്പ്
  • ആദ്യം ഫേസ്ബുക്കിന്റെ ആപ്പ് സ്ക്രീനിന്റെ മുകളിൽ കാണുന്ന നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
  • ഇതോടെ നിങ്ങളുടെ പ്രൊഫൈൽ തുറന്ന് വരും.
  • പ്രൊഫൈൽ പിക്ചറിന്റെ ഒരു മൂലയിലായി കാണുന്ന ക്യാമറ ചിഹ്നത്തിൽ ടാപ്പ് ചെയ്യുക.
  • തുറന്ന് വരുന്ന ഡ്രോപ്പ്ഡൌൺ മെനുവിൽ നിന്നും ടേൺ ഓൺ പ്രൊഫൈൽ പിക്ചർ ഗാർഡ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • നിർദേശങ്ങൾ പിന്തുടർന്ന് സേവ് ഓപ്ഷനിൽ ടാപ്പ് ചെയ്താൽ മതി, നിങ്ങളുടെ പ്രൊഫൈൽ പിക്ചർ ഗാർഡ് ആക്റ്റിവേറ്റ് ആകും.
  • സെറ്റിങ്സ്

    ഇത് കൂടാതെ, നിങ്ങളുടെ ഫോട്ടോ ആൽബങ്ങളുടെ സ്വകാര്യത വർധിപ്പിക്കാനും നിങ്ങൾക്ക് കഴിയും. ഇതിന് താഴേപ്പറയുന്ന പ്രോസസ് പിന്തുടർന്നാൽ മതിയാകും.

     

    • ആദ്യം ഫേസ്ബുക്കിന്റെ മുകളിൽ കാണുന്ന നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
    • ശേഷം പ്രൊഫൈലിൽ നിന്നും ഫോട്ടോസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • ഇവിടെ നിന്നും ആൽബങ്ങളിലേക്ക് പോകുക.
    • സ്വകാര്യത സെറ്റിങ്സ് മാറ്റാൻ ആഗ്രഹിക്കുന്ന ആൽബത്തിൽ ടാപ്പ് ചെയ്യുക.
    • ആൽബത്തിന്റെ മുകളിൽ വലത് ഭാഗത്ത് കാണുന്ന മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക.
    • തുടർന്ന് എഡിറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • നിലവിലെ സ്വകാര്യത ക്രമീകരണത്തിൽ ടാപ്പ് ചെയ്യുക.
    • ശേഷം ഫ്രണ്ട്സ് അല്ലെങ്കിൽ ഒൺലി മീ തിരഞ്ഞെടുത്ത് പിന്നിലേക്ക് പോകുക.
    • ജനുവരിയിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾജനുവരിയിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

      ഇൻസ്റ്റാഗ്രാം

      ഇൻസ്റ്റാഗ്രാം

      നിങ്ങളുടെ ഫോട്ടോകളും പ്രൊഫൈൽ ചിത്രങ്ങളും മറ്റുള്ളവർ കാണുന്നതും ആക്‌സസ് ചെയ്യുന്നതും പരിമിതപ്പെടുത്താനുള്ള ഒരു ഓപ്‌ഷൻ ഇൻസ്റ്റാഗ്രാമിൽ നേരിട്ട് നൽകിയിട്ടില്ല. എന്നാൽ നിങ്ങളുടെ ഫോട്ടോകൾ സേഫ് ആക്കാനുള്ള വിവിധ തരം ക്രമീകരണങ്ങൾ അവൈലബിളും ആണ്. ഇത്തരം ക്രമീകരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


      ഗൈഡ്സ്

      ഈ ഫീച്ചർ മറ്റ് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ അവരുടെ ഗൈഡുകളിലേക്ക് നിങ്ങളുടെ പോസ്റ്റുകൾ ചേർക്കാൻ സഹായിക്കുന്നു. ഈ ആക്സസ് നിയന്ത്രിക്കാൻ, നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

      • ആദ്യം നിങ്ങളുടെ പ്രൊഫൈലിൽ ടാപ്പ് ചെയ്യുക.
      • തുടർന്ന് ആപ്പിന്റെ മുകളിൽ വലത് കോണിലുള്ള ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക.
      • ഇപ്പോൾ സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
      • തുടർന്ന് പ്രൈവസി ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
      • ഗൈഡ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്ത് സ്വിച്ച് ടോഗിൾ ചെയ്യുക.
      • പ്രൈവറ്റ് അക്കൗണ്ട്

        പ്രൈവറ്റ് അക്കൗണ്ട്

        നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള എളുപ്പവഴികളിൽ ഒന്ന് അത് പ്രൈവറ്റ് അക്കൌണ്ട് ആക്കുക എന്നതാണ്. നിങ്ങളുടെ അക്കൗണ്ട് എങ്ങനെ പ്രൈവറ്റ് ആക്കാം എന്നറിയാൻ താഴേക്ക് വായിക്കുക.

        • ആദ്യം ഇൻസ്റ്റാഗ്രാമിലെ പ്രൊഫൈൽ ഐക്കൺ ടാപ്പ് ചെയ്യുക.
        • തുടർന്ന് ആപ്പിന്റെ മുകളിൽ വലത് കോണിലുള്ള ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക.
        • ശേഷം സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
        • തുടർന്ന് പ്രൈവസി ഓപ്ഷനിലും ടാപ്പ് ചെയ്യുക.
        • സ്വകാര്യ അക്കൗണ്ട് ബട്ടൺ ടോഗിൾ ചെയ്ത് ഓൺ ആക്കുക.
        • ജിയോ, എയർടെൽ, വിഐ; മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ, വിഐ; മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ

          വാട്സ്ആപ്പ്

          വാട്സ്ആപ്പ്

          പ്ലാറ്റ്‌ഫോമിലെ ചാറ്റുകൾ സുരക്ഷിതമാക്കാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന നിരവധി സുരക്ഷാ ഓപ്‌ഷനുകൾ വാട്സ്ആപ്പിനുണ്ട്. സന്ദേശമയയ്‌ക്കൽ ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകൾ മാത്രമല്ല, പ്രൊഫൈൽ ചിത്രങ്ങളും സുരക്ഷിതമാക്കാനും അവസരം നൽകുന്നു. ഇത് എങ്ങനെയാണെന്ന് അറിയാൻ താഴേക്ക് വായിക്കുക.

          • ആദ്യം വാട്സ്ആപ്പ് തുറന്ന് സെറ്റിങ്സ് ടാബിൽ ടാപ്പ് ചെയ്യുക.
          • അക്കൗണ്ട് ടാപ്പ് ചെയ്യുക, തുടർന്ന് പ്രൈവസി ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
          • ഇപ്പോൾ, പ്രൊഫൈൽ ഫോട്ടോ ഓപ്‌ഷനിൽ ടാപ്പ് ചെയ്യുക.
          • തുടർന്ന് നിങ്ങളുടെ മുൻഗണനകളെ അടിസ്ഥാനമാക്കി 'നോബഡി' അല്ലെങ്കിൽ 'മൈ കോൺടാക്റ്റ്സ്' എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
          • ലിങ്ക്ഡ്ഇൻ

            ലിങ്ക്ഡ്ഇൻ

            അത് പോലെ, ലിങ്ക്ഡ്ഇനിൽ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയുടെ വിസിബിലിറ്റി നിയന്ത്രിക്കാനും യൂസേഴ്സിന് കഴിയും. നിങ്ങൾ ചെയ്യേണ്ടത് എന്തെന്ന് അറിയാൻ താഴേക്ക് വായിക്കുക.

            • ആദ്യം നിങ്ങളുടെ ലിങ്ക്ഡ്ഇൻ ഹോംപേജിന്റെ മുകളിലുള്ള മീ ഐക്കണിൽ ടാപ്പ് ചെയ്യുക.
            • വ്യൂ പ്രൊഫൈൽ ഓപ്ഷനിൽ ടാപ്പ് ചെയ്യുക, തുടർന്ന് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയിലും ടാപ്പ് ചെയ്യുക.
            • പോപ്പ് അപ്പ് വിൻഡോയുടെ താഴെ വലത് ഭാഗത്ത്, വിസിബിലിറ്റി ഓപ്‌ഷനിൽ ടാപ്പ് ചെയ്‌ത് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ആർക്കൊക്കെ കാണാനാകുമെന്നത് സെറ്റ് ചെയ്യുക. യുവർ കണക്ഷൻസ്, യുവർ നെറ്റ്വർക്ക്, ഓൾ ലിങ്ക്ഡ്ഇൻ മെമ്പേഴ്സ്, പബ്ലിക്ക് എന്നിങ്ങനെ ഓപ്ഷനുകൾ ലഭ്യമാണ്.
            • ഈ മാറ്റങ്ങൾ കൊണ്ട് വന്ന് സേവ് ചെയ്താൽ മതിയാകും.
            •  ഫിറ്റ്നസ് നേടാം വീട്ടിൽ തന്നെ; 5 മികച്ച ഫിറ്റ്നസ് ആപ്പുകൾ ഫിറ്റ്നസ് നേടാം വീട്ടിൽ തന്നെ; 5 മികച്ച ഫിറ്റ്നസ് ആപ്പുകൾ

Best Mobiles in India

English summary
We post our pictures on social media sites every day. We need to provide more security for our images on various social media platforms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X