എങ്ങനെ വാട്ട്‌സാപ്പില്‍ വ്യാജ മെസേജുകളെ തിരിച്ചറിയാം?

Written By:

ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പില്‍ ഇപ്പോള്‍ നിരവധി വ്യാജ മെസേജുകളാണ് വരുന്നത്, അതായത് സൗജന്യ റീച്ചാര്‍ജ്ജുകള്‍, അണ്‍ലിമിറ്റഡ് ഡാറ്റ/വോയിസ് കോള്‍ എന്നിങ്ങനെ. മിക്കവാറും എല്ലാവരും വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവരാണ്, നമുക്ക് കിട്ടുന്ന മെസേജുകള്‍ നമ്മള്‍ നമ്മുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുകയും ചെയ്യുന്നു.

ജിയോയെ വെല്ലാന്‍ എയര്‍ടെല്ലിന്റെ അണ്‍ലിമിറ്റഡ് പ്ലാന്‍!

എങ്ങനെ വാട്ട്‌സാപ്പില്‍ വ്യാജ മെസേജുകളെ തിരിച്ചറിയാം?

ഇങ്ങനെ വ്യാജ മെസേജുകള്‍ വാട്ട്‌സാപ്പ് വഴി പരത്തുകയും അങ്ങനെ നിങ്ങളുടെ സ്വാകര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നു. സാധാരണ ഈ മെസേജുകള്‍ ലഭിക്കുന്നത് ഏതെങ്കിലും ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പറഞ്ഞിട്ടായിരിക്കും.

മോട്ടറോള മോട്ടോ Z പ്ലെ ഫോണിന് ആൻഡ്രോയിഡ് ന്യുഗറ്റ് ഉടൻ ലഭിക്കുന്നു

ഉയര്‍ന്നു വരുന്ന വ്യാജ സന്ദേശങ്ങള്‍ കണ്ടു പിടിക്കാന്‍ നമുക്ക് വളരെ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും വ്യാജ മെസേജുകളെ തിരിച്ചറിയാനായി ഗിസ്‌ബോട്ട് ഇന്ന് നിങ്ങള്‍ക്ക് കുറച്ചു ടിപ്‌സുകള്‍ പറഞ്ഞു തരാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്രീ/അണ്‍ലിമിറ്റഡ് മെസേജുകള്‍ സാധാരണയായി വ്യാജമാണ്

വാട്ട്‌സാപ്പ് വഴി ഏറ്റവും കൂടുതല്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതാണ് അതായത് സൗജന്യ അണ്‍ലിമിറ്റഡ് സേവനങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ടുളളവ. ഉദാ: ബിഎസ്എന്‍എല്‍, എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ, സൗജന്യ വോയിസ് കോളുകള്‍ എന്നിവയെല്ലാം.

അക്ഷരത്തെറ്റുകള്‍ പരിശോധിക്കുക

ശരിയായ മെസേജുകള്‍ക്ക് ഒരിക്കലും അക്ഷരത്തെറ്റുകള്‍ ഉണ്ടാകില്ല. എന്നാല്‍ ഒരു ഫോര്‍വേഡ് മെസേജ് ആണെങ്കില്‍ അക്ഷരത്തെറ്റുകള്‍ വരാന്‍ സാധ്യത ഏറെയാണ്.

ലിങ്കുകള്‍ ഉണ്ടോ?

സാധാരണയായി ഒരു ഔദ്യോഗിക വെബ്‌സൈറ്റിലാണെങ്കില്‍ ലിങ്കുകള്‍ കാണാന്‍ സാധ്യത വളരെ കുറവാണ്, ഒരു പക്ഷേ ലിങ്ക് ഉണ്ടെങ്കില്‍ അത് നന്നായി പരിശോധിക്കുക.

ഉദാ: അടുത്തിടെ ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഓഫറിന് വാട്ട്‌സാപ്പില്‍ വന്ന ലിങ്ക് ഇങ്ങനെയാണ്, http://bsnl.co/sim.
എന്നാല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ http://www.bsnl.in/ എന്നുമായിരുന്നു.

അതുകൊണ്ട് ലിങ്ക് പരിശോധിച്ചതിനു ശേഷം മറ്റുളളവര്‍ക്കു ഫോര്‍വേഡ് ചെയ്യുക.

 

ഔദ്യോഗിക വെബ്‌സൈറ്റുമായി സ്ഥിരീകരിക്കുക

അത്തരത്തിലുളള ഏതെങ്കിലും മെസേജുകള്‍ ലഭിച്ചാല്‍ നിങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റുമായി സ്ഥിരീകരിക്കുക. അതിനു ശേഷം ഈ വെബ്‌സൈറ്റ് തുറക്കുകയോ മറ്റുളളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയോ ചെയ്യാം.

ഇത്തരത്തിലുളള സന്ദേശങ്ങള്‍ കഴിവതും ഒഴിവാക്കുക

വാട്ട്‌സാപ്പ് മെസേജുകളായ ഫ്രീ റീച്ചാര്‍ജ്ജ്, അണ്‍ലിമിറ്റഡ് സേവനങ്ങള്‍, 10 ഉപഭോക്താക്കള്‍ക്ക് ഫോര്‍വേഡ് ചെയ്യുക എന്നീ സന്ദേശങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There have been numerous scam WhatsApp messages been circulated every day. Here's how to spot them

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot