Home
How to

ടെലഗ്രാമിലും ചാറ്റ്ജിപിടി; ആക്സസ് നേടാം അധിക ബുദ്ധിമുട്ടുകളില്ലാതെ | ChatGPT

ഇന്ന് ആഗോള തലത്തിൽ ഏറ്റവും ജനപ്രിയമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോമാണ് ചാറ്റ്ജിപിടി (ChatGPT). 2022 നവംബറിൽ അവതരിപ്പിച്ചതിന് പിന്നാലെ ദൈനംദിന ജീവിതത്തിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന പ്രധാനപ്പെട്ട ടൂളുകളിൽ ഒന്നായി ചാറ്റ്ജിപിടി മാറിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നന്മ തിന്മകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതും ചാറ്റ്ജിപിടിയെ കേന്ദ്രീകരിച്ച് തന്നെ.

ഓപ്പൺഎഐ (OpenAI) പുറത്തിറക്കിയ ജിപിടി ലാഗ്വേജ് മോഡലുകളും അതിന്റെ ചാറ്റ്ബോട്ട് രൂപമായ ചാറ്റ്ജിപിടിയും സാധ്യതകളും കഴിവും കൊണ്ട് ലോകത്തെയാകെ ഞെട്ടിച്ചുവെന്ന് തന്നെ പറയാം. സൈബർ ലോകവും വിദഗ്ധരുമെല്ലാം കരുതിയതിനപ്പുറത്തേക്ക് എഐ വളരുമെന്ന മുന്നറിയിപ്പ് കൂടിയായി ചാറ്റ്ജിപിടിയെ വിലയിരുത്തുന്നവരുണ്ട്. ജിപിടി -5 ലാംഗ്വേജ് മോഡൽ വികസിപ്പിക്കരുതെന്ന് ആഗോളതലത്തിൽ ആവശ്യമുയരുന്നത് പോലും ഈ സാഹചര്യത്തിലാണ്. എന്നാൽ തന്നെയും, ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ചാറ്റ്ജിപിടി വളരെ ഉപയോഗപ്രദമായ ഒരു ടൂൾ ആണെന്നതാണ് യാഥാർഥ്യം.

ടെലഗ്രാമിലും ചാറ്റ്ജിപിടി; ആക്സസ് നേടാം അധിക ബുദ്ധിമുട്ടുകളില്ലാതെ

ചാറ്റ്ജിപിടി ആക്സസ് എല്ലാവരിലേക്കുമെത്തിക്കാൻ ചാറ്റ്ബോട്ടിന്റെ മൊബൈൽ എഡിഷൻ, ഓപ്പൺഎഐ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ചാറ്റ്ജിപിടിയുടെ മൊബൈൽ എഡിഷൻ ലഭ്യമാണ്. എന്നാൽ ഇതിനുമപ്പുറം ടെല​ഗ്രാമിലും ചാറ്റ്ജിപിടിയു‌ടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വളരെയധികം ആളുകൾ സ്ഥിരമായി ഉപയോ​ഗപ്പെടുത്തുന്ന പ്രധാനപ്പെട്ട മെസേജിങ് ആപ്പുകളിൽ ഒന്നാണ് ടെലിക്കോം. അതിനാൽ തന്നെ ടെല​ഗ്രാമിന് ഒപ്പം ചാറ്റ്ജിപിടി സ‍ർവീസ് കൂ‌ടി ലഭിക്കുന്നത് ഏറെ ഉപകാരപ്രദമാണെന്ന് സാരം.

ചാറ്റ്ജിപിടി ടെലഗ്രാമിലും : വാട്സ്ആപ്പിനെ പോലെ തന്നെ എൻഡ് ടു എൻഡ് എൻക്രിപ്ഷനും 2 സ്റ്റെപ്പ് ഓതന്റിക്കേഷനും ഓഫർ ചെയ്യുന്ന ഒരു ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമാണ് ടെലഗ്രാം. വിവിധ രിതീയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ബോട്ടുകളും ടെലഗ്രാമിലുണ്ട്. ഇതേ രീതിയിൽ ഒരു ബോട്ട് രൂപത്തിലാണ് ചാറ്റ്ജിപിടി ആക്സസ് ടെലഗ്രാമിലും ലഭിക്കുന്നത്. ChatGPT on Telegram എന്ന പേരിലാണ് ബോട്ട് വരുന്നതും.

സേവനം സൗജന്യമാണോ? ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ടെലഗ്രാം ആപ്പിലെ ചാറ്റ്ജിപിടി ആക്സസ് സൌജന്യമല്ല. എന്നാൽ തുടക്കത്തിൽ 10 ഫ്രീ ക്രെഡിറ്റ്സ് യൂസേഴ്സിന് ലഭിക്കും. ഓരോ ടെക്‌സ്‌റ്റ് മെസേജിനും ഒരു ക്രെഡിറ്റ്, ഓരോ വോയ്‌സ് മെസേജിനും 3 ക്രെഡിറ്റ് എന്നിങ്ങനെയാണ് ഇത് ഉപയോഗപ്പെടുത്തേണ്ടത്. ശേഷം 5 ഡോളർ നിരക്കിലുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ, 50 ഡോളർ നൽകേണ്ട വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ എന്നിവ ചൂസ് ചെയ്യാവുന്നതാണ്. ടെലഗ്രാമിൽ ചാറ്റ്ജിപിടി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

ബോട്ടുമായി നേരിട്ട് സംസാരിക്കാം : ടെലഗ്രാമിൽ ചാറ്റ്‌ജിപിടി ആക്‌സസ് ചെയ്യാനുള്ള ഏറ്റവും എളുപ്പമാർഗമാണിത്. ഇതിനായി ചാറ്റ് വിൻഡോയിൽ പോയി ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്താൽ മാത്രം മതിയാകും. നിങ്ങൾക്ക് ഉത്തരം വേണ്ട ചോദ്യങ്ങളെല്ലാം ബോട്ടിനോട് ചോദിക്കാം. നിങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ ചാറ്റ്ബോട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ ലഭ്യമാക്കും. ചാറ്റ്ജിപിടി ഓൺ ടെല​ഗ്രാം എന്ന ചാറ്റ്ബോട്ടിനെക്കുറിച്ച് കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

ടെലഗ്രാം ഗ്രൂപ്പുകളിലും ഉപയോഗപ്പെടുത്താം : ടെലഗ്രാമിലെ ഒരു ഗ്രൂപ്പിലേക്കും ചാറ്റ്ജിപിടി ബോട്ടിനെ ആഡ് ചെയ്യാൻ കഴിയും. ട്രാവൽ പ്ലാനുകൾ സെറ്റ് ചെയ്യാൻ, പ്രൊജക്റ്റുകൾ തയ്യാറാക്കാൻ എന്നിവയെല്ലാം വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത. ഗ്രൂപ്പ് സെറ്റിങ്സിൽ പോയി @chatgpt_query_bot ആഡ് ചെയ്ത് ചാറ്റ്ജിപിടി ബോട്ട് ഗ്രൂപ്പിലേക്ക് ചേർക്കാവുന്നതാണ്. തുടർന്ന്, ഗ്രൂപ്പിലെ ഏതൊരു മെമ്പറിനും ഈ ബോട്ട് ആക്സസ് ചെയ്യാൻ കഴിയും.

More from GizBot

Best Mobiles in India

English summary
ChatGPT is the most popular artificial intelligence (AI) platform globally today. After its launch in November 2022, ChatGPT has become one of the most important tools that can be used in daily life.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X