ആപ്പ് ഇല്ലാതെ രണ്ട് മിനിറ്റിനുളളില്‍ യൂബര്‍ ബുക്ക് ചെയ്യാം!

By: Archana V

ഇതുവരെ ഉബര്‍ ടാക്‌സി ബുക്ക്‌ ചെയ്യാനുള്ള ഏക വഴി മൊബൈല്‍ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യുക എന്നത്‌ മാത്രമായിരുന്നു.

ആപ്പ് ഇല്ലാതെ രണ്ട് മിനിറ്റിനുളളില്‍ യൂബര്‍ ബുക്ക് ചെയ്യാം!

ആകര്‍ഷിക്കുന്ന ക്യാമറയുമായി സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഇന്ത്യയില്‍ എത്തി!

എന്നാല്‍ ഒാലയില്‍ നിന്നും മറ്റുമുള്ള മത്സരം ശക്തമായതോടെ വിപണി വിഹിതം ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ് യൂബര്‍.
ഇതിന്റെ ഭാഗമായി ടാക്‌സി ബുക്കിങ്‌ കൂടുതല്‍ എളുപ്പമാക്കാനുള്ള ശ്രമത്തിലാണ്‌ യൂബര്‍.

യൂബറിന്റെ ആപ്പില്ലാതെ തന്നെ ഇനി ടാക്‌സി ബുക്ക്‌ ചെയ്യാം. ഉപയോക്താക്കള്‍ക്ക്‌ ഇതിനായി യൂബര്‍ അക്കൗണ്ട്‌ ഉണ്ടാവണം എന്നില്ല. പകരം വെബ്‌പേജില്‍ കൂടി ടാക്‌സി ബുക്ക്‌ ചെയ്യാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വെബ്‌ ആപ്പ്‌ വഴി വളരെ എളുപ്പം കാബ്‌ ബുക്ക്‌ ചെയ്യാം.

യൂബര്‍ ആപ്പില്ലാതെ കാബ്‌ ബുക്ക്‌ ചെയ്യുന്നത്‌ എങ്ങനെ എന്ന്‌ നോക്കാം

  • ടാക്‌സി ബുക്ക്‌ ചെയ്യാന്‍ യൂബര്‍ വെബ്‌ പേജ്‌ ഉപയോഗിക്കുക
  • യൂബര്‍ ആപ്പില്ലാതെ ടാക്‌സി ബുക്ക്‌ ചെയ്യുന്നതിന്‌ വെബ്‌പേജില്‍ പോവുക
  • ബുക്ക്‌ ചെയ്യുന്നതിനായി സ്‌റ്റാര്‍ട്ട്‌ റൈഡിങ്‌ എന്ന ഓപ്‌ഷനില്‍ ക്ലിക്‌ ചെയ്യുക.
  • അപ്പോള്‍ ബുക്കിങ്‌ സംബന്ധിച്ച്‌ നിങ്ങളെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ ചോദിക്കും.

നിങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവരെ എങ്ങനെ ബ്ലോക്ക് ചെയ്യാം?

ആവശ്യമായ അനുമതികള്‍ നല്‍കുക

ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരും മറ്റ്‌ വിവരങ്ങളും നല്‍കി കഴിഞ്ഞാല്‍ വെബ്‌പേജ്‌ ആവശ്യമായ വിവരങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെടും. അത്‌ നല്‍കി കഴിഞ്ഞാല്‍ ബുക്കിങ്‌ പേജിലേക്ക്‌ കൊണ്ടുപോകും.

ഇന്റര്‍നെറ്റ് കണക്ഷന് എത്ര വേഗതയാണ്?

ബുക്കിങ്‌ വളരെ ലളിതം

നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ വെബ്‌ പേജ്‌ ഏറ്റവും അടുത്തുള്ള ടാക്‌സി ഏതാണന്ന്‌ കാണിച്ച്‌ തരും. ബുക്ക്‌ എ റൈഡ്‌ ഓപ്‌ഷന്‍ വഴി ടാക്‌സി ബുക്ക്‌ ചെയ്‌ത്‌ കഴിയുമ്പോള്‍ ടാക്‌സിയുടെയും ഡ്രൈവറുടെയും വിവരങ്ങള്‍ ലഭ്യമാക്കും . ഡ്രൈവറെ വിളിക്കാനും ഓട്ടം വേണ്ടന്നു വയ്‌ക്കാനും ഉള്ള ഓപ്‌ഷനുകള്‍ ഇതില്‍ ഉണ്ട്‌ .

ടാക്‌സി റദ്ദാക്കുന്നതിന്‌ ചാര്‍ജില്ല

യൂബര്‍ ആപ്പിലേത്‌ പോലെ തന്നെ ബുക്ക്‌ ചെയ്‌ത ടാക്‌സി ഉടന്‍ റദ്ദാക്കുന്നതിന്‌ ചാര്‍ജ്‌ ഈടാക്കില്ല. ബുക്ക്‌ ചെയ്‌ത്‌ അഞ്ച്‌ മിനുട്ടിനുള്ളില്‍ റദ്ദാക്കുന്നതിന്‌ ചാര്‍ജ്‌ നല്‍കേണ്ടതില്ല.

ടാക്‌സി തിരഞ്ഞെടുക്കാന്‍ അവസരമില്ല

യൂബര്‍ ആപ്പിലേത്‌ പോലെ ഉബര്‍പൂള്‍, ഉബര്‍ ഗോ, യൂബര്‍എക്‌സ്‌ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നും ടാക്‌സി തിരഞ്ഞെടുക്കാനുള്ള അവസരം വെബ്‌ പേജില്‍ ഉണ്ടാവില്ല.

ടാക്‌സി എത്തിച്ചേരുന്ന സമയം, ടാക്‌സി ചാര്‍ജ്‌,. കുറഞ്ഞ ചാര്‍ജ്ജ്‌, മൊത്തം ചാര്‍ജ്ജ്‌ എന്നിവ അറിയണം എന്നുണ്ടെങ്കില്‍ ഉബര്‍ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യേണ്ടി വരും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Book an Uber cab without downloading the app with the help of a webpage in 5 simple steps. Here are the steps to book an Uber cab without the app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot