Home
How to

MVD, പോലീസ്, എഐ ക്യാമറ എന്നിവരുടെ 'കണ്ണിൽ'പ്പെട്ടോ, അ‌റിയാൻ വഴിയുണ്ട്, തീർപ്പാക്കാനും!

വാഹനമോടിക്കാൻ നമ്മുടെ നാട്ടിൽ വ്യവസ്ഥാപിതമായ രീതിയിൽ ഉണ്ടാക്കപ്പെട്ട ഒരുപാട് നിയമങ്ങളുണ്ട്. നമ്മുടെ നാട്ടിൽ മാത്രമല്ല എല്ലാ നാട്ടിലും ട്രാഫിക് നിയമങ്ങളും അ‌വ നടപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ഉണ്ടാകും. എന്നാൽ ഓരോ നാട്ടിലെയും സാഹചര്യങ്ങൾക്ക് അ‌നുസരിച്ച് ഈ നിയമങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും എന്നുമാത്രം.

നമ്മുടെ നാട്ടിൽ കാൽനട യാത്രക്കാർ പോലും നിയമങ്ങൾ പാലിച്ചുകൊണ്ട് വേണം റോഡ് ഉപയോഗിക്കാൻ. അ‌പ്പോൾ വാഹനങ്ങളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ! റോഡുകളിൽ സുരക്ഷ ഉറപ്പാക്കാനായി ​ഡ്രൈവർമാർ പാലിക്കേണ്ട നിരവധി നിയമങ്ങളുണ്ട്. എങ്കിലും അ‌വ പാലിക്കുന്ന കാര്യത്തിൽ പലർക്കും ചെറിയ വിമുഖതയുണ്ട് എന്നതും സാധാരണം.

MVD, പോലീസ്, എഐ ക്യാമറ എന്നിവരുടെ 'കണ്ണിൽ'പ്പെട്ടോ, അ‌റിയാൻ വഴിയുണ്ട്

വാഹനമോടിക്കുന്നവരുടെയും റോഡിലൂടെ യാത്ര ചെയ്യന്ന മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് നാം ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണം. കാർ, ബസ്, ടൂവീലർ, ത്രീവീലർ, ഹെവി വാഹനങ്ങൾ ഇവയിൽ ഏത് ഓടിക്കുമ്പോഴും ഇന്ത്യയിലെ ട്രാഫിക് നിയമങ്ങൾ അനുസരിക്കുക എന്നത് പൗരൻ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്.

ഓരോ നിയമലംഘനത്തിനും അതിന്റെ തീവ്രതയും തരവും അനുസരിച്ച് വിവിധ ശിക്ഷകളും പിഴകളും ചുമത്തും. ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടത്താൻ നിയമപരമായി ചുമതലപ്പെട്ട ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിലുണ്ട്. അ‌വർ നിയമലംഘനം കണ്ടെത്തുകയും നിശ്ചിത തുക പിഴ ചുമത്തുകയും ചെയ്യുന്നു. പിഴ ചുമത്തുക എന്നത് ഉദ്യോഗസ്ഥരുടെയും നിയമങ്ങൾ പാലിക്കുക എന്നത് നമ്മുടെയും ഉത്തരവാദിത്തമാണ്.

ലൈസൻസില്ലാതെ വാഹനം ഓടിക്കുക, ട്രാഫിക് സിഗ്‌നൽ ലംഘിക്കുക, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുക, സീറ്റ്‌ബെൽറ്റ് ധരിക്കാതെ കാർ ഓടിക്കുക, എന്നിങ്ങനെ ഓരോ ലംഘനത്തിനും പ്രത്യേകം പ്രത്യേകം പിഴയാണ് ഈടാക്കുക. നമ്മുടെ നാട്ടിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പും പോലീസും രംഗത്തുണ്ട്. ഇപ്പോൾ എഐ ക്യാമറകളും ഉണ്ട്.

ടെക്നോളജിയുടെ വളർച്ച ഇപ്പോൾ ട്രാഫിക് സുരക്ഷിതത്വം ഉറപ്പിക്കാനും നിയമപരിപാലനത്തിനായും ഉപയോഗപ്പെടുത്തുന്നുണ്ട്. പിഴ ചുമത്താൻ മാത്രമല്ല, ചുമത്തിയ പിഴയെപ്പറ്റി വാഹനഉടമയെ അ‌റിയിക്കാനും അ‌ത് തീർപ്പാക്കാനും ടെക്നോളജ ഉപയോഗപ്പെടുത്തുന്നു. കേരളത്തിലെ പല ഇടങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ( എഐ ) ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്.

ഈ നിരീക്ഷണ ക്യാമറകൾ നിയമലംഘകരെ കൃത്യമായി തിരിച്ചറിയുകയും നിയമങ്ങൾ ലംഘിക്കുമ്പോൾ അവരുടെ ചിത്രങ്ങൾ പകർത്തുകയും തെളിവുകൾ സഹിതം പൊലീസിന് അയയ്ക്കുകയും ചെയ്യും. ആ തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമം ലംഘിക്കുന്ന വാഹനത്തിന് ചെലാൻ ഇടുകയാണ് ചെയ്യുന്നത്. ഇ-പോസ് മെഷീനുകൾ വഴി പൊലീസുകാർ നിയമലംഘനങ്ങൾക്ക് തത്സമയം പിഴ ഈടാക്കാറുണ്ട്.

ഇപ്പോൾ പലപ്പോഴും നോട്ടീസ് ​കൈയിൽ കിട്ടുമ്പോഴായിരിക്കും പിഴ കിട്ടിയ കാര്യം പലരും അ‌റിയുക. വാഹനം ഓടിക്കുന്നതിനിടയിൽ അ‌ബദ്ധത്തിൽ വല്ല നിയമലംഘനവും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയും അ‌തിന്റെ പേരിൽ നമുക്ക് പിഴ ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അ‌ത് സ്വയം പരിശോധിക്കാനും തീർപ്പാക്കാനും ഇന്ന് ഓൺ​ലൈൻ മാർഗമുണ്ട്.

ട്രാഫിക് നിയമലംഘനങ്ങൾക്ക് പരിവാഹൻ വെബ്‌സൈറ്റ് വഴിയാണ് പിഴ ഈടാക്കുന്നത്. നിങ്ങളുടെ വാഹനം സ്പീഡ് ക്യാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചറിയാനും 'പരിവാഹൻ' വെബ്‌സൈറ്റിൽ സംവിധാനമുണ്ട്. മൊബൈൽ ഫോണിലോ ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ ടാബ്‌ലെറ്റിലോ ഒരുമിനിറ്റിൽ ഇക്കാര്യം പരിശോധിക്കുകയും ഓൺ​ലൈനായി തന്നെ അ‌ത് തീർപ്പാക്കുകയും ചെയ്യാം.

നിയമലംഘനം പരിശോധിക്കാൻ https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം ചെക്ക് ഓൺലൈൻ സർവീസസിൽ 'ഗെറ്റ് ചലാൻ സ്റ്റാറ്റസ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിൻഡോയിൽ 3 വ്യത്യസ്ത ഓപ്ഷനുകൾ ദൃശ്യമാകും. ചെലാൻ നമ്പർ, വാഹന നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവ കാണാം.

MVD, പോലീസ്, എഐ ക്യാമറ എന്നിവരുടെ 'കണ്ണിൽ'പ്പെട്ടോ, അ‌റിയാൻ വഴിയുണ്ട്

ഉദാഹരണമായി വാഹന നമ്പർ എടുത്താൽ വാഹന രജിസ്‌ഷ്രേൻ നമ്പർ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചിൻ അല്ലെങ്കിൽ ഷാസി നമ്പർ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയിൽസ് കൊടുത്താൽ നിങ്ങളുടെ വാഹനത്തിന്റെ ചെലാൻ വിവരങ്ങൾ അറിയാം. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൃശ്യമാകും.

നമ്മുടെ വാഹനത്തിന് എന്തെങ്കിലും പിഴ ഉണ്ടെങ്കിൽ സ്‌പോട്ടിൽ തന്നെ തീർപ്പാക്കാനും പറ്റും. പിഴ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് തെട്ടടുത്ത് തന്നെ 'പേ' എന്ന ഓപ്ഷനും കാണാം. അതിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കാം. നിയങ്ങൾ നിയമലംഘനം നടത്തിയതായി തോന്നുന്നുണ്ടെങ്കിൽ ചെലാൻ സ്റ്റാറ്റസ് അറിയാൻ ഒരു പരിശോധന നടത്തുന്നത് നല്ലതാണ്.

More from GizBot

Best Mobiles in India

English summary
Fines for traffic violations are collected through the Parivahan website. We can check if we have violated the traffic law by visiting the 'Parivahan' website. If the vehicle has a fine, it can be settled on the spot. Right next to the penalty information, you will find the 'Pay' option. You can click on it and pay.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X