Home
How to

കൌമാരക്കാർക്കും കൊവിഡ് വാക്സിൻ; ഓൺലൈനായി വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതെങ്ങനെ?

രാജ്യത്തെ 15 വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു. ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവയ്പ്പ് ആരംഭിക്കുക. കൊവിഡ് മുന്നണി പോരാളികൾക്കും 60 വയസിന് മുകളിലുള്ള രോഗികൾക്കും ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്ന് മുതലാണ് കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത്. കൌമാരക്കാർക്ക് വാക്സിൻ ബുക്ക് ചെയ്യാൻ കോവിൻ പോർട്ടലിൽ അധിക സ്ലോട്ട് ചേർക്കുമെന്ന് കോവിൻ രജിസ്ട്രേഷൻ പോർട്ടൽ മേധാവി ഡോ ആര്‍ എസ് ശര്‍മ അറിയിച്ചു.

ആധാർ

ആധാർ കാർഡുകൾ ഉപയോഗിച്ചാണ് സാധാരണ ഗതിയിൽ കൊവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. എന്നാൽ വിദ്യാർഥികൾക്ക് അവരുടെ സ്കൂൾ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ചും സ്ലോട്ട് ബുക്ക് ചെയ്യാം. കൗമാരക്കാരില്‍ ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടി. 15 നും 18 നും ഇടയിൽ പ്രായമുള്ളവർക്കായി രണ്ട് വാക്സിനുകളാണ് ലഭ്യമാക്കുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്സിനും സൈഡസ് കാഡിലയുടെ സൈകോവി-ഡിയ്ക്കുമാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിയ്ക്കുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ സ്വീകരിക്കേണ്ടത് രണ്ട് ഡോസുകൾ ആയാണ്. അതേ സമയം സൈഡസ് കാഡിലയുടെ സൈകോവി-ഡി സ്വീകരിക്കേണ്ടത് മൂന്ന് ഡോസുകളായും. കൂടാതെ, ഈ വാക്സിനുകൾ 12 വയസിനും അതിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും നൽകാവുന്നതാണ്.

കുട്ടികൾക്കായി കോവിഡ് വാക്സിൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം

കുട്ടികൾക്കായി കോവിഡ് വാക്സിൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം

കുട്ടികൾക്കായി കൊവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യുന്ന പ്രോസസ് മുതിർന്നവർക്ക് വാക്സിൻ സ്ലോട്ട് ചെയ്യുന്നതിന് സമാനമാണ്. കൊവിഡ് വാക്സിൻ സ്ലോട്ടിനായി രജിസ്റ്റർ ചെയ്യുന്നതിന്, ആദ്യം കൌമാരക്കാർ കോവിൻ പോർട്ടലിലേക്ക് പോയി അവരുടെ ആധാർ കാർഡോ മൊബൈൽ നമ്പറോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. ആധാർ കാർഡിന് പകരമായി വിദ്യാർഥികൾക്ക് തങ്ങളുടെ സ്റ്റുഡന്റ് ഐഡികളും ഉപയോഗിക്കാം. എല്ലാവർക്കും ആധാർ കാർഡ് കാണില്ലെന്നതാണ് സ്റ്റുഡന്റ്സ് ഐഡി ഉപയോഗിക്കാൻ അനുമതി നൽകുന്നതിനുള്ള കാരണം.

കോവിൻ

രജിസ്റ്റർ ചെയ്‌തതിന് ശേഷം, വിദ്യാർഥികൾക്ക് കോവിൻ പോർട്ടലിൽ നിന്നും അവരുടെ ഏറ്റവും അടുത്തുള്ള വാക്‌സിൻ സെന്റർ കണ്ടെത്താൻ കഴിയും. ഇവിടങ്ങളിൽ ( 2022 ജനുവരി 3 മുതൽ ആണ് 15 മുതൽ 18 വയസ് വരെയുള്ളവർക്ക് വാക്സിൻ നൽകുന്നത്. ) ജനുവരി 3 മുതലുള്ള ദിവസങ്ങളിലേക്ക് വാക്സിൻ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും സാധിക്കും. നേരത്തെ പറഞ്ഞത് പോലെ വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യുന്ന രീതി മുതിർന്നവരുടേതിന് സമാനമാണ്. ഈ ഫോർമാറ്റ് പിന്തുടർന്ന് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ്.

വാക്‌സിൻ കേന്ദ്രം

വിദ്യാർഥികൾക്ക് അവരുടെ സംസ്ഥാനം, ജില്ല അല്ലെങ്കിൽ പിൻകോഡ് അനുസരിച്ച് അടുത്തുള്ള വാക്‌സിൻ കേന്ദ്രം കണ്ടെത്താൻ പോർട്ടലിലൂടെ സാധിക്കും. കൂടാതെ, ഗൂഗിൾ മാപ്പിൽ ഏറ്റവും അടുത്തുള്ള വാക്സിൻ സെന്റർ കണ്ടെത്താനും പോർട്ടൽ അനുവദിക്കുന്നു. കുട്ടികൾക്ക് തിരഞ്ഞെടുക്കാൻ മൂന്ന് ഓപ്ഷനുകൾ സ്ക്രീനിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യും. രജിസ്ട്രേഷൻ വിൻഡോ ഓപ്പൺ ആയിക്കഴിഞ്ഞാൽ തങ്ങളുടെ വീടിനോ സ്കൂളിനോ അടുത്തുളള വാക്സിൻ കേന്ദ്രങ്ങളിൽ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുക.

കോവിൻ പോർട്ടൽ

രജിസ്ട്രേഷനുകൾ കോവിൻ പോർട്ടലിൽ ലൈവ് ആയിരിക്കുമെന്നതിനാൽ, 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് അവരുടെ മൊബൈൽ നമ്പറോ ഐഡിയോ ഉപയോഗിച്ച് ഉമാങ്ക്, ആരോഗ്യ സേതു ആപ്പുകളിലും രജിസ്റ്റർ ചെയ്യാം. ഈ ആപ്പുകളും കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഉള്ളവയാണ്. നിങ്ങൾ ഉപയോഗിക്കുന്ന ഫോണിന് അനുസരിച്ച് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഇവയൊക്കെ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ അടുത്ത ഘട്ടം ആയിട്ടാണ് കുട്ടികൾക്കുള്ള വാക്സിനേഷനെ കേന്ദ്ര സർക്കാർ കാണുന്നത്. പ്രത്യേകിച്ചും ഒമിക്രോൺ വകഭേദം വലിയ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ.

More from GizBot

Best Mobiles in India

English summary
Prime Minister Narendra Modi announced over the weekend that the COVID-19 vaccination drive for children aged 15 to 18 years will begin soon in the country. The drive will start on January 3, 2022, but the registration for the same will debut on January 1.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X