നിങ്ങള്‍ക്ക് ഏറ്റവും ഉപയോഗമുളള ആന്‍ഡ്രോയിഡ് ടിപ്‌സുകള്‍!

Written By:

ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാത്തവരായി ആരും തന്ന ഇല്ല. എന്നാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന പല സവിശേഷതകളും നമുക്ക് ആര്‍ക്കും അറിയില്ല എന്നത് മറ്റൊരു വാസ്തവമാണ്.

നിങ്ങള്‍ക്ക് ഏറ്റവും ഉപയോഗമുളള ആന്‍ഡ്രോയിഡ് ടിപ്‌സുകള്‍!

ഫ്രീ 4ജി ഫീച്ചര്‍ ഫോണുനായി ജിയോ: പ്രീ-ബുക്കിങ്ങ് ഓഗസ്റ്റ് 24ന്!

എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണിലെ പല സവിശേഷതകളും ഉപയോഗിക്കാനായി മൂന്നാം പാര്‍ട്ടി ആപ്‌സുകള്‍ പലപ്പോഴും ഉപയോഗിക്കേണ്ടി വരുന്നു. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ ഫോണിലെ ആപ്ലിക്കേഷനുകള്‍ തന്നെ ഉപയോഗിക്കാം.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ
ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗപ്രദമായ ഫീച്ചറുകള്‍ മനസ്സിലാക്കാം. ഈ ഫീച്ചറുകളെ കുറിച്ച് അറിഞ്ഞു കഴിയുമ്പോള്‍ ഇത് എത്രത്തോളം ഉപയോഗ പ്രദമാകും എന്നു നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍

ഈ ഒരു ഫീച്ചര്‍ നിങ്ങളുടെ ഫോണില്‍ വളരെ ഏറെ ഉപയോഗപ്രദമായ ഒന്നാണ്. അതായത് നിങ്ങളുടെ ഫോണ്‍ എവിടെ എങ്കിലും നഷ്ടപ്പെട്ടു പോവുകയോ ഇല്ലെങ്കില്‍ കാണാതാവുകയോ ചെയ്താല്‍ ആ ഫോണിനെ ട്രയിസ് ചെയ്യാനോ അല്ലെങ്കില്‍ അതിലുളള ഡാറ്റകള്‍ റിമൂവ് ചെയ്യാനോ അല്ലെങ്കില്‍ ഫോണ്‍ ലോക്ക് ചെയ്യാനോ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.

അതിനായി ഇങ്ങനെ ചെയ്യുക:
Phone settings> Security> Device administrator> Android device manager

ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ ഇമെയില്‍ ഐഡിയും പാസ്‌വേഡും നല്‍കി ഫോണില്‍ ഈ സെറ്റിങ്ങ്‌സ് ചെയ്തു വയ്ക്കുക.

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ പ്ലേ സ്‌റ്റോറില്‍ നിങ്ങളുടെ മെയില്‍ ഐഡി നല്‍കിയിട്ടുണ്ടാകും. ഫോണ്‍ നഷ്ടപ്പെട്ടതിനു ശേഷം ഗൂഗിളില്‍ പോയി ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ എന്നുളളത് ടൈപ്പ് ചെയ്യുക. അതില്‍ നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ ഗൂഗിള്‍ എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നതായിരിക്കും. അവിടെ നിങ്ങളുടെ ഫോണില്‍ നല്‍കിയിരിക്കുന്ന മെയില്‍ ഐഡിയും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുക. അതിനു ശേഷം ഒരു വിന്‍ഡോ തുറന്നു വരുന്നതാണ്. അതില്‍ 'Accept' എന്നതില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഫോണിന്റെ വിവരം വന്നതായി കാണിക്കും. ആരെങ്കിലും ഫോണ്‍ ഓണ്‍ ചെയ്താല്‍ റിങ്ങ് ചെയ്യാനുളള ഓപ്ഷന്‍ കാണാം, ലോക്ക് ചെയ്യാം, ഇറൈസ് ചെയ്യാം. അതില്‍ നിങ്ങള്‍ക്കു വേണ്ടതു തിരഞ്ഞെടുക്കാം.

500 കോടിയുടെ നഷ്ടവുമായി എയര്‍ടെല്‍!

 

കീബോര്‍ഡ് ഷഫിള്‍

നിങ്ങളുടെ ഫോണില്‍ പിന്‍ ലോക്ക് അല്ലെങ്കില്‍ പാസ്‌വേഡ് ലോക്കോ അല്ലെങ്കില്‍ പാറ്റേണ്‍ ലോക്കോ എന്നിവയൊക്കെ നല്‍കാറുണ്ട്. എന്നാല്‍ ഏറ്റവും നല്ലത് പിന്‍ ലോക്ക് നല്‍കുന്നതാണ്. നിങ്ങള്‍ പാറ്റേണ്‍ ലോക്ക് നല്‍കുകയാണെങ്കില്‍ പാറ്റേണ്‍ തുറന്നതിന്റെ വിരലടയാളം മറ്റൊരാള്‍ക്കു കാണാം. പാസ്‌വേഡ് ലോക്കും അത്ര സുരക്ഷിതമല്ല. എന്നാല്‍ പിന്‍ലോക്ക് ഓരോ പ്രാവശ്യം തുറക്കുമ്പോഴും വ്യത്യസ്ഥ സ്ഥാനത്തേക്ക് മാറിയിരിക്കും. ഇതാണ് ഏറ്റവും നല്ലത്.

ഇത് എങ്ങനെ എന്നു നോക്കാം..
Settings > Lock Screen> Screen Lock> Pin> Keypad Shuffle എന്നിങ്ങനെ ചെയ്യുക.

 

സ്മാര്‍ട്ട് ലോക്ക്

സ്മാര്‍ട്ട് ലോക്ക് എന്ന ഫീച്ചര്‍ ഉപയോഗിക്കുകയാണെങ്കില്‍ ലോക്കില്‍ തന്നെ നമുക്ക് പല ഫീച്ചറുകളും ലഭിക്കും. അതായത് നിങ്ങള്‍ ഒരു സ്ഥലത്ത് എത്തുമ്പോള്‍ ലോക്ക് ചെയ്ത നിങ്ങളുടെ ഫോണ്‍ ഓട്ടോമാറ്റിക് ആയി തുറക്കണം എങ്കില്‍ ഇങ്ങനെ ചെയ്യാം.

Settings > Smart lock> Confirm pin> Got it> ഇനി നിങ്ങള്‍ക്ക് എപ്പോള്‍ ലോക്ക് തുറക്കണം എന്ന് ഇതില്‍ സെറ്റ് ചെയ്തു വയ്ക്കാം.

 

ഓണര്‍ ഇന്‍ഫര്‍മേഷന്‍

അതായത് നിങ്ങളുടെ ഇന്‍ഫര്‍മേഷന്‍ തന്നെ നിങ്ങള്‍ക്ക് ഫോണില്‍ ചേര്‍ത്തു വയ്ക്കാം. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചാല്‍, നിങ്ങളുടെ ഫോണ്‍ ഒരു പക്ഷേ നഷ്ടപ്പെട്ടു പോയാല്‍ ഒരു മനുഷത്തമുളള ആളാണെങ്കില്‍ അവര്‍ക്കത് തിരിച്ചേല്‍പ്പിക്കാന്‍ എളുപ്പമാക്കുന്ന ഒരു ഓപ്ഷനാണിത്.

അതിനായി ഇങ്ങനെ ചെയ്യുക:

Settings> Lock> Owner Info എന്നത് ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് മറ്റൊരാളുടെ കോണ്ടാക്ട് വിവരങ്ങള്‍ നല്‍കാം. അതിനു ശേഷം OK കൊടുക്കുക.

 

ഡാറ്റ ചെക്ക് ചെയ്യാന്‍

ചിലപ്പോള്‍ നിങ്ങള്‍ ഡാറ്റ ഓഫ് ചെയ്തു കഴിഞ്ഞാല്‍ ബാലന്‍സ് കാണാന്‍ സാധിക്കില്ല. ഇപ്പോള്‍ നിങ്ങള്‍ 10ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് എപ്പോള്‍ തീരുമെന്നു പറയാന്‍ സാധിക്കില്ല.

ഡാറ്റ ബാലന്‍സ് അറിയാനായി ഇങ്ങനെ ചെയ്യുക:

Settings> Data usage>On Mobile Data> Set Mobile Data Limit on>OK എന്നു ചെയ്യുക.

നിങ്ങള്‍ക്കു നഷ്ടപ്പെട്ടു പോയ UID/EID, പേര് ഉപയോഗിച്ച് കണ്ടെത്താം!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google is always making tweaks and coming up with new features for Android, and OEMs like Samsung and LG can add their own stuff on top of that.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot