ചെന്ന് കേറിക്കൊടുക്കരുത്; സൈബർ അ‌റ്റാക്കുകളിൽനിന്ന് രക്ഷനേടാനുള്ള വഴികൾ ഇതാ...

|

ഇന്റർനെറ്റിനെ ആശ്രയിച്ചാണ് ഇന്ന് ലോകം മുന്നോട്ടു നീങ്ങുന്നത്. ഒരു മണിക്കൂർ ഇന്റർനെറ്റ് കട്ടായാൽ കോടികളുടെ ഇടപാടുകൾ സ്തംഭിക്കുകയും നഷ്ടം ഉണ്ടാകുകയും ചെയ്യുന്നത് കാണാം. വളരെപ്പെട്ടെന്ന് വ്യാപകമായി എല്ലാവരിലേക്കും പടരാൻ ഇന്റർനെറ്റിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഇന്റർനെറ്റ് ഇല്ലാത്ത മേഖലകൾ ഇല്ല എന്നുതന്നെ പറയാം. ചെറിയ പെട്ടിക്കടകളിൽപ്പോലും ക്യാഷ് ലെസ് ഇടപാടുകളായി ഇന്റർനെറ്റ് സഹായത്തോടെയാണ് പണം ​കൈമാറ്റം നടക്കുന്നത്.

 

പാവങ്ങളും കൊള്ളക്കാരും

ഇത്തരത്തിൽ ലോകം ഇന്റർനെറ്റിനകത്ത് ആയപ്പോൾ ഉള്ളിൽ എത്തിപ്പെട്ടവരിൽ പാവങ്ങളും കൊള്ളക്കാരും ഉണ്ടായിരുന്നു എന്നു പറയാം. പണ ഇടപാടുകളുടെയും ഇന്റർനെറ്റിന്റെ സഹായത്തോ​ടെയുള്ള ട്രാൻസാക്ഷനുകളിലൂടെയും കോടികൾ ​കൈമാറ്റം ചെയ്യപ്പെടുന്നു. ഇന്റർനെറ്റിന്റെ അ‌ദൃശ്യ ലോകത്ത് എത്തിപ്പെട്ടവരിൽ കൊള്ളക്കാരും ഉണ്ടായിരുന്നു എന്ന് ഇതിനോടകം നടന്നിട്ടുള്ള, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകൾ വ്യക്തമാക്കിയിട്ടുണ്ട്.

സൈബർ ക്രൈം

പാവങ്ങളായാലും കാശുള്ള ആളുകളായാലും ഇന്റ​ർനെറ്റി​ന്റെ വമ്പൻ ചതിക്കുഴികളെപ്പറ്റികാര്യമായ ധാരണ ഉണ്ടാകില്ല എന്നും പൊതുവെ നാട്ടിൽ കാണുന്ന ​സൈബർ ക്രൈം പരിശോധിച്ചാൽ മനസിലാകും. ചിലർ പ്രൊഫഷണലായി ഹാക്കിങ് നടത്തി കോടികൾ കൊയ്യുമ്പോൾ മറ്റു ചിലർ തങ്ങളാൽ ആകും വിധം അ‌ല്ലറ ചില്ലറ തട്ടിപ്പുകളും ബ്ലാക്ക്മെയിലിങ്ങും ഒക്കെയായി സജീവമായി തുടരുന്നു.

തയാറെടുക്കാം, മാറ്റത്തിന് സമയമായി; സിമ്മുകൾ ഇ-സിം ആക്കി മാറ്റാനുള്ള എളുപ്പവഴി ഇതാതയാറെടുക്കാം, മാറ്റത്തിന് സമയമായി; സിമ്മുകൾ ഇ-സിം ആക്കി മാറ്റാനുള്ള എളുപ്പവഴി ഇതാ

മുന്നറിയിപ്പ്
 

ഒരിക്കൽഉണ്ടായ അ‌നുഭവത്തിൽനിന്ന് പാഠം പഠിക്കാത്തവരാണ് ചിലർ എന്നു പറയാറുണ്ട്. ​സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ച് സർക്കാർ നൽകുന്ന മുന്നറിയിപ്പ് നിർദേശങ്ങൾക്ക് കാര്യമായ പരിഗണന നമ്മുടെ ആളുകൾ ​കൊടുക്കാറുണ്ടോ എന്നത് സംശയമാണ്. ഇല്ല എന്നു പറഞ്ഞാലും തെറ്റില്ല. കാരണം ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ഒരേ തരത്തിലുള്ള സ​സൈബർ ​ക്രൈമുകൾ തുടരുന്നുമുണ്ട്.

വൻ മോഷണം

ലിങ്കുകൾ വഴിയും വ്യാജ സമ്മാന വാഗ്ദാനങ്ങൾ നൽകിയും ഒക്കെയാണ് കൂടുതലായും തട്ടിപ്പുകൾ നടക്കുന്നത്. ഉപഭോക്താക്കളിൽനിന്ന് ഒടിപി അ‌ടക്കം രഹസ്യമായി ​കൈക്കലാക്കി വൻ മോഷണം നടത്തുന്ന സംഘങ്ങളും നമുക്കിടയിൽ സജീവമാണ്. ഇവയിൽനിന്ന് രക്ഷനേടണമെങ്കിൽ ആളുകൾ ​സൈബർ ലോകത്തെ ചതിക്കുഴികളെപ്പറ്റി ബോധവാന്മാരാകുകയാണ് വേണ്ടത്. സർക്കാർ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും ആളുകളിലേക്ക് കാര്യമായി എത്താത്തതും ആളുകൾ ഇത് കാര്യമായി എടുക്കാത്തതുമാണ് തട്ടിപ്പുകൾ വർധിക്കാൻ ഇടയാക്കുന്നത്.

കയറി വരൂ, ഓൺ​ലൈനിൽ റൂട്ട് ക്ലിയറാണ്; ഡ്രൈവിങ് ​ലൈസൻസിലെ അ‌ഡ്രസ് ഓൺ​ലൈനായി തിരുത്താൻ ചെയ്യേണ്ടത്...കയറി വരൂ, ഓൺ​ലൈനിൽ റൂട്ട് ക്ലിയറാണ്; ഡ്രൈവിങ് ​ലൈസൻസിലെ അ‌ഡ്രസ് ഓൺ​ലൈനായി തിരുത്താൻ ചെയ്യേണ്ടത്...

പണം കളഞ്ഞു

ആ​രോ കബളിപ്പിക്കപ്പെട്ട് പണം കൊണ്ടു കളഞ്ഞു, തങ്ങളെ പറ്റിക്കാൻ ആർക്കും കഴിയില്ല, തങ്ങൾ സുരക്ഷിതരാണ് എന്ന തോന്നലുള്ള ആളുകളാണ് പലപ്പോഴും മുൻകരുതലുകളിൽനിന്ന് പിന്തിരിഞ്ഞ് നിൽക്കുകയും ഭാവിയിൽ കബളിപ്പിക്കപ്പെടുകയും ചെയ്യുന്നത്. അ‌തിനാൽ എപ്പോഴും ​സൈബർ സുരക്ഷയെപ്പറ്റി ബോധവാന്മാരാകുകയും സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ പാലിക്കുകയുമാണ് വേണ്ടത്.

സൈബർ അ‌റ്റാക്കുകളിൽനിന്ന് എങ്ങനെ സ്വയം രക്ഷനേടാം
 • ഹാനികരമായ ആപ്പുകൾ അ‌ംഗീകൃതമല്ലാത്ത സ്രോതസുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ തുടങ്ങിയവ മാത്രം ഉപയോഗിക്കുക.
  •  ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ, എപ്പോഴും ആപ്പ് അനുമതികൾ( permissions) പരിശോധിച്ച് പ്രസക്തമായ അനുമതികൾ മാത്രം നൽകുക.
  • നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കേണ്ട; പാൻ കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള വഴി ഇതാനഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കേണ്ട; പാൻ കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള വഴി ഇതാ

    

   ചെക്ക്ബോക്സ്

   ഠ അ‌ംഗീകൃത പ്ലേ സ്റ്റോറിൽ നിന്നാണ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് എങ്കിൽപ്പോലും ഡൗൺലോഡിന് മുമ്പ് എത്ര ഡൗൺലോഡ് മുമ്പ് നടന്നിട്ടുണ്ട്, ആപ്പുകൾ സംബന്ധിച്ച് ആളുകൾ നൽകിയിരിക്കുന്ന റിവ്യൂ (അ‌ഭിപ്രായങ്ങൾ), കമന്റുകൾ, 'അ‌ഡീഷനൽ ഇൻഫർമേഷൻ' സെക്ഷൻ എന്നിവ പരിശോധിക്കുക,
   ഠ വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള ആപ്പുകളുടെ ചെക്ക്ബോക്സ് പരിശോധിക്കാതിരിക്കുക

   ആൻഡ്രോയിഡ് അ‌പ്ഡേറ്റുകൾ
   • ഠ ആൻഡ്രോയിഡ് അ‌പ്ഡേറ്റുകൾ പുതിയത് വരുന്നതനുസരിച്ച് കൃത്യമായി അ‌പ്ഡേറ്റ് ചെയ്യുക.
    •  വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ, അ‌ജ്ഞാത ഇ-മെയിലുകളിൽ നിന്നുള്ള ലിങ്കുകൾ തുറക്കുകയോ ചെയ്യാതിരിക്കുക.
     •  വെബ്സൈറ്റ് ഡൊമെയ്ൻ വ്യക്തമായി സൂചിപ്പിക്കുന്ന URL-കളിൽ മാത്രം ക്ലിക്ക് ചെയ്യാൻ ശ്രദ്ധിക്കുക.
      •  ആന്റി​വൈറസ് ഇൻസ്റ്റാൾ ചെയ്യുകയും കൃത്യമായി അ‌പ്ഡേറ്റുകൾ ഉറപ്പാക്കുകയും ചെയ്യുക.
      • വേണ്ടെങ്കിൽ വേണ്ട; ശല്യമാകുന്ന കോളുകൾ ഒ​ഴിവാക്കാനുള്ള മാർഗങ്ങൾ...വേണ്ടെങ്കിൽ വേണ്ട; ശല്യമാകുന്ന കോളുകൾ ഒ​ഴിവാക്കാനുള്ള മാർഗങ്ങൾ...

       മുൻകരുതലുകൾ സ്വീകരിക്കുക
       •  സുരക്ഷിതമായ ബ്രൗസിങ്ങിനായി മുൻ കരുതലുകൾ സ്വീകരിക്കുക. ആന്റി​വൈറസിലെ ഫിൽറ്റെറിങ് ടൂൾസ്, ഫയർവാൾ, ഫിൽറ്ററിങ് സെർവീസുകൾ തുടങ്ങിയവ ഉറപ്പായും ഉപയോഗപ്പെടുത്തുക.
        •  bit.ly, tinyurl എന്നിങ്ങനെയുള്ള ചെറിയ യുആർഎല്ലുകളെ കുറിച്ച് അറിഞ്ഞിരിക്കുക. വെബ്സൈറ്റ് ഡൊമെയ്ൻ സൂചിപ്പിക്കുന്ന URL-കളിൽ മാത്രം ക്ലിക്ക് ചെയ്യുക.
         •  അപ്ഡേറ്റ് ചെയ്ത ആന്റിവൈറസും ആന്റിസ്പൈവെയർ സോഫ്റ്റ്വെയറും മാത്രം ഇൻസ്റ്റാൾ ചെയ്യുക.

Best Mobiles in India

English summary
People who feel that they are safe, that they have been scammed, and that no one can catch them, are often held back from precautions and will be scammed in the future. Therefore, it is necessary to always be aware of cyber security and follow the instructions given by the governments.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X