നിങ്ങളുടെ ഐഫോണിൻറെ പ്രവർത്തനം വേഗത്തിലാക്കുന്നതെങ്ങനെ ?

|

അപ്ലിക്കേഷനിൽ നിന്ന് അപ്ലിക്കേഷനിലേക്ക് പോകുമ്പോഴും, ഇന്റർനെറ്റ് ടാബുകൾ ഓരോന്നായി തുറക്കുമ്പോഴും നിങ്ങളുടെ ഐഫോൺ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. എന്നാൽ, ഇതിൻറെ വേഗത്തിലുള്ള പ്രവർത്തനം കാലക്രമേണ മന്ദഗതിയിലാകും. ഈ അവസ്ഥ ഒഴിവാക്കുവാൻ നിങ്ങളുടെ കാഷ് മെമ്മറി ഡിലീറ്റ് ചെയ്യുന്നത് ഐഫോണിൻറെ പഴയ വേഗത വീണ്ടെടുക്കാനുള്ള ഒരു പ്രധാനപ്പെട്ട മാർഗമാണ്. സാധാരണഗതിയിൽ, ഒരു വെബ്‌സൈറ്റ് സന്ദർശിക്കുന്നതിന് നിങ്ങളുടെ ഫോൺ ഫോട്ടോകൾ, ബാനറുകൾ, മറ്റ് ഡാറ്റ എന്നിവ പോലുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ആ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നതിനായി മിക്ക ഇൻറർനെറ്റ് ബ്രൗസറുകളും ആ ഡാറ്റയിൽ ചിലത് ഒരു കാഷെ മെമ്മറിയിൽ സംഭരിക്കുന്നതിനാൽ വീണ്ടെടുക്കുന്നതും എളുപ്പമാക്കുന്നു.

 

നിങ്ങളുടെ ഐഫോണിൻറെ പ്രവർത്തനം വേഗത്തിലാക്കുന്നതെങ്ങനെ ?

നിങ്ങളുടെ ബ്രൗസറിൻറെ കാഷെ സ്റ്റോറേജ് അവസാനിക്കാറാകുമ്പോൾ വേഗത കുറഞ്ഞ ലോഡിങ് അവസ്ഥ അനുഭവപ്പെടും. അതിനാലാണ് നിങ്ങളുടെ കാഷെ ഡിലീറ്റ് ചെയ്യുന്നത് പ്രാധാന്യമേറിയതാണ് എന്ന് എടുത്തുപറയുന്നത്. ഇത് നിങ്ങളുടെ ബ്രൗസറിൽ വരുന്ന വെബ്സൈറ്റുകൾക്ക് ഒരു പുതിയ തുടക്കം നൽകുകയും നിങ്ങളുടെ സ്റ്റോറേജിൽ കുറച്ച് സ്പേസ് ലഭിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാഷെ ഡിലീറ്റ് ചെയ്യുമ്പോൾ നിങ്ങൾ നിലവിൽ ലോഗിൻ ചെയ്‌തിരിക്കുന്ന എല്ലാ വെബ്സൈറ്റുകളിൽ നിന്ന് സൈൻഔട്ട് ചെയ്യുമെന്നുള്ള കാര്യം പ്രത്യകം ശ്രദ്ധിക്കുക.

നിങ്ങളുടെ ഐഫോണിൻറെ പ്രവർത്തനം വേഗത്തിലാക്കുന്നതെങ്ങനെ ?

എന്നാൽ, കാര്യങ്ങൾ വേഗത്തിൽ നീങ്ങുന്നതിന് എല്ലായ്‌പ്പോഴും നേരിയ അസൗകര്യം ഉണ്ടാകുന്നത് സാധാരണമാണ്. ഏത് ബ്രൗസറാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്നതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ ഐഫോണിലെ കാഷെ എങ്ങനെ മായ്‌ക്കാമെന്നതിനുള്ള നിർദേശങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

സഫാരിയിൽ നിങ്ങളുടെ ഐഫോൺ കാഷെ എങ്ങനെ ഡിലീറ്റ് ചെയ്യാം ?
 

സഫാരിയിൽ നിങ്ങളുടെ ഐഫോൺ കാഷെ എങ്ങനെ ഡിലീറ്റ് ചെയ്യാം ?

ഐഫോണുകളിലെ ഡിഫോൾട്ട് ബ്രൗസറാണ് സഫാരി. ഇതിലെ കാഷെ മെമ്മറി നിങ്ങൾക്ക് ഡിലീറ്റ് ചെയ്യ്ത് സൂക്ഷിക്കാവുന്നതാണ്. ഈ പ്രക്രിയ തുടങ്ങുമ്പോൾ നിങ്ങളുടെ ഐക്‌ളൗഡ്‌ അക്കൗണ്ടിലേക്ക് പ്രവേശിച്ച എല്ലാ ഉപകരണങ്ങളെയും ബാധിക്കുമെന്നത് ശ്രദ്ധിക്കുക. തൽഫലമായി, നിങ്ങളുടെ എല്ലാ ഉപകരണങ്ങളുടെയും കാഷെകൾ ഡിലീറ്റ് ചെയ്യാപ്പെടും. അടുത്ത തവണ നിങ്ങൾ ഇത് ഉപയോഗിക്കുമ്പോൾ എല്ലാ പ്രധാനപ്പെട്ട വെബ്‌സൈറ്റ് അക്കൗണ്ടുകളിൽ സൈൻ-ഇൻ ചെയ്യേണ്ടതുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ കൃത്യമായി ചെയ്യാനുള്ളതെന്ന് നമുക്ക് നോക്കാം.

 • നിങ്ങളുടെ ഐഫോണിൽ 'Settings' ഓപ്ഷൻ തുറക്കുക
 • ആപ്പുകളുടെ ലിസ്റ്റിൽ നിന്നും 'Safari' തുറക്കുക
 • അതിൽ നിന്നും 'Clear History and Website Data' ക്ലിക്ക് ചെയ്യുക
 • പോപ്പ്-അപ്പ് ബോക്‌സിൽ കാണിക്കുന്ന 'Confirm' സെലക്റ്റ് ചെയ്യുക
 • ക്രോമിൽ നിങ്ങളുടെ ഐഫോൺ കാഷെ എങ്ങനെ ഡിലീറ്റ് ചെയ്യാം ?

  ക്രോമിൽ നിങ്ങളുടെ ഐഫോൺ കാഷെ എങ്ങനെ ഡിലീറ്റ് ചെയ്യാം ?

  ഐഫോൺ ഉപയോക്താക്കൾക്കുള്ള മറ്റൊരു ജനപ്രിയ ബ്രൗസറാണ് ക്രോം. നിങ്ങളുടെ ക്രോം കാഷെ ഡിലീറ്റ് ചെയ്യുന്നതിനുള്ള മൊത്തത്തിലുള്ള പ്രക്രിയയ്‌ക്ക് കുറച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. മാത്രമല്ല, നിങ്ങൾ ക്രോം ബ്രൗസറിലൂടെ തന്നെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇത് എങ്ങനെ ചെയ്യാമെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

  • 'Chrome' ആപ്പ് തുറക്കുക
  • കൂടുതൽ ഓപ്ഷനുകൾ തുറക്കുന്നതിന് ചുവടെ വലതുവശത്തുള്ള മൂന്ന് ഡോട്ടുകൾ തിരഞ്ഞെടുക്കുക
  • സ്ക്രോൾ ചെയ്യ്ത് അതിൽ നിന്നും 'Settings' ഓപ്ഷൻ തിരഞ്ഞെടുക്കുക
  • അടുത്ത പട്ടികയിൽ നിന്നും 'Privacy' ഓപ്ഷൻ തിരഞ്ഞെടുക്കുക
  • അതിൽ നിന്നും 'Clear Browsing Data' സെലക്റ്റ് ചെയ്യുക
  • കാണുന്ന പട്ടികയിൽ നിന്നും നിങ്ങൾ ഉദ്ദേശിക്കുന്ന ടൈം-റേഞ്ച് തിരഞ്ഞെടുക്കുക
  • അതിൽ നിങ്ങൾ 'Cookies, Site Data' എന്നിവയോടപ്പം 'Cached Images and Files' സെലക്റ്റ് ചെയ്യ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക
  • അവസാനമായി, സ്‌ക്രീനിൻറെ ചുവടെ കാണുന്ന 'Clear Browsing Data' നൽകുക.

Most Read Articles
Best Mobiles in India

English summary
When your iPhone is swiping from app to app and swiping open internet tabs, it's at its best. However, the shortcuts it employs to keep speedy might occasionally slow things down over time. It's easy to speed things up again by clearing your cache.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X