Home
How to

വനിതാദിന പോസ്റ്റർ വേണോ..? ഇതാ കിടിലൻ പോസ്റ്ററുകൾ ചെയ്യാം, അതും ഫ്രീയായി

ഇന്ന് അന്താരാഷ്ട്ര വനിതാദിനം. സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ലോകത്താകമാനം ഇന്ന് വനിതകളുടെ ദിനമായി ആചരിക്കുന്നുണ്ട്. നിങ്ങളുടെ വനിതാ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയക്കാൻ വനിതാ ദിനത്തിൽ ആശംസകൾ അറിയിച്ച് കിടിലൻ പോസ്റ്റർ ഉണ്ടാക്കിയാലോ..? വനിതാ ദിനത്തിൽ മാത്രമല്ല, ഏത് പ്രത്യേക ദിനത്തിലും പോസ്റ്ററുകൾ ഉണ്ടാക്കേണ്ടി വരാറുണ്ട്. ചെറിയയൊരു സംരംഭം നടത്തിക്കൊണ്ടുപോകുന്നവർക്ക് വരെ ഈ സോഷ്യൽമീഡിയ വാഴുന്ന കാലത്ത് പോസ്റ്റർ ഉണ്ടാക്കൽ നിർബന്ധമായി മാറിയിട്ടുണ്ട്. പോസ്റ്റർ ഡിസൈൻ ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ ചിലതൊക്കെ പെയ്ഡ് സോഫ്റ്റ്‌വെയറുകളാകാം. ഉദാഹരണത്തിന് ഫോട്ടോഷോപ്പ് എന്ന ഇമേജ് എഡിറ്റ് ചെയ്യാനുള്ള സോഫ്റ്റ്‌വെയർ ഒരു പെയ്ഡ് സോഫ്റ്റ്‌വെയറാണ്.

അതുപോലെ ഇല്ലുസ്‌ട്രേറ്റർ, ഇൻഡിസൈൻ തുടങ്ങി അഡോബി പുറത്തിറക്കുന്ന എല്ലാ സോഫ്റ്റ്‌വെയറും പെയ്ഡ് ആണ്. ചിലർ ക്രാക്കഡ് വേർഷൻ ഉപയോഗിക്കാറുണ്ടെങ്കിലും അതിൽ അപ്‌ഡേഷനുകൾ ലഭിക്കാത്തതിനാൽ പുതിയതായി വരുന്ന ഫീച്ചറുകൾ ലഭ്യമാകാറില്ല. ഇനി അഥവാ പെയ്ഡ് സോഫ്റ്റ്‌വെയർ പണം കൊടുത്ത് വാങ്ങിയാലും സാങ്കേതിക വിവരങ്ങൾ അറിയാത്തവർക്ക് പോസ്റ്റർ ഡിസൈൻ ചെയ്യാനോ ഇമേജ് എഡിറ്റ് ചെയ്യാനോ സാധിക്കില്ല.

ഇതാ കിടിലൻ പോസ്റ്ററുകൾ ഫ്രീയായി ചെയ്യാം

ഓൺലൈനായി ഇമേജ് എഡിറ്റ് ചെയ്യാൻ ഇപ്പോൾ കൂടുതലായും ഉപയോഗിക്കുന്ന വെബ്‌സൈറ്റാണ് കാൻവ (canva). ഇതിൽ ഫ്രീയായി തന്നെ കിടിലൻ പോസ്റ്ററുകൾ നിർമ്മിക്കാൻ സാധിക്കും. കൂടാതെ സബ്‌സ്‌ക്രിപ്ഷൻ എടുത്താൽ കൂടുതൽ ഫീച്ചറുകളും ലഭിക്കും. തുടക്കക്കാരെ സംബന്ധിച്ചിടത്തോളം സബ്‌സ്‌ക്രിപ്ഷൻ എടുക്കാതെ തന്നെ ഫ്രീ വേർഷൻ ഉപയോഗിച്ച് പഠിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ മാർഗം.

ഇതാ കിടിലൻ പോസ്റ്ററുകൾ ഫ്രീയായി ചെയ്യാം

നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പോസ്റ്ററിന്റെ സൈസ് സെലക്ട് ചെയ്യാനും കാൻവയിലുള്ള സൈസിന് അനുസരിച്ചും പോസ്റ്റർ ഡിസൈൻ ചെയ്യാം. തുടക്കക്കാർക്ക് ഏറ്റവും നല്ലത് കാൻവയിൽ തന്നെ ധാരാളം ടെംപ്ലേറ്റുകൾ അവൈലബിൾ ആണ്. ആ ടെംപ്ലേറ്റുകൾ ഉപയോഗിച്ച് ഡിസൈൻ ചെയ്യുന്നതാവും ഏറ്റവും ഉജിതമായ മാർഗം. കൂടാതെ കാൻവ ഉപയോഗിക്കേണ്ട രീതിയെ കുറിച്ചുള്ള നിരവധി ഫ്രീ ക്ലാസുകൾ യൂട്യൂബിൽ അവൈലബിൾ ആണ്.

കാൻവ തുറന്നാൽ മുകളിൽ കാണുന്ന സെർച്ച് ഒപ്ഷനിൽ വുമൺസ് ഡേ എന്ന് ടൈപ്പ് ചെയ്താൽ വനിതാ ദിനവുമായി ബന്ധപ്പെട്ട ധാരാളം പോസ്റ്ററുകൾ ലഭിക്കും. ഇഷ്ടമുള്ള സൈസിൽ പോസ്റ്റർ ചെയ്യാം. അതിൽ ഇൻബിൽഡ് ആയിട്ടുള്ള ഏത് ലെയറിലും ഉപയോക്താക്കൾക്ക് മാറ്റം വരുത്താൻ കഴിയും എന്ന ഫീച്ചറാണ് കാൻവയെ മികച്ചതാക്കുന്നത്.

ഇതാ കിടിലൻ പോസ്റ്ററുകൾ ഫ്രീയായി ചെയ്യാം

പുതിയ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും പുതിയ വാക്കുകൾ ചേർക്കാനുമൊക്കെ കാൻവയിൽ കഴിയും. കൂടാതെ കാൻവയുടെ മൊബൈൽ ആപ്ലികേഷനും ഇപ്പോൾ ലഭ്യമാണ്. എളുപ്പത്തിൽ പോസ്റ്റർ ഡിസൈൻ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഏറ്റവും മികച്ച ഒപ്ഷൻ കാൻവ തന്നെയാണ്. നിങ്ങൾ ഒരു തുടക്കകാരനാണെങ്കിൽ ഈ വനിതാ ദിനത്തിൽ ഒരു പോസ്റ്റർ കാൻവയിൽ ചെയ്യാൻ ശ്രമിച്ചുനോക്കൂ. നിരവധി ഐഡിയകൾ കാൻവയിൽ തന്നെയുണ്ട്. കൂടുതൽ റിസ്‌കെടുക്കേണ്ട കാര്യമേയില്ല.

More from GizBot

Best Mobiles in India

English summary
Canva offers an easy and free way to design personalized Women's Day posters. With its wide range of templates, users can customize colors, fonts, and images to create the perfect design for the occasion. Whether for social media, events, or celebrations, Canva makes it simple to honor women on this special day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X