Home
How to

ബ്ലൂടൂത്ത് ആകെ മൊത്തം പ്രശ്നമാണോ..? ഇതാ ചില പരിഹാര മാർഗങ്ങൾ

വിൻഡോസ് കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലുമൊക്കെ ചില സമയത്തുണ്ടാകുന്ന പ്രശ്നങ്ങളെ വിചിത്രമെന്നല്ലാതെ വിശേഷിപ്പിക്കാൻ ആവില്ല. പലർക്കും ഇതിന്റെ കാരണങ്ങൾ പോലും പിടികിട്ടിയെന്ന് വരില്ല. പലപ്പോഴും ഡ്രൈവർ പ്രശ്നങ്ങളാണ് ബുദ്ധിമുട്ടുകൾ നേരിടാൻ കാരണം. ഇത്തരത്തിൽ വളരെ സാധാരണയായി വിൻഡോസ് കമ്പ്യൂട്ടറുകൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ബ്ലൂടൂത്ത് നേരാവണ്ണം പ്രവർത്തിക്കാത്തത്.

ഫീച്ചർ ഓൺ ആയിരിക്കുമ്പോൾ പോലും മറ്റ് ബ്ലൂടൂത്ത് ഡിവൈസുകളുമായി കണക്റ്റ് ആകാതിരിക്കുക, കണക്ഷൻ ഇടയ്ക്ക് വച്ച് കട്ടായി പോകുക അങ്ങനെ പോകുന്നു വിൻഡോസ് ഡിവൈസുകളിലെ ബ്ലൂടൂത്ത് പ്രശ്നങ്ങൾ. ഇത്തരത്തിൽ ബ്ലൂടുത്ത് ശരിയാം വണ്ണം പ്രവർത്തിക്കാത്തതിന് പിന്നിൽ പലവിധ കാരണങ്ങളും ഉണ്ടാകും. ഉദാഹരണത്തിന് ഡ്രൈവർ പ്രശ്നങ്ങൾ മൂലമായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. അല്ലെങ്കിൽ ഹാർഡ്വെയർ പ്രശ്നങ്ങൾ നേരിടുന്നുണ്ടാവാം. ബ്ലൂടൂത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന ചില കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ബ്ലൂടൂത്ത് ആകെ മൊത്തം പ്രശ്നമാണോ..? ഇതാ ചില പരിഹാര മാർഗങ്ങൾ

വിൻഡോസ് ഡിവൈസ് റീസ്റ്റാർട്ട് ചെയ്യുക : ഡിവൈസുകൾ റീസ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ അത് നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. ബ്ലൂടൂത്ത് കണക്ഷൻ നേരിടുന്ന മിക്കവാറും പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കും. വിൻഡോസ് ഡിവൈസുകൾ റീസ്റ്റാർട്ട് ചെയ്യുമ്പോൾ എല്ലാ ഡ്രൈവറുകളും ഹാർഡ്വെയറുകളും റീബൂട്ട് ചെയ്യപ്പെടുന്നതിനാലാണിത്. കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

ബ്ലൂടൂത്ത് ഡ്രൈവറുകൾ ചെക്ക് ചെയ്യുക : പിസിയിലെ ഡിവൈസ് മാനേജർ ഓപ്പൺ ചെയ്ത് ബ്ലൂടൂത്ത് ഓപ്ഷനിലേക്ക് പോകുക. ഡ്രൈവർ അപ്ഡേറ്റുകൾ പെൻഡിങായി കിടപ്പുണ്ടോയെന്ന് പരിശോധിക്കുക. അപ്ഡേറ്റഡ് ആണെങ്കിൽ ഒരു വട്ടം ഡ്രൈവർ ഡിസേബിൾ ചെയ്യുകയും വീണ്ടും എനേബിൾ ചെയ്യുകയും ചെയ്യുക. ഇത്രയും ചെയ്ത് കഴിഞ്ഞിട്ടും നിങ്ങളു‌ടെ ബ്ലൂടുത്ത് പ്രവ‍ർത്തനക്ഷമമായില്ലെങ്കിൽ അടുത്ത സ്റ്റെപ്പ് പരി​ഗണിക്കാവുന്നതാണ്.

ബ്ലൂടൂത്ത് ആകെ മൊത്തം പ്രശ്നമാണോ..? ഇതാ ചില പരിഹാര മാർഗങ്ങൾ

ബ്ലൂടൂത്ത് സർവീസ് റീസ്റ്റാർട്ട് ചെയ്യാം : ബ്ലൂടൂത്ത് സർവീസ് റീസ്റ്റാർട്ട് ചെയ്യാൻ വിൻഡോസ് കീയും ആർ കീയും പ്രസ് ചെയ്ത ശേഷം റൺ ഓപ്ഷനിൽ Service.msc എന്ന് ടൈപ്പ് ചെയ്യുക. തുറന്ന് വരുന്ന Services ബോക്സിൽ താഴേക്ക് സ്ക്രോൾ ചെയ്ത് Bluetooth Support Service ഓപ്ഷനിൽ റൈറ്റ് ക്ലിക്ക് ചെയ്ത് റീസ്റ്റാർട്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ബ്ലൂടൂത്ത് ഡ്രൈവേഴ്സ് അപ്ഡേറ്റ് ചെയ്യുക : ബ്ലൂടൂത്ത് ഡ്രൈവേഴ്സ് അപ്ഡേറ്റ് ചെയ്യുന്നതും ഒരു പക്ഷെ നിങ്ങളുടെ ഡിവൈസിന്റെ പ്രശ്നങ്ങൾ പരിഹരിച്ചേക്കാം. ഇതിനായി ലാപ്ടോപ്പ് ബ്രാൻഡിന്റെ വെബ്സൈറ്റിലേക്ക് പോകുക. അവിടെ നിന്നും ഏറ്റവും പുതിയ ഡ്രൈവേഴ്സ് ഡൌൺലോഡ് ചെയ്തെടുക്കുക. ഇത്രയും ചെയ്തിട്ടും ബ്ലൂടൂത്ത് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഡിവൈസിലെ ട്രബിൾഷൂട്ടിങ് ഓപ്ഷൻ ഉപയോ​ഗപ്രദമായിരിക്കും.

വിൻഡോസ് ട്രബിൾഷൂട്ടർ : വിൻഡോസ് കമ്പ്യൂട്ടറുകളിൽ ബിൽറ്റ് ഇൻ ട്രബിൾഷൂട്ടിങ് ടൂൾ ലഭ്യമാണ്. സെറ്റിങ്സ് മെനുവിലെ അപ്‌ഡേറ്റ് & സെക്യൂരിറ്റി ഓപ്ഷൻ സെലക്റ്റ് ചെയ്യുക. തുടർന്ന് ട്രബിൾഷൂട്ട് ഓപ്ഷൻ ക്ലിക്ക് ചെയ്ത് ബ്ലൂടൂത്ത് സെലക്റ്റ് ചെയ്യുക. നിർദേശങ്ങൾക്ക് അനുസരിച്ച് ട്രബിൾഷൂട്ടർ ഉപയോഗപ്പെടുത്തുക. ഇത്രയും ചെയ്ത ശേഷവും ബ്ലൂടൂത്ത് ഓപ്ഷനിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ഒരു പക്ഷെ അത് വിൻഡോസ് വേർഷന്റെ പ്രശ്നമാകാൻ സാധ്യതയുണ്ട്.

അതിനാൽ തന്നെ നിങ്ങളുടെ ഡിവൈസ് ഏറ്റവും പുതിയ വിൻഡോസ് ഒഎസിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. സെറ്റിങ്സിലേക്ക് പോയി അപ്ഡേറ്റ് ആൻഡ് സെക്യൂരിറ്റി ഓപ്ഷൻ സെലക്റ്റ് ചെയ്ത് ചെക്ക് ഫോർ അപ്ഡേറ്റ്സിൽ ക്ലിക്ക് ചെയ്യുക. അത് പോലെ തന്നെ നിങ്ങളുടെ ലാപ്ടോപ്പിൽ Bluetooth സപ്പോ‍ർട്ട് ഉണ്ടോയെന്നും ഉറപ്പ് വരുത്തണം. ഡിവൈസ് മാനേജ‍‍ർ ഓപ്ഷനിൽ പോയി ഇത് നിർവഹിക്കാവുന്നതാണ്.

Best Mobiles in India

English summary
Problems with Windows laptops can occasionally only be characterized as bizarre. Many people are even ignorant of the causes of this. Bluetooth not functioning properly is one of the most frequent issues with Windows machines.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X