കമ്പ്യൂട്ടര്‍ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

Posted By: Super

കമ്പ്യൂട്ടര്‍ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

പുതുവര്‍ഷം വന്നു. പുതിയ തീരുമാനങ്ങളുടെ കൂട്ടത്തില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ വൃത്തിയാക്കുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ നന്ന്. കാരണം നല്ലൊരു പങ്ക് ആളുകളും അവരുടെ കമ്പ്യൂട്ടറുകള്‍ വൃത്തിയാക്കുന്നതില്‍ കാര്യമായ ശ്രദ്ധ പതിപ്പിച്ച് കാണാറില്ല. പൊടിയും, ആഹാരത്തിന്റെ അവശിഷ്ടവും എല്ലാം നിറഞ്ഞ് കമ്പ്യൂട്ടര്‍ ഒരു കോലത്തിലായിരിയ്ക്കും.മാത്രമല്ല റാമിലും, ഫാനിലുമൊക്കെ പൊടി കയറിയാല്‍ അത് വേറെ പ്രശ്‌നമാകും. കമ്പ്യൂട്ടര്‍ വല്ലാതെ ചൂടാകുകയും, പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും ചെയ്യും. അതുകൊണ്ട് നമുക്ക് കമ്പ്യൂട്ടര്‍ ക്ലീനായി സൂക്ഷിയ്ക്കാം. കമ്പ്യൂട്ടര്‍ വൃത്തിയാക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. അവ ചുവടെ വായിയ്ക്കാം.

നിങ്ങള്‍ക്കും എളുപ്പത്തില്‍ ഡബിള്‍ റോള്‍ സൃഷ്ടിയ്ക്കാം

  • കമ്പ്യൂട്ടര്‍ വൃത്തിയാക്കുന്നതിന് മുമ്പ് അതുമായി കണക്ട് ചെയ്യപ്പെട്ട വൈദ്യുത കേബിളുകള്‍ മാറ്റുക. ഓണായിരിയ്ക്കുന്ന കമ്പ്യൂട്ടര്‍ ഒരു കാരണവശാലും വൃത്തിയാക്കാന്‍ ശ്രമിയ്ക്കരുത്.

  • കറണ്ടിനെ പേടിയുള്ളവര്‍ കൈയ്യില്‍ ഒരു റബ്ബര്‍ ഗ്ലൗസ് ധരിച്ചോളൂ. കാലിനടിയില്‍ ഒരു റബ്ബര്‍ മാറ്റിടുകയോ, അല്ലെങ്കില്‍ റബ്ബര്‍ ചെരുപ്പ് ധരിയ്ക്കുകയോ ചെയ്യാം.

  • പൊടി കാരണം കമ്പ്യൂട്ടര്‍ വല്ലാതെ ചൂടാകും. അതുകൊണ്ട് ആദ്യം ഒരു തുണിയോ, ബ്രഷോ ഉപയോഗിച്ച് പൊടിയെല്ലാം നീക്കം ചെയ്യുക.

  • വെള്ളമോ, എണ്ണയോ പുരണ്ട തുണികള്‍ ഒരു കാരണവശാലും പൊടി തുടയ്ക്കാനായി ഉപയോഗിയ്ക്കരുത്. കാരണം, തുടയ്ക്കുന്നതിനൊപ്പം പിന്നെയും പൊടി വന്ന് കമ്പ്യൂട്ടറില്‍ പറ്റിപ്പിടിയ്ക്കാനുള്ള സാധ്യത ഏറെയാണ്.

  • മോണിട്ടര്‍, കീബോര്‍ഡ്, സിപിയു,യുപിഎസ് തുടങ്ങിയവയുടെ പുറംഭാഗം ക്ലീന്‍ ചെയ്തതിന് ശേഷം സിപിയുവിന്റെ ഉള്‍ഭാഗം വൃത്തിയാക്കണം. അതിനായി ക്ലീനിംഗ് ബ്രഷ്, ബ്ലോവര്‍ തുടങ്ങിയവ ഉപയോഗിയ്ക്കാം.

  • കമ്പ്യൂട്ടറിന്റെ മൗസ് വളരെ സൂക്ഷിച്ച് വൃത്തിയാക്കുക. മൗസിനെ ഒരു വൃത്തിയുള്ള കടലാസ്സിലൂടെ കുറച്ചു സമയം ഓടിച്ചാല്‍ അതിലെ പൊടി കുറേയധികം പോയിക്കിട്ടും.

  • സമയാസമയം കമ്പ്യൂട്ടറില്‍ ഉപയോഗിയ്ക്കുന്ന ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യുക. ഒപ്പം ആവശ്യമില്ലാത്ത ഫയലുകളും, ആപ്ലിക്കേഷനുകളും നീക്കം ചെയ്യുക.

  • വൃത്തിയാക്കിയതിന് ശേഷവും കമ്പ്യൂട്ടര്‍ വല്ലാതെ സ്ലോ ആകുന്നുവെങ്കില്‍ അവശ്യ ഫയലുകള്‍ക്ക് ബാക്ക് അപ് എടുത്തതിന് ശേഷം കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ചെയ്യുക.

ഡൗണ്‍ലോഡ് ചെയ്യൂ, ആരും കൊതിയ്ക്കുന്ന എച്ച്ഡി വാള്‍പേപ്പറുകള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot