ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കുറവാണോ?

ആന്‍ഡ്രോയിഡ് ഫോണില്‍ സ്പീഡ് കൂട്ടാം.

|

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പലപ്പോഴും അനുഭവപ്പെടുന്ന പ്രയാസമാണ് ഫോണിന്റെ വേഗത കുറയുന്നു എന്നുള്ളത്. ഫോണ്‍ കുറച്ചുകാലം ഉപയോഗിച്ചു കഴിയുമ്പോള്‍ ആപ്ലിക്കേഷനുകള്‍ തുറക്കാനും പഴയ മെനുവിലേക്കു പോകാനുമെല്ലാം കൂടുതല്‍ സമയമെടുക്കുന്നതായി തോന്നാറുണ്ട്.

 
ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കുറവാണോ?

ഇതാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ്!ഇതാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ്!

1 ജിബിയോ അതില്‍ കുറവോ റാം ഉള്ള ഫോണുകളിലാണ് ഇത് കാര്യമായി അനുഭവപ്പെടാറ്. ഫോണിലെ മെമ്മറി സ്‌പേസ് കുറയുന്നതും അനാവശ്യമായ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നതുമെല്ലാം ഇതിനു കാരണമാവാം.

ആന്‍ഡ്രോയിഡ് ഫോണിന്റെ വേഗത കൂട്ടാനുളള ചില മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയാം.

#1

#1

പലപ്പോഴും ഫോണിന്റെ ഇന്റേണല്‍ മെമ്മറി നിറയുന്നതാണ് ഫോണിന്റെ വേഗത കുറയാന്‍ കാരണമാവുന്നത്.
ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളും എല്ലാം ഇന്റേണല്‍ മെമ്മറിയില്‍ സ്‌റ്റോര്‍ ചെയ്യുന്നതാണ് ഇതിനു കാരണം.

ആപ്ലിക്കേഷനുകള്‍ മൈക്രോ എസ്.ഡി. കാര്‍ഡിലേക്ക് മാറ്റുക എന്നതാണ് ഇതു പരിഹരിക്കാനുള്ള മാര്‍ഗം. ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഒരുമിച്ച് മെമ്മറി കാര്‍ഡിലേക്കു മാറ്റാന്‍ App Mgr 111 എന്ന ആപ്ലിക്കേഷന്‍ സഹായിക്കും. അതുപോലെ ഗാലറിയിലെ ചിത്രങ്ങളും ധാരാളം മെമ്മറി സ്‌പേസ് അപഹരിക്കും. അതുകൊണ്ട് ഫോണിന്റെ ക്യാമറ സെറ്റിംഗ്‌സില്‍ ചിത്രങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് സേവ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

 

#2

#2

1 ജി.ബി. യോ അതില്‍ കുറവോ റാം ഉള്ള ഫോണുകളില്‍ വേഗത വളരെ പെട്ടെന്ന് കുറയുന്നതായി അനുഭവപ്പെടാറുണ്ട്.
അതിനു കാരണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും റാമിന്റെ ആയാസം വര്‍ദ്ധിപ്പിക്കും എന്നതാണ്.
പലപ്പോഴും നമുക്ക് ആവശ്യമില്ലാത്ത പല ആപ്ലിക്കേഷനുകളും ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാറുണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് നല്ലത്.
'ക്ലീന്‍ മാസറ്റര്‍' എന്ന ആപ്ലിക്കേഷന്‍ ഇതിന് സഹായിക്കും. അനാവശ്യമായ ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടൊപ്പം ടെംപററി ഫയലുകള്‍ ഒഴിവാക്കുന്നതിനും ക്ലീന്‍ മാസ്റ്റര്‍ സഹായകമാണ്.

ടെലികോം മേഖലയില്‍ വമ്പിച്ച തൊഴിലവസരങ്ങള്‍ എത്തുന്നു!ടെലികോം മേഖലയില്‍ വമ്പിച്ച തൊഴിലവസരങ്ങള്‍ എത്തുന്നു!

#3
 

#3

ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു സംവിധാനമാണ് ടാസ്‌ക് കില്ലര്‍ ആപ്ലിക്കേഷനുകള്‍. നിശ്ചിത സമയം കഴിഞ്ഞാല്‍ അനാവശ്യമായ ടാസ്‌കുകള്‍ തനിയെ പ്രവര്‍ത്തന രഹിതമാക്കാന്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് സാധിക്കും. സൗജന്യമായി ലഭിക്കുന്ന അത്തരത്തിലുള്ള ആപ്ലിക്കേഷനാണ് സൂപ്പര്‍ ടാസ്‌ക് കില്ലര്‍ ഫ്രീ. അതുപോലെ നോവ, നെമസ്, ലൈറ്റ്‌നിംഗ് തുടങ്ങിയ ലോഞ്ചറുകളും ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

#4

#4

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിനകത്ത് ധാരാളം പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകളുണ്ടാകും. ഇതില്‍ പലതും യാതൊരു പ്രമയാജനവുമില്ലാത്തതായിരിക്കും. ഇത്തരം ആപ്ലിക്കേഷനുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും പ്രവര്‍ത്തന രഹിതമാക്കിയാല്‍ ഫോണിന്റെ വേഗത ഒരു പരിധിവരെ വീണ്ടെടുക്കാം. അതിനായി ഫോണില്‍ സെറ്റിംഗ്‌സില്‍ ആപ്ലിക്കേഷന്‍ മാനേജര്‍ എന്ന ഓപ്ഷനില്‍ പോയി ഓള്‍ എന്നതില്‍ ക്ലിക് ചെയ്യുക. അതില്‍ നിന്ന് ഡിസേബിള്‍ ചെയ്യേണ്ട ആപ്ലിക്കേഷനുകളില്‍ ക്ലിക് ചെയ്താല്‍ മതി.

#5

#5

പലപ്പോഴും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉള്‍പ്പെടെ വൈറസിനു കാരണമായേക്കാവുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ടാവാനിടയുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണിന്റെ വേഗത കുറയ്ക്കുകയും വൈറസ് ആക്രമണത്തിന് കാരണമാവുകയും ചെയ്യും.

ഇത്തരം ആപ്ലിക്കേഷനുകള്‍ കണ്ടെത്താന്‍ ക്ലൂഫുള്‍ എന്ന മറ്റൊരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ഈ ആപ്ലിക്കേഷന്‍ ഫോണിലെ മറ്റു ആപ്ലിക്കേഷനുകളെ ഹൈ റിസ്‌ക്, മോഡറേറ്റ്, ലോ റിസ്‌ക് എന്നിങ്ങനെ തരംതിരിക്കും. ഇതില്‍ ഹൈ റിസ്‌ക് ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.

 

#6

#6

മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളൊന്നും ഫലിച്ചില്ലെങ്കില്‍ പിന്നെ ചെയ്യാവുന്നതാണ് ഫാക്റ്ററി റീ സെറ്റ്. ഫോണ്‍ വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന അതേ രീതിയിലേക്ക് മാറ്റുന്ന സഗവിധാനമാണ് ഇത്. എന്നാല്‍ റീസെറ്റ് ചെയ്യുന്നതിനു മുമ്പ് ഫോണിലെ ഡാറ്റകള്‍ മുഴുവന്‍ മറ്റെവിടെയെങ്കിലും സ്‌റ്റോര്‍ ചെയ്യണം. ഇതിനു സഹായിക്കുന്ന ഏതാനും ആപ്ലിക്കേഷനുകളാണ് ചുവടെ കൊടുക്കുന്നത്.

#7

#7

എസ്.എം.എസ്. ബാക് അപ് ആന്‍ഡ് റീ സ്‌റ്റോര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോണിലെ എസ്.എം.എസുകള്‍ മുഴുവന്‍ മെമ്മറി കാര്‍ഡിലേക്ക് ബാക് അപ് ചെയ്യാം. അതുപോലെ കോണ്‍ടാക്റ്റുകളും എസ്.എം.എസുകളും മെമ്മറി കാര്‍ഡിലേക്ക് മാറ്റാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സൂപര്‍ ബാക്അപ്.

#8

#8

റീസെറ്റ് ചെയ്യുന്നതിനു മുമ്പ് മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് മാറ്റി എന്ന് ഉറപ്പു വരുത്തണം.

#9

#9

റീസെറ്റ് ചെയ്യുമ്പോള്‍ ഫോണില്‍ 50 ശതമാനമെങ്കിലും ബാറ്ററി ഉണ്ട് എന്ന് ഉറപ്പുവരുത്തണം. ഇടയ്ക്ക് വച്ച് ഫോണ്‍ ഓഫ് ആക്കുകയോ ബാറ്ററി എടുത്തുമാറ്റുകയോ ചെയ്യരുത്.

സാറാഹ ആപ്പിന്റെ ഞെട്ടിക്കുന്ന വിശേഷങ്ങള്‍!സാറാഹ ആപ്പിന്റെ ഞെട്ടിക്കുന്ന വിശേഷങ്ങള്‍!

Best Mobiles in India

English summary
Whether you are new to Android and eager to try out every available option you see on the screen, or familiar with the system, including the annoyances that plague you on a daily basis, tips and tricks to get around a system is always helpful.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X