കൊവിഡ് ബൂസ്റ്റർ വാക്സിൻ സെന്ററുകൾ ഓൺലൈൻ ആയി കണ്ടെത്താം

|

കൊവിഡ് മനുഷ്യരാശിക്ക് വലിയ ഭീഷണിയായി തന്നെ തുടരുകയാണ്. പ്രത്യകിച്ചും രോഗബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ. പല സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം കൂടി വരുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യരംഗം നോക്കിക്കാണുന്നത്. വാക്സിൻ ഡോസുകൾ സ്വീകരിക്കുന്നത് തന്നെയാണ് കൊവിഡിനെതിരായ പോരാട്ടത്തിന്റെ പ്രധാന വശം. മിക്കവാറും എല്ലാവരും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവരാണ്. കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് ( ബൂസ്റ്റർ ഡോസ് ) സ്വീകരിക്കേണ്ട സമയം കൂടിയാണിത്. കൊവിഡ് ബൂസ്റ്റർ ഡോസുകളെക്കുറിച്ചും ലഭ്യമാക്കുന്നതിനെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

 

കൊവിഡ് ബൂസ്റ്റർ ഡോസിന് നിങ്ങൾ യോഗ്യനാണോ?

കൊവിഡ് ബൂസ്റ്റർ ഡോസിന് നിങ്ങൾ യോഗ്യനാണോ?

ബൂസ്റ്റർ ഡോസ്, പേര് സൂചിപ്പിക്കുന്നത് പോലെ, മാരകമായ കൊവിഡ് -19 വൈറസിനെതിരെ ഫലപ്രദമായ പ്രതിരോധത്തിന് സഹായിക്കുന്നു. നേരത്തെ വാക്സിൻ സ്വീകരിച്ചവരുടെ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനായാണ് ബൂസ്റ്റർ ഡോസുകൾ നൽകുന്നത്. ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

കമ്മീഷനും കൈമണിയുമില്ല; ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം, അറിയേണ്ടതെല്ലാംകമ്മീഷനും കൈമണിയുമില്ല; ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം, അറിയേണ്ടതെല്ലാം

വാക്സിൻ ലഭിക്കാൻ

• നിങ്ങൾക്ക് 16 വയസോ അതിന് മുകളിലോ പ്രായമുള്ളവർ ആയിരിക്കണം.

• കൂടാതെ കൊവിഡ് വാക്സിന്റെ രണ്ടാം ഡോസും എടുത്തിരിക്കണം

• രണ്ടാമത്തെ കൊവിഡ് വാക്‌സിൻ ഡോസ് എടുത്ത് മൂന്ന് മാസം പൂർത്തിയാക്കിയിരിക്കണം

• ഈ കാലയളവിൽ നിങ്ങൾക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ടെങ്കിൽ, കൊവിഡ് ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് മുമ്പ് നിങ്ങൾ 12 ആഴ്ചകൾ (അല്ലെങ്കിൽ നാല് മാസം കൂടി) കാത്തിരിക്കേണ്ടതുണ്ട്.

നിങ്ങളുടെ അടുത്തുള്ള കൊവിഡ് ബൂസ്റ്റർ ഡോസ് സെന്റർ എങ്ങനെ കണ്ടെത്താം?
 

നിങ്ങളുടെ അടുത്തുള്ള കൊവിഡ് ബൂസ്റ്റർ ഡോസ് സെന്റർ എങ്ങനെ കണ്ടെത്താം?

കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് ( ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് നിങ്ങൾ ആദ്യം കോവിൻ പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ശേഷം നിങ്ങളുടെ അടുത്തുള്ള ഒരു കൊവിഡ് ബൂസ്റ്റർ ഡോസ് സെന്റർ കണ്ടെത്തണം. ഇതിനായുള്ള ഘട്ടങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

നിങ്ങളുടെ അടുത്തുള്ള കൊവിഡ് ബൂസ്റ്റർ ഡോസ് കേന്ദ്രങ്ങൾ കണ്ടെത്താം

ഘട്ടം 1: ആദ്യം, https://www.cowin.gov.in/ വെബ്സൈറ്റ് തുറക്കുക അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ ആരോഗ്യ സേതു ആപ്പ് എടുക്കുക
ഘട്ടം 2: തുടർന്ന് ആവശ്യമായ ലോഗിൻ വിശദാംശങ്ങൾ നൽകുക
ഘട്ടം 3: നിങ്ങൾക്ക് മൂന്നാമത്തെ അല്ലെങ്കിൽ ബൂസ്റ്റർ ഡോസിന് അർഹതയുണ്ടെങ്കിൽ, അതിനായി പോർട്ടലിൽ സൂചിപ്പിച്ചിരിക്കുന്ന ടാബ് നിങ്ങൾക്ക് കാണാൻ കഴിയും.

ഫോണിലെ ഫോട്ടോകളിലുള്ള അക്ഷരങ്ങളും വാക്കുകളും കോപ്പി ചെയ്ത് എടുക്കാംഫോണിലെ ഫോട്ടോകളിലുള്ള അക്ഷരങ്ങളും വാക്കുകളും കോപ്പി ചെയ്ത് എടുക്കാം

ഷെഡ്യൂൾ

ഘട്ടം 4: തുടർന്ന് ഷെഡ്യൂൾ ബട്ടണിൽ ക്ലിക്ക് ചെയ്യുക > പിൻ വഴിയോ ജില്ല തിരിച്ചോ നിങ്ങളുടെ ലൊക്കേഷൻ സെർച്ച് ചെയ്യുക
ഘട്ടം 5: അടുത്തതായി, കൊവിഡ് ബൂസ്റ്റർ ഷോട്ട് എടുക്കാൻ ലഭ്യമായ തീയതികൾ നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങൾക്ക് ഇഷ്ടമുള്ള തീയതി, സമയം, സ്ഥലം എന്നിവ സെലക്റ്റ് ചെയ്ത് ബുക്ക് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: അപ്പോയിന്റ്മെന്റ് കൺഫർമേഷൻ ആരോഗ്യ സേതു ആപ്പിലോ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് വഴിയോ നേരിട്ട് ദൃശ്യമാകും

വാക്സിൻ

വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് യൂസേഴ്സ് മനസിലാക്കേണ്ടിയിരിക്കുന്ന മറ്റ് ചില കാര്യങ്ങൾ കൂടി പരിഗണിക്കാം. സെലക്റ്റഡ് ആയിട്ടുള്ള സർക്കാർ ആശുപത്രികളിൽ മാത്രമാണ് സൌജന്യമായി മൂന്നാം ഡോസ് വാക്സിൻ ലഭിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ പണം അടച്ചാണ് വാക്സിൻ സ്വീകരിക്കേണ്ടത്. കോവിൻ ആപ്പിൽ സ്വകാര്യ ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. പെയ്ഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് സ്വകാര്യ ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കും. ഈ സൌകര്യം ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ഡോസുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഹോസ്പിറ്റലുകളിൽ നേരിട്ട് പോയും വാക്സിൻ സ്വീകരിക്കാൻ കഴിയും. ആധാറും മറ്റ് വിശദാംശങ്ങളും കയ്യിൽ കരുതണമെന്ന് മാത്രം.

ഇനി ട്രെയിനിൽ ഉറങ്ങിയാലും കുഴപ്പമില്ല, ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയാൽ ഫോണിലൂടെ അറിയിക്കുംഇനി ട്രെയിനിൽ ഉറങ്ങിയാലും കുഴപ്പമില്ല, ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയാൽ ഫോണിലൂടെ അറിയിക്കും

Best Mobiles in India

English summary
Covid continues to be a major threat to humanity. The health sector is concerned about the rising number of cases in many states. Receiving vaccine doses is itself an important aspect of the fight against Covid. Almost everyone has received a second dose of Covid vaccine. It is also time to take the third dose (booster dose) of Covid vaccine.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X