Home
How to

കിടിലം പണി കിട്ടാൻ സാധ്യത; ഡാർക്ക് വെബിൽ നിങ്ങളുടെ വിവിരങ്ങൾ ചോർന്നേക്കാം, ഇക്കാര്യങ്ങൾ ചെയ്താൽ രക്ഷപെടാം

ഡിജിറ്റൽ ലോകത്ത് ആളുകളെ ഏറ്റവും കൂടുതൽ ഭീഷണിപ്പെടുത്തുന്ന ഒരു നെറ്റ്വർക്ക് ആണ് ഡൈർക്ക് വെബ് എന്നത്. ഇന്റർനെറ്റ് ലോകത്തെ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഒന്നാണ് ഈ ഡാർക്ക് വെബുകൾ. പലപ്പോഴും നിരോധിക്കപ്പെട്ട കാര്യങ്ങൾ തേടാനാണ് ഹാക്കർമാർ, കുറ്റവാളികൾ തുടങ്ങിയ ആളുകൾ പ്രധാനമായും ഡാർക്ക് വെബുകൾ ഉപയോ​ഗിക്കുന്നത്.

നിയമവിരുദ്ധമായ പല കാര്യങ്ങളുടെയും വിൽപനയും ഇടപാടുകളും ഡാർക്ക് വെബിൽ ധാരാളമായി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് വെബ്സൈറ്റുകൾ ചേർന്നതാണ് ഡാർക്ക് വെബ് നെറ്റ്വർക്ക് എന്നത്. പ്രധാനമായും മയക്കുമരുന്ന്, ആയുധങ്ങൾ, മോഷ്ടിച്ച വ്യക്തിഗത വിവരങ്ങൾ എന്നിവയുടെ വിൽപനയാണ് ഡാർക്ക് വെബിലൂടെ നടക്കുന്നത്. സാധാരണ നിലയിൽ ​ഗൂ​ഗിളിൽ സർച്ച് ചെയ്യുന്നത് പോലെ സർച്ച് ചെയ്താൽ ഡാർക്ക് വെബിന്റെ സേവനം ലഭിക്കില്ല. ഇതിനായി ചില പ്രത്യേകം കോഡുകളും പ്രത്യേക സോഫ്റ്റുവെയറുകളും ഉണ്ട്.

ഡാർക്ക് വെബിൽ നിങ്ങളുടെ വിവിരങ്ങൾ ചോർന്നേക്കാം, ഇക്കാര്യങ്ങൾ ചെയ്യുക

ഡാർക്ക് വെബിൽ മോഷ്ടിച്ച വ്യക്തിഗത വിവരങ്ങൾ വിൽക്കുന്നുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഇത്തരത്തിൽ ഹാക്കർമാർക്കോ ഡാർക്ക് വെബുമായി അറിവുള്ള ആർക്ക് വേണമെങ്കിലും ആരുടെ വേണമെങ്കിലും വിവരങ്ങൾ വിൽക്കാൻ സാധിക്കുന്നതാണ്. ഇത് തന്നെയാണ് സാധാരണക്കാരായ ആളുകൾക്ക് ഭീഷണിയായി നിലനിൽക്കുന്നത്. ഇത്തരത്തിൽ ഡാർക്ക് വെബിനെ കുറിച്ച് അൽപം അറിവുള്ള ആളുകൾക്ക് നിങ്ങളുടെ വിവിരങ്ങളും ഇത്തരത്തിൽ വിൽക്കാൻ സാധിക്കുന്നതാണ്.

ഈ വിവരങ്ങൾ വാങ്ങുന്ന ആളുകൾക്ക് നിങ്ങളുടെ ബാങ്ക് രേഖയും മറ്റ് സാമ്പത്തിക ഇടപാടുകളും മറ്റ് കണ്ടെത്താനും നിങ്ങളുടെ പണം മോഷ്ടിക്കാനും സാധിക്കുന്നതാണ്. ഇത്തരത്തിൽ നിങ്ങളുടെ വിവരങ്ങൾ ഡാർക്ക്നെറ്റിൽ എത്തിയിട്ടുണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ഇത് എങ്ങനെയെന്ന് വിശദമായി പരിശോധിക്കാം. ഇതിനായി നിങ്ങൾ സ്ഥിരമായി ഉപയോ​ഗിക്കുന്ന ജിമെയിൽ അക്കൗണ്ടിൽ ലോ​ഗ് ഇൻ ചെയ്തതിന് ശേഷം ​ഗൂ​ഗിൾ ക്രോം ഓപ്പൺ ചെയ്യേണ്ടതുണ്ട്.

ഡാർക്ക് വെബിൽ നിങ്ങളുടെ വിവിരങ്ങൾ ചോർന്നേക്കാം, ഇക്കാര്യങ്ങൾ ചെയ്യുക

പിന്നീട് ഇതിൽ one.google.com എന്ന് സർച്ച് ചെയ്യണം ഇപ്പോൾ സെർച്ച് റിസൽട്ട് ആയി ഒരു പേജ് വരുന്നതായിരിക്കും ഇതിൽ നിന്ന് ആദ്യം കാണുന്ന റിസൽട്ടിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ തെളിയുന്ന സ്ക്രീനിൽ പ്രധാനമായും നാല് ഓപ്ഷനുകൾ നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്. സ്റ്റോറേജ്, ബാക്കപ്പ്, ക്ലീനപ് സ്പേസ്, ഡാർക്ക് വെബ് റിപ്പോർട്ട് എന്നിവയായിരിക്കും ഈ ഓപ്ഷനുകൾ. ഇതിൽ നിന്ന് ഡാർക്ക് വെബ് റിപ്പോർട്ട് തിരഞ്ഞെടുക്കുക.

ഡാർക്ക് വെബ് റിപ്പോർട്ടിന്റെ താഴ നൽകിയിരിക്കുന്ന ട്രൈ നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ മറ്റൊരു പേജ് സ്ക്രീനിൽ കാണാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ​ഗൂ​ഗിൾ അക്കൗണ്ടിലെ വിവരങ്ങൾ ഡാർക്ക് വെബിൽ ഉണ്ടോ എന്ന് അറിയാനുള്ള പേജ് ആയിരിക്കും ഇത്. ഈ പേജിന്റെ അടിയിലായി നോട്ട് നൗ, റൺ സ്കാൻ എന്നീ രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഇതിൽ റൺ സ്കാൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.

ഇപ്പോൾ വരുന്ന പേജിൽ വ്യൂ ആൾ റിസൽട്ട് എന്ന മറ്റൊരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വിവരങ്ങൾ ഡാർക്ക് വെബിലേക്ക് ചോർന്നിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. ചോർന്നിട്ടില്ല എന്നുണ്ടെങ്കിൽ സ്ക്രീനിൽ കാണിക്കും അതേ സമയം ചോർന്നിട്ടുണ്ടെങ്കിൽ ഏത് ആപ്പിൽ നിന്നാണ് നിങ്ങളുടെ വിവരങ്ങൾ ചോർന്നിരിക്കുന്നത് എന്നും അറിയാൻ സാധിക്കുന്നതാണ്. ഇത്തരം ആപ്പുകളുടെ സുരക്ഷ വർധിപ്പിക്കാൻ ഇമെയിലിൽ രണ്ട്-ഘടക പ്രാമാണീകരണം സജ്ജീകരിക്കാനുള്ള ഓപ്ഷനും താഴെ കാണാവുന്നതാണ്.

ഇതിൽ ക്ലിക്ക് ചെയ്ത് വേണ്ട നടപടികൾ സ്വീകരിച്ചാൽ പിന്നീട് ഈ ആപ്പുകളിൽ നിന്ന് വിവരങ്ങൾ ചോരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ എല്ലാവിധ അക്കൗണ്ടുകൾക്കും ശക്തമായ പാസ്വേഡുകകൾ നൽകാനും ശ്രമിക്കേണ്ടതാണ്. മാത്രമല്ല അഞ്ജാതരിൽ നിന്ന് വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്യാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ജാ​ഗ്രതകൾ തുടർന്നാൽ പല തരത്തിലുള്ള വിപത്തുകളിൽ നിന്ന് നമ്മുക്ക് അകലം പാലിക്കാൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
There is a lot of sale and transaction of illegal things on the dark web. The dark web network is made up of hundreds of thousands of such websites. The dark web mainly deals with the sale of drugs, weapons, and stolen personal information. If you search like you normally do on Google, you will not get the service of the dark web.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X