യൂട്യൂബ് കൂടുതല്‍ രസകരമാക്കാം ഈ തന്ത്രങ്ങളിലൂടെ!
ഈ കാലഘട്ടത്തില്‍ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, യൂട്യൂബ് എന്നിവ ഉപയോഗിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. വീഡിയോകള്‍ ആസ്വദിക്കാനായി നിങ്ങള്‍ യൂട്യൂബാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്.

എന്നാല്‍ യൂട്യൂബ് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നിങ്ങള്‍ക്ക് അറിയാമോ? അതിനെ കുറിച്ച് നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
യൂട്യൂബ് കൂടുതല്‍ രസകരമാക്കാന്‍ ചില നുറുക്കുകള്‍ ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി നല്‍കുന്നു....

#1
നിങ്ങളുടെ യൂട്യൂബ് പേജില്‍ എങ്ങനെ വര്‍ണ്ണങ്ങള്‍ ചേര്‍ക്കാം? നിങ്ങളുടെ യൂട്യൂബ് പേജിലേക്ക് വര്‍ണ്ണങ്ങള്‍ ചേര്‍ക്കുന്നതിനായി സര്‍ച്ച് ബാറില്‍ doge meme എന്ന് ടൈപ്പ് ചെയ്താല്‍ മതി.

#2
വോളിയം ബട്ടണ്‍ പരമാവധി ഉയര്‍ത്തിയാലും നിങ്ങളുടെ യൂട്യൂബ് വീഡിയോയുടെ ശബ്ദം വളരെ കുറവാണ്. ഇതു പരിഹരിക്കാനായി, നിങ്ങളുടെ വീഡിയോ url ലിങ്ക് കോപ്പി ചെയ്ത്, VLC പ്ലേയര്‍ തുറക്കുക. Ctrl+N അമര്‍ത്തിയാല്‍ പുതിയ സ്‌ക്രീന്‍ തുറക്കുന്നതാണ്, അവിടെ നിങ്ങള്‍ ഈ ലിങ്ക് പേസ്റ്റ് ചെയ്യുക.

#3
നിങ്ങളെ ശല്യപ്പെടുത്തുന്ന ആഡില്‍ നിന്നും രക്ഷപ്പെടണോ? Ctrl+Shift+J (ഗൂഗിള്‍ ക്രോം), Ctrl+Shift+K (ഫയര്‍ഫോക്‌സ്) എന്നിവ പ്രസ് ചെയ്യുക ഡവലപ്പര്‍ കണ്‍സോള്‍ തുറക്കുന്നതിന്. അതിനു ശേഷം അവിടെ ലിങ്ക് പേസ്റ്റ് ചെയ്യുക, എന്റര്‍ ചെയ്ത് അടയ്ക്കുക. അതിനു ശേഷം കൂടുതല്‍ ആഡുകള്‍ ഒന്നും തന്നെ ഉണ്ടാകില്ല.

#4
നിങ്ങളുടെ പ്രീയപ്പെട്ട വീഡിയോ ലൂപ്പില്‍ പ്ലേ ചെയ്യണമോ? എന്നാല്‍ അഡ്രസ് ബാറില്‍ listenonrepeat എന്ന് യൂട്യൂബിന്റെ സ്ഥാനത്ത് ടൈപ്പ് ചെയ്യുക. നിങ്ങള്‍ തിരഞ്ഞെടുത്ത വീഡിയോ ലൂപ്പില്‍ പ്ലേ ചെയ്യുന്ന ഒരു പുതിയ വെബ്‌സൈറ്റില്‍ തുറക്കുന്നതാണ്.

#5
യൂട്യൂബ് വീഡിയോ എംപി3 വേര്‍ഷനില്‍ മാറ്റാനായി, listentoyoutube.com തുറക്കുക, അവിടെ നിങ്ങള്‍ യൂട്യൂബ് വീഡിയോ url ഡൗണ്‍ലോഡ് ചെയ്യാനായി നല്‍കുക.

#6
ഈ ഒരു വ്യത്യസ്ഥ രീതിയില്‍ യൂട്യൂബ് കാണണം എങ്കില്‍ 'Use the force luke' എന്ന് സര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്യുക.


Click it and Unblock the Notifications