സ്ക്രൂവിൽ മുതൽ കണ്ണാടിയിൽ വരെ ഒളിക്യാമറ; കൈയ്യോടെ പൊക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ധാരാളം

|

സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം എല്ലാത്തരം തെമ്മാടിത്തരങ്ങളും നമ്മുടെ നാട്ടിൽ കൂടി വരുന്നുണ്ട്. അതിൽ ഒന്നാണ് ഒളിക്യാമറയുപയോഗിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും നഗ്ന ദൃശ്യങ്ങൾ പകർത്തുന്നത്. പൊതു ശൌചാലയങ്ങളിലും തുണിക്കടകളിലെ ട്രയൽ റൂമുകളും സ്കൂളുകളിലും തുടങ്ങി സ്വന്തം വീട്ടിലെ കുളിമുറികളിൽ പോലും സ്ത്രീകൾ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നു. പലവട്ടം ചർച്ച ചെയ്തും പരിഹാരങ്ങൾ പറഞ്ഞും പഴകിയതിനാലാവാം ഇന്ന് അധികമാരും ഈ വിഷയത്തിന് പിന്നാലെ പോകുന്നത് കണ്ടിട്ടില്ല (How To Find Hidden Cameras).

ഒളിക്യാമറകൾ കണ്ടെത്താൻ

ഒളിക്യാമറകൾ കണ്ടെത്താൻ

പുറത്ത് പോകുമ്പോഴെല്ലാം ക്യാമറയുണ്ടോയെന്ന് എങ്ങനെ പരിശോധിക്കും തുടങ്ങിയ തലവേദനകളും ഇതിന് കാരണമാകുന്നുണ്ട്. എന്നാൽ ഹോട്ടൽ റൂമിലും ട്രയൽ റൂമുകളിലുമൊക്കെ ഒളി ക്യാമറകളുടെ സാന്നിധ്യം ഉണ്ടോയെന്ന്, വളരെ സിമ്പിളായി പരിശോധിക്കാൻ കഴിയും. ഇത് എങ്ങനെയെന്ന് ആലോചിച്ച് തല പുണ്ണാക്കേണ്ടതില്ല. ഒളിക്യാമറകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ഒരു പരിധി വരെ നിങ്ങളുടെ സ്മാ‍‍‍ർട്ട്ഫോണുകൾ മാത്രം മതി. കേൾക്കുമ്പോൾ ചിലരെങ്കിലും ഞെട്ടുന്നുണ്ടാകും. അതേ നിങ്ങൾ നേരിട്ട ദുരിതത്തിനും ബുദ്ധിമുട്ടുകൾക്കും പരി​ഹാരം കാണാൻ നമ്മുടെ കയ്യിലുള്ള സ്മാ‍ർട്ട്ഫോണുകൾ മതിയാകും.

ഒളിക്യാമറകൾ

ഒളിക്യാമറകൾ

വീഡിയോ റെക്കോ‍ഡിങ് ശേഷിയുള്ള വളരെ ചെറിയ ക്യാമറകളാണ് ഒളിക്യാമറകളായി ഉപയോ​ഗിക്കുന്നത്. സുരക്ഷയ്ക്കായി ഉപയോ​ഗിക്കുന്ന ഈ ഉപകരണങ്ങൾ ദുരുപയോ​ഗം ചെയ്യപ്പെടുന്നുവെന്നതാണ് വാസ്തവം. ഒളിക്യാമറകളിൽ പൊതുവേ ഇൻഫ്രാറെഡ് എൽഇഡികൾ ഉപയോ​ഗിക്കുന്നു. വെളിച്ചം വളരെ കുറവായിരിക്കുന്ന സാഹചര്യങ്ങളിൽ നല്ല ക്വാളിറ്റി ദൃശ്യങ്ങൾ കിട്ടാൻ വേണ്ടിയാണ് ഇൻഫ്രാ റെഡ് എൽഇഡികൾ ഉപയോഗിക്കുന്നത്.

നമ്മൾ യൂട്യൂബിൽ തെരഞ്ഞതും കണ്ടതും നാട്ടുകാർ അ‌റിയേണ്ട, ഈസിയായി യൂട്യൂബ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാംനമ്മൾ യൂട്യൂബിൽ തെരഞ്ഞതും കണ്ടതും നാട്ടുകാർ അ‌റിയേണ്ട, ഈസിയായി യൂട്യൂബ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം

ഒളിക്യാമറകൾ എവിടെയൊക്കെ പ്രതീക്ഷിക്കാം
 

ഒളിക്യാമറകൾ എവിടെയൊക്കെ പ്രതീക്ഷിക്കാം

രാമായണം പറയുന്നത് പോലെ അന്തമില്ലാതെ നീളുന്ന മറുപടിയുണ്ടതിന്. സ്ക്രൂ പോലെയും യുഎസ്ബി കേബിള് പോലെയും തുടങ്ങി ഒരുപാട് മോഡലുകളിൽ ഇവയൊക്കെ ലഭ്യമാകും. ഏത് തരം ഉപകരണങ്ങൾക്കുള്ളിലും ഒളിപ്പിക്കാവുന്ന ക്യാമറകൾ വരെയുണ്ട്. കണ്ണാടിക്ക് പിന്നിലും ഭിത്തിയിലും എയർ വെന്റുകളിലും സിങ്കിന് അടിയിലും കരണ്ട് പ്ലഗിലും അലങ്കാര വസ്തുക്കളിലും ഡ്രസ് ഹാങ്ങറിലും ക്ലോക്കിനുള്ളിലും അങ്ങനെ വേണ്ട എവിടെയും എന്തിലും ഒളിക്യാമറകൾ ഒളിപ്പിക്കാൻ സാധിക്കും

ഒളിക്യാമറകൾ കണ്ടെത്താൻ സ്മാർട്ട്ഫോൺ

ഒളിക്യാമറകൾ കണ്ടെത്താൻ സ്മാർട്ട്ഫോൺ

നേരത്തെ പറഞ്ഞത് പോലെ മിക്കവാറും ഒളിക്യാമറകൾ കണ്ടെത്താൻ നമ്മുടെ സ്മാർട്ട്ഫോണുകൾ മാത്രം മതിയാകും. ഒളി ക്യാമറകൾ എവിടെയൊക്കെ ഏതൊക്കെ രൂപത്തിൽ ഉണ്ടാകുമെന്ന് മനസിലാക്കിയെങ്കിൽ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ഒളിക്യാമറകൾ കണ്ടെത്തുന്നത് എങ്ങനെയെന്ന് അറിയാം. ഇതിനായി ഈ ലേഖനം തുടർന്ന് വായിക്കുക.

വൈഫ് ആയാലും ​വൈ​ഫൈ ആയാലും കണക്ഷനാണ് മുഖ്യം; കണക്റ്റാകാതെ എയറിൽ നിൽക്കുന്നവർക്കുള്ള ടിപ്സ്വൈഫ് ആയാലും ​വൈ​ഫൈ ആയാലും കണക്ഷനാണ് മുഖ്യം; കണക്റ്റാകാതെ എയറിൽ നിൽക്കുന്നവർക്കുള്ള ടിപ്സ്

മുറിയിലെ ക്യാമറ കണ്ടെത്താൻ ഫോൺ കോൾ

മുറിയിലെ ക്യാമറ കണ്ടെത്താൻ ഫോൺ കോൾ

സൂര്യയുടെ അയൻ സിനിമയിലെ സീൻ ഓർമയില്ലേ. ഫോൺ കോള് വരുമ്പോൾ റെക്കോർഡിങ് ഉപകരണം ഒരു ബസിങ് സൌണ്ട് അല്ലെങ്കിൽ പഴയ റേഡിയോയിലൊക്കെ കേൾക്കുന്ന പോലത്തെ സൌണ്ട് ഉണ്ടാക്കുന്നത്. ടിവിയുടെ അടുത്ത് വച്ചിരിക്കുന്ന ഫോണിൽ കോള് വന്നാലും ഇതുണ്ടാകും. ഇലക്ട്രോ മാഗ്നറ്റിക്ക് ഡിസ്റ്റർബൻസ് എന്നാണ് ഇതിനെ പറയുക അതേ തത്വം ഹോട്ടൽ മുറികളിലും മറ്റും യൂസ് ചെയ്യാം.

  • നിങ്ങളുടെ ഫോണിൽ നിന്നും കോൾ ചെയ്യുക
  • നേരത്തെ പറഞ്ഞത് പോലെയുള്ള ശബ്ദങ്ങൾക്കായി ശ്രദ്ധിക്കുക
  • ശബ്ദങ്ങൾ കേട്ടാൽ ഉറവിടം പരിശോധിക്കുക
  • ഒന്നും കണ്ടില്ലെങ്കിലും ഉത്തരവാദിത്തപ്പെട്ടവരുമായി ബന്ധപ്പെടുക
  • ഫോൺ ക്യാമറ ആപ്പ്

    ഫോൺ ക്യാമറ ആപ്പ്

    ഒളിക്യാമറകളിൾ പൊതുവേ ഇൻഫ്രാറെഡ് ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞല്ലോ. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റില്ലെങ്കിലും സ്മാർട്ട്ഫോണിലെ ക്യാമറ ആപ്പിന് ഇവയെ കണ്ടെത്താൻ കഴിയും.

    • ഫോണിൽ ക്യാമറ ഓൺചെയ്യുക
    • റൂമിലെ എല്ലാ കോണുകളും ക്യാമറയിലൂടെ പരിശോധിക്കുക
    • അസ്വാഭാവികമായ ലൈറ്റ് സോഴ്സോ ബ്ലിങ്കിങോ ഉണ്ടോയെന്നാണ് നോക്കേണ്ടത്
    • എന്തെങ്കിലും കണ്ടാൽ അവിടം നേരിട്ട് പരിശോധിക്കണം
    • തേർഡ് പാർട്ടി ആപ്പുകൾ

      തേർഡ് പാർട്ടി ആപ്പുകൾ

      ഫോൺ ക്യാമറ ഉപയോഗിക്കാമെങ്കിലും അത് ഒളിക്യാമറകൾ കണ്ടെത്താൻ വേണ്ടി ഡിസൈൻ ചെയ്തവയല്ലെന്നൊരു പോരായ്മയുണ്ട്. എന്നാൽ ഇതിന് വേണ്ടി മാത്രം തയ്യാറാക്കിയ ആപ്പുകൾ നിരവധിയുണ്ട്. ആദ്യമേ പറയട്ടെ ഇവയൊന്നും ഇൻസ്റ്റാൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാൽ തന്നെ പ്രത്യേകിച്ച് ഒരു ആപ്പിന്റെ പേരും പറയുന്നില്ല. താത്പര്യം ഉള്ളവർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് നിർദേശങ്ങൾ ഫോളോ ചെയ്യുക.

      ഫോണിലെ ടോർച്ച് ഉപയോഗിച്ച്

      ഫോണിലെ ടോർച്ച് ഉപയോഗിച്ച്

      ലൈറ്റ് അടിച്ചാൽ ക്യാമറ ലെൻസുകൾ റിഫ്ലക്റ്റ് ചെയ്യും. ഈ ചെറിയ തത്വം ഉപയോഗിക്കുമ്പോൾ തന്നെ മിക്കവാറും ഒളിക്യാമറകളും കണ്ടെത്താൻ കഴിയും. ഫോണിലെ ടോർച്ച് ഓൺ ചെയ്തിടുക. ഉപകരണങ്ങളുടെയും മറ്റും അടുത്ത് പോയി ടോർച്ച് അടിച്ച് നോക്കുക. റിഫ്ലക്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണമെന്താണെന്ന് കൂടി നോക്കുക. പരിശോധിക്കുന്ന സ്ഥലത്ത് വളരെ അടുത്ത് നിന്ന് വേണം ഫ്ലാഷ് അടിക്കാൻ. ലെൻസ് വളരെ ചെറുതായിരിക്കുമെന്നതിനാൽ തന്നെ പ്രതിഫലനവും വളരെ ചെറുതായിരിക്കും.

      ഫലപ്രദമായ ഇടപെടലുകൾ

      ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെയോ ഇതിനുപയോഗിക്കുന്ന ഉപകരണങ്ങൾ യേഥഷ്ടം ലഭ്യമാകുന്നതോ നിയന്ത്രിക്കാൻ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകാത്തതാണ് യഥാർഥ പ്രശ്നം. എന്നാൽ സിസ്റ്റത്തിന്റെ പോരായ്മകൾ പറഞ്ഞ് കൊണ്ടിരുന്നാൽ ഇത് എങ്ങുമെത്തില്ല. പൊതുവിടങ്ങളിലും പരിചയമില്ലാത്ത സ്ഥലങ്ങളിലും ഹോട്ടൽ മുറികളിലും എല്ലാം ജാഗ്രത പുലർത്തുകയാണ് നമ്മുക്ക് ചെയ്യാൻ കഴിയുന്നത്. മുകളിൽ പറഞ്ഞ രീതിയിൽ പരിശോധന നടത്തുന്നതാണ് തത്കാലം ഏറ്റവും നല്ലത്. ഒളിക്യാമറകൾ കണ്ടെത്താൻ ഇനിയും മാർഗങ്ങളുണ്ട്. അത് വിശദീകരിക്കാൻ മറ്റൊരു ലേഖനവും എഴുതുന്നതായിരിക്കും. നാട്ടിലെ കുബുദ്ധികൾക്ക് മനം മാറ്റം ഉണ്ടാകണമെന്ന് പ്രാർഥിച്ച് കൊണ്ട് നിർത്തുന്നു.

Best Mobiles in India

English summary
It is very simple to check for the presence of hidden cameras in hotel rooms and trial rooms. No need to worry about how to do this. To check for hidden cameras, you only need the smartphone in your hand to some extent. At least some people will be shocked to hear it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X