ആൻഡ്രോയിഡിൽ കോൾ ഫോർവേഡിങ് ആക്റ്റിവേറ്റ് ചെയ്യാം

|

നമ്മുടെ സ്മാർട്ട്ഫോണിൽ കോൾ ഫോർവേഡിങ് ഓപ്ഷൻ ആക്റ്റിവേറ്റ് ആക്കിയിടുന്നതിന് പല വിധ കാരണങ്ങൾ ഉണ്ട്. ചിലപ്പോൾ ഇഷ്ടമില്ലാത്ത കോളുകൾ ലഭിക്കാതിരിക്കാൻ, മറ്റ് ചിലപ്പോൾ പ്രധാനപ്പെട്ട കോളുകൾ നഷ്ടപ്പെടാതിരിക്കാൻ അങ്ങനെ ഓരോ സാഹചര്യത്തിന് അനുസരിച്ച് കോൾ ഫോർവേഡിങ് ചെയ്യുന്നതിന് ഓരോ കാരണങ്ങൾ ഉണ്ടാവും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ ഇൻകമിങ് കോളുകൾ ഒരു സെക്കൻഡറി നമ്പറിലേക്ക് റീറൂട്ട് ചെയ്യാൻ കഴിയും. വിവിധ കാരണങ്ങളാൽ കോൾ ഫോർവേഡിങ് ഫീച്ചർ പ്രധാനപ്പെട്ടതായി മാറുന്നു. കോൾ ഫോർവേഡിങ് ഫീച്ചറിനേക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ആൻഡ്രോയിഡ്

നിങ്ങൾ യാത്ര ചെയ്യുന്ന സമയത്ത് നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിൽ കോൾ ഫോർവേഡിങ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നത് നല്ലതാണ്. കോൾ റോമിങ് ഫീസ് ഒഴിവാക്കാൻ കോൾ ഫോർവേഡിങ് ഫീച്ചർ നിങ്ങളെ സഹായിക്കും. നിങ്ങളുടെ വീട്ടിലെ ഫോൺ, ഗൂഗിൾ വോയ്സ് നമ്പർ, മറ്റ് ഒരു പ്രാദേശിക നമ്പർ എന്നിങ്ങനെ കോളുകൾ റീറൂട്ട് ചെയ്യാൻ സാധിക്കും. കോൾ ഫോർവേഡിങ് ഫീച്ചർ വളരെ ഉപയോഗപ്രദമാകുന്ന സാഹചര്യങ്ങളിൽ ഒന്നാണിത്. കോൾ ഫോർവേഡിങ് ഫീച്ചറിന്റെ കൂടുതൽ ഉപയോഗങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ആൻഡ്രോയിഡ് ഫോണുകളിൽ നിർബന്ധമായും മാറ്റിയിരിക്കേണ്ട സെറ്റിങ്സ്ആൻഡ്രോയിഡ് ഫോണുകളിൽ നിർബന്ധമായും മാറ്റിയിരിക്കേണ്ട സെറ്റിങ്സ്

കോൾ

അവധിക്കാലം ആസ്വദിക്കുന്നതിനിടയിൽ പല കോളുകളും അലോസരം സൃഷ്ടിക്കാറുണ്ട്. നിങ്ങളുടെ അവധിക്കാലത്ത് ശല്യപ്പെടുത്തുന്ന കോളുകൾ ഒഴിവാക്കാനും കോൾ ഫോർവേഡിങ് ഫീച്ചർ ഉപയോഗിക്കാൻ കഴിയും. കോൾ ഫോർവേഡിങ് ഫീച്ചർ വളരെ ഉപയോഗപ്രദമാകുന്ന മറ്റ് ഒരു സാഹചര്യം ആണിത്. മിക്ക ആൻഡ്രോയിഡ് ഡിവൈസുകളിലും അവരുടെ സെല്ലുലാർ പ്ലാൻ കോൾ ഫോർവേഡിങ് ഫീച്ചറിനെ സപ്പോർട്ട് ചെയ്യുന്നിടത്തോളം കോൾ ഫോർവേഡിങ് വളരെ ലളിതമായി ആക്റ്റിവേറ്റ് ചെയ്യാൻ കഴിയും. എന്നിരുന്നാലും, എല്ലാ ആൻഡ്രോയിഡ് ഡിവൈസുകളിലും ഒരേ സെറ്റിങ്സും മെനു ഓപ്ഷനുകളും ഇല്ല എന്നത് ഓർക്കേണ്ട കാര്യമാണ്. നിർമാതാക്കളുടെ വ്യത്യാസം അനുസരിച്ച് ആൻഡ്രോയിഡ് യുഐയിലും വ്യത്യാസം ഉണ്ടാകും.

ഫീച്ചർ
 

അതിനാൽ നിങ്ങൾ ഉപയോഗിക്കുന്ന ഫോണിനെ ആശ്രയിച്ച് കോൾ ഫോർവേഡിങ് ഫീച്ചറിലും ചില വ്യത്യാസങ്ങൾ കാണാൻ കഴിയും. കോൾ ഫോർവേഡിങ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. സ്റ്റോക്ക് ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്ന ഷവോമി സ്മാർട്ട്ഫോൺ ഉപയോഗിച്ചാണ് നിർദേശങ്ങൾ തയ്യാറാക്കുന്നത്. നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിൽ കോൾ ഫോർവേഡിങ് അക്റ്റിവേറ്റ് ചെയ്യാൻ താഴെ തന്നിരിക്കുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

ഗൂഗിൾ ഫീച്ചർ ഡ്രോപ്പ്; ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ഈ പുതിയ ഫീച്ചറുകളുംഗൂഗിൾ ഫീച്ചർ ഡ്രോപ്പ്; ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ഈ പുതിയ ഫീച്ചറുകളും

ഡിസ്പ്ലെ
  • ആദ്യം നിങ്ങളുടെ ഡിവൈസിലെ ഫോൺ ആപ്പിലേക്ക് പോകുക
  • നിങ്ങളുടെ ഡിസ്പ്ലെയുടെ മുകളിൽ വലത് കോണിലുള്ള ത്രീ ഡോട്ട് മെനു ( ഹാംബർഗർ മെനു ) ബട്ടണിൽ ടാപ്പ് ചെയ്യുക.
  • തുറന്ന് വരുന്ന ലിസ്റ്റിൽ നിന്ന് 'സെറ്റിങ്സ്' ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
  • ഇവിടെ 'കോളിങ് അക്കൗണ്ടുകൾ' എന്ന ഓപ്‌ഷനിൽ നിന്നും 'കോൾ സെറ്റിങ്സ്' ഓപ്ഷൻ തുറക്കുക.
  • 'കോൾ ഫോർവേഡിങ് സെറ്റിങ്സ്' എന്ന് പറയുന്ന ഓപ്‌ഷനിൽ ടാപ്പ് ചെയ്‌ത് ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സിം കാർഡ് തിരഞ്ഞെടുക്കുക (ഡ്യുവൽ സിം ഉപയോക്താക്കൾക്ക് മാത്രം).
  • വോയ്‌സ് കോൾസ്
    • നിങ്ങൾ ഫോർവേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന കോൾ ടൈപ്പ് ( വീഡിയോ / വോയ്സ് ) തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇപ്പോൾ നിങ്ങൾക്ക് ലഭിക്കും.
      ഇതിൽ നിന്നും വോയ്‌സ് കോൾസ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
    • ' ഓൾവെയ്സ് ഫോർവേഡ് ', ' വെൻ ബിസി ', ' വെൻ അൺ ആൻസ്വേർഡ് ', ' വെൻ അൺ റീച്ചബിൾ' എന്നിങ്ങനെ ഒന്നിൽ കൂടുതൽ ഓപ്ഷനുകൾ ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും.
    • നിങ്ങളുടെ മുൻഗണന അനുസരിച്ച് ഓപ്‌ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ കോളുകൾ റീഡയറക്‌ട് ചെയ്യാൻ ആഗ്രഹിക്കുന്ന നമ്പർ നൽകി 'ടേൺ ഓൺ' ഓപ്‌ഷനിൽ ടാപ്പ് ചെയ്യുക.
    • ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ അടിപൊളിയാക്കാൻ 10 മാർഗങ്ങൾആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ അടിപൊളിയാക്കാൻ 10 മാർഗങ്ങൾ

Best Mobiles in India

English summary
There are several reasons for activating the call forwarding option on a smartphone. Sometimes there are different reasons for forwarding a call depending on the situation so as not to receive unwanted calls and other times to avoid important calls. Android users can redirect their incoming calls to a secondary number.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X