വിന്‍ഡോസ്10ലെ ലാഗ്വേജ്‌ സെറ്റിങ്‌സ് എങ്ങനെ തിരുത്താം

Posted By: Archana V

വിന്‍ഡോസ് 10 ലെ കീബോര്‍ഡില്‍ ചിലപ്പോള്‍ തെറ്റുകള്‍ അനുഭവപ്പെടാറുണ്ട്. ചില കീകള്‍ അമര്‍ത്തുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ടെക്‌സ്റ്റ് ആയിരിക്കില്ല ലഭിക്കുക. അത്ര സാധാരണമല്ല ഈ പ്രശ്‌നം എങ്കില്‍ ചിലപ്പോഴെങ്കിലും ഇത് പലര്‍ക്കും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.

വിന്‍ഡോസ്10ലെ ലാഗ്വേജ്‌ സെറ്റിങ്‌സ് എങ്ങനെ തിരുത്താം

ഐഫോണിലെ ഡാറ്റ ഉപയോഗം എങ്ങനെ കണ്ടെത്താം?

നിങ്ങളുടെ ലാപ് ടോപ്പിലെ അല്ലെങ്കില്‍ ഡെസ്‌ക് ടോപ്പിലെ കീബോര്‍ഡുമായി സഹകരിച്ചാണ് വിന്‍ഡോസ് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കുന്നത്.

പ്രസ്സ് ചെയ്യുമ്പോള്‍ സിഗ്നല്‍ തിരിച്ച് കിട്ടുകയും അതിനനുസൃതമായിട്ടുള്ള ടെക്‌സ്റ്റ് സ്‌ക്രീനില്‍ വരികയും ചെയ്യത്തക്ക വിധമാണ് സോഫ്റ്റ് വെയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ കീ ബോര്‍ഡിന്റെ പ്രവര്‍ത്തനം വ്യതിചലിക്കാറുണ്ട്. ഇത്തരത്തില്‍

വിന്‍ഡോസിലെ കീബോര്‍ഡ് തെറ്റായ ടെക്‌സ്റ്റുകള്‍ തരുന്നത് എങ്ങനെ തിരുത്താം എന്നതിനെ കുറിച്ചാണ് ഇന്നിവടെ പറയുന്നത്. വിന്‍ഡോസിലെ ഈ വ്യതിചലനം പരിശോധിക്കുന്നതിനും കീബോര്‍ഡുകള്‍ ശരിയാക്കുന്നതിന് പ്രത്യേക മാര്‍ഗമുണ്ട്. വിന്‍ഡോസ് 10 ലെ കീബോര്‍ഡ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

5ജി യുദ്ധം ആരംഭിച്ചു!

വിന്‍ഡോസ് 10 ല്‍ ലാഗ്യേജ് സെറ്റിങ്‌സ് എങ്ങനെ തിരുത്താം വളരെ എളുപ്പവും ലളിതവുമാണ് ഈ രീതി. താഴെ പറയുന്ന സ്റ്റെപ്പുകള്‍ ഒന്നൊന്നായി പിന്തുടരുക.

#1. ആദ്യം സ്റ്റാര്‍ട്ടില്‍ പോയി സെറ്റിങ്‌സ് എടുത്ത് കീബോര്‍ഡ് ഓപ്ഷന്‍ തിരയുക അല്ലെങ്കില്‍ സ്‌ക്രീനില്‍ കാപ്പെടുന്ന പാനലിനകത്ത് നോക്കുക. കീബോര്‍ഡിന്റെ പ്രവര്‍ത്തനവും ഡിവൈസിലെ ഭാഷ സംബന്ധമായ കാര്യങ്ങളും ഇത് വഴി നിങ്ങള്‍ക്ക് ശരിയാക്കാന്‍ കഴിയും. സെറ്റിങ്‌സില്‍ ചെന്നതിന് ശേഷം അടുത്ത സ്റ്റെപ്പിലേക്ക് പോവുക.

#2. കീബോര്‍ഡ് സെറ്റിങ്‌സ് പേജില്‍ എത്തിയാല്‍ എഡിറ്റ് ലാഗ്യേജ് ആന്‍ഡ് കീബോര്‍ഡ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. വിന്‍ഡോസ് 10 ല്‍ ലാഗ്യേജും മറ്റ് നിരവധി കീബോഡ് സെറ്റിങ്ങുകളും സെറ്റ് ചെയ്യുന്നത് ഇവിടെയാണ്.

ലഭ്യമാകുന്ന എല്ലാ സെറ്റിങ്ങുകളും ഇവിടെ നല്‍കിയിരിക്കുന്നതായി കാണാന്‍ കഴിയും . അതിനാല്‍ എളുപ്പം മാറ്റങ്ങള്‍ വരുത്താം.

#3. സെറ്റിങ്‌സ് പേജിലെ ലാഗ്യേജ് വിഭാഗത്തിന് താഴെ ഏത് തരം ലാഗ്യേജ് ആണ് സെലക്ട് ചെയ്തിരിക്കുന്നതെന്ന് ശ്രദ്ധയോടെ നോക്കുക. ഇംഗ്ലീഷ് യുകെ ആണ് സെലക്ട് ചെയ്തിരിക്കുന്നതെങ്കില്‍ കീബോര്‍ഡില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

ഓപ്ഷനില്‍ താഴേക്ക് വന്ന സെലക്ട് ചെയ്യേണ്ട ലാഗ്യേജ് ഇംഗ്ലീഷ് യുഎസ് എന്നാക്കി മാറ്റുക. ഓപ്ഷന്‍ ബട്ടണില്‍ ക്ലിക് ചെയ്താല്‍ മറ്റൊരു സ്‌ക്രീനിലേക്ക് പോകും അവിടെ കീബോര്‍ഡിലെ ലാഗ്യേജ് പരിഷ്‌കരിക്കുന്നതിനും നിര്‍ണയിക്കുന്നതിനും മറ്റൊരു കൂട്ടം ഓപ്ഷുകള്‍ കാണാന്‍ കഴിയും.

#4. അവിടെ കാണുന്ന ഓപ്ഷനുകളില്‍ നിന്നും നിര്‍ദ്ദിഷ്ട യുഎസ് ക്വെര്‍ട്ടി കീബോര്‍ഡ് ചേര്‍ക്കുക. അതിന് ശേഷം മുമ്പത്തെ സ്‌ക്രീനിലേക്ക് മടങ്ങി എത്തുക. ഡിഫോള്‍ട്ടായി കിടക്കുന്ന മറ്റ് ലാഗ്യേജ് സെലക്ട് ചെയ്ത് അത് അവിട നിന്നും നീക്കം ചെയ്യുക.

#5. ലാഗ്യേജ് മാത്രമാണ് കീബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുക. അതിനാല്‍ വിന്‍ഡോസ് 10 ലെ ലാഗ്യേജില്‍ മാറ്റം വരുത്തുന്നതോടെ മറ്റ് പ്രശ്‌നങ്ങള്‍ക്കെല്ലാം എളുപ്പത്തില്‍ പരിഹാരം ഉണ്ടാകും.

ഈ രീതിയില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ല എങ്കില്‍ കീ സെറ്റിങ്‌സ് വഴിയോ രജിസ്ട്രി എഡിറ്ററിലെ റീമാപ്പിങ് വഴിയോ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുക. എന്നാല്‍ ഇത് വളരെ സങ്കീര്‍ണമായതിനാല്‍ ഇതിന് മുമ്പ് ഉപയോഗിച്ച് പരിചയം ഉണ്ടായിരിക്കണം.

വളരെ ശ്രദ്ധയോടെ വേണം ഈ മാര്‍ഗം ഉപയോഗിക്കാന്‍. സിസ്റ്റം കോണ്‍ഫിഗറേഷനില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും എല്ലാം പ്രവര്‍ത്തനങ്ങളെയും നശിപ്പിക്കാന്‍ കാരണമായകും.

ഈ മാര്‍ഗം ശരിയായ രീതിയില്‍ പിന്തുടരുകയാണെങ്കില്‍ കീബോര്‍ഡിലെ കീകള്‍ പൂര്‍ണമായി പുനര്‍നിര്‍ണയിക്കാന്‍ സാധിക്കും. കീകള്‍ തിരുത്താനും ഈ മാര്‍ഗം തിരഞ്ഞെടുക്കാം.

English summary
There are very rare cases that you may face in windows 10 regarding keyboard errors or any language settings. Here is how you can fix them.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot