Home
How to

വീഡിയോയും വേണ്ട ഒരുപാട് ഫോളോവേഴ്സും വേണ്ട; വളരെ എളുപ്പത്തിൽ യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാം

സാധാരണ ധാരാളം ഫോളോവേഴ്സ് ഉള്ളവർക്കും ധാരാളമായി കാഴ്ചക്കാരുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്കുമാണ് യൂട്യൂബിൽ നിന്ന് പണം ലഭിക്കുന്നതായി നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ എല്ലാവർക്കും യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിക്കണം ഇത്തരത്തിൽ വലിയ ഫോളോവേഴ്സ് ഇല്ലാതെ തന്നെ നമ്മുക്ക് യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാവുന്നതാണ്.

ഇത് എങ്ങനെ ആണെന്നല്ലെ പറഞ്ഞു തരാം. നിങ്ങളുടെ ഫോളോവേഴ്സ് എത്രയോ ആയിക്കോട്ടെ പത്തോ, നൂറോ, ആയിരമോ ആർക്കും ഇത്തരത്തിൽ പണം സമ്പാദിക്കാവുന്നതാണ്. നിങ്ങൾക്ക് ഒരു യൂട്യൂബ് ചാനൽ സ്വന്തമായിട്ട് ഉണ്ടായിരിക്കണം എന്നത് മാത്രമാണ് ഇതിന് നിബന്ധന. ഇടയ്ക്ക് സ്വന്തം കണ്ടന്റ് നിർമ്മിച്ച് ഇട്ടാൽ ഇത്തരത്തിൽ ലഭിക്കുന്ന പണത്തിന്റെ തുകയും വർധിക്കുന്നതാണ്. ഇത് എങ്ങനെ എന്നല്ലെ നിങ്ങൾ ആലോചിക്കുന്നത്. ഇതിനായി യൂട്യൂബ് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്

വളരെ എളുപ്പത്തിൽ യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാം

ക്രിയേറ്റേഴ്സ് റിസർച്ച് പ്രോ​ഗ്രാം എന്നാണ് ഇതിന്റെ പേര്. എന്നാൽ ഇത്തരത്തിൽ പണം സമ്പാദിക്കാനായി നിങ്ങൾ ചില കാര്യങ്ങൾ ചെയ്യേണ്ടതാണ് ഇവ എന്തെല്ലാമാണെന്ന് വിശദീകരിക്കാം. ഇതിനായി നിങ്ങൾ ആദ്യം ​ഗൂ​ഗിളിന്റെ സർച്ച് ബാറിൽ എത്തണം ശേഷം Youtube.com/creators/research എന്ന് സർച്ച് ബാറിൽ സർച്ച് ചെയ്യണം. ഇപ്പോൾ നിങ്ങൾ യൂട്യൂബിന്റെ ഒരു പ്രത്യേക പേജിൽ എത്തുന്നതായിരിക്കും. ഇവിടെ ഈ പ്രോ​ഗ്രാമിന്റെ വിവിധ പോളിസികളും നിബന്ധനകളും കാണാൻ സാധിക്കുന്നതാണ്.

ഇത് വായിച്ച് മനസിലാക്കിയതിന് ശേഷം നിങ്ങൾക്ക് ഈ പേജിൽ നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോ​ഗിച്ച് സൈൻ അപ്പ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ സൈൻ അപ്പ് ചെയ്ത് കഴിഞ്ഞാൽ യൂട്യൂബിന്റെ ക്രിയേറ്റേഴ്സ് റിസർച്ച് പ്രോ​ഗ്രാമിൽ നിങ്ങൾക്ക് ഭാ​ഗമാകാൻ സാധിക്കുന്നതായിരിക്കും. ഈ പ്രോ​ഗ്രാമിൽ പ്രധാനമായും യൂട്യൂബിന്റെ പുതിയ അപ്ഡേറ്റുകളെ പറ്റിയുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും ഒക്കെയായിരിക്കും ഇവർ നമ്മളോട് ചോദിക്കുക. ഒരു ഉപഭോക്താവ് എന്ന നിലയിൽ നമ്മൾ ഇതിന് ഉത്തരം നൽകിയാൽ മതിയാകും.

വളരെ എളുപ്പത്തിൽ യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാം

ഇങ്ങനെ നിങ്ങൾ പങ്കെടുക്കുന്ന ഓരോ പ്രോ​ഗ്രാമിനും നിങ്ങൾക്ക് പ്രത്യേകം പണം ലഭിക്കുന്നതാണ്. പല പഠനങ്ങൾക്കും പല മൂല്യത്തിൽ ആയിരിക്കും പണം ലഭിക്കുക. ഒരു മാസത്തിൽ തന്നെ നിരവധി തവണ ഇത്തരത്തിൽ യൂട്യൂബ് ക്രിയേറ്റേഴ്സ് റിസർച്ച് പ്രോ​ഗ്രാം നടത്താറുണ്ട്. എല്ലാ പഠനത്തിന്റെയും ഭാ​ഗമായാൽ തന്നെ ഇതിലൂടെ അത്യാവശം നല്ലരീതിയിൽ പണം ഉണ്ടാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. മികച്ച രീതിയിൽ ഈ അവസരം ഉപയോ​ഗിച്ചാൽ നിങ്ങൾക്കും ഇതിലൂടെ പണം സമ്പാദിക്കാൻ സാധിക്കുന്നതാണ്.

ഇതിന് പുറമെ ​ഗൂ​ഗിൾ നടത്തുന്ന പല പഠനങ്ങളുടെ ഭാ​ഗമായും സർവ്വേകളുടെ ഭാ​ഗമായും ഉപഭോക്താക്കൾക്ക് പണം സമ്പാദിക്കാൻ സാധിക്കും ഇവയിക്ക് പുറമെ മറ്റ് പല രീതികളിലും യൂട്യൂബിൽ നിന്ന് നിങ്ങൾക്ക് പണം സമ്പാദിക്കാം. പരസ്യ റവന്യൂ, ഷോപ്പിം​ഗ്, യൂട്യൂബ് പ്രീമിയം റവന്യൂ, ചാനൽ മെമ്പർഷിപ്പ്, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കർ, സൂപ്പർ താങ്ക്സ് എന്നിവയെല്ലാം ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് പണം സമ്പാദിക്കാനുള്ള വിവിധ പദ്ധതികളാണ്.

MOST READ: ഇത് ആണുങ്ങൾക്കുള്ളതാണ്! പുതിയ ഡി​വൈസുമായി ഷവോമി എത്തുന്നു, ട്രാവൽ ലോക്ക് ഫീച്ചർ സഹിതം

ഇതിൽ ഷോപ്പിം​ഗ് റെവന്യൂ ഒഴിച്ച് ബാക്കിയെല്ലാ പദ്ധതിയിലും പങ്കെടുക്കണമെങ്കിൽ 18 വയസ് പൂർത്തിയായിരിക്കണം. അതല്ല നിങ്ങൾ ഒരു കണ്ടന്റ് ക്രിയേറ്റർ ആണ് എങ്കിൽ നിങ്ങൾക്ക് മികച്ച കണ്ടന്റ് വീഡിയോകൾ ചെയ്ത് പണം ഉണ്ടാക്കാവുന്നതാണ്. നിങ്ങൾക്ക് ഇത്തരത്തിൽ കണ്ടന്റ് ഉപയോ​ഗിച്ച് എങ്ങനെ യൂട്യൂബിൽ നിന്ന് പണം ഉണ്ടാക്കാം എന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം മികച്ച കണ്ടന്റ് നിർമ്മിക്കുക എന്നത് തന്നെയാണ്. ഇതിലൂടെ സ്വയം ഒരു ബ്രാൻഡ് വാല്യു ഉണ്ടാക്കിയെടുക്കുക.

യൂട്യൂബിൽ പെട്ടെന്ന് ശ്രദ്ധ നേടാനായി മറ്റ് പ്രമുഖ യൂട്യൂബേഴ്സുമായി കോളാബ് ചെയ്യുക. ഇത്തരത്തിൽ ചെയ്താൽ നിരവധി പ്രേക്ഷകർക്ക് നിങ്ങളെ തിരിച്ചറിയാനും നിങ്ങളുടെ വീഡിയോക്ക് ശ്രദ്ധ കിട്ടാനും സാധിക്കും. നിങ്ങളുടെ കണ്ടന്റിന്റെ എസ്ഇഒയും വളരെ പ്രധാനമാണ്. വീഡിയോ ഉള്ളടക്കം കൃത്യമായി വിവരിക്കുന്ന കീവേഡ് വേണം ഉപയോ​ഗിക്കാൻ. മികച്ച തലക്കെട്ടും കീവേഡുകളും ചേർക്കണം. വീഡിയോയ്ക്ക് ട്രാൻസ്ക്രിപ്റ്റുകൾ ഉൾപ്പെടുത്തുക, ഇത് നിങ്ങളുടെ വീഡിയോ ഉള്ളടക്കം പെട്ടെന്ന് മനസ്സിലാൻ സാധിക്കും

More from GizBot

Best Mobiles in India

English summary
Its name is the Creators Research Program. But in order to earn this kind of money, you have to do some things, and let's explain what they are. For this, you have to first go to Google's search bar and then search YouTube.com/creators/research in the search bar. Here you can see the various policies and terms of this program.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X