ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ തകരാറുകള്‍ പരിഹരിക്കാം

|

ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ വിപണിയിലെത്തിയിട്ട് നാളുകളേറെയായി. ഉയര്‍ന്ന വില ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ ഇവ തുടക്കത്തില്‍ പരാജയപ്പെട്ടു. ആപ്പിള്‍ എയര്‍പോഡുകള്‍ പുറത്തിറക്കിയതോടെയാണ് ഈ സ്ഥിതിക്ക് മാറ്റം വന്നത്. ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ സാങ്കേതികമായി വളരെയേറെ മുന്നേറിയെങ്കിലും ഇപ്പോഴും അവ ചില്ലറ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാക്കുന്നുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ചില വഴികള്‍ പരിചയപ്പെടാം.

 

ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ കണ്ടെത്താന്‍ സ്മാര്‍ട്ട്‌ഫോണിന് കഴിയുന്നില്ല

ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ കണ്ടെത്താന്‍ സ്മാര്‍ട്ട്‌ഫോണിന് കഴിയുന്നില്ല

ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ സ്മാര്‍ട്ട്‌ഫോണുമായി കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തലപൊക്കുന്ന ഒരു പ്രശ്‌നമാണിത്. വിവിധ കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്തുനോക്കുക, ഫോണ്‍ ഹെഡ്‌സെറ്റിനെ കണ്ടെത്തും.

1. ഫോണിലെ ബ്ലൂടൂത്ത് കണക്ഷന്‍ ഓണ്‍ ആണോയെന്ന് നോക്കുക.

2. ഫോണിനും ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും അനുയോജ്യമാണോ ഹെഡ്‌ഫോണ്‍ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. iOS7 മുതല്‍ മുകളിലോട്ടുള്ള ഐഫോണുകളില്‍ മാത്രമേ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ പ്രവര്‍ത്തിക്കൂ. ആന്‍ഡ്രോയ്ഡില്‍ ഇത് ആന്‍ഡ്രോയ്ഡ് 4.3 അല്ലെങ്കില്‍ അതിന് ശേഷമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കണം.

3. സ്മാര്‍ട്ട്‌ഫോണും ഹെഡ്‌ഫോണും തമ്മില്‍ ശരിയായ അകലത്തില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുക. ഇവ തമ്മിലുള്ള ദൂരം മൂന്ന് അടിയില്‍ കൂടൂതലാകരുത്.

4. ഹെഡ്‌സെറ്റ് നിര്‍മ്മാതാവ് പറഞ്ഞിരിക്കുന്ന രീതിയില്‍ തന്നെയാണോ ഫോണുമായി പെയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് പരിശോധിക്കുക. കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം പെയര്‍ ചെയ്യുക.

5. ഫോണും ഹെഡ്‌സെറ്റും ഓഫ് ചെയ്തതിന് ശേഷം വീണ്ടും ഓണ്‍ ആക്കിനോക്കുക.

6. തടസ്സമുണ്ടാകുന്ന ഉപകരണങ്ങള്‍ ഓഫ് ആക്കുക.

7. വൈ-ഫൈ റൗട്ടറിന് അടുത്ത് നിന്ന് അകലം പാലിക്കുക. വൈ-ഫൈ റൗട്ടറുകള്‍ ബ്ലൂടൂത്ത് കണക്ഷനെ ദോഷകരമായി ബാധിക്കാം.

 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഇടയ്ക്കിടെ ഡിസ്‌കണക്ട് ആകുന്നു
 

ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഇടയ്ക്കിടെ ഡിസ്‌കണക്ട് ആകുന്നു

നല്ലൊരു പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും ഇത് സംഭവിക്കുന്നത്. അപ്പോഴുണ്ടാകുന്ന ദേഷ്യവും നിരാശയും പറഞ്ഞറിയിക്കാന്‍ കഴിയുകയില്ല. എന്തുകൊണ്ടായിരിക്കും ഇത് സംഭവിക്കുന്നത്? ഇതിന് എന്താണ് പരിഹാരം?

1. ഫോണും ഹെഡ്‌ഫോണും നിശ്ചിത അകലത്തില്‍ ആയിരിക്കണം. അല്ലാത്തപക്ഷം ഡിസ്‌കണക്ട് ആകാന്‍ സാധ്യത കുടൂതലാണ്.

2. അനാവശ്യ ബ്ലൂടൂത്ത് കണക്ഷനുകള്‍ ഒഴിവാക്കുക. ബ്ലൂടൂത്ത് കണക്ഷനുകളുടെ ബാഹുല്യമുണ്ടാകുന്നത് നല്ലതല്ല.

3. ബ്ലൂടൂത്ത് ഹെഡ്‌ഫോണില്‍ ആവശ്യത്തിന് ചാര്‍ജുണ്ടോയെന്ന് പരിശോധിക്കുക. ബാറ്ററി ചാര്‍ജ് കുറഞ്ഞാല്‍ ചില ഹെഡ്‌ഫോണുകള്‍ ഡിസ്‌കണ്ക്ട് ആകാറുണ്ട്.

4. ഹെഡ്‌ഫോണ്‍ അണ്‍പെയര്‍ ചെയ്തതിന് ശേഷം വീണ്ടും പെയര്‍ ചെയ്യുക.

ഹെഡ്‌ഫോണ്‍ സ്മാര്‍ട്ട്‌ഫോണുമായി പെയര്‍ ചെയ്യാനാകുന്നില്ല

ഹെഡ്‌ഫോണ്‍ സ്മാര്‍ട്ട്‌ഫോണുമായി പെയര്‍ ചെയ്യാനാകുന്നില്ല

ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ സ്മാര്‍ട്ട്‌ഫോണുമായി പെയര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എറര്‍ മെസേജ് വരുന്നത് മറ്റൊരു പതിവ് പ്രശ്‌നമാണ്.

1. ഉപയോഗിക്കാത്ത അല്ലെങ്കില്‍ അനാവശ്യ ബ്ലൂടൂത്ത് കണക്ഷനുകള്‍ ഡിലീറ്റ് ചെയ്യുക. ഇതിന് ശേഷവും ഫലമുണ്ടാകുന്നില്ലെങ്കില്‍ മേല്‍പ്പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുക.

 

നിശ്ചലമാകുന്ന സംഗീതം

നിശ്ചലമാകുന്ന സംഗീതം

ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ വഴി പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ശബ്ദം ചിലപ്പോള്‍ നിശ്ചലമാകാം. അല്ലെങ്കില്‍ അപശബ്ദങ്ങള്‍ ഒഴുകിയെത്താം.

1. അടുത്തുള്ള ഉപയോഗിക്കാത്ത ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.

2. ഹെഡ്‌ഫോണ്‍ റീസെറ്റ് ചെയ്യുക (ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നിര്‍മ്മാതാവിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും)

3. മീഡിയ പ്ലേയര്‍ ഓണ്‍ ചെയ്ത് ഹെഡ്‌ഫോണ്‍ 30 സെക്കന്റ് നേരം ഡിസ്‌കണക്ട് ചെയ്തുവയ്ക്കുക. അതിനുശേഷം വീണ്ടും പെയര്‍ ചെയ്യുക.

4. ഫോണും ഹെഡ്‌ഫോണും തമ്മിലുള്ള അകലം കുറയ്ക്കുക.

Best Mobiles in India

Read more about:
English summary
Bluetooth headphone issues and how to solve them

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X