ഇന്റര്‍നെറ്റ് ഇല്ലാതെ എങ്ങനെ വെബ്‌സൈറ്റ് ഉപയോഗിക്കാം?
ഇനി ഇന്റര്‍നെറ്റ് ഇല്ലാതെ വെബ്‌സൈറ്റ് ഡൗണ്‍ലോഡ് ചെയ്ത് ബ്രൗസ് ചെയ്യാം.
വെബ്‌പേജുകള്‍ ശരിയായി ലോഡ് ചെയ്യുന്നതിന് വേഗത ഏറിയ ഇന്റര്‍നെറ്റ് അത്യാവശ്യമാണ്. അങ്ങനെയുളള ഇന്റര്‍നെറ്റ് കണക്ടിവിറ്റി നിങ്ങള്‍ക്ക് ഉണ്ടോ?
എന്നാല്‍ നിങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരുമായാണ് ഇന്ന് ഗിസ്‌ബോട്ട് എത്തിയിരിക്കുന്നത്.

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വെബ്‌സൈറ്റ് ഡൗണ്‍ലോഡ് ചെയ്ത് ബ്രൗസ് ചെയ്യാം, അതിനായി ഇന്റര്‍നെറ്റിന്റെ ആവശ്യം തന്ന ഇല്ല. ഇത് ചില സമയങ്ങളില്‍ വളരെ ഉപയോഗപ്രദമാകും.
ഈ താഴെ പറയുന്ന ഘട്ടങ്ങളിലൂടെ ഓഫ്‌ലൈനായി വെബ്‌സൈറ്റുകളെ ആക്‌സസ് ചെയ്യാന്‍ സാധിക്കും.

സ്റ്റെപ്പ് 1 : പ്ലേ സ്‌റ്റോറില്‍ നിന്നും 'Offline Browser' ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.
സ്‌റ്റെപ്പ് 2 : അടുത്തതായി ലിങ്ക് ആഡ് ചെയ്യാനായി 'Add Symbol' എന്നതില്‍ ടാപ്പ് ചെയ്യുക.
സ്റ്റെപ്പ് 3: നിങ്ങള്‍ വെബ് പേജില്‍ ലിങ്ക് നല്‍കി കഴിഞ്ഞ്, ടൈറ്റില്‍ കൊടുത്തതിനു ശേഷം 'ഡൗണ്‍ലോഡ്' എന്ന ബട്ടണില്‍ ടാപ്പ് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്യാനായി കുറച്ചു സമയം എടുക്കുന്നതാണ്.
സ്‌റ്റെപ്പ് 4: ഒരിക്കല്‍ ഡൗണ്‍ ലോഡ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങള്‍ നല്‍കിയ ടൈറ്റിലിന്റെ അടിസ്ഥാനത്തില്‍ തന്നെ വെബ് പേജ് സേവ് ആകുന്നതാണ്. ഇനി നിങ്ങള്‍ക്ക് മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ വൈ-ഫൈ ടേണ്‍ ഓഫ് ചെയ്ത് പരിശോധിക്കാവുന്നതാണ്.

ഗൂഗിള്‍ ക്രോം ഉപയോഗിച്ച്
ഇമേജുകള്‍, വീഡിയോകള്‍, വെബ് പേജുകള്‍ എന്നിവ ഡൗണ്‍ ലോഡ് ചെയ്യാനുളള സൗകര്യം ഗൂഗിള്‍ ക്രോമില്‍ ഉണ്ട്. നിങ്ങള്‍ ഓഫ് ലൈല്‍ ആയിരുന്നാല്‍ കൂടിയും വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയും. അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: നിങ്ങളുടെ മൊബൈലില്‍ ഗൂഗിള്‍ ക്രോം ഉണ്ടെന്ന് ഉറപ്പു വരുത്തുക.
സ്റ്റെപ്പ് 2: ബ്രൗസര്‍ തുറന്ന് ഡൗണ്‍ലോഡ് ചെയ്യാനുളള പേജിലേക്ക് പോവുക.
സ്‌റ്റെപ്പ് 3: ലിങ്കില്‍ ലോങ്ങ് പ്രസ് ചെയ്ത് 'Download Link' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 4: ഡൗണ്‍ ലോഡ് ആയതിനു ശേഷം വെബ് പേജ് തുറക്കാനായി ലിങ്കില്‍ ടാപ്പ് ചെയ്യുക.


Click it and Unblock the Notifications








