നിങ്ങളുടെ പാസ്വേഡ് ഹാക്കർമാരുടെ കയ്യിലെത്തിയോ? അറിയാൻ സഹായിക്കുന്ന ഗൂഗിൾ ടൂൾ

|

കൊവിഡ് മഹാമാരി ലോകത്തെ ബാധിച്ചതിന് ശേഷം, ആളുകൾ കൂടുതൽ കൂടുതൽ സമയം ഇന്റർനെറ്റിൽ ചെലവഴിക്കാൻ തുടങ്ങി. ഇന്റർനെറ്റ് ട്രാഫിക്കും ഓൺലൈൻ സെയ്ലുകളും വിദ്യാഭ്യാസവും എല്ലാം ഇക്കാലത്ത് വലിയ വളർച്ചയും കൈവരിച്ചു. ഒപ്പം തട്ടിപ്പുകളുടെ എണ്ണവും വൻ തോതിൽ കുതിച്ചുയർന്നു. ലോകമെമ്പാടുമുള്ള നിരവധി സൈബർ സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, മഹാമാരി ലോകത്തെ ബാധിച്ച സമയം മുതൽ ഓൺലൈൻ തട്ടിപ്പുകളും ഹാക്കിങ് സംഭവങ്ങളും വൻ തോതിൽ വർധിച്ചിരിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾ തങ്ങളുടെ ഡിവൈസുകളുടെയും അക്കൌണ്ടുകളുടെയും സുരക്ഷ ഉറപ്പാക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഡിജിറ്റൽ ലോകത്ത് നമ്മുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ഉള്ള ആദ്യ സ്റ്റെപ്പ് ആണ് ശക്തമായ പാസ്‌വേഡുകൾ. എല്ലായ്പ്പോഴും ഏറ്റവും ശക്തവും സുരക്ഷിതവുമായ പാസ്‌വേഡുകൾ തെരഞ്ഞെടുക്കാൻ ഉപയോക്താക്കൾ ശ്രദ്ധിക്കണം.

 

ഡാറ്റ

നാം എത്രയൊക്കെ സുരക്ഷിതമായ പാസ്‌വേഡുകൾ നൽകിയാലും ഡാറ്റ ലീക്കുകൾ പോലെയുള്ള സംഭവങ്ങൾ നമ്മുടെ സുരക്ഷയ്ക്കും ഭീഷണി ആകുന്നു. ഇതിന് പരിഹാരം ആയിട്ടാണ് ഗൂഗിൾ പാസ്‌വേഡ് ചെക്കർ ടൂൾ അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് അവരുടെ പാസ്‌വേഡ് ഓൺലൈനിൽ വെളിപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് ഗൂഗിളിന്റെ പുതിയ ടൂൾ സഹായകരമാണ്. ഡാറ്റ ചോർച്ചകൾ സർവ സാധാരണമായി സംഭവിക്കാറുണ്ട്, പ്രത്യേകിച്ചും കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ. അതിനാൽ പാസ്‌വേഡ് ചെക്കർ ടൂൾ ഒരു അനിവാര്യതയും ആയി മാറിയിരിക്കുന്നു.

ഫോണിലെ ആപ്പുകൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോ?, സുരക്ഷയുമായി ഡക്ക്ഡക്ക്ഗോ സേഫ് ബ്രൌസർഫോണിലെ ആപ്പുകൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോ?, സുരക്ഷയുമായി ഡക്ക്ഡക്ക്ഗോ സേഫ് ബ്രൌസർ

പാസ്‌വേഡുകൾ
 

ഗൂഗിൾ ക്രോം പാസ്‌വേഡ് ചെക്കർ ടൂൾ ഉപയോഗിക്കുന്നതിന്, നിങ്ങളുടെ ലാപ്‌ടോപ്പ് അല്ലെങ്കിൽ പേഴ്സണൽ കമ്പ്യൂട്ടറിൽ ഏറ്റവും പുതിയ ക്രോം വേർഷൻ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ക്രോം പതിപ്പ് 96-ലേക്കോ അതിന് മുകളിലേക്കോ ആയി നിങ്ങളുടെ വെബ് ബ്രൌസർ അപ്‌ഗ്രേഡ് ചെയ്യുകയാണ് വേണ്ടത്. പാസ്‌വേഡ് ചെക്കർ പ്രവർത്തിക്കുന്നതിന്, നിങ്ങളുടെ സോഷ്യൽ അക്കൗണ്ടുകൾ ഗൂഗിളുമായി ബന്ധിപ്പിച്ചിരിക്കുകയും വേണം.

 

നിങ്ങളുടെ പാസ്‌വേഡുകൾ അപഹരിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാൻ


നിങ്ങളുടെ ഡിവൈസിലെ ഗൂഗിൾ ക്രോം പതിപ്പ് ഏറ്റവും പുതിയ വേർഷനുകളിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.
നിങ്ങളുടെ ഡിവൈസിലെ ക്രോം ബ്രൌസർ തുറക്കുക.
മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് മെനുവിലേക്ക് പോകുക.
ലിസ്റ്റിലെ "ഓട്ടോഫിൽ" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
അടുത്തതായി "പാസ്‌വേഡുകൾ" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ശേഷം "ചെക്ക്ഡ് പാസ്‌വേഡുകൾ" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ ഗൂഗിൾ ഓട്ടോമാറ്റിക്ക് സ്കാനിങിലൂടെ അപഹരിക്കപ്പെട്ട പാസ്‌വേഡുകളുടെ ലിസ്റ്റ് പരിശോധിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യും.

പാസ്‌വേഡ്

നിങ്ങളുടെ ഏതെങ്കിലും പാസ്‌വേഡുകൾ ഓൺലൈനിൽ എക്സ്പോസ് ചെയ്യപ്പെട്ടവയാണെങ്കിൽ ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമിലേക്ക് പോയി അവ ഉടനടി മാറ്റുക തന്നെ വേണം. ഉദാഹരണത്തിന്, നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പാസ്‌വേഡ് മോഷ്ടിക്കപ്പെട്ടതായി ഗൂഗിൾ പാസ്‌വേഡ് ചെക്കർ കാണിക്കുന്നു എന്ന് കരുതുക. നിങ്ങൾ ഉടൻ തന്നെ ഫേസ്ബുക്കിൽ പോയി സെറ്റിങ്സ് മെനുവിൽ നിന്നും പ്രൈവസി ഓപ്ഷൻ തുറന്ന് നിലവിലത്തെ പാസ്‌വേഡ് മാറ്റുക തന്നെ വേണം.

എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളുംഎയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളും

റിപ്പോർട്ട്

നമ്മുക്ക് ഇന്നും ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കാൻ ഒരുതരം വിമുഖതയാണ്. അടുത്തിടെ പുറത്ത് വന്ന നോർഡ്പ്രസിന്റെ ഒരു റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേഡ് "പാസ്വേഡ്" തന്നെയാണ്. തങ്ങളുടെ പേരും ഡേറ്റ് ഓഫ് ബർത്തും ഒക്കെ പാസ് വേഡായി ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കൂടുതൽ ആണ്. ഈ പാസ്വേഡുകൾ ഒരു തരത്തിലും നമ്മുക്ക് സുരക്ഷ നൽകുന്നില്ലെന്ന് മനസിലാക്കണം. ഇവയൊക്കെ ക്രാക്ക് ചെയ്യാൻ മിനുട്ടുകൾ തന്നെ ധാരാളം.

ക്യുവർട്ടി

നമ്മുടെ നാട്ടുകാർ സ്ഥിരമായി ഉപയോഗിക്കുന്ന പാസ്വേഡുകൾ ഇനിയുമുണ്ട് ധാരാളം. 12345, 123456, 123456789, 12345678, ഇന്ത്യ123, 1234567890, 1234567, ക്യുവർട്ടി, എബിസി123, ഐലവ് യൂ , എക്സ്എക്സ്എക്സ് എന്നിവയൊക്കെയാണ് ഇത്. ഇതിൽ ഏതെങ്കിലുമൊക്കെ പാസ്‌വേഡുകൾ ഇന്നും ധാരാളം പേർ ഉപയോഗിക്കുന്നുണ്ടാവും. കൂടാതെ, ലോകത്ത് തന്നെ ഏറ്റവും പ്രചാരമുള്ളതും ഉപയോഗിക്കപ്പെടുന്നതുമായ പാസ്‌വേഡുകളിൽ ഒന്നാണ് 'വൺഡയറക്ഷൻ' എന്ന ബാൻഡിന്റെ പേര്. ഫുട്‌ബോൾ ക്ലബ്ബായ 'ലിവർപൂൾ', സൂപ്പർ കാർ കമ്പനികളായ 'ഫെരാരി', 'പോർഷെ' എന്നിവയും ആളുകൾ തങ്ങളുടെ പാസ്‌വേഡുകളായി ഉപയോഗിക്കുന്നു. ഇത്തരം ജനറിക് പാസ്വേഡുകൾ എതിവേഗം ക്രാക്ക് ചെയ്യാൻ ഹാക്കേഴ്സിനാകുമെന്നതാണ് വസ്തുത.

കമ്പ്യൂട്ടർ വിപണിക്കിത് നല്ല കാലം; രാജ്യത്തെ ടോപ്പ് ഫൈവ് കമ്പ്യൂട്ടർ ബ്രാൻഡുകൾകമ്പ്യൂട്ടർ വിപണിക്കിത് നല്ല കാലം; രാജ്യത്തെ ടോപ്പ് ഫൈവ് കമ്പ്യൂട്ടർ ബ്രാൻഡുകൾ

കാരക്റ്റേഴ്സ്

ശകാരവാക്കുകൾ പാസ്‌വേഡായി ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെക്കൂടുതൽ ആണ്. അസഭ്യ വാക്കുകൾ പാസ്വേഡുകളായി ഉപയോഗിക്കുന്നതിൽ പുരുഷന്മാരാണ് മുമ്പിൽ. 'ഐലവ് യൂ' പോലുള്ള പാസ്‌വേഡുകൾ കൂടുതലായി ഉപയോഗിക്കുന്നത് സ്ത്രീകളും. 123456, 123456789, 111111, 12345, ക്യുവർട്ടി, പാസ്‌വേഡ്, ഡ്രാഗൺ, മണി, എഎസ്ഡിഎഫ്ജിഎച്ച്ജെകെഎൽ, എഎസ്ഡിഎഫ്ജിഎച്ച്, 147258369 തുടങ്ങിയ പാസ്‌വേഡുകൾ തകർക്കാൻ ഒരു സെക്കൻഡ് പോലും വേണ്ടെന്നാണ് നോർഡ്പ്രസ് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. ശക്തമായ പാസ്‌വേഡ് സജ്ജമാക്കുന്നതാണ് ഹാക്കർമാരിൽ നിന്നും സ്‌കാമർമാരിൽ നിന്നും നിങ്ങളുടെ അക്കൗണ്ടും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കാനുള്ള പ്രധാന മാർഗം. പാസ്വേഡ് ലെറ്റേഴ്സിന്റെ എണ്ണം എത്ര കൂടുന്നുവോ പാസ്വേഡും അത്ര ശക്തമായിരിക്കും. 12 കാരക്റ്റേഴ്സ് ഉള്ള പാസ്വേഡൊക്കെ മികച്ച സുരക്ഷ നൽകും. പാസ്വേഡ് എപ്പോഴും അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ, ക്യാപിറ്റൽ ലെറ്റേഴ്സ്, സ്മാൾ ലെറ്റേഴ്സ് എന്നിവയെല്ലാം ഉൾപ്പെടുത്തിയായിരിക്കണം സജ്ജീകരിക്കേണ്ടത്. ഒപ്പം ഒരേ പാറ്റേൺ ഒരിക്കലും ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ഓൺലൈൻ

ഓൺലൈൻ ബാങ്കിങിലും മറ്റും കണ്ട് വരുന്ന ചില തെറ്റായ പ്രവണതകളിലൊന്നാണ് പാസ് വേഡ് റീയൂസിങ്. പല പാസ്‌വേഡുകൾ ഓർത്ത് വയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് കരുതിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്. ഇത്തരം അക്കൌണ്ടുകൾ യൂസ് ചെയ്യാൻ വളരെ എളുപ്പമാണെന്ന് യൂസേഴ്സ് മനസിലാക്കണം. മറന്ന് പോകാൻ സാധ്യതയുള്ള പാസ്‌വേഡ് ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അവ മറക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് പാസ്‌വേഡ് മാനേജർ ഉപയോഗിക്കുന്നത്. ഓൺലൈൻ അക്കൗണ്ടിൽ നൽകുന്ന ശക്തമായ പാസ്‌വേഡുകൾ സുരക്ഷിതമായി പാസ്‌വേഡ് മാനേജറിൽ സൂക്ഷിക്കാൻ കഴിയും. എട്ടക്കമുള്ള മിക്‌സഡ് അക്ഷരങ്ങൾ പാസ്‌വേഡ് ആയി ഉപയോഗിച്ചാൽ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടില്ലെന്നായിരുന്നു മുൻ ധാരണ. എന്നാൽ ഇത് അത്ര സുരക്ഷിതം അല്ലെന്നാണ് പുതിയ വിലയിരുത്തൽ. എട്ടക്ക പാസ് വേഡുകളേക്കാളും സുരക്ഷ പാസ്ഫ്രേസുകൾ നൽകുമെന്നും വിദഗ്ധർ പറയുന്നു.

കിടിലൻ ഓഫറുകളുമായി ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾകിടിലൻ ഓഫറുകളുമായി ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

Best Mobiles in India

English summary
After the Covid pandemic hit the world, people started spending more and more time on the internet. Online scams and hacking cases have been on the rise since the epidemic. Strong passwords are the first step in ensuring our privacy and security in the digital world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X