ഇതിലേതാ ഞാൻ! ആധാർ കാർഡിൽ ജനന തിയതി എങ്ങനെ മാറ്റാം?
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഉള്ള വിവിധ സേവനങ്ങൾ ആക്സസ് ചെയ്യുന്നതിന് ആവശ്യമായ ഇന്ത്യൻ പൗരന്മാർക്ക് ഉള്ള നിർണായക തിരിച്ചറിയൽ രേഖ ആണ് ആധാർ കാർഡ്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകിയ ആധാർ കാർഡിൽ ജനന തിയതി, വിലാസം, ബയോമെട്രിക് ഡാറ്റ തുടങ്ങിയ പേഴ്‌സണൽ ആയിട്ടുള്ള അവശ്യ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. ആധാർ കാർഡിലെ തെറ്റായ വിവരങ്ങൾ പ്രധാനപ്പെട്ട സർക്കാർ പദ്ധതികളിലേക്കുള്ള പ്രവേശനത്തിന് തടസ്സമാകും. ആധാർ കാർഡിൽ ജനന തിയതി എങ്ങനെ മാറ്റാം?
അതിനെ കുറിച്ച് ആണ് ഈ ലേഖനം സംസാരിക്കുന്നത്. തുടക്കത്തിൽ തന്നെ പറയട്ടെ, നിങ്ങളുടെ ആധാർ കാർഡിലെ ജനന തിയതി ശരിയാക്കാൻ, ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ്, പാസ്‌പോർട്ട്, ബാങ്ക് പാസ്‌ബുക്ക് അല്ലെങ്കിൽ ഒരു സർവകലാശാല നൽകുന്ന സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള നിർദ്ദിഷ്ട രേഖകൾ ആവശ്യമാണ്.

രണ്ട് രീതിയിൽ ജനന തിയതി മാറ്റാനാകും. ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയും. ഓഫ്‌ലൈനിൽ ആധാർ കാർഡിൽ ജനന തിയതി എങ്ങനെ മാറ്റാം എന്ന് നോക്കാം. ഓഫ്‌ലൈനായി മാറ്റാനുള്ള ആദ്യത്തെ ഘട്ടം എന്ന് പറയുന്നത് ഒരു തിരുത്തൽ ഫോം (Correction form) ലഭിക്കുന്നതിന് അടുത്ത് ഉള്ള ആധാർ എൻറോൾമെൻ്റ് കേന്ദ്രം സന്ദർശിക്കുക എന്നതാണ്.
ഫോം ലഭിച്ചതിന് ശേഷം തിരുത്തൽ ഫോമിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ, പേര്, മറ്റ് ആവശ്യമായ വിശദാംശങ്ങൾ എന്നിവ പൂരിപ്പിച്ച് തുടങ്ങുക. ജനന തിയതി മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായി ഫോമിൽ സൂചിപ്പിക്കുക. ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാൻ കാർഡ് പോലുള്ള അംഗീകൃത രേഖകളിൽ ഒന്നിൻ്റെ സെറോക്സ് കോപ്പി ഫോമിലേക്ക് അറ്റാച്ച് ചെയ്യുക.
ഇത്തരത്തിലുള്ള ഫോം പൂരിപ്പിക്കലിന് ശേഷം ആധാർ എൻറോൾമെൻ്റ് സെൻ്ററിലെ ഉദ്യോഗസ്ഥർക്ക് പൂരിപ്പിച്ച ഫോം അറ്റാച്ച് ചെയ്ത രേഖയ്‌ക്കൊപ്പം സമർപ്പിക്കുക. ഉദ്യോഗസ്ഥൻ നിങ്ങളുടെ ബയോമെട്രിക്‌സ് പരിശോധിച്ച് ഫോമും ഡോക്യുമെൻ്റും കൃത്യതയ്ക്കായി പരിശോധിക്കും. നിങ്ങളുടെ ആധാർ കാർഡിലെ ജനന തിയതി അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപയാണ് ഫീസ്.
ഫീസ് അടച്ച് ഫോം സമർപ്പിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ തിരുത്തിയ ജനന തിയതി ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ആധാർ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യപ്പെടും. നിങ്ങളുടെ അപ്‌ഡേറ്റ് അഭ്യർത്ഥനയുടെ നില ഓൺലൈനിൽ ട്രാക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു യുആർഎൻ സ്ലിപ്പ് നിങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കും.
നിങ്ങൾക്ക് ആധാർ കാർഡിലെ ഫോട്ടോയും ഇതേപോലെ മാറ്റാനും കഴിയും. അതിനായി ആധാർ സേവാ കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. ആദ്യം, യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ആധാർ എൻറോൾമെൻ്റ് ഫോം ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് ചെയ്യുക. ഈ ഫോം പൂരിപ്പിച്ച് നിങ്ങളുടെ അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുക.
ആധാർ സേവാ കേന്ദ്രത്തിൽ ഫോം സമർപ്പിക്കുകയും നിങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങൾ നൽകുകയും ചെയ്യുക. അപ്പോൾ ഓഫീസർ നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കും. ഈ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ അഭ്യർത്ഥനയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് ഒരു അംഗീകാര ഫോമോട് കൂടിയ ഒരു URN നമ്പർ നിങ്ങൾക്ക് ലഭിക്കും.
ഓൺലൈനായി ആധാർ കാർഡിലെ ജനന തിയതി എങ്ങനെ മാറ്റാം? ഓൺലൈനായി ജനന തിയതി മാറ്റുന്നതിന്, ആദ്യം നിങ്ങൾ സെൽഫ് സർവീസ് അപ്‌ഡേറ്റ് പോർട്ടൽ (Self-Service Update Portal) സന്ദർശിക്കേണ്ടതുണ്ട്. സൈറ്റ് ഓപ്പൺ ചെയ്ത് Proceed to update Aadhaar എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ശേഷം 12 അക്ക ആധാർ കാർഡ് നമ്പർ നൽകി CAPTCHA കോഡ് പരിശോധിച്ച് ഉറപ്പിക്കുക. അതിന് ശേഷം send OTP option അമർത്തുക. അപ്പോൾ നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി വരുന്നതായിരിക്കും. ലഭിച്ച ഒടിപി നൽകി ലോഗിൻ ക്ലിക്ക് ചെയ്യുക.
ജനന തിയതി തിരഞ്ഞെടുത്ത് ശരിയാ തിയതി നൽകുക. നിങ്ങൾ പാൻ കാർഡിൻ്റെയും ജനന സർട്ടിഫിക്കറ്റിൻ്റെയും സ്കാൻ ചെയ്ത കോപ്പികൾ ഈ ഘട്ടത്തിൽ നൽകേണ്ടതുണ്ട്. ഇത്രയും സമർപ്പിച്ച് കഴിഞ്ഞാൽ, സ്റ്റാറ്റസ് പരിശോധിക്കാൻ ഒരു Aadhaar update request number ലഭിക്കും. നിങ്ങളുടെ ആധാർ കാർഡിലെ എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കുന്നത് സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും നൽകുന്ന വിവിധ സേവനങ്ങളിലേക്കും സ്കീമുകളിലേക്കും തടസ്സങ്ങളില്ലാതെ പ്രവേശനം നേടുന്നതിന് അത്യന്താപേക്ഷിതമാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








