സ്മാർട്ട്ഫോണും വേണ്ട ഇന്റർനെറ്റും വേണ്ട; എളുപ്പത്തിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

|

സ്മാർട്ട്ഫോണും ഇന്റർനെറ്റും ഇല്ലാതെ ഡിജിറ്റലായി എൽപിജി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാനും പണം അടയ്ക്കാനും കഴിയുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). വോയ്‌സ് അധിഷ്‌ഠിത ഡിജിറ്റൽ പേയ്‌മെന്റ് ഫീച്ചറാണ് തങ്ങളുടെ യൂസേഴ്സിനായി ബിഎസ്എൻഎൽ കൊണ്ട് വരുന്നത്. മൊബൈൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ അൾട്രാകാഷുമായി സഹകരിച്ചാണ് ബിപിസിഎൽ ഈ പദ്ധതി നപ്പിലാക്കുന്നത്. ഭാരത് ഗ്യാസ് വാങ്ങുന്നവർക്ക് ഇപ്പോൾ വോയ്സ് കോളുകളിലൂടെ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാം. കൂടാതെ, സ്മാർട്ട്ഫോണുകളോ ഇന്റർനെറ്റോ ഇല്ലാത്ത ആളുകൾക്ക് അവരുടെ സിലിണ്ടറുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനും കഴിയും.

 

യുപിഐ

യുപിഐ 123പേ ഉപയോഗിച്ച് ഗ്യാസ് കണക്ഷന് ഡിജിറ്റലായി ഡിജിറ്റലായി പണമടയ്ക്കാനും പുതിയ സംവിധാനം വഴി സാധിക്കും. ഈ മാസം ആദ്യമാണ് ആർബിഐ പുതിയ യുപിഐ 123പേ പേയ്‌മെന്റ് രീതി അവതരിപ്പിച്ചത്. ഭാരത് ഗ്യാസിന്റെ ഏകദേശം 4 കോടി ഉപഭോക്താക്കൾക്ക് ഈ പുതിയ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. യുപിഐ 123പേ ലോഞ്ച് ചെയ്തതിന് ശേഷം പുതിയ സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് തങ്ങളെന്നും ബിപിസിഎൽ അവകാശപ്പെടുന്നു.

ഇൻസ്റ്റാഗ്രാം അടിമയാകാതിരിക്കാൻ ഡെയിലി ടൈം ലിമിറ്റ് ഫീച്ചർഇൻസ്റ്റാഗ്രാം അടിമയാകാതിരിക്കാൻ ഡെയിലി ടൈം ലിമിറ്റ് ഫീച്ചർ

ലോഞ്ച്

സ്മാർട്ട്ഫോണും ഇന്റർനെറ്റും ഇല്ലാതെ ഡിജിറ്റലായി എൽപിജി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാനും പണം അടയ്ക്കാനും കഴിയുന്ന സംവിധാനം അൾട്രാക്യാഷുമായി സഹകരിച്ചാണ് ബിപിസിഎൽ ലോഞ്ച് ചെയ്യുന്നത്. പ്രധാനപ്പെട്ട മൊബൈൽ പേയ്മെന്റ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് അൾട്രാക്യാഷ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) അൾട്രാക്യാഷ് വികസിപ്പിച്ചത്. അൾട്രാക്യാഷ് ഉപയോഗിച്ച് സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാമെന്ന് അറിയാൻ തുടർന്ന് വായിക്കുക.

അൾട്രാക്യാഷ് ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം
 

അൾട്രാക്യാഷ് ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

ഇന്റർനെറ്റ് സൌകര്യം ഇല്ലാത്ത ഫോണിൽ നിന്ന് കോമൺ നമ്പറായ 08045163554 ലേക്ക് ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് വിളിക്കാം. അവിടെ നിന്ന് അവർക്കോ അവരുടെ സുഹൃത്തുക്കൾക്കോ എളുപ്പമുള്ള ഏതാനും സ്റ്റെപ്പുകൾ പിന്തുടർന്ന് ഭാരത് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയും. ബി‌പി‌സി‌എൽ പറയുന്നതനുസരിച്ച്, ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള മാസത്തിൽ, 13,000ത്തിൽ കൂടുതൽ ലധികം ഭാരത് ഗ്യാസ് ഉപഭോക്താക്കൾ ഒരു കോടിയിൽ കൂടുതൽ രൂപയുടെ ഇടപാട് നടത്തി. ഇത് അടുത്ത പന്ത്രണ്ട് മാസത്തിനുള്ളിൽ 100 ​​കോടി രൂപയുടെ ഇടപാടുകൾ നടക്കുമെന്നതിന്റെ സൂചനയാണെന്നും ബിപിസിഎൽ പറയുന്നു.

കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾകമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾ

ഇന്ത്യ

ഇന്ത്യയിൽ ഇപ്പോഴും വലിയ വിഭാഗം ആളുകളും ഫീച്ചർ ഫോണുകൾ ആണ് ഉപയോഗിക്കുന്നതെന്ന് ബിപിസിഎൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇൻചാർജ് (എൽപിജി) സന്തോഷ് കുമാർ പറഞ്ഞു. കൂടാതെ, നഗരപ്രദേശങ്ങളിൽ പോലും നിരവധി ഉപയോക്താക്കൾ ഡിജിറ്റൽ പേയ്‌മെന്റുകൾ സുരക്ഷിതമായി നിർവഹിക്കാനുള്ള മാർഗങ്ങൾ തിരയുന്നു. ഉജ്ജ്വല യോജന പോലുള്ള സ്കീമുകളിലൂടെ ഇന്ത്യാ ഗവൺമെന്റ് എൽപിജി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാൽ, ഗ്രാമീണ വിപണികളിലേക്ക് കൂടുതൽ ആക്സസ് ലഭിക്കാൻ ഈ സൌകര്യം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

123പേ

പുതിയ സേവനം എല്ലാവർക്കും ഉപയോഗിക്കാൻ കഴിയും. പ്രാഥമികമായി ഫീച്ചർ ഫോൺ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ഈ സംവിധാനം കൊണ്ട് വരുന്നത്. എന്നാൽ യുപിഐ 123പേ ഫീച്ചർ കൂടുതൽ ഈസിയും സുരക്ഷിതവുമാണ്. അതിനാൽ തന്നെ എല്ലാ സെഗ്മെന്റുകളിലും ഉള്ള ഉപയോക്താക്കൾക്കിടയിലും പുതിയ സംവിധാനം ജനപ്രിയമാകും. ഭാരത് ഗ്യാസ് സേവനം രാജ്യത്തെ എല്ലാവർക്കും വേണ്ടിയാണെന്നും ബിപിസിഎൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇൻചാർജ് (എൽപിജി) സന്തോഷ് കുമാർ പറഞ്ഞു.

ഗൂഗിൾ പേയിൽ ആരെയെങ്കിലും ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?ഗൂഗിൾ പേയിൽ ആരെയെങ്കിലും ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

ഡിജിറ്റൽ

ഡിജിറ്റൽ വിപ്ലവത്തിലേക്ക് ഉപയോക്താക്കളെ കൊണ്ട് വരാനുള്ള ഈ അത്ഭുതകരമായ യാത്രയിൽ ബിപിസിഎല്ലുമായി പങ്കാളിത്തം കൊണ്ട് വരുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് അൾട്രാക്യാഷ് സഹ സ്ഥാപകൻ വിശാൽ ലാൽ പറഞ്ഞു. ഏറ്റവും ലളിതമായ വോയ്‌സ് കോളിൽ പണമടച്ച് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു പുതിയ സംവിധാനം വഴിത്തിരിവാകുമെന്നും അദ്ദേഹം പറഞ്ഞു.

Best Mobiles in India

English summary
BPCL has introduced a system for digitally booking and paying for LPG gas cylinders without the need for a smartphone and internet. BSNL is bringing a voice based digital payment feature to its users. The service is being implemented in collaboration with UltraCash, a mobile payment application.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X